Abiprayam.com - Malayalam Comments - Logo

പ്രായം രേഖപ്പെടുത്തണ്ട .....! അഭി 'പ്രായം ' രേഖപ്പെടുത്തുക ....!!

Praveen Mash
ആരാധകരെ തൃപ്തിപ്പെടുത്തി മമ്മൂട്ടിയുടെ ഭാസ്ക്കര്‍ ! വിഷു ദിനത്തില്‍ പതിവ് പോലെ രാവിലത്തെ ആദ്യ ഷോ കാണാന്‍ പോകുമ്പോള്‍ ഭാസ്കര്‍ ദി റാസ്കല്‍ എന്ന ഈ സിനിമയുടെ വിജയത്തെ കുറിച്ചോ ഈ സിനിമയുടെ സ്വഭാവത്തെ കുറിച്ചോ ഒന്നും സംശയം ഉണ്ടായിരുന്നില്ല . പക്ഷെ , മമ്മൂട്ടി എന്ന പ്രിയപ്പെട്ട നടനെ സംബന്ധിച്ചിടത്തോളം ഈ സിനിമയുടെ വിജയം അനിവാര്യം തന്നെയായിരുന്നു . ഒരു മുഴുനീള ചിരിപ്പടം എന്ന രീതിയില്‍ തുടങ്ങിയ ഭാസ്കര്‍ ദി റാസ്കല്‍ ഒരു ഹിന്ദി സിനിമ പോലെ ഭാവം മാറുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത് .ഇടവേളക്ക് തൊട്ടുമുന്‍പുള്ള ട്വിസ്റ്റും ശ്രദ്ധേയമായിരുന്നു ... ആദ്യ പകുതി രസകരമായിരുന്നു ..... നായിക എന്ന നിലയില്‍ നയന്‍താര ശക്തമായ സ്ത്രീ കഥാപാത്രത്തെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു .സിറ്റുവേഷന്‍ കോമഡിയുടെ അതിപ്രസരം തന്നെയായിരുന്നു ഈ സിനിമയില്‍ , നേതൃത്വം നല്‍കിയത് ഹരിശ്രീ അശോകനും പാഷാണം ഷാജിയും കലാഭവന്‍ ഷാജോനുമൊക്കെ .. ചിലതൊക്കെ ഏല്‍ക്കാതെ പോയി എങ്കിലും അനിഖ , സനൂപ് എന്നീ കുട്ടിതാരങ്ങള്‍ കഥയുടെ ഗതി മാറ്റി കൊണ്ട് പോയത് വളരെ രസകരമായിട്ടായിരുന്നു ... ആക്ഷന്‍ രംഗങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും , ഇതിലെ രണ്ടാം പകുതിയിലെ അധോലോക ബന്ധവും ക്ലീഷേ ക്ലൈമാക്സും സിനിമയുടെ നിറം കെടുത്തിയ പോലെ തോന്നി . ബോഡി ഗാര്‍ഡ് പോലെ അതി മനോഹരമായ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ച ഈ പ്രേക്ഷകന്‍റെ അഭിപ്രായം മാത്രമാണ് ഇത് ..! ഏതായാലും ഈ വിനോദ സിനിമ ആരാധകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തി എന്ന് നിസംശയം പറയാം. അത് കൊണ്ട് തന്നെ ഈ വിഷു ചിത്രം വിജയ ചിത്രമായിരിക്കുമെന്നും ... സിനിമയില്‍ യാതൊരു വക ക്വാളിഫിക്കെഷനും ഇല്ലാത്തത് കൊണ്ട് ഇതിനെ ഒരു റിവ്യൂ ആയി ഒരിക്കലും കരുതരുത് .. ഒരു വിധം എല്ലാ സിനിമകളും കാണുകയും ഇഷ്ടപ്പെടുന്ന ഒരു ശരാശരി സിനിമ പ്രേക്ഷകന്‍റെ അഭിപ്രായം മാത്രമായി കാണുക ... www.abiprayam.com
ഒരു വടക്കന്‍ സെല്‍ഫി യുവത്വം നിറഞ്ഞ സിനിമയാണ് ... ! തിയറ്ററില്‍ നിറച്ചും ചെറുപ്പക്കാര്‍ , കോളേജ് വിദ്യാര്‍ഥികള്‍ .. ഇത് ഒരു വടക്കന്‍ സെല്‍ഫിയാണ് .. വിമര്‍ശിക്കേണ്ടവര്‍ക്ക് അതിനുള്ള ഒരുപാട് വകുപ്പുകള്‍ ഉണ്ട് .. അഭിനയത്തില്‍ പോരായ്മകള്‍ ഉണ്ട് ... സോഷ്യല്‍ മീഡിയയുടെ അതി പ്രസരം ഉണ്ട് ... !! പക്ഷെ , എന്തോ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളുടെ ജീവിതം അതേപടി പകര്‍ത്തി അവതരിപ്പിക്കുന്നതിലൂടെ ഒരു വടക്കന്‍ സെല്‍ഫിയുടെ ശില്‍പികള്‍ ആ ഒരു ജനസമൂഹത്തെ മൊത്തത്തില്‍ സ്വന്തമാക്കിയിരിക്കുന്നു .. ചെറുപ്പക്കാര്‍ക്ക് ഈ സിനിമ പ്രിയപ്പെട്ട ഒന്നാക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു .. സിനിമ ഒരു കലാരൂപവും , അതേസമയം ഒരു ബിസിനസ്സുമാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ മുന്‍പിലെത്തിയ പ്രജിത്ത് - നിവിന്‍- വിനീത് - അജു ടീമിന്‍റെ ഒരു വടക്കന്‍ സെല്‍ഫി തീര്‍ച്ചയായും ഒരു ഉത്സവകാല സിനിമയുടെ ചേരുവകള്‍ യുവാക്കള്‍ക്ക് പ്രിയങ്കരമായ രീതിയില്‍ തന്നെ പാകപ്പെടുത്തിയ രസകരമായ സിനിമയാണ് ... മനസ്സില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാകും .. ഈ സിനിമയിലൂടെ ചെറുപ്പക്കാര്‍ക്ക് നല്ല ഒരു സന്ദേശം നല്‍കുവാനും സാധിച്ചിരിക്കുന്നു . ഇത് ശരിക്കും ഒരു സെല്‍ഫിയാണ് ... ഈ സെല്‍ഫിയില്‍ നമുക്ക് പരിചയമുള്ളവരെ കാണാന്‍ സാധിക്കും .. നമ്മുടെ കൂട്ടുകാരെ നമുക്ക് കാണാം , ഒരു പക്ഷെ നമ്മളെ തന്നെ നമുക്ക് കാണാം .. ! കാരണം ഇത് ഒരു വടക്കന്‍ സെല്‍ഫിയാണ് ..നമ്മുടെ സിനിമയാണ് ... കൌമാരം പടിയിറങ്ങിയ നാള് തൊട്ട് കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ മുഴുവന്‍ പ്രേമിക്കാന്‍ ആഗ്രഹിക്കുന്ന , ഒരു ഷോര്‍ട്ട് ഫിലിം എങ്കിലും ചെയ്യണം എന്ന് സ്വപ്നം കാണുന്ന , വീട്ടുകാരേക്കാള്‍ കൂട്ടുകാരുടെ വാക്കിന് വില നല്‍കുന്ന .. നമ്മുടെ ചിന്തകള്‍ക്ക് ഒടുക്കത്തെ റേഞ്ച് ആണെന്ന് പ്രിയപ്പെട്ട കൂട്ടുകാര്‍ ചുമ്മാ പറയുന്നത് പോലും കേട്ട് അഭിമാനിക്കുന്ന , വിശ്വസിക്കുന്ന ഇന്നിന്‍റെ കഥ ...ഒരു വടക്കന്‍ സെല്‍ഫി ! - www.abiprayam.com
"എന്നും എപ്പോഴും " ... ഇതാണ് സിനിമ ! കുടുംബ പ്രേക്ഷകര്‍ക്ക് എന്നും എപ്പോഴും സത്യന്‍ അന്തിക്കാട്‌ സിനിമകളോട് ഒരു അടുപ്പമുണ്ട് .. ഒരു വിശ്വാസവും .. ആ സ്നേഹം മോഹന്‍ ലാലിനും മഞ്ചു വാര്യര്‍ക്കും നല്‍കുന്നുതിലും അവര്‍ പിശുക്ക് കാണിക്കാറില്ല ..... ഇവര്‍ മൂന്നു പേരും തമ്മില്‍ ചേരുമ്പോള്‍ ഒരു അത്ഭുതം സംഭവിക്കും എന്ന ഒരു ശരാശരി മലയാളിയുടെ പ്രതീക്ഷക്ക് ഒരു പോറല്‍ പോലും സംഭവിക്കാതെ , ആ മനോഹരമായ ചലച്ചിത്രം ഇറങ്ങി ... ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടു ... തൃപ്തിയായി ... മുന്‍ അന്തിക്കാട് സിനിമകളില്‍ നിന്നുള്ള വ്യത്യാസം എന്തെന്ന് ചോദിച്ചാല്‍ ... ഇത് അല്പം കൂടി ക്ലാസ്സ്‌ ആയി എന്ന് തന്നെ പറയാം ... സമയത്തിന്‍റെ പ്രാധാന്യം പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഈ സിനിമയില്‍ തീരെ അലസനും ചന്ദനക്കുറിക്കാരനുമായ ജേര്‍ണലിസ്റ്റ് വിനീത് എന്‍ പിള്ള അഡ്വ. ദീപയെ വനിതാ രത്നം എന്ന മാഗസിനിലേക്ക് ഇന്റര്‍വ്യൂ ചെയ്യുവാന്‍ നടത്തുന്ന രസകരമായ ശ്രമങ്ങളാണ് എന്നും ഇപ്പോഴും എന്ന സിനിമയുടെ കഥക്ക് ആധാരം ... ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഇന്നസെന്റ്‌ അവവതരിപ്പിക്കുന്ന അയല്‍ക്കാരന്‍ , ലെന അവതരിപ്പിക്കുന്ന ദീപയുടെ സുഹൃത്ത് എന്ന് വേണ്ട ഈ സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളും ഒരു സാധാരണക്കാരന്‍റെ ജീവിതത്തില്‍ വളരെ പരിചിതമായ വ്യക്തിത്വങ്ങളാണ് . ജോലിയുടെ സമ്മര്‍ദങ്ങള്‍ക്കൊപ്പം നൃത്ത രംഗത്ത് സജീവമായി തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിനു ജന്മം നല്‍കാന്‍ മഞ്ചു വാര്യര്‍ക്ക് എന്നും എപ്പോഴും എന്ന സിനിമയിലൂടെ സാധിച്ചിരിക്കുന്നു . മദ്യപിച്ചു കൊണ്ടുള്ള മോഹന്‍ ലാലിന്‍റെ മാസ്മരിക പെര്‍ഫോര്‍മന്‍സ് , ബാല്യ കാല പ്രണയത്തിന്‍റെ മാധുര്യം വാക്കുകളിലൂടെയെങ്കിലും അവതരിപ്പിച്ച സത്യന്‍ അന്തിക്കാട് ഫോര്‍മുല ... പിന്നെ ക്ലൈമാക്സില്‍ പത്മരാജനെ അനുസ്മരിപ്പിച്ച ആ മനോഹരമായ മഴ ഷോട്ട് .. അവസാനിപ്പിക്കാതെ അവസാനിപ്പിക്കുന്ന ക്ലാസ്സിക് ക്ലൈമാക്സ്‌ .. ! അഭിപ്രായം ഡോട്ട് കോമിനു എന്നും എപ്പോഴും എന്ന സിനിമയെ കുറിച്ച് പറയാന്‍ ഒരേ ഒരു വാക്ക് ... ഗംഭീരം !! - www.abiprayam.com
ഒരു വ്യത്യസ്തമായ ചലച്ചിത്ര അനുഭവമായി യൂ ടൂ ബ്രൂട്ടസ് ..! പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കാനുള്ള സംവിധായകന്‍റെ ശ്രമവും , അതിനൊത്ത് ചലിക്കുന്ന യുവത്വമുള്ള കഥാപാത്രങ്ങളും കൂടെ ശ്രീനിവാസനും .അതാണ്‌ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമ എന്നാണ് അഭിപ്രായം ഡോട്ട് കോം . വളരെ പ്രിയപ്പെട്ടവര്‍ എന്ന് നാം കരുതുന്ന പലരും നമ്മോട് വിശ്വാസ വഞ്ചന കാണിക്കുമ്പോള്‍ അറിയാതെ നാം അവരോട്പറയാറുണ്ട്‌ ... യൂ ടൂ ബ്രൂട്ടസ് ! എന്ന്‍ ഇവിടെ ശ്രീനിവാസനോടൊപ്പം ആസിഫ് അലിയും ചെറുപ്പക്കാരായ മറ്റ് യുവ താരങ്ങളും . നായകന് കൂട്ടിനായി രചന നാരായണന്‍ കുട്ടിയും ഹണി റോസും .ഇന്നത്തെ യുവാക്കള്‍ ജീവിതത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്ന്‍ ഓര്‍മ്മിക്കുന്നു ഈ സിനിമ .പ്രണയവും വിവാഹ ജീവിതവുമൊക്കെ കേവലം ടൈം പാസ് പ്രതിഭാസങ്ങള്‍ മാത്രമാണെന്ന് പറയുന്ന യൂ ടൂ ബ്രൂട്ടസ് പുതുമയുള്ള അവതരണം കൊണ്ട് വ്യത്യസ്തമായി ... യുവാക്കളെ ലക്ഷ്യമാക്കി അവധിക്കാലത്തിന്‍റെ തുടക്കത്തില്‍ ഇറങ്ങിയ ഒരു ശരാശരി സിനിമ .. അതാണ്‌ യൂ ടൂ ബ്രൂട്ടസ് !! www.abiprayam.com
അഭിപ്രായം.കോം : ചൂല് പഠിപ്പിക്കുന്ന പാഠം ! ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സംഘടനാ സ്വഭാവത്തെ കുറിച്ച് വിയോജിപ്പുണ്ടെങ്കിലും അവര്‍ പിന്തുടരുന്ന പ്രവര്‍ത്തന രീതി ഇന്ത്യാ മഹാരാജ്യത്തിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഒരു പാഠമാണ് . രാജ്യം ഭരിച്ചിരുന്നവര്‍ ജനങ്ങളില്‍ നിന്നും അകന്നത് തന്നെയാണ് അവര്‍ തുടര്‍ച്ചയായ പാരാജയം ഏറ്റു വാങ്ങി , ഒടുവില്‍ വട്ട പൂജ്യത്തില്‍ എത്തുവാനുള്ള പ്രധാന കാരണം. എന്നാല്‍ ചായക്കടകാരനായി വന്ന് ഒടുവില്‍ ലക്ഷങ്ങളുടെ പട്ടു കുപ്പായവുമിട്ട് ഇന്ത്യ തിളങ്ങുന്നുവെന്ന് മേനി പറയുന്നവര്‍ക്കും ദില്ലി ചൂലെടുത്ത് ഒരു പാഠം പഠിപ്പിച്ചു തരുന്നു .... സാധാരണക്കാരുടെ മനസ്സറിഞ്ഞുള്ള ലക്ഷ്യ ബോധമുള്ള, പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടാന്‍ കഴിയുമെന്നുള്ള ഒരു വലിയ പാഠം !! എണ്ണക്കമ്പനികളുടെയും വന്‍കിട വ്യവസായികളുടെയും താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ഭരിക്കുന്ന കേന്ദ്രത്തിലെയും , ബാറ് മുതലാളിമാരുടെയും സാമുദായിക നേതാക്കളുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഭരിക്കുന്ന സംസ്ഥാനത്തിലെയും ഭരണാധികാരികള്‍ക്ക് ദില്ലി ഒരു പാഠമാണ് ... ഒപ്പം ദില്ലിയില്‍ ഭരണത്തില്‍ ഏറുന്ന ആം ആദ്മി ക്കും ഇത് ഒരു പാഠം തന്നെയാണ് .. അഴിമതിയില്‍ കുളിക്കരുത് , ജനങ്ങളെ മറക്കരുത് എന്നുള്ള വലിയ പാഠം !! www.abiprayam.com
സ്നേഹബന്ധങ്ങളുടെ മുന്‍പില്‍ കീഴടങ്ങുന്ന യുദ്ധം ...! നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക , ശത്രുവിനെയും സ്നേഹിക്കുക ..! ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഈ മഹത് തത്ത്വങ്ങള്‍ രണ്ടും ഒരു പക്ഷെ ഒരേസമയം ശരിക്കും ബാധകമാകുന്നത് ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് പറയുമ്പോഴാണ് .... ഇവിടെ അതിര്‍ത്തി കാക്കുന്ന രണ്ടു സാധാരണക്കാരുടെ കഥ പറയുന്നു . ഒരു വശത്ത് പ്രണയവും സ്വപ്നങ്ങളും നഷ്ടപ്പെടുന്ന ഒരു ഇന്ത്യക്കാരന്‍ , മറുവശത്ത് പാക്കിസ്ഥാനിലെ ഗ്രാമങ്ങളിലെ സാമൂഹികാവസ്ഥ മൂലം മകളുടെ സ്കൂള്‍ പഠനം എന്ന സ്വപ്നം പോലും നടത്തികൊടുക്കാന്‍ കഴിയാത്ത , തീവ്രവാദത്തിന് വേണ്ടി ചാവേറായ അനുജന്‍റെ നൊമ്പരങ്ങള്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന ഒരു പാക്കിസ്ഥാന്‍കാരന്‍ ! പിക്കറ്റ് 43 ലെ ഇരുവശങ്ങളില്‍ നിന്ന് കൊണ്ട് അവര്‍ ഇരുവരും അതിര്‍ത്തി കാക്കുന്നു .. സ്വപ്നങ്ങള്‍ പങ്കു വയ്ക്കുന്നു ... ഈ സിനിമ രാജ്യസ്നേഹത്തോടൊപ്പം ,അവര്‍ തമ്മിലുള്ള ആത്മ ബന്ധത്തെക്കുറിച്ചും പറയുന്നു .. അങ്ങനെ മേജര്‍ രവി പിക്കറ്റ് 43 ഒരു വ്യത്യസ്ത അനുഭവമാക്കുന്നു . രണ്ടു പേര്‍ മാത്രം മുഖ്യധാരയിലുള്ള ഒരു സിനിമക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങളെ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ച് മേജര്‍ രവി ഇവിടെ നന്മയുള്ള ഒരു കഥപറയുന്നു .... കഥയുടെ ക്ലൈമാക്സില്‍ നായകനിലൂടെ കാശീമിരിലെ കുളിര് നമ്മുടെ മനസ്സിലെക്കെത്തിക്കുന്നു .. അതാണ്‌ പിക്കറ്റ് 43 !! www.abiprayam.com
കസിന്‍സ് കളര്‍ഫുള്ളാണ് ... പക്ഷെ ...! ജനപ്രിയ നായകന്‍റെ പുതിയ സംരംഭമായ ഡി സിനിമാസില്‍ ആദ്യ ദിവസം തന്നെ ഏറെ പ്രതീക്ഷയുണ്ടായിരുന്ന റിലീസ് സിനിമ കണ്ടു ...കസിന്‍സ് .. ! പ്രതീക്ഷിച്ച ഒരു നിലവാരം ഉണ്ടായിരുന്നില്ലയെങ്കിലും ഒരു വിനോദ ചിത്രത്തിനു വേണ്ട ചേരുവകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര ശില്‍പികള്‍ ശ്രമിച്ചിട്ടുണ്ട് . അല്പം വേവു കുറഞ്ഞ കഥയുമായി എത്തിയ ക്രിസ്മസ് ചലച്ചിത്രമായ കസിന്‍സിന് ഒരു ശരാശരി മലയാളി പ്രേക്ഷകനെ ഒരു വട്ടം തിയറ്ററില്‍ കയറ്റാനുള്ള മധുരമൊക്കെയുണ്ട് എന്നാണ് അഭിപ്രായം .കോം. ഹാസ്യരംഗത്ത് ജോജുവും സുരാജും സാമാന്യം നന്നായി തിളങ്ങി . എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ദൃശ്യത്തിലൂടെ കയ്യടി വാങ്ങിയ ഷാജോണിന്‍റെ പെര്‍ഫോമന്‍സ് തീരെ ദഹിക്കാത്തതായി പോയി . ആക്ഷന്‍ രംഗങ്ങള്‍ വരെ ഒരു ഹോളി മൂഡില്‍, കളര്‍ഫുള്ളായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു . ഗാനരംഗങ്ങളും തമിഴ് സിനിമകളുടെ പാറ്റേണില്‍ തന്നെ മനോഹരമാക്കിയിരിക്കുന്നു .. കൊട്ടാരവും പ്രകൃതിഭംഗിയുമൊക്കെ കാഴ്ചക്ക് കൗതുകമുണ്ടാക്കി . പിന്നെ , സിനിമയില്‍ പറയുന്നത് പോലെ ബാലെ കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന കൊട്ടാരത്തിലെ ആളുകള്‍ നാടകീയമായിരുന്നു . കൊട്ടാരത്തിലെ പെണ്‍കുട്ടിയോടുള്ള നായകന്‍റെ പ്രണയം , എതിര്‍പ്പ് , വെള്ളച്ചാട്ടത്തിലേക്കുള്ള എടുത്തു ചാട്ടം, ഓര്‍മ്മ നഷ്ടപ്പെടുന്ന നായകന്‍ ... ! പല കൊട്ടാരം സിനിമകളിലും സാധാരണ പറഞ്ഞു പഴകിയ രീതിയില്‍ തന്നെയാണ് കസിന്‍സിലെയും കഥപറച്ചില്‍ ...!! എന്നാലും , ഈ അവധിക്കാലത്ത്‌ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമൊക്കെ തങ്ങളുടെ പതിവ് റോള്‍ സാമാന്യം തരക്കേടില്ലാതെ അവതരിപ്പിച്ച വൈശാഖിന്‍റെ ഈ കളര്‍ഫുള്‍ ചലച്ചിത്രം കുട്ടികളെയും സ്ത്രീകളെയും തിയറ്ററില്‍ ആളെ കയറ്റും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ... www.abiprayam.com
ജയറാം തിരിച്ചെത്തുന്ന മൈലാഞ്ചി മൊഞ്ചുള്ള വീട് ! പറഞ്ഞു പഴകിയ തീം ആണെങ്കിലും മൈലാഞ്ചി മൊഞ്ചുള്ള വീട് കുടുംബ മനസ്സുകള്‍ക്ക് ഇഷ്ടപ്പെടും എന്ന് തന്നെയാണ് അഭിപ്രായം.കോം . ഉദയ്‌ കൃഷ്‌ണന്‍-സിബി.കെ. തോമസിന്‍റെ തിരക്കഥയാണ് ഈ കളര്‍ഫുള്ളായ സിനിമയുടെ നട്ടെല്ല് . അത്യാവശ്യം തമാശയും , നല്ല പാട്ടുകളും ഡാന്‍സുമെല്ലാം ഈ സിനിമയെ വിജയിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് . ജയറാം ഒട്ടും ഓവര്‍ ആക്കാതെ നായക കഥാപാത്രമായ ആയുര്‍വേദ ഡോക്ടര്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു . ആസിഫ് അലിയും നന്നായി അഭിനയിച്ചിരിക്കുന്നുവെങ്കിലും അഭിനയപ്രതിഭകളായ സായികുമാറും സിദ്ദിക്കും തങ്ങളുടെ മികവിന്‍റെ ചില സുന്ദര നിമിഷങ്ങള്‍ ഈ സിനിമയിലൂടെ പകരുന്നുണ്ട് . കലാഭവന്‍ ഷാജോണ്‍ തന്‍റെ റോള്‍ ഗംഭീരമാക്കി , ബാബു രാജിന്‍റെ പ്രകടനവും നായികമാരും ശരാശരി നിലവാരം പുലര്‍ത്തി . ദിലീപിന്‍റെ പതിവ് വിജയചിത്രങ്ങളുടെ ഫോര്‍മുലയില്‍ ആണ് ബെന്നി തോമസ്‌ എന്ന സംവിധായകന്‍ മൈലാഞ്ചി മൊഞ്ചുള്ള വീട് ഒരുക്കിയിരിക്കുന്നത് . നായകന്‍ ജയറാം ആണെന്ന ഒരു വ്യത്യാസമേയുള്ളൂ . ഒരു വിനോദ ചിത്രമെന്ന നിലയില്‍ ഒട്ടും ബോറടിക്കാതെ ഈ സിനിമ കാണാന്‍ കഴിഞ്ഞു എന്നത് തന്നെ ഒരു ആശ്വാസം ... കുടുംബ നായകനായ ജയറാമിന്‍റെ ശക്തമായ തിരിച്ചു വരവിന് സഹായകരമാകട്ടെ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചലച്ചിതം .... www.abiprayam.com
ഇയ്യോബിന്‍റെ പുസ്തകം പുതുതലമുറ സിനിമക്കാര്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ് .. നല്ല നിലവാരമുള്ള ഒരു വിദേശ സിനിമ കാണുന്ന ഒരു ദൃശ്യസുഖം കാണികള്‍ക്ക് പകരാന്‍ അമല്‍ നീരദിന്‍റെ ഇയ്യോബിന്‍റെ പുസ്തകത്തിനായി എന്നാണ് അഭിപ്രായം.കോം .ഇതില്‍ ചരിത്രമുണ്ട് , പ്രണയമുണ്ട് , പ്രതികാരമുണ്ട് , സൗഹൃദമുണ്ട് . പിന്നെ വലിയ പുതുമയുള്ളത് ഒന്നുമല്ലെങ്കിലും ഒരു നല്ല കഥയുടെ പിന്‍ബലമുണ്ട് . ഈ സിനിമയുടെ ടൈറ്റില്‍ റോള്‍ ചെയ്ത ലാല്‍ തന്‍റെ പതിവ് റോള്‍ പതിവ് പോലെ തന്നെ അവതരിപ്പിച്ചു . എന്നാല്‍ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും ഇഷ്ടപ്പെടുന്ന ഗെറ്റ് അപ്പിള്‍ ഇയ്യോബിന്‍റെ ഇളയ മകനായ അലോഷിയായി അഭിനയിച്ച ഫഹദ്‌ ഫാസില്‍ തന്‍റെ റോള്‍ ഗംഭീര മാക്കുകയായിരുന്നു ഈ സിനിമയിലൂടെ .. ഇത് സ്വര്‍ണ്ണ പല്ല് വെച്ച ശവം തീനികളുള്ള ഒരു കാലഘട്ടത്തിന്‍റെ കഥയാണ് ...നിയമങ്ങള്‍ ‍ ഇല്ലാത്ത ലോകത്ത് ആക്രമണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് പറയുന്ന ഈ കാലത്ത് പുട്ടിനെ അരിക്കണ്ടിയെന്നും കമ്പംതൂറിയെന്നും പറയുന്നു ... ജയസൂര്യയുടെ റാവുത്തര്‍ വെളുത്ത പാത്രത്തില്‍ പകര്‍ന്നു തരുന്ന ബിരിയാണിയുടെയും സോഫ്റ്റ്‌ ഡ്രിങ്കിന്‍റെ ആദ്യ രൂപത്തിനുമൊക്കെയുള്ള രുചിയും ഹൈ റേഞ്ച് കഥയുടെ കുളിരും കാണിയുടെ മനസ്സിലേക്ക് എത്തിക്കാന്‍ അമല്‍ നീരദ് എന്ന പ്രതിഭക്ക് സാധിച്ചിരിക്കുന്നു . നാട്ടിലെ കരിമ്പൂച്ചക്കും കാട്ടുകോഴിക്കും വരെയുള്ള കൂടോത്രത്തിന്‍റെ ചീത്തപേര് നായികക്ക് നല്‍കിയത് ഇവിടെ ഒരു വ്യത്യസ്ത രീതിയായി തോന്നി . മാത്രമല്ല സിനിമക്ക് ഒരു തണല്‍ പോലെ കമ്മ്യൂണിസവും പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . ടെക്നിക്കലി പരിപൂര്‍ണ്ണതക്ക് അടുത്ത് നില്‍ക്കുന്ന ഇയ്യോബിന്‍റെ പുസ്തകം എന്ന ചരിത്ര പുസ്തകം പുതു തലമുറക്ക് ഒരു പാഠപുസ്തകം കൂടിയായി മാറുകയാണ് . www.abiprayam.com
യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിജയിച്ച വിജയ് യുടെ കത്തി ..! പതിവുപോലെ ആദ്യ ദിനം തന്നെ വിജയ് യുടെ സിനിമ കണ്ടു . ഒരു നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ കുറുവുകള്‍ ഏറെയുള്ള , എന്നാല്‍ ജനപ്രിയനായ തമിഴ് താരത്തിന്‍റെ ദീപാവലി ചലച്ചിത്രം ത്രിപ്തികരമായിരുന്നു . പതിവ് ലുക്ക്‌ , പതിവ് സെന്റിമെന്‍സ് , ഡാന്‍സില്‍ പതിവ് സ്റ്റെപ്പ് ...എല്ലാ സിനിമയിലും എന്ന പോലെ ... കത്തിയിലും വിജയ്‌ എന്ന നടന്‍ വിജയ്‌ ആയി തന്നെ അഭിനയിക്കുന്നു ... കതിരേശൻ, ജീവാനന്ദ് എന്ന ഇരട്ടവേഷങ്ങള്‍ പോലും പതിവ് മാനറിസത്തില്‍ തന്നെ ... ! രാവിലെ തിയറ്ററില്‍ ആരവം കേള്‍ക്കുന്ന സമയത്ത് ടിക്കറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുകയായിരുന്നു ... എന്നാല്‍ ആദ്യ ദിവസം തന്നെ സിനിമ കാണണം എന്നുള്ള വാശിയില്‍ മാറ്റിനി കാണുമ്പോഴും അതേ ആരവം തന്നെയാണ് ചുറ്റും ... ശൈലി ഒന്നാണെങ്കിലും വിജയ്‌ ചിത്രങ്ങള്‍ ആ നടനെയും ഒപ്പം നമ്മളെയും എന്നും കൂടുതല്‍ ചെറുപ്പമാക്കുന്നു ... നായികയുടെ ഗ്ലാമറും മസാലയും ഒന്നുമില്ലാതെ ഒരു ജനകീയ സിനിമയെ വിനോദത്തിനപ്പുറം ഒരു സാമൂഹ്യ വിമര്‍ശന ഉപാധി കൂടിയാക്കുന്നതില്‍ എ . ആര്‍ . മുരുകദോസ് എന്ന സംവിധായകന്‍ ഇവിടെ വിജയിച്ചിരിക്കുന്നു എന്നാണ് അഭിപ്രായം.കോം . അത് തന്നെയാണ് കത്തിയെ പതിവ് വിജയ്‌ സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് . ഇത് ഒരു ഗ്രാമത്തിന്‍റെ പോരാട്ടത്തിന്‍റെ കഥയാണ് . കോർപറെറ്റുകള്‍ സര്‍വതും കീഴടക്കുമ്പോള്‍ സ്വന്തം മണ്ണിന് വേണ്ടി , വെള്ളത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന്‍ ചെറുപ്പക്കാരെ ഓര്‍മ്മിപ്പിക്കുന്ന നന്മയുള്ള, അധികം അത്ഭുതങ്ങളൊന്നും ഇല്ലാത്ത ഒരു നല്ല സിനിമ ... www.abiprayam.com
മൂഷിക സ്ത്രീ വീണ്ടും ? ടമാർ പടാർ എന്ന സിനിമ പ്രിത്വിരാജിന് കല്ലേറ് കൊണ്ട ആ പഴയ കാലഘട്ടത്തെ വീണ്ടും അനുസ്മരിപ്പിക്കുന്നു എന്നാണ് അഭിപ്രായം. . സംവിധായകന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചിരിക്കുന്നു .. അഭിനയിക്കുന്നവര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടാന്‍ ശ്രമിക്കുന്നു .. അതിന്‍റെ കണ്ടന്‍റ് അല്പം കൂടിയത് കൊണ്ടാണോ , സാധാരണക്കാര്‍ക്ക് മനസ്സിലാകാത്തത് കൊണ്ടാണോ എന്നറിയില്ല .. താടി , പുലി , ഗുണ്ടാസംഘം , അമേരിക്കന്‍ വിരുദ്ധത , സ്ത്രീ വേഷം , ശബരിമല , തെരുവ് സര്‍ക്കസ്, അന്താരാഷ്ട്ര തീവ്രവാദം , കേരള രാഷ്ട്രീയം ,ഫെമിനിസം എന്നൊക്കെയുള്ളത് വല്ല ബിംബങ്ങളാണോ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്നൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ശരാശരി മലയാള സിനിമ പ്രേക്ഷകനെ ടമാർ പടാർ എന്ന സിനിമ തൃപ്തി പ്പെടുത്താനുള്ള ഒരു സാധ്യതയും കാണുന്നില്ല . ഇന്ത്യന്‍ റുപ്പീ മുതല്‍ ഇങ്ങോട്ട് ഇക്കഴിഞ്ഞ മുഴുവന്‍ സിനിമകളിലും സെലക്ടീവ് ആയിരുന്നു എന്ന് സിനിമാ ലോകം വിലയിരുത്തിയ നമ്മുടെ യുവ താരത്തിന് ഇതെന്തു പറ്റി എന്നാണ് ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ട പലര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് .. ഇത് ഇന്ത്യയാണ്, ഇവിടെ എന്തും നടക്കും ... എന്ന് പറഞ്ഞ പോലെ ... ഇത് മലയാള സിനിമയാണ് !! ഇവിടെ .... ടമാർ പടാർ !!
കാണാന്‍ കൊള്ളാവുന്ന ഒരു വെള്ളിമൂങ്ങ ! ഒരു ശരാശരി മലയാളിയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ച വെള്ളിമൂങ്ങ എന്ന സിനിമ , മലയാള സിനിമയുടെ മുഖ്യധാരയിലേക്കുള്ള ബിജു മേനോന്‍റെ ഒരു തിരിച്ചു വരവാണ് സൂചിപ്പിക്കുന്നത് എന്നാണ് അഭിപ്രായം.കോം .. ഇതിന് മുന്‍പ് ഇങ്ങനെയുണ്ടായത് കുഞ്ചാക്കോ ബോബന്‍റെ കൂടെയുള്ള ഓര്‍ഡിനറിയിലൂടെയായിരുന്നു .. ആ കൂട്ടുകെട്ടിനെ പരമാവധി ചൂഷണം ചെയ്ത മലയാള സിനിമലോകം , ഇപ്പോള്‍ അതില്‍ നിന്നും ബിജു മേനോന്‍ എന്ന നായകനെ അടര്‍ത്തിയെടുത്തിരിക്കുന്നു . ഒരുപക്ഷെ , ഇന്നലെ വന്നവര്‍ക്ക് പോലും ഫാന്‍സ്‌ അസോസിയേഷനും മറ്റുമുള്ള ഈ കാലത്ത് , അതിന്‍റെ അകമ്പടിയൊന്നുമില്ലാത്ത ഒരു 'ഓര്‍ഡിനറി' നായകനെ മുന്‍നിര്‍ത്തി ഒരു നാട്ടിന്‍പുരത്തിന്‍റെ സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ ജിബു ജേക്കബ് അഭിനന്ദനം അര്‍ഹിക്കുന്നു .. മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, സത്യഭാമയ്ക്കൊരു പ്രേമലേഖനം, ശിവം തുടങ്ങിയ സിനിമകളില്‍ നായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എങ്കിലും ഒരു വിജയചിത്രത്തിന്‍റെ നായകനാകാന്‍ വെള്ളിമൂങ്ങയിലെ രാഷ്ട്രീയക്കാരനിലൂടെ ബിജു മേനോന് സാധിച്ചിരിക്കുന്നു ...! നായിക, ആസിഫ് അലി , ടിനി ടോം , അജു വര്‍ഗ്ഗീസ് , സിദ്ദിഖ് ,കലാഭവന്‍ ഷാജോണ്‍ , കെ .പി . എ .സി ലളിത , ലെന എന്നിവര്‍ വലിയ അത്ഭുതമൊന്നും കാണിച്ചില്ലെങ്കിലും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തിരിക്കുന്നു ... ഒരു നാട്ടിന്‍പുറത്തിന്‍റെ രാഷ്ട്രീയം തമാശയോടെ , വൃത്തിയായി പറഞ്ഞ ഒരു സാധാരണ സിനിമ ! വെള്ളിമൂങ്ങ ഒരു വിജയചിത്രമാകാനുള്ള കാരണവും ആ ലാളിത്യം തന്നെയാണ് ..!! www.abiprayam.com
ഫേസ്ബുക്ക്‌ എഴുത്തുകാരും പിന്നെ "ഞാനും" ...! 'ഞാന്‍' എന്ന സിനിമയില്‍ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് പോലെ , മനസ്സില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ ... അതാണ്‌ പലര്‍ക്കും ഈ എഴുത്ത് ! അതിന് ഫേസ്ബുക്ക്‌ എഴുത്തുകാര്‍ എന്നോ ടോയിലെറ്റ് എഴുത്തുകാര്‍ എന്നോ വ്യത്യാസമൊന്നുമില്ല . അതിനുള്ള മാധ്യമമായി ചിലര്‍ ചുമരുകള്‍ ഉപയോഗിക്കും .. മറ്റു ചിലര്‍ സില്‍വര്‍ സ്ക്രീനിനെ ഉപയോഗിക്കും ..! കെ .ടി. എന്‍ കോട്ടൂരിനെയും ആ കാലഘട്ടത്തെയും വൃത്തിയോടെയും വ്യത്യസ്തതയോടെയും അവതരിപ്പിക്കുന്നതിലും , ദുല്‍ക്കര്‍ സല്‍മാന്‍ എന്ന യുവ നടന് ഇത്ര ഹെവിയായ ഒരു റോള്‍ കൊടുക്കാന്‍ കാണിച്ച ചങ്കൂറ്റത്തിലും , ഒരു കാവ്യശില്‍പം പോലുള്ള മനോഹാരിതയുടെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത് സാധാരണക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കാണിച്ച മനസ്സിനും ഈ വിവര സാങ്കേതിക ലോകത്തെ , പുതുതലമുറയിലെ മുഴുവന്‍ ടോയിലെറ്റ് എഴുത്തുകാരും അഭിനന്ദനങ്ങള്‍ നേരുന്ന കാഴ്ച മാത്രമാണ് ഇവിടെ സിനിമ റിലീസ് ആയ ആദ്യ രണ്ടു ദിവസങ്ങളില്‍ കണ്ടത് ... അതെന്തു കൊണ്ടെന്നറിയാന്‍ കൂടിയാണ് 'ഞാന്‍' കാണാന്‍ പോയത് ...! കാരണം വെരി സിമ്പിള്‍ ! .. അത് 'ഞാന്‍' എന്ന സിനിമയുടെ ക്വാളിറ്റി കൊണ്ട് മാത്രമാണ് ... 'ഞാന്‍' പുതുമയുള്ള സിനിമയാണ് ... ഒരു നാടിന്‍റെ ചരിത്രം കൂടിയാണ് ... ഇത് കൃത്യമായ രാഷ്ട്രീയം വൃത്തിയായി പറയുന്ന ഒരു സ്ത്രീപക്ഷ സിനിമ കൂടിയാണെന്നാണ് അഭിപ്രായം .കോം ഒരു പക്ഷെ , ഇത് പോലൊരു വേഗത കുറവുള്ള സിനിമയെടുത്ത് സംവിധായകന്‍ രഞ്ജിത്ത് ബുദ്ധിജീവികളല്ലാത്ത നമ്മുടെയൊക്കെ മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍, കുറച്ച് നാള്‍ മുന്‍പ് വാക്കേറ് കൊണ്ട് മുറി വേറ്റ ഫേസ്ബുക്ക്‌ എഴുത്തുകാര്‍ അതിനെ എങ്ങനെ 'കൊല്ലും' എന്ന ആശങ്കയായിരുന്നു പലരും .. പക്ഷെ നന്മയുള്ള , പ്രതികാര ബുദ്ധിയില്ലാത്ത ആ പാവം ടോയിലെറ്റ് എഴുത്തുകാര്‍ , ഈ നല്ല സിനിമയുടെ സൗന്ദര്യം പാടി പുകഴ്ത്തുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത് ... അത് കൊണ്ട് 'കള്ളം പറയാത്ത' ആ പാവങ്ങളോട് , ' ഞാന്‍' എന്ന സിനിമയിലെ കാമുകിക്ക് നായകനോട് ഉണ്ടായ പോലെ ഇനിയെങ്കിലും 'ബഹുമാനം കൂട്ടുക ' ...! ഇനി നാളെകളില്‍ സിനിമകള്‍ എങ്ങാനും മോശമാക്കിയാല്‍ അത് മോശം ആണെന്ന്‍ തന്നെ വിളിച്ചു പറയും എന്ന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു ... "ഞാന്‍" മികച്ച സിനിമയാണ് ... ക്ലാസ്സിക് സിനിമയാണ് .. സംവിധായക ശില്പിയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു മനോഹര ചിത്രമാണ് .. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ' ഞാന്‍ ഗംഭീരം' !! www.abiprayam.com
തസ്കരന്‍ കൊള്ളാം ... ! ഓണ സിനിമകള്‍ കാണാഞ്ഞിട്ടല്ല ... ! കണ്ടു ... ഒന്നിനെയും കുറിച്ചും വല്ല്യ നല്ല അഭിപ്രായം ഇല്ലാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറഞ്ഞില്ല ... ! പതിവ് നമ്പറുകളുമായി വന്ന ദിലീപിന്‍റെ വില്ലാളിവീരനും ഭയ്യാ ഭയ്യായുമൊക്കെ ഒരു ഓണം സിനിമക്കുണ്ടാകേണ്ട മിനിമം നിലവാരം പോലും പുലര്‍ത്തിയില്ല ... ഒരു ലോജിക്ക് പോലും ഇല്ലാത്ത മോഹന്‍ലാലിന്‍റെ പെരുച്ചാഴിയും മമ്മൂട്ടിയുടെ രാജാധിരാജയുമൊക്കെ കേവലം ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമുള്ള 'ഷോ' മാത്രമായി .. ഉള്ളത് പറയാലോ , വല്ല്യ സംഭവം ഒന്നും അല്ലെങ്കിലും ഒരു ആശ്വാസം തോന്നിയത് സപ്തമ. ശ്രീ. തസ്കരാ : കണ്ടപ്പോള്‍ മാത്രമാണ് .. ബോര്‍ അടിക്കാതെ ഒരു സിനിമ മുഴുവന്‍ കാണാന്‍ കഴിഞ്ഞു എന്നത് തന്നെ വല്ല്യ കാര്യം .. പ്രിത്വി രാജ് എന്ന നടന്‍ ചെറിയ ചെറിയ പരീക്ഷണങ്ങള്‍ക്ക് വരെ ധൈര്യം കാണിക്കുന്നു . അത് മലയാളികള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന്‍ തന്നെയാണ് ഈ സിനിമയുടെ വിജയരഹസ്യം ... വിജയചിത്രങ്ങള്‍ ഇനിയും മലയാളത്തില്‍ ജനിക്കട്ടെ ... www.abiprayam.com
'മിഴിയോരം' പറയാന്‍ ശ്രമിക്കുന്നത് ...! 'മിഴിയോര'ത്തിലെ സംഗീതം പൂര്‍ണ്ണമായും ആസ്വദിച്ച് തന്നെ ആ നല്ല ഷോര്‍ട്ട് ഫിലിം കണ്ടു ... 'മിഴിയോരം' ! ജോണ്‍സന്‍ മാഷിനുള്ള സമര്‍പ്പണമായി നിര്‍മ്മിക്കപ്പെട്ട ഈ ഷോര്‍ട്ട് ഫിലിം , ഒരു സംഗീതശില്‍പം പോലെ മനോഹരമാണ് എന്ന്‍ തന്നെയാണ് അഭിപ്രായം.കോം.. മിഴിയോരത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ ജോണ്‍സന്‍ മാഷിനോട് നീതി പുലര്‍ത്തിയിരിക്കുന്നു .. എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന "അനുരാഗിണി , മെല്ലെ മെല്ലെ , ആടി വാ കാറ്റേ ..." ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള , ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു കവിത പോലെ മനോഹരമായ ഈ ' മിഴിയോരം ' വളരെ തന്മയത്വത്തോടെയാണ് പ്രമോദ് സി മോഹന്‍ അവതരിപ്പിക്കുന്നത് . സുഹൃത്തും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ പ്രിയരാജ് നാടകീയത ഒട്ടും കലരാതെ ഇതിലെ പ്രധാനകഥാപാത്രത്തിന് ജീവന്‍ നല്‍കുന്നു ... സംഗീതത്തെ സ്നേഹിച്ച് നടന്ന്‍ ജീവിതത്തില്‍ എവിടെയും എത്തിച്ചേരാന്‍ കഴിയാതിരുന്ന ഇതിലെ പ്രധാന കഥാപാത്രമായ ആഷിക്കിന്‍റെ പ്രണയം ആത്മാര്‍ത്ഥമാണ്, നിഷ്കളങ്കമാണ് ... പ്രണയിക്കുമ്പോള്‍ അവന്‍ എല്ലാം മറക്കുന്നുമുണ്ട് .. കുസൃതിക്കാരിയായ അവന്‍റെ കൂട്ടുകാരി ഉള്ളില്‍ നിറയെ സ്നേഹം ഒളിപ്പിച്ചു വെച്ച് , വേദന കടിച്ചമര്‍ത്തി അവനെ പിരിഞ്ഞു പോകുകയാണ് .... പ്രണയവും സംഗീതവും മഴ പോലെയല്ല .. അവ രണ്ടും മഴ തന്നെയാണ് എന്ന്‍ പറഞ്ഞവസാനിപ്പിച്ചു കൊണ്ട്, അവര്‍ അവരുടെ സ്വപ്നങ്ങളിലും പരാജയപ്പെടുന്നതായി ഇതില്‍ ചിത്രീകരിക്കുന്നു .. സംഗീതമായാലും പ്രണയമായാലും ഹൃദയത്തോട് ചേര്‍ന്നാണ് അവ നില്‍ക്കുന്നതെങ്കില്‍ എത്ര വേദനയോടെയാണെങ്കില്‍ പോലും പറിച്ചു അകറ്റാമായിരുന്നു .. എന്നാല്‍ ഇവ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നാല്‍ പിന്നെ എങ്ങനെയാ ...? പ്രിയ സുഹൃത്തുക്കളായ പ്രിയരാജിനും പ്രമോദ് സി മോഹനും അവരുടെ 'മിഴിയോര' ത്തിനും അഭിനന്ദനങ്ങള്‍ ....! www.abiprayam.com
ഇത് നന്മയുടെ വിജയം, ജനനായകന്‍റെ വിജയം ...! 'ധീരാ വീരാ വി എം സുധീരാ ധീരതയോടെ നയിച്ചോളൂ' എന്ന്‍ കേരളം ഒരുകാലത്ത് പാടിയത് ഈ നേതാവിനെ കുറിച്ചാണ് ... സുധീരന്‍ കൊളുത്തിയത് കേവലം ഒരു തീയല്ല .. അത് ഒരു അഗ്നിപര്‍വ്വതമായിരുന്നു എന്ന്‍ കേരളം തിരിച്ചറിയുന്നു .. നാനൂറ്റി പതിനെട്ട് ബാറുകള്‍ ഇവിടെ തുറക്കില്ല .. തുറക്കിക്കില്ല എന്ന്‍ പറഞ്ഞത് ജനം വിശ്വസിച്ചത് അത് സുധീരന്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് ... ! സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി സ്വന്തം വ്യക്തിത്വം കളയാന്‍ മനസ്സില്ലാത്ത ഒരു നേതാവ് .. ബാറ് മുതലാളിമാര്‍ക്ക് പണച്ചാക്ക് കൊണ്ട് വില കൊടുത്തു വാങ്ങാന്‍ കഴിയാത്ത നേതാവ് ... ! ഘട്ടം ഘട്ടമായി കേരളത്തില്‍ മദ്യം നിര്‍ത്തലാക്കുമ്പോള്‍ ... നാളെകളില്‍ മദ്യ വിമുക്ത കേരളം എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുമ്പോള്‍ ... കേരളത്തിന്‍റെ ചരിത്രം ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ഈ പ്രയോക്താവിനെ ഓര്‍ക്കുക സുധീരമായ ഈ നടപടിയിലൂടെയായിരിക്കും ... എത്ര പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങള്‍ പലരും കോണ്‍ഗ്രസുകാരനായി തുടരുന്നത് ഞങ്ങളുടെ വി എം സുധീരന്‍ കോണ്‍ഗ്രസുകാരനാണ് എന്നത് കൊണ്ട് മാത്രമാണ് ... ഞങ്ങളുടെ വി എം സുധീരന് ഒരായിരം അഭിനന്ദനങ്ങള്‍ ...!! www.abiprayam.com
കാലം തെറ്റി അവതരിച്ച ഒരു അവതാരം ! 'ജനപ്രിയ നായകന്‍ ഇന്‍ ആന്‍ഡ്‌ ആസ്...' എന്ന പതിവ് ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നത് തന്നെയായിരുന്നു 'അവതാരം' എന്ന ജോഷി പടത്തിനെ കുറിച്ചുള്ള പ്രതീക്ഷക്ക് പ്രധാന കാരണമായത്‌ . ജനപ്രിയ നായകന്‍ റൂട്ട് മാറ്റിയെങ്കിലും ... ജോഷി പഴയ ജോഷി തന്നെ ! ഇത് കുറച്ചു നാള് മുന്‍പ് ഇറങ്ങേണ്ട ഒരു സിനിമയാണ് .ഏറ്റവും കുറഞ്ഞത്‌ ഒരു നാലഞ്ചു വര്‍ഷം മുന്‍പ് ....! ഇതുപോലുള്ള സിനിമകള്‍ നാം എത്ര കണ്ടിരിക്കുന്നു എന്ന്‍ തന്നെയായിരുന്നു സിനിമ കാണുമ്പോള്‍ ഒരു ശരാശരി മലയാളി പ്രേക്ഷകന്‍റെ ചിന്ത . പതിവ് വിജയ ചിത്രങ്ങളുടെ ഫോര്‍മുലയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ജനപ്രിയ നായകന്‍ കാണിച്ച ആ മനസ്സ് അംഗീകരിക്കുന്നു .ഈ സിനിമയില്‍ ദിലീപ് നന്നായി അഭിനയിക്കുകയും ചെയ്തിരിക്കുന്നു . കലാഭവന്‍ ഷാജോണ്‍ എന്ന നടനെ നന്നായി ഉപയോഗിക്കാന്‍ ഈ സിനിമ മറന്നു . എന്നാല്‍ ഇതിലെ നായിക മികച്ച അഭിനയം കാഴ്ചവച്ചു . ജോയ് മാത്യു എന്ന നടന് ഒരു പുതുമയുള്ള വേഷം നല്‍കാന്‍ ഈ സിനിമയിലും കഴിഞ്ഞില്ല . പിന്നെ , ക്വട്ടേഷന്‍കാരില്ലാത്ത ഒരു സിനിമയെ കുറിച്ച് മലയാളത്തിനു ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലല്ലോ !! സഹോദരന്‍റെ കൊലപാതകം മുതല്‍ പിന്നീട് തനിക്കേറ്റ ഓരോ മുറിവുകള്‍ക്കും കൃത്യമായി പ്രതികാരം ചെയ്യുന്ന ഒരു നാട്ടിന്‍പുറത്തുകാരനായി ദിലീപ് നന്നായി അഭിനയിച്ചിരിക്കുന്നു എന്നത് മാത്രമാണ് ഈ സിനിമയുടെ ഹൈലൈറ്റ് . കഥയും പാട്ടുകളുമൊക്കെ ശരാശരി നിലവാരം മാത്രം പുലര്‍ത്തി . ചുരുക്കി പറഞ്ഞാല്‍ , കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്ന ഒരു സിനിമയാണ് 'അവതാരം'. www.abiprayam.com
ശരാശരി നിലവാരം മാത്രം പുലര്‍ത്തി മമ്മൂട്ടിയുടെ 'മംഗ്ലീഷ്' ..! കൊച്ചി ഭാഷ സംസാരിക്കുന്ന ഇക്ക ഫാന്‍സിനെ തൃപ്തിപ്പെടുത്തിയേക്കാം. മമ്മൂട്ടിയെ വരെ വെല്ലുന്ന നമ്പറുകളുമായി ടിനി ടോം കയ്യടി വാങ്ങിയേക്കാം . വിദേശ വനിത നായികയായത്‌ ഒരു കൌതുകമായെക്കാം .. ഒരു റിയലിസ്റ്റിക്ക് കഥ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം സമ്മതിക്കാമെങ്കിലും തിരക്കഥയിലെയും എഡിറ്റിംഗ് മേഖലയുടെയും അപാകതകള്‍ ഈ സിനിമയുടെ വിജയത്തെ ബാധിക്കാന്‍ സാധ്യതയുണ്ട് . ഹാസ്യത്തിന്‍റെ സാധ്യതയെ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതില്‍ ഈ സിനിമ വിജയിക്കാത്തത് പ്രേക്ഷകരെ നിരാശരാക്കുന്നുണ്ട് . എങ്കിലും ഒരു ഓളത്തില്‍ കണ്ടിരിക്കാവുന്ന ഒരു സിനിമയെന്നു വേണമെങ്കില്‍ 'മംഗ്ലീഷി'നെ വിശേഷിപ്പിക്കാം ... ഈ സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ച ശ്രിന്ദ മികച്ച നിലവാരം പുലര്‍ത്തി . ചുരുക്കി പറഞ്ഞാല്‍ മമ്മൂട്ടി എന്ന മലയാളത്തിന്‍റെ അഭിനയപ്രതിഭക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാന്‍ ഇല്ലാത്ത ഒരു ശരാശരി സിനിമയാണ് 'മംഗ്ലീഷ്' - www.abiprayam.com
നമ്മള്‍ എന്നും തോറ്റവരുടെ പക്ഷത്താണ് ... ! പരാജിതനാണ് എന്നും വിജയിയെ സൃഷ്ടിക്കുന്നത് . ഇവിടെ ഒരേ സ്ഥലത്ത് ഒരുമിച്ചു ജനിച്ച , ഒരുമിച്ചു വളര്‍ന്ന , ഒരുമിച്ചു പഠിച്ച രണ്ടു പേര്‍ ... ഒരാള്‍ പോലീസുകാരന്‍റെയും മറ്റേയാള്‍ കള്ളന്‍റെയും മകന്‍ .... അതെ , വിക്രമനും ആദിത്യനും തമ്മിലുള്ള മത്സരമാണ് ഈ സിനിമ . ഇതില്‍ , 'മസില്‍ അളിയന്‍' ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന വിക്രമനും ജനകീയ യുവ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ആദിത്യനും ഇതുവരെ ഒരേ ടീമില്‍ കളിച്ചിട്ടില്ല , ഒരുമിച്ച് ഇരുന്ന് അധികം സംസാരിച്ചിട്ടു പോലും ഇല്ല ...പരസ്പരം മത്സരിക്കുമ്പോഴും ഉള്ളില്‍ ആത്മബന്ധത്തിന്‍റെ കണിക എവിടെയൊക്കെയോ ഉണ്ടായിരുന്നു എന്ന് തോന്നുന്നു .. പക്ഷെ ഇതിലെ നായികയെ സ്വന്തമാക്കുക എന്നതാണ് ഇരുവരുടെയും ലക്‌ഷ്യം ..! ഇതുപോലെയുള്ള വിക്രമന്‍മാരെയും ആദിത്യന്‍മാരെയും കൂട്ടി ഗിന്നസ് ബുക്കില്‍ കേറി പറ്റാന്‍ ലോകം ചുറ്റുന്ന ഈ സിനിമയുടെ സംവിധായകന്‍ തന്‍റെ മുന്‍കാല സിനിമകളുടെ ക്വാളിറ്റി ഇവിടെ നിലനിര്‍ത്തി എന്ന്‍ അഭിപ്രായമില്ല .. ഒരിക്കല്‍ കള്ളനെ സ്നേഹിക്കാന്‍ പഠിപ്പിച്ച സംവിധായകന്‍ ഇപ്പോള്‍ കള്ളന്‍റെ മകനെ സ്നേഹിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നു .. പതിവ് തമിഴ് മാസ് സിനിമയുടെ ഫോര്‍മാറ്റില്‍ ഉള്ള ഒരു പോലീസ് കഥയാണെങ്കില്‍ പോലും , കണ്ടിരിക്കാന്‍ ഒരു കൌതുകമോക്കെയുണ്ട് . ഈ പെരുന്നാളിന് ഒരു ശരാശരി മലയാളിയെ തൃപ്തിപ്പെടുത്താന്‍ ഈ സിനിമയൊക്കെ മതി .. നല്ല പാട്ടുകളുടെയും ഹാസ്യത്തിന്‍റെയും കുറവ് ഈ ലാല്‍ ജോസ് സിനിമയുടെ പ്രധാന ന്യൂനതയാണ് എങ്കിലും , കുടുംബങ്ങളും കുട്ടികളും നിറഞ്ഞു നില്‍ക്കുന്ന തിയറ്ററുകള്‍ ഒരു സിനിമാ പ്രേമിയെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ് .... www.abiprayam.com
ഹായ് ടോണി , ഐ അം സോറി ...! ഒരു പരീക്ഷണ ചിത്രമെന്ന നിലയില്‍ , ടോണിയെ കുറിച്ച് നല്ല അഭിപ്രായം പറയണം എന്നുണ്ടായിരുന്നു ..., പക്ഷെ ...! ഒരൊറ്റ രാത്രി , ഒരേയൊരു ഫ്ലാറ്റ് ..! ഒരൊറ്റ കയ്യിലെ വിരലുകള്‍ കൊണ്ട് മാത്രം എണ്ണാവുന്ന കഥാപാത്രങ്ങള്‍ , അതില്‍ പ്രധാനമായും ആ ഫ്ലാറ്റിലെത്തുന്ന യുവമിഥുനങ്ങള്‍ ...! അവരുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമായെത്തുന്ന ടോണി എന്ന ഒരു ലുനാറ്റിക്ക് . ടോണി വിവാഹമോചിതനാണ് . അവിടെ താമസിക്കാന്‍ തുടങ്ങുന്ന യുവ കുടുംബം , അസഹനീയമായ ദുരിതം ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് . ടൈറ്റില്‍ റോള്‍ ചെയ്യുന്ന ലാല്‍ , തന്‍റെ പതിവ് കഥാപാത്രം പതിവുപോലെ തന്നെ അവതരിപ്പിച്ചു. ആ കഥാപാത്രത്തിന്‍റെ ക്രൂരതയില്‍ അകപ്പെട്ടു കരയാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ഇതിലെ അസിഫ് അലിയും മിയയും ... അവിഹിതം ,നേരിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ എന്നീ അത്യാവശ്യം ന്യൂ ജെനറേഷന്‍ ചേരുവകള്‍ , പിന്നെ ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങള്‍, സിനിമ കാണുമ്പോള്‍ ഉറങ്ങാതിരുന്നാല്‍ ആര്‍ക്കും പിടികിട്ടാവുന്ന സാദാ സസ്പെന്‍സ് .. ഒടുവില്‍ കുറെ ചോരയും ക്രൂരതയും മാത്രം ... എന്തോ ..! അവതരണത്തില്‍ ചില വ്യത്യസ്തതയൊക്കെ പുലര്‍ത്തിയെങ്കിലും ... പ്രിയപ്പെട്ട ടോണി .. നിങ്ങള്‍ നിരാശപ്പെടുത്തി ... www.abiprayam.com
ലോകം മുഴുവന്‍ കാത്തിരുന്നത് ഈയൊരു ദിവസത്തിനാണ് .. ! ലോകകപ്പ്‌ ആര്‍ക്ക് എന്നാതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം .. 2014 ലെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും മുന്‍പേ എല്ലാവരും എഴുതിതള്ളിയ അര്‍ജെന്റീന ഫൈനലില്‍ എത്തിയിരിക്കുന്നു ... ഇനി മെസ്സിയുടെ ചുണ്ടുകള്‍ക്കും കപ്പിനിടയിലും ഈയൊരു മത്സരം മാത്രം ബാക്കി ... മെസ്സിയുടെ കാലുകള്‍ ബ്രസീലിലെ മൈതാനത്ത് കവിത വിരിയിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ... ഒരു പക്ഷെ സുവര്‍ണ്ണ പാദുകം പോലും ആ കാലുകള്‍ക്ക് വേണ്ടി കൊതിക്കുന്നുണ്ടാകും .... ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് മെസ്സിയെ കുറിച്ചാണ് ... അത് തന്നെയാണ് അര്‍ജെന്റീനയുടെ പ്രതീക്ഷയും ... ഒരു ടീം എന്ന നിലയില്‍ അര്‍ജെന്റീനയെക്കാള്‍ മുന്‍‌തൂക്കം ജര്‍മ്മനിക്കാണ് എന്നാണ് വിദഗ്ധ അഭിപ്രായങ്ങള്‍ .. സെമിയിലും , ക്വാര്‍ട്ടറിലും , പ്രീ ക്വാര്‍ട്ടറിലുമെല്ലാം അര്‍ജെന്റീനയേക്കാള്‍ മികച്ച ടീം അവരുടെ എതിരാളികള്‍ തന്നെയായിരുന്നു .. പക്ഷെ വിജയം അര്‍ജെന്റീനക്കും ! ഈ ലോകകപ്പില്‍ മത്സരിച്ച എല്ലാ കളിയിലും വിജയിച്ച അര്‍ജെന്റീനക്ക് വിജയതുടര്‍ച്ച ആശംസിക്കുന്നു .... ജര്‍മ്മനി ഏറ്റവും മികച്ച ടീമാണ് ... അര്‍ജെന്റീന ഏത് മികച്ച ടീമിനെയും തോല്‍പ്പിക്കാന്‍ കഴിവുള്ള ഒരു സാധാരണ ടീമും ....! .... www.abiprayam.com
സച്ചിന്‍ ആരാണെന്ന് അനക്കറിയില്ലെങ്കില്‍ ജ്ജ് , ഞമ്മള് മലയാളികളോട് ശ്ശൊദിക്ക് ... സച്ചിന്‍ ആരാണെന്ന് ?? , അപ്പൊ ഞമ്മള് മലയാളികള് ശരിക്കും , ദേ ഇതുപോലെ പറഞ്ഞു തരും സച്ചിന്‍ ആരാണെന്ന് ...!! അല്ലെങ്കില് ഈയ് ബല്ലപ്പോഴെങ്കിലും അന്‍റെ പോട്ടം കാണാനായിട്ട് സ്പോര്‍ട്സ് പേജ് നോക്കുമ്പോള്‍ ... ശരിക്കും കണ്ണ് തുറന്നുനോക്ക് അപ്പൊ അറിയാം സച്ചിന്‍ ആരാണെന്ന് ...! അല്ലപ്പാ ഇതുമ്മള് മലയാളത്തില് പറഞ്ഞിട്ടെന്താ കാര്യം ... അനക്ക് അയിന് മലയാളം ബല്ലതും അറിയോ ... മലയാളം പോലും അറിയാത്ത അന്നോടൊക്കെ ഇത് പറഞ്ഞിട്ട് ബെല്ല കാര്യോണ്ടോ ...?? ഈയും ഏതാണ്ട് ആ 1983 സിനിമേലെ നിവിന്‍ പോളിയുടെ എട്ടും പൊട്ടും തിരിയാത്ത കെട്ടിയോളെ പോലെ ആയല്ലോ ന്‍റെ പടച്ചോനേ.. ങ്ങളും അത് പോലെ " സു .... ! " വാണോ , പെങ്ങളേ .....??? www.abiprayam.com
ഇനിയിപ്പോ നമ്മുടെ ലോകകപ്പ് ഫുട്ബോള്‍ ഗ്രൗണ്ടും ലീഗ് വര്‍ഗീയവല്‍ക്കരിച്ചു എന്ന്‍ പറയുമോ ആവോ ...! എന്‍റെ സുഹൃത്തെ , ആ കറുത്ത ബോര്‍ഡും , പച്ച നിറത്തില്‍ വര്‍ഗീയത മാത്രം കാണുന്ന ആ കറുത്ത മനസ്സും മാറ്റേണ്ട സമയമായി എന്ന് തന്നെയാണ് അഭിപ്രായം .. മനസ്സിനും കണ്ണിനും കുളിര്‍മ്മ നല്‍കുന്ന നിറം പച്ച തന്നെയാണെന്ന കാര്യത്തില്‍ ഇവിടെ ആര്‍ക്കെങ്കിലും ഒരു സംശയമുണ്ടോ ..! പണ്ട് കുട്ടികള്‍ പച്ചയും വെള്ളയും യൂണിഫോമിട്ടപ്പോഴും , ചുവന്ന റിബണ്‍ കെട്ടിയപ്പോഴും ആരും ആ നിറങ്ങളില്‍ വര്‍ഗീയതയോ രാഷ്ട്രീയമോ ഒന്നും കണ്ടിരുന്നില്ല ... ഒരു ബോര്‍ഡ്‌ പച്ചയാക്കിയെന്നതില്‍ വര്‍ഗീയത മാത്രം കാണുന്നവരുടെ കാര്യമോര്‍ത്ത് കഷ്ടം തോന്നുന്നു ... ..! അല്ലേലും മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് കാണുന്നത് എല്ലാം മഞ്ഞയായേ തോന്നൂ ...! ഇവിടെ നമുക്ക് ഒരു ജാതിയുടെയും മതത്തിന്‍റെയും നിറമൊന്നുമല്ല ഈ പച്ച.. ! പച്ച പുതച്ച ഈ നാടിന്‍റെ സൗന്ദര്യമാണ് പച്ച ....! അത് നമ്മുടെ കാര്‍ഷികസംസ്കാരത്തിന്‍റെ പ്രതീകമാണ് ... ! ക്ലാസ്സ്‌ മുറികളില്‍ ആ പച്ച നിറത്തില്‍ ഒരു ബോര്‍ഡ്‌ ഉണ്ടായി എന്ന്‍ വച്ച് ഇവിടെ ആകാശമൊന്നും ഇടിഞ്ഞ് വീഴാന്‍ പോകുന്നില്ല .. ഇനി ,അന്ന്‍ നമ്മള്‍ ഒന്നാം ക്ലാസില്‍ ഒന്നാം പാഠത്തില്‍ പഠിച്ച ആ തുളസിത്തറയും , അതിന് താഴെ എഴുതിയ 'തറ' യും കൂടിയൊന്ന് വര്‍ഗീയവല്‍കരിക്കുക ... ! അല്ലേലും , സാംസ്കാരിക കേരളത്തിന്‍റെ മനസ്സ് വരെ ഇപ്പോള്‍ ' തറ ' യായിരിക്കുകണ്... ! www.abiprayam.com
സ്ഥലം ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം ...! മിഥുന മാസത്തിന്‍റെ സൗന്ദര്യം മുഴുവനും ആവാഹിച്ചെടുത്ത് സന്ധ്യാ നേരത്ത് ചാറ്റല്‍മഴ പുറത്ത് പെയ്യുന്നു .ക്ഷേത്ര ദര്‍ശനത്തിനു വന്നതല്ല ... എങ്കിലും വന്നതല്ലേ .... ഒന്ന് തൊഴുതിറങ്ങാം എന്ന് തന്നെ കരുതി .. ! നടയില്‍ എത്തിയതെയുള്ളൂ , തൊട്ടുപിറകില്‍ ഹൃദയത്തെ പിടിച്ചു വലിക്കുന്ന മിഴാവിന്‍റെ ശബ്ദം ... കൂത്തമ്പലത്തില്‍ മാത്രം അവതരിപ്പിച്ചു വരാറുള്ള ചാക്യാർകൂത്ത് വല്ല്യമ്പലത്തിൽ അവതരിപ്പിക്കാന്‍ ലഭിച്ച ഭാഗ്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം പ്രിയ സുഹൃത്ത്‌ രജനീഷ് ചാക്യാർ പറഞ്ഞിരുന്നു ...... അതിനേക്കാളും വലിയ സുകൃതമാണ് കാണികളായ ഞങ്ങള്‍ക്ക് ലഭിച്ചത് .. കഥ രാമായണം . പറയുന്നത് രാമനെനും ലക്ഷ്മണനെയും കുറിച്ച് ... അതും സാക്ഷാല്‍ ശ്രീഭരതന്‍റെ നടയില്‍ വച്ച് .. നടയുടെ വലതു വശത്ത്‌ നിന്ന് ക്ഷേത്രത്തില്‍ അടിയന്തിരക്കാരായ അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിലെ പുതുതലമുറക്കാരനായ രജനീഷ് ചാക്യാര്‍ കഥ പറയുന്നു ... ഇടത് വശത്ത് ഇരുന്ന്‍ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ഞങ്ങള്‍ കഥ കേള്‍ക്കുന്നു ... ആ നടയില്‍ ഇരുന്ന്‍ സന്ധ്യാനാമം ചൊല്ലിയ ഒരു കുളിര്‍മ്മയായിരുന്നു മനസ്സിന് ... ! ഒരു കലാരൂപം നല്‍കുന്ന ഇത്തരം ആത്മീയാനുഭൂതി ഇരിങ്ങാലക്കുടയില്‍ നിന്നല്ലാതെ വേറെ എവിടെ നമുക്ക് ലഭിക്കും ... ! www.abiprayam.com
സ്ഥലം ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം ...! മിഥുന മാസത്തിന്‍റെ സൗന്ദര്യം മുഴുവനും ആവാഹിച്ചെടുത്ത് സന്ധ്യാ നേരത്ത് ചാറ്റല്‍മഴ പുറത്ത് പെയ്യുന്നു .ക്ഷേത്ര ദര്‍ശനത്തിനു വന്നതല്ല ... എങ്കിലും വന്നതല്ലേ .... ഒന്ന് തൊഴുതിറങ്ങാം എന്ന് തന്നെ കരുതി .. ! നടയില്‍ എത്തിയതെയുള്ളൂ , തൊട്ടുപിറകില്‍ ഹൃദയത്തെ പിടിച്ചു വലിക്കുന്ന മിഴാവിന്‍റെ ശബ്ദം ... കൂത്തമ്പലത്തില്‍ മാത്രം അവതരിപ്പിച്ചു വരാറുള്ള ചാക്യാർകൂത്ത് വല്ല്യമ്പലത്തിൽ അവതരിപ്പിക്കാന്‍ ലഭിച്ച ഭാഗ്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം പ്രിയ സുഹൃത്ത്‌ രജനീഷ് ചാക്യാർ പറഞ്ഞിരുന്നു ...... അതിനേക്കാളും വലിയ സുകൃതമാണ് കാണികളായ ഞങ്ങള്‍ക്ക് ലഭിച്ചത് .. കഥ രാമായണം . പറയുന്നത് രാമനെനും ലക്ഷ്മണനെയും കുറിച്ച് ... അതും സാക്ഷാല്‍ ശ്രീഭരതന്‍റെ നടയില്‍ വച്ച് .. നടയുടെ വലതു വശത്ത്‌ നിന്ന് ക്ഷേത്രത്തില്‍ അടിയന്തിരക്കാരായ അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിലെ പുതുതലമുറക്കാരനായ രജനീഷ് ചാക്യാര്‍ കഥ പറയുന്നു ... ഇടത് വശത്ത് ഇരുന്ന്‍ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ഞങ്ങള്‍ കഥ കേള്‍ക്കുന്നു ... ആ നടയില്‍ ഇരുന്ന്‍ സന്ധ്യാനാമം ചൊല്ലിയ ഒരു കുളിര്‍മ്മയായിരുന്നു മനസ്സിന് ... ! ഒരു കലാരൂപം നല്‍കുന്ന ഇത്തരം ആത്മീയാനുഭൂതി ഇരിങ്ങാലക്കുടയില്‍ നിന്നല്ലാതെ വേറെ എവിടെ നമുക്ക് ലഭിക്കും ... ! www.abiprayam.com
കൂതറ .. നാമം മാത്രം ധാരാളം ...! കൂബ്രിന്‍ , തരുണ്‍ , റാം എന്നീ മൂന്ന് പൊട്ടിയ പട്ടങ്ങളുടെ കഥ പറയുകയാണ്‌ ഈ പുതിയ സിനിമ . ഈ മൂന്ന് വിദ്യാര്‍ഥികളുടെ എഞ്ചിനീയറിംഗ് കോളേജ് വികൃതികള്‍, തമാശകള്‍ എന്ന രൂപത്തില്‍ അവതരിപ്പിച്ച ആദ്യ പകുതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി , ദിശ അറിയാതെ ഒഴുകി , നിരാശപ്പെടുത്തിയ രണ്ടാം പകുതി ... മദ്യ കുപ്പിയില്‍ തുടങ്ങി , ഒരു ശരാശരി മലയാളിയായ മൂന്ന് പേര് കൂടുമ്പോള്‍ മധ്യത്തില്‍ ഉണ്ടാകുന്നതാണ് 'മദ്യം' എന്ന പഴയ ആപ്ത വാക്യത്തില്‍ മുറുകെ പിടിച്ച് , ജീവിതം എന്നാല്‍ മദ്യം മാത്രമാണ് എന്ന്‍ സമര്‍ഥിക്കുന്ന ഈ സിനിമയില്‍ മൂന്നുപേരുടെ സൌഹൃദത്തിന്‍റെ തീവ്രതയോ അല്ലെങ്കില്‍ ജീവിതം മോള്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരുടെ കഷ്ടപ്പാടോ ഒന്നും ഇവിടെ കാണാന്‍ സാധിച്ചു എന്ന് വരില്ല . ആദ്യ കളിയില്‍ തരക്കേടില്ലാതെ കളിച്ച ഒരു 'കളിക്കാരനും' , കളിക്കാരന്‍റെ രണ്ട് കൂട്ടുകാരും പിന്നെ രണ്ടാം പകുതിയില്‍ വൈകിയിറങ്ങി കളിയുടെ ഗതി മാറ്റാന്‍ ശ്രമിച്ച് കാണികളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ഒരു ക്യാപ്റ്റനും .. ! ചുരുക്കിപ്പറഞ്ഞാല്‍ അതാണ്‌ കൂതറ എന്ന സിനിമ ... ! www.abiprayam.com
അന്ന് ആര്‍ എസ് പി ക്കാരനെ അങ്ങനെ പറഞ്ഞു ... ! ഇന്ന് ആര്‍ എസ് പി ക്കാരന്‍ ഇങ്ങനെ പറഞ്ഞു ... !! ഇപ്പൊ .. ഫുട്ബോള്‍ കളിയിലാണെങ്കില്‍ ഒന്നേ ഒന്ന് ..! ടെസ്റ്റ്‌ ക്രിക്കറ്റിലാണെങ്കില്‍ ഡ്രോ ... !! ചീട്ടുകളിയിലാണെങ്കില്‍ ആസും ആസും വെട്ടിപ്പോയി ..!!! ഒരു തമാശക്ക് വേണമെങ്കില്‍ ഇങ്ങനെയൊക്കെ പറയാം പക്ഷെ ... അന്ന് പിണറായി പറഞ്ഞതും ,ഇന്ന് ചന്ദ്രചൂഡന്‍ പറഞ്ഞതും ഒരിക്കലും രാഷ്ട്രീയമാന്യതക്ക് ചേര്‍ന്നതല്ല എന്ന്‍ തന്നെയാണ് അഭിപ്രായം . മുതിര്‍ന്ന നേതാക്കന്മാര്‍ വാക്കുകളില്‍ അല്പംകൂടി സംസ്കാരം കാത്തുസൂക്ഷിക്കണം .. നിങ്ങളെയൊക്കെ കണ്ടാണ്‌ അനുയായികള്‍ പഠിക്കുന്നത് .. നിങ്ങളൊക്കെ പറയുന്നത് കേട്ടാണ് അവരും പറയുന്നത് ...! അത് കൊണ്ട് പ്രിയ നേതാക്കള്‍ ദയവായി ഇത്തരം പ്രയോഗങ്ങള്‍ ഭാവിയിലെങ്കിലും ഒഴിവാക്കണം .. www.abiprayam.com
സര്‍വ്വം തുറന്നു പറയുന്ന സര്‍വേകള്‍ ... ?? ഈ തെരഞ്ഞെടുപ്പില്‍ യു പി എ ക്ക് ഒരു തിരിച്ചടിയുണ്ടാകുമെന്നും നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്നെയാണ് വിവിധ സര്‍വേകള്‍ക്കൊപ്പം ഭൂരിഭാഗം ജനങ്ങളും കരുതുന്നത് ... എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള എല്ലാ സര്‍വേകളിളും കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിന് മുന്‍‌തൂക്കം പ്രവചിക്കുന്നു ... മലയാളികള്‍ വളരെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള CNN IBN സര്‍വേ യു ഡി എഫിന് 14 വരെ സീറ്റുകള്‍ പ്രവചിക്കുന്നു . ടൈംസ്‌ നൌ അല്പം കൂടി കടന്ന് 18 സീറ്റും , ഹെഡ് ലൈന്‍സ് ടുഡേ 17 വരെ സീറ്റും പ്രവചിക്കുമ്പോള്‍ സീ വോട്ടര്‍ 15 സീറ്റ് യു ഡി എഫിന് ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് . എ ബി പി സര്‍വേയില്‍ യു ഡി എഫിന് 11 സീറ്റ് ലഭിക്കും എന്ന് പറയുമ്പോള്‍ അവരുടെ പ്രവചനത്തില്‍ ബി ജെ പി ക്ക് ഒരു സീറ്റ് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ട് ..... ഭാരതത്തില്‍ കോണ്‍ഗ്രസ്സിന് ഇത്രയും വലിയ തിരിച്ചടി പ്രവചിക്കുന്ന ഈ സര്‍വേയില്‍ , കേരളത്തില്‍ യു ഡി എഫിന് ഒരു മുന്‍‌തൂക്കം ഉണ്ടാകുമെന്ന് കേള്‍ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമാണ് ... പക്ഷെ , ശരിക്കുമുള്ള ഫലം വന്നിട്ടില്ലല്ലോ ഇഷ്ടാ ... ! ശരിക്കുമുള്ള പൂരം പതിനാറിന് അല്ലേ ... ഇതൊക്കെ വരും സാമ്പിള്‍ ...! കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ .... ? www.abiprayam.com
അക്ഷരങ്ങള്‍ കൂട്ടി വായിച്ചു തുടങ്ങിയ അന്ന് മുതലുള്ള ഒരു കൊച്ചു കൂട്ടുകാരനാണ് 'ബാലരമ' .. ! പലപ്പോഴും ബാലരമയും അതിലെ കഥാപാത്രങ്ങളും ഒരു കൗതുകമായിരുന്നു ... ഒരു പക്ഷെ , മനസ്സില്‍ പ്രതിഷ്ഠിച്ച ആദ്യ നായക സങ്കല്പമായിരുന്നു മായാവി എന്ന കുട്ടിച്ചാത്തന്‍റെ രൂപം ... ! 'ഓം ഹ്രീം കുട്ടിച്ചാത്താ ...' എന്ന്‍ നീട്ടി വിളിച്ചാല്‍ കുട്ടികളുടെ രക്ഷക്കെത്തുന്നവനാണ് ആ മായാവി എന്ന്‍ തന്നെയായിരുന്നു അന്നത്തെ വിശ്വാസവും ... ആ കുട്ടിച്ചാത്തനും , സിനിമയിലെ വിസ്മയമായിരുന്ന മറ്റേ കുട്ടിച്ചാത്തനെ പോലെ , ഒരു 3 D കുട്ടിച്ചാത്താനായി , പുസ്തക രൂപത്തില്‍ കയ്യില്‍ എത്തിയിരിക്കുന്നു ... കഴിഞ്ഞ ലക്കത്തില്‍ ഇതിന്‍റെ പരസ്യം കണ്ട അന്നുമുതലുള്ള പറഞ്ഞറിയിക്കാനാകാത്ത ഒരു ആകാംക്ഷയായിരുന്നു എന്‍റെ മകള്‍ക്ക് ഈ 3 D പുസ്തകത്തെ കുറിച്ച് .. ! ഇന്നലെ കിടക്കുന്ന നേരം കൂടി എന്നോട് ചോദിച്ചു ... "മഴയത്ത് ആ പേപ്പര്‍കാരന്‍ ബാലരമ മുറ്റത്ത് ഇട്ട് പോകോ അച്ഛാ ... ? 3 D കണ്ണടയുള്ളതാ .... " ഇന്ന് അതി രാവിലെ പതിവില്‍ നിന്നും വ്യത്യസ്തമായി എന്നെ വിളിച്ചെണീപ്പിച്ചത് അവളായിരുന്നു .... പത്രം വരാന്‍ കാത്ത് പടിക്കല്‍ നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ആകാക്ഷ ... പുസ്തകം കിട്ടിയപ്പോള്‍ തന്നെ കണ്ണടയും വച്ച് ഓരോ പേജും മറിച്ചുനോക്കുമ്പോള്‍ ... ആ കണ്ണട എനിക്ക് വച്ച് തന്ന് "നോക്കിയേ അച്ഛാ ..." എന്ന്‍ പറയുമ്പോള്‍ .... ഞാന്‍ എന്‍റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകുകയായിരുന്നു ... കുട്ടികള്‍ക്ക് പ്രതീക്ഷയും കൗതുകവും സൃഷ്ടിക്കാന്‍ മാത്രമല്ല .. മലയാളത്തില്‍ ആദ്യമായി 3 D പേജുകളുമായി പുറത്തിറങ്ങിയ ബാലരമക്ക് കുട്ടികളുടെ പ്രതീക്ഷയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന്‍ തന്നെയാണ് അഭിപ്രായം.കോം ... www.abiprayam.com
" ശംഭു ഈസ് വെരി ഡെയിഞ്ചറസ് .... !" 'മസാല റിപബ്ലിക്ക് ' എല്ലാ ചേരുവകളും കൂടി ചേര്‍ന്ന ഒരു തട്ടിക്കൂട്ട് സിനിമയാണ് . സമീപ കാല ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ഒരു നല്ല പേര് സമ്പാദിച്ച ഇന്ദ്രജിത്ത് മാത്രമായിരുന്നു ഈ സിനിമയിലേക്ക് നമ്മളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം . പക്ഷെ , പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുവാന്‍ സിനിമക്കോ ഇന്ദ്രജിത്തിനോ സാധിച്ചില്ല. ഒരു സീരിയസ് സിനിമയായോ , ഹാസ്യ സിനിമയായോ പുറത്തിറക്കാന്‍ സാധിക്കുമായിരുന്ന നല്ല ഒരു സബ്ജറ്റ് , പക്ഷെ അതിന്‍റെ രണ്ടിലുമിടയില്‍ കിടന്ന്‍ ചക്രശ്വാസം വലിക്കുന്നതാണ് കണ്ടത് . ഇന്നത്തെ സാധാരണക്കാരുടെ വിവിധ തൊഴില്‍ മേഖലയെ കുറിച്ച് ആത്മാര്‍ത്ഥമായി പറയാന്‍ ശ്രമിക്കുന്നുണ്ട് ഈ സിനിമയില്‍. ഒരു രാഷ്ട്രീയ കക്ഷിയുടെ ജനനം , ടെലി ബ്രാണ്ടിംഗ് , ഡബ്ബിംഗ് , മോര്‍ഫിംഗ് , യൂട്യൂബ് , ലൈക്കുകളുടെ എണ്ണം , വാര്‍ത്താ ചാനലുകളുടെ സ്വാധീനം , ചൈന നിര്‍മ്മിത ഉത്പന്നങ്ങളുടെ വിതരണം , ജയശങ്കറിന്‍റെ പൊളിട്രിക്സ്, പ്രധാനമായും അന്യസംസ്ഥാന ജീവനക്കാരുടെ ജീവിതവും അവരുടെ പാന്‍ മസാല ഉപയോഗവും ... ! അവരുടെ ജീവിത കഥ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം അഭിനന്ദനാര്‍ഹമാണ് . പക്ഷെ , അല്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒരു നല്ല പ്രൊഡക്ട് ആകുമായിരുന്നു എന്ന് തോന്നി . പുതു തലമുറയിലെ നടന്മാരോടൊപ്പം ജാസി ഗിഫ്റ്റിന്‍റെ സംഗീതവും കൂട്ടിനുണ്ടായിരുന്നു. രസകരമായി തോന്നിയത് ഫേസ് ബുക്ക്‌ " കൂട്ടായ്മ " യെ കുറിച്ചുള്ള ആ ഡയലോഗ് മാത്രമാണ് ... !! ചുരുക്കി പറഞ്ഞാല്‍ , 'മസാല റിപബ്ലിക്ക് ' ഒരു ശരാശരിക്ക് താഴെ മാത്രം നില്‍ക്കുന്ന ഒരു സിനിമ ...! - www.abiprayam.com
'വണ്‍ ബൈ ടു ' എന്നാല്‍ പകുതി ..!! അരുണ്‍ കുമാറിന്‍റെ മുന്‍കാല സിനിമകളോട് പകുതി നീതി പുലര്‍ത്തുവാനേ 'വണ്‍ ബൈ ടു 'വിന് കഴിഞ്ഞുള്ളൂ എന്നാണ് അഭിപ്രായം.കോം . കേരളത്തിലെ ഈ വര്‍ഷത്തിലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം കരസ്ഥമാക്കിയ ഫഹദ് ഫാസിലിന്‍റെ അഭിനയം കാണാമെന്നു കരുതിയാണ് പോയതെങ്കിലും മുരളി ഗോപി ഇരട്ട സഹോദരങ്ങളായ ഹരിയും രവിയുമായി ഡബിള്‍ റോളില്‍ തകര്‍ത്തഭിനയിക്കുന്ന കാഴ്ചയാണ് വെള്ളിത്തിരയില്‍ കണ്ടത്. ഫഹദ് ഫാസിലിന്‍റെ യൂസഫ്‌ മരയ്ക്കാര്‍ എന്ന പോലീസ് ഓഫീസറും ഡോക്ടര്‍ ആയി അഭിനയിച്ച ഹണി റോസും , സിനിമ പോലെ തന്നെ ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളു. ചെറിയ ട്വിസ്റ്റ്‌ , ശ്യാമ പ്രസാദിന്‍റെ റോള്‍, ലിപ് ലോക്ക് , ചെറിയ ലാഗിങ്ങ് ഇതൊക്കെ തന്നെയാണ് 'വണ്‍ ബൈ ടു 'ന്‍റെ സവിശേഷത എങ്കിലും ഈ സിനിമയും അതിന്‍റെ പരിമിതിയില്‍ നിന്ന് കൊണ്ട് കൃത്യമായ സാമൂഹിക ഇടപെടല്‍ നടത്തിയിരിക്കുന്നു .ഈ ചലച്ചിത്രത്തിന്‍റെ വേഗത കുറവ് ഒരു പക്ഷെ അതിന്‍റെ വിജയത്തെ ബാധിക്കാമെങ്കിലും ഒരു നല്ല സിനിമയെന്ന പേര് ഈ സിനിമക്കും നേടാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം ...!! www.abiprayam.com
പൊരുതി തോറ്റവരാണ് ആ കഥാപാത്രത്തിന്‍റെ ഹീറോ ... !! കര്‍ണ്ണനും നെപ്പോളിയനും ഭഗത് സിങ്ങുമെല്ലാം ആ ഇനത്തില്‍ പെടും , സെവന്‍ത്ത് ഡേ എന്ന സിനിമ ഒരു അത്ഭുതം ആണെന്ന അഭിപ്രായം ഒന്നും ഇല്ല .. പക്ഷെ , ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരു ശരാശരി മലയാളിക്ക് സെവന്‍ത്ത് ഡേ തീര്‍ച്ചയായും ഇഷ്ടപ്പെടും . 'ഇതെന്‍റെ നമ്പറാണ് , ഒരു മിസ്സ്‌ കാള്‍ അടിച്ചാല്‍ മതി ..' എന്നുള്ള നായകന്‍റെ നമ്പര്‍ തിയറ്ററില്‍ ചെറിയ കയ്യടി സൃഷ്ടിച്ചു . ഓണ്‍ലൈന്‍ ലോകം ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇതേ നായകനെയായിരുന്നു . സ്വയം തിരിച്ചറിഞ്ഞു ഈ അടുത്ത കാലത്ത് പ്രിത്വിരാജ് എന്ന യുവ നടന്‍ പൊരുതി ജയിക്കുകയാണ് .. സിനിമ ഏറ്റവും വലിയ ജനകീയ മാധ്യമമായത് കൊണ്ട് തന്നെ വിമര്‍ശങ്ങള്‍ അതിന്‍റെ സെന്‍സില്‍ എടുത്ത് അതനുസരിച്ച് സ്വയം മാറാന്‍ തയ്യാറാകുന്നതിന് പകരം വിമര്‍ശനങ്ങളെ കല്ലെറിയുന്ന പ്രവണത ഇന്ന് സിനിമാലോകത്ത് വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു .... അങ്ങനെയുള്ളവര്‍ക്ക് ഒരു മാതൃകയാകുകയാണ് പ്രിത്വിരാജ് എന്ന നടന്‍ .. മെമ്മറീസ് , മുംബൈ പോലീസ് എന്നിവയുടെ ഗണത്തില്‍ കൂട്ടാവുന്ന സെവന്‍ത്ത് ഡേ എന്ന സിനിമയില്‍ അല്ലറ ചില്ലറ കുറവുകളൊയൊക്കെയുണ്ടെങ്കില്‍ തന്നെ മികച്ച അവതരണം കൊണ്ടും , ക്ലൈമാക്സ് ഗംഭീരം ആയതു കൊണ്ടും യുവാക്കളെ തൃപ്തിപ്പെടുത്തുന്ന ഒരു വിജയചിത്രമാകും എന്ന കാര്യത്തില്‍ സംശയമില്ല ... www.abiprayam.com
ഉത്സവ കാലമല്ലേ ... ദിലീപ് ചിത്രമല്ലേ ...? റിംഗ് മാസ്റ്റര്‍ ഒരു പതിവ് ഉത്സവകാല ദിലീപ് ചിത്രം .. അതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചുമില്ല .. ഉണ്ടാകുകയുമില്ല ! ഉണ്ടായതുമില്ല ... പതിവ് പോലെ ഈ വിഷുവിനും ദിലീപിന്‍റെ ആരാധകരായ കുട്ടികളുടെ നിര്‍ബന്ധത്താല്‍ പലരും കുടുംബ സമേതം തന്നെ ഈ സിനിമക്ക് പോകും .. ടോം ആന്‍ഡ്‌ ജെറി കാണുന്ന ലാഘവത്തോടെ കുട്ടികള്‍ ഈ സിനിമയും കാണും .. സിനിമയില്‍ കാര്യമായി ഒന്നും ഇല്ലെങ്കിലും കുട്ടികള്‍ ചിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ തിയറ്ററില്‍ ഇരുന്നു ചിരിക്കും .. കുട്ടികളുടെ സന്തോഷം അല്ലേ നമ്മുടെ സന്തോഷം .. അവിടെ ലോജിക്കിനും , സിനിമയുടെ ക്വാളിറ്റിക്കുമൊക്കെ എന്ത് പ്രസക്തി ... സാമ്പത്തിക പ്രതിസന്ധിയുള്ള നന്മയുള്ള കഥാനായകന്‍ , കഥാനായകന് കൂട്ടായി പതിവ് ടീം , പുതുമയായി ആകെയുള്ളത് ഒരു 'പട്ടിക്കഥ' എന്ന പ്രത്യേകത. ഡയാന എന്ന സിനിമാ നടിയും അതേ പേരുള്ള പട്ടിയും കഥ എങ്ങോട്ടോ കൊണ്ട് പോകുന്നു ... കൂട്ടിന് സര്‍ക്കസിലെ റിംഗ് മാസ്റ്ററുടെ മകനായ നായകനും അന്ധയായ രണ്ടാം നായികയും പോകുന്നു ... ഒരു ശുനകകഥ പറയുമ്പോഴുള്ള ചില 'കന്നിമാസം' തമാശകള്‍ തിയറ്ററില്‍ അല്പം ചിരിയൊക്കെ ഉണ്ടാക്കിയ പോലെ തോന്നി .. പതിവ് ദിലീപ് ചിത്രങ്ങളുടെ ഒരു ഉത്സവ പ്രതീതി റിംഗ് മാസ്റ്ററിന് ഉണ്ടായില്ല .. ഇതില്‍ ഒരു ട്വിസ്റ്റും , പരീക്ഷണങ്ങളും ഒന്നും ഉണ്ടായില്ല.. ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ഗാനങ്ങളും ഉണ്ടായില്ല .. എന്നാലും ദിലീപിന്‍റെ ഫാന്‍സ്‌ ആയ കുട്ടികള്‍ക്ക് ഈ പടവും ഇഷ്ടപ്പെടും ... അവര് പാവം കുട്ടികളല്ലേ ... സിനിമയെ കുറിച്ചൊക്കെ അവര്‍ക്ക് എന്തറിയാം .. മാറുന്ന എല്ലാ സിനിമകളും തച്ചിനിരുന്നു കാണുന്ന നമുക്ക് തന്നെ ഈ സിനിമകളെ കുറിച്ച് ഒന്നുമറിയില്ല .... പിന്നെയല്ലേ കുട്ടികള്‍ക്ക് ...?? - www.abiprayam.com
'ഗാങ്ങ്സ്റ്റര്‍' : മലയാളി ഇല്ലാതെ എന്ത് മംഗലാപുരം ...? മമ്മൂട്ടി യുടെ 'ഗാങ്ങ്സ്റ്റര്‍' പതിവുപോലെ ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടു ....! മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റ് അപ്പ് , വിലയേറിയ കൂളിംഗ്‌ ഗ്ലാസ്സുകളും വാഹനങ്ങളും , സിനിമ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുള്ള ആനിമേഷനില്‍ പരീക്ഷണം , എന്തിനോ വേണ്ടി ഒരു നായിക , ഏശാതെ പോയ ഒരു തടിയന്‍ വില്ലന്‍ , സ്ക്രീനില്‍ കാണുന്നവര്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വെടി വെക്കുന്നു .. കൊല്ലുന്നു ...പിന്നെയും വെടി വെക്കുന്നു ... !പിന്നെയും കൊല്ലുന്നു ... ! കഴിഞ്ഞില്ല , ഫാന്‍സിന്‍റെ കയ്യടി വാങ്ങാന്‍ ' തനിക്ക് പ്രായം കുറഞ്ഞു വരികയാണല്ലോ' പോലുള്ള അല്ലറചില്ലറ സുഖിപ്പീര് ഡയലോഗുകള്‍...! ഇത് അക്ബര്‍ എന്ന അധോലോക നായകന്‍റെ പതിവ് ക്ലീഷേ കഥ ... 'ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്നത് ..' എന്ന പോലെയുള്ള ഈ സിനിമയില്‍ സംവിധായകന്‍ അല്പം വ്യത്യസ്തതയൊക്കെ കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നു . അതെല്ലാം ഒരു പക്ഷെ , ഒരു പരിധി വരെ മമ്മൂട്ടി ആരാധകരായ യുവാക്കളെ തൃപ്തിപ്പെടുത്തുമായിരിക്കാം ..... പക്ഷെ ഒരു 'ബിഗ്‌ ബി' പ്രതീക്ഷിച്ചു പോയവര്‍ ഇത് ഒരു 'ബിഗ്‌ സീറോ' ആയിപ്പോയി എന്നും അഭിപ്രായപ്പെടുന്നുണ്ടായിരുന്നു ... .ചുരുക്കത്തില്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്, ഈ സിനിമ ചിലപ്പോഴൊക്കെ എന്താണ് സംഭവിക്കുന്നത്‌ എന്ന് പോലും മനസ്സിലാകാത്ത, ഒരു ശരാശരിക്ക് താഴെ നില്‍ക്കുന്ന ഒരു മമ്മൂട്ടി സിനിമ - www.abiprayam.com
അപ്പുവും തങ്കയും പിന്നെ അപ്പുവിന്‍റെ മുറപ്പെണ്ണ്‍ ശ്രീദേവിയും ... ! ഭരതന്‍റെ 'പറങ്കിമല' ക്ക് പുതിയ രൂപവും ഭാവവും നല്‍കിയപ്പോള്‍ , പുതിയ സിനിമയുടെ ശില്പികള്‍ക്ക് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .. പുതുതലമുറയിലെ അഭിനയേതാക്കള്‍ക്ക് നാടകീയത അല്പം കൂടി പോയതും , പ്രണയത്തിന്‍റെ ശക്തി കുറഞ്ഞു പോയതും ,ഈ സിനിമയെ കുറിച്ചുള്ള മുന്‍ധാരണകള്‍ മൂലം കുടുംബ പ്രേക്ഷകര്‍ അകന്നു നില്‍ക്കുന്നതും 'പറങ്കിമല'യുടെ വിജയത്തെ ബാധിക്കും .. 'പ്രകൃതിരമണി' യമായ നാട്ടിന്‍പുറത്തിന്‍റെ സൌന്ദര്യവും കാടിന്‍റെ വശ്യതയും ഗ്ലാമറിന്‍റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയതും ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട് ... അതെയുള്ളു ....!! 1980 ലെ ജീവിതം പകര്‍ത്തിവെക്കുമ്പോള്‍ അതിന്‍റെ ആനുകാലിക പ്രസക്തിയും ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് അഭിപ്രായം.കോം .. കാരണം സ്ത്രീകളുടെ പ്രണയത്തേക്കാള്‍ തീവ്രമാണ് അവരുടെ പ്രതികാരബുദ്ധി എന്നാണല്ലോ .... www.abiprayam.com
കൂട്ടുകാരില്ലാത്ത കോളിന് ഞങ്ങളുടെ പിറന്നാള്‍ ആശംസകള്‍. ! ആ അമ്മക്ക് ഒരു സല്യൂട്ടും ...! കൂട്ടുകാരില്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല . ഇവിടെ ഒരു കുഞ്ഞിന്‍റെ ആ വിഷമം മുഴുവന്‍ സ്വന്തം നെഞ്ചില്‍ ആവാഹിക്കുകയാണ് ഒരു അമ്മ . കൂട്ടുകാരില്ലാത്ത കോളിന്‍ എന്ന തന്‍റെ മകന് വേണ്ടി ഒരു അമ്മ ചെയ്തത് ഇത്ര മാത്രം .... ഓട്ടിസത്തിന് സമാനമായ ഒരു രോഗം ബാധിച്ച കോളിന്‍ എന്ന കുരുന്നിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ അമ്മ ജെന്നിഫര്‍ ഫെബ്രുവരി 2 ന് ഫേസ്ബുക്കില്‍ ഒരു പേജ് തുടങ്ങി .... ! മാര്‍ച്ച്‌ 9 നാണ് കോളിന്‍റെ ജന്മദിനം...! ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ആശംസകളുമായി കോളിന്‍ എന്ന ആ കുട്ടിയുടെ പിറകേ ... ! ലോകം ആ കുട്ടിക്ക് ആയുസും ആരോഗ്യവും നേര്‍ന്നുകൊണ്ട് പാടുന്നു , പ്രാര്‍ഥിക്കുന്നു ... സമ്മാനങ്ങള്‍ എത്തിക്കുന്നു ... ഇതൊന്നും ആ കുഞ്ഞ് അറിഞ്ഞിട്ടില്ല ... പിറന്നാള്‍ ദിവസം കോളിന്‍ ഇതെല്ലാം കാണുന്ന ആ നിമിഷത്തിനായി ലോകം കാത്തിരിക്കുന്നു ... നിറഞ്ഞ കണ്ണുകളോടെ ... ആ അമ്മ തിരിച്ചറിയുന്നു ... കോളിന് കൂട്ടുകാരുണ്ട് ... ഞങ്ങളും കോളിന്‍റെ കൂട്ടുകാരാണ് ... ആ കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ഞങ്ങളുണ്ട് ... ലോകത്തെമ്പാടുമുള്ള ജനങ്ങളോടൊപ്പം അഭിപ്രായം ഡോട്ട് കോം ഒത്തിരി സ്നേഹത്തോടെ , ആ കുരുന്നു കൂട്ടുകാരന് പിറന്നാള്‍ ആശംസകള്‍ നേരുന്നു ... Happy Birthday Colin ....! www.abiprayam.com
ഒടുവില്‍ സുധീരനോട് കോണ്‍ഗ്രസ്‌ നീതി കാണിച്ചിരിക്കുന്നു .... ! കേരളത്തിലെ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകാറില്ല ... , ഉന്നത സ്ഥാന ലബ്ദിക്ക് വേണ്ടി ഹൈക്കമാന്റ് നേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കാറില്ല ... , സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിനും സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനുമായുള്ള ഇന്നത്തെ വില കുറഞ്ഞ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന്‍റെ വക്താവാകാന്‍ ശ്രമിക്കാറില്ല ...! ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി , ഫാഷനായി ഇവിടെ ചിലര്‍ നടത്തുന്ന ഇന്നത്തെ ഹരിത രാഷ്ട്രീയമല്ല , മറിച്ച് സാംസ്കാര സമ്പന്നരായ മലയാളികളുടെ ഹൃദയത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി അവിടെ പ്രതിഷ്ഠ നേടിയ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ് കേരളത്തിന്‍റെ വി . എം . സുധീരന്‍ ... ! വന്‍ വ്യവസായികളുടെയും പണച്ചാക്കുകളുടെയും പിന്തുണയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇത്തരം നേതാക്കള്‍ നേതൃത്വത്തിലേക്ക് വരണമെന്ന്‍ അഭിപ്രായം ഡോട്ട് കോം മുന്‍പേ അഭിപ്രായപ്പെട്ടിരുന്നു ... സുധീരനെ പോലെ ഉള്ളവര്‍ ഏതു സ്ഥാനം അലങ്കരിക്കുന്നുവോ ആ സ്ഥാനത്തിനു കൂടുതല്‍ മഹത്വം വന്നു ചേരുമെന്ന കാര്യത്തിലും സംശയമില്ല ...! കേരള ജനത ധീരാ വീരാ എന്ന് മനസ്സറിഞ്ഞു വിളിച്ചിരുന്ന വി. എം. സുധീരനെ ബോധപൂര്‍വ്വം മറന്നതായി നടിച്ച അവസരവാദത്തിന്‍റെ ഗ്രൂപ്പ്‌ രാഷ്ട്രീയം കളിച്ചവര്‍ക്ക് ശക്തമായ താക്കീത് നല്‍കി കെ പി സി സി പ്രസിഡണ്ട്‌ എന്ന സ്ഥാനത്തിന് അലങ്കാരമായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശരാഷ്ട്രീയത്തിന്‍റെ പടനായകന് അഭിനന്ദനങ്ങള്‍ ...! www.abiprayam.com
'ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി മൂന്നി'ല്‍, അന്നത്തെ മിലേ സ്വര് മേരാ തുമാരയും , രാമായണം സീരിയലും , നാട്ടിന്‍ പുറത്തിന്‍റെ നന്മയും പ്രണയവുമൊക്കെ മനോഹരമായി വരച്ചു കാണിക്കുമ്പോളും സിനിമയുടെ ശില്പികളുടെയും നമ്മുടെയുമൊക്കെ മനസ്സില്‍ ക്രിക്കറ്റ് മാത്രമായിരുന്നു ... ! ക്രിക്കറ്റ് കളിക്കുമ്പോള്‍, ശരിക്കും കളിക്കാന്‍ അറിയാത്ത 'പ്രഹ്ലാദനെ ടീമില്‍ നിങ്ങള്‍ വേണേല്‍ "ഫ്രീ" ആയിട്ട് എടുത്തോളു' എന്ന് പറയുന്ന , ഔട്ട്‌ ആകുമ്പോള്‍ ഞാന്‍ 'ഗ്രീസില്‍' ഉണ്ടായിരുന്നു എന്ന് പറഞ്ഞ് തര്‍ക്കിക്കുന്ന , എല്‍ ബി ഇല്ലെന്ന് മുന്‍പേ പറഞ്ഞതാ എന്ന്‍ പറയുന്ന , ബാറ്റിംഗ് കിട്ടാന്‍ സ്വന്തം ടീം അംഗം ഔട്ട്‌ ആകാന്‍ പ്രാര്‍ഥിക്കുന്ന , ഔട്ട്‌ ആയി പുറത്ത് പോകുമ്പോള്‍ 'പോകണ്ടടാ ഇവിടെ നിന്നോ ... ഓള്‍ ഫീല്‍ഡിങ്ങാ ' എന്ന്‍ പറയുന്ന . പടുകൂറ്റന്‍ സിക്സര്‍ അടിക്കുമ്പോള്‍ ... ' ദേ പോകുന്നൂ ... ആകാശവാണി തിരുവനന്തപുരം കൊച്ചി , ആലപ്പുഴ' എന്ന്‍ പറയുന്ന ... ഇനി 'കാട്ടിലേക്ക് അടിച്ചാല്‍ ഔട്ടാണ്' എന്ന് പറയുന്ന .. ആ നാട്ടിന്‍പുറത്തിന്‍റെ ക്രിക്കറ്റ് കളിയുടെ സൗന്ദര്യം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഭംഗി ആയി അവതരിപ്പിക്കുന്നു 1983 എന്നാണ് അഭിപ്രായം.കോം. പച്ച പാവാടയും പച്ച റിബണ്‍ കെട്ടിയ പെണ്‍കുട്ടിയും , എസ് എസ് എല്‍ സി യുടെ 210 മാര്‍ക്കിന്‍റെ മഹത്വവും , പോക്കറ്റിലെ നീല പേന യും ഗോലി സോഡാക്കുപ്പിയും പാരലല്‍ കോളേജും, പിന്നെ നഷ്ടപ്രണയവും ചുള്ളിക്കാടിന്‍റെ കവിതയും ... 'ഞാന്‍ ഗന്ധര്‍വന്‍റെ' സിനിമാ പോസ്റ്ററും എന്തിന് ഇറാക്ക് യുദ്ധവും ഗള്‍ഫ്‌ കാരന്‍റെ തിരിച്ചു വരവുമെല്ലാം ഈ ക്രിക്കറ്റ് ചരിത്രത്തിന്‍റെ ഭാഗമാകുന്നു ... ഇതാണ് സിനിമ ....! ഒരു കാമുകന്‍ എങ്ങനെയാകണം , ഒരു ഭര്‍ത്താവ് എങ്ങനെയാകണം , ഒരു കൂട്ടുകാരന്‍ എങ്ങനെയാകണം , ഒരു അച്ഛന്‍ എങ്ങനെയാകണം എന്ന്‍ പറഞ്ഞു തരുന്ന ചെറുപ്പത്തിന്‍റെ മുഴുവന്‍ ആവേശമുള്ള ഒരു മികച്ച സിനിമ - 1983 ... ! - www.abiprayam.com
ലണ്ടന്‍ പാലം ചെറുതായി ഒന്ന് കുലുങ്ങി...! കഴിഞ്ഞ വര്‍ഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള നടന്‍ പ്രിത്വിരാജ് തന്നെയായിരുന്നു . സെല്ലുലോയിഡിലൂടെ ഒരു മികച്ച നടനാകുകയും മുബൈ പോലീസിലൂടെ ചങ്കൂറ്റം ഉള്ള നടനാകുകയും തുടര്‍ന്ന്‍ മെമ്മറീസിലൂടെ വ്യത്യസ്തനായൊരുനടനാകുകയും ചെയ്തതിലൂടെ മലയാളത്തില്‍ തന്‍റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു ആ യുവ താരം . പക്ഷെ , പ്രിത്വിരാജിന്‍റെ പുതിയ സിനിമ ലണ്ടന്‍ ബ്രിഡ്ജ് എന്ന സിനിമ പ്രതീക്ഷക്ക് അനുസരിച്ച് ഉയര്‍ന്നില്ല എന്നാണ് അഭിപ്രായം.കോം. ഒരു 'ക്ലീഷേ ത്രികോണ പ്രണയ സിനിമ' ..! അതില്‍ കൂടുതല്‍ ഒന്നും അതിലില്ല. സംവിധായകന്‍ അനില്‍ സി മേനോന്‍ , മുന്‍കാല സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ തന്‍റെ ഗ്രാഫ് ഉയര്‍ത്തിയിരിക്കുന്നു.... പ്രതാപ്‌ പോത്തന്‍ , മുകേഷ് എന്നിവര്‍ തങ്ങളുടെ പതിവ് റോള്‍ , പതിവ് രീതിയില്‍ തന്നെ ആടിയിരിക്കുന്നു ... ഒരു കൗതുകമായി തോന്നിയത് നന്ദിത ദാസ് എന്ന മലയാളത്തിലെ പുതുമുഖ നായികയുടെ മലയാളത്തമുള്ള നിഷ്കളങ്ക മുഖഭാവവും ലണ്ടന്‍ ബ്രിഡ്ജിന്‍റെ ദൃശ്യഭംഗിയുമാണ് .... ! ഒരു ശരാശരി തികോണ പ്രണയ ചിത്രം മാത്രമാണ് ലണ്ടന്‍ ബ്രിഡ്ജ് ... www.abiprayam.com
മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്‌ നേടിയ പ്രിയപ്പെട്ട അനന്തപത്മനാഭന് (പപ്പേട്ടന് ) അഭിപ്രായം ഡോട്ട് കോം അഭിനന്ദനങ്ങൾ നേരുന്നു ..... ഓഗസ്റ്റ് ക്ലബ് എന്ന സിനിമയുടെ തിരക്കഥയ്ക്കാണ് പപ്പന് പുരസ്കാരം ലഭിച്ചത്...! അധികം ആരും ശ്രദ്ധിക്കാതെ പോയ 'ഓഗസ്റ്റ് ക്ലബ്' എന്ന കലാ സൃഷ്ടിയെ കുറിച്ച് അഭിപ്രായം ഡോട്ട് കോം അന്ന് പറഞ്ഞത് ഓര്‍മ്മിപ്പിക്കുന്നു ..... മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായ പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍റെ തൂലികയില്‍ വിരിഞ്ഞ " ഓഗസ്റ്റ്‌ ക്ലബ്‌ " , എന്നും നല്ല സിനിമകളെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല എന്നാണ് അഭിപ്രായം ഡോട്ട് കോം . വെളുത്തതും കറുത്തതുമായ അറുപത്തിനാല് കളങ്ങളുള്ള മനുഷ്യ ജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ ' ചെസ്സ്‌' എന്ന വിനോദത്തിന്‍റെ പശ്ചാത്തലത്തില്‍ വരച്ചു കാണിക്കുന്ന ഒരു വ്യത്യസ്ത അനുഭവമാണ് ഈ സിനിമ .. കടലില്‍, മഴയില്‍, വൃത്തിയായി തൃശൂര്‍ ഭാഷ സംസാരിക്കുന്ന മരോട്ടിച്ചാല്‍ എന്ന ഒരു ചെസ്സ്‌ ഗ്രാമം എന്ന ചിന്തയില്‍ ... എന്തിന് ഇതിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിലും അനുഭവപ്പെടുന്നു ഒരു പത്മരാജ സ്പര്‍ശം ..! സിനിമയുടെ തുടക്കം മുതല്‍ തന്നെ കവിതകളുടെയും ഇംഗ്ലീഷ് സാഹിത്യത്തിന്‍റെയും സാന്നിധ്യം , പിന്നെ ന്യൂ ജെനറേഷന്‍ ചേരുവകള്‍ കൃത്യമായ അളവില്‍ , ഒരു ചൂളം വിളിയിലൂടെ പകര്‍ന്നു തരുന്ന ബിഥോവന്‍റെ സംഗീതം , പിന്നെ 'ഡിപ്ലോമസി ഈസ് ആന്‍ ആര്‍ട്ട്‌ ' എന്ന ആഗോള വീക്ഷണം .. ! കഴിഞ്ഞില്ല , ഹിന്ദി ഗാനങ്ങളോടുള്ളതും പഴയ കാല നായികമാരുടെ അരക്കെട്ടിന്‍റെ സൗന്ദര്യത്തിനോടുമുള്ള പ്രണയമാണ് തന്നിലെ പുരുഷന്‍റെ വളര്‍ച്ചയില്‍ സഹായകരമായത് പറയുന്ന നായികയുടെ ഭര്‍ത്താവ് ..., " ഫോര്‍ മീ , ചെസ്സ്‌ ഈസ്‌ ലൈക്‌ സെട്യൂസിംഗ് എ ബ്യൂട്ടി " എന്ന് പറയുന്ന, സാഹിത്യവും സംഗീതവും ഇഷ്ടപ്പെടുന്ന ചെസ്സ്‌ കളിയില്‍ തന്നെക്കാള്‍ പ്രാഗത്ഭ്യമുള്ള നായികയുടെ സുന്ദരനായ യുവ സുഹൃത്ത് ... ! " അങ്ങേര് കളം ഒരുക്കി തരത്തേയുള്ളൂ ..." എന്ന് ഒരു കുസൃതിച്ചിരിയോടെ ഉപദേശിക്കുന്ന നായികയുടെ കൂട്ടുകാരി .. , " ഒരു വശത്ത് കുതിരയും മറു വശത്ത്‌ രാജ്ഞിയും ...!!! തിലകന്‍റെ ഓഗസ്റ്റ്‌ ക്ലബിന്‍റെ സെക്രടറി എന്ന കഥാപാത്രവും സുകുമാരിയുടെ വേലക്കാരിയും നാളെകളില്‍ മലയാള സിനിമയുടെ വെള്ളിത്തിരയില്‍ തീര്‍ക്കുന്ന നഷ്ട വസന്തം എത്രത്തോളം വലുതായിരിക്കും എന്ന ശക്തമായ താക്കീത് തരുന്നു കെ . ബി . വേണുവിന്‍റെ " ഓഗസ്റ്റ്‌ ക്ലബ്‌ ".. ! ഒപ്പം ഈ സിനിമ , കുടുംബജീവിതം എന്ന ചതുരംഗ ബോര്‍ഡില്‍ ഏറ്റവും പവര്‍ഫുള്ളും ഫ്ലക്സിബിളുമായ ' കരു ', ക്വീന്‍ തന്നെയാണെന്ന ഓര്‍മ്മപ്പെടുത്തലും നല്‍കുന്നു - www.abiprayam.com
കേരളത്തിന്‍റെ കലാഹൃദയം പാലക്കാടന്‍ 'കല'വറയില്‍ സുരക്ഷിതം ..! സത്യത്തില്‍ കലോത്സവം ഒരു വര്‍ണ്ണപകിട്ടിന്‍റെ മേള മാത്രമല്ല .... ! നാം കാണുന്ന ഇനങ്ങള്‍ കേവലം ഒരു മത്സരത്തിനു മാത്രം ഉള്ളതുമല്ല ...! പക്ഷെ , ഇവിടെ സംഭവിക്കുന്നത്‌ എന്താണ് ..? ചിലപ്പോഴെങ്കിലും ജില്ലകളുടെയും സ്കൂളുകളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭിമാന പോരാട്ടങ്ങളായി മാത്രം അധപതിക്കുന്നു നമ്മുടെ കലോത്സവ വേദികള്‍... ഇന്ന് കലാകാരന്മാരുടെ പലരുടെയും ഏക ജീവിത ഉപാധി കൂടിയാണ് ഈ കലോത്സവങ്ങള്‍ എന്നാണ് അഭിപ്രായം.കോം കേരളം മറന്ന് തുടങ്ങിയിരിക്കുന്ന പല കലാരൂപങ്ങളുടെയും പുനര്‍ജന്മ വേദിയായി കലോത്സവങ്ങളെ കാണുവാനും സന്തോഷിക്കാനാനുമാണ് ഇപ്പോഴും ചിലര്‍ ആഗ്രഹിക്കുന്നത് ... ചവിട്ടു നാടകം , നാടന്‍പാട്ട് , ഗസല്‍ , വഞ്ചിപ്പാട് , യക്ഷ ഗാനം , കൂടിയാട്ടം , പൂരക്കളി , പരിചമുട്ടുകളി ,അറവനമുട്ട് , ദുഫ് മുട്ട് , മാര്‍ഗംകളി , കഥകളി , ഓട്ടംതുള്ളല്‍ , ചാക്യാര്‍കൂത്ത് എന്നീ കലാരൂപങ്ങള്‍ ഇന്ന് ഒരു പക്ഷെ കലോത്സവ വേദിയില്‍ മാത്രം കാണുന്നവ മാത്രമായി മാറിയിരിക്കുന്നു ... കല ഒരു ഉപജീവന മാര്‍ഗ്ഗമാക്കിയ ഒരു പാട് പേര്‍ക്ക് ഒരു ആശ്വാസം തന്നെയാണ് ഇത്തരം കലോത്സവങ്ങള്‍ ...... ! അന്യമായികൊണ്ടിരിക്കുന്ന പല കലാരൂപങ്ങളും നമുക്ക് ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍ .. വെറുതെ ഇത് പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ ഒന്ന് ഓര്‍ക്കാന്‍ മാത്രമായി മാറിയ ചില കലാരൂപങ്ങള്‍ !! അറിയുക .. ഇന്ന് ഈ കലാരൂപങ്ങള്‍ക്ക്‌ എസ്‌ .എസ്‌ .എല്‍ .സി . / ഹയ്യര്‍ സെക്കന്ററി പരീക്ഷകളില്‍, "എ പ്ലസ്" കിട്ടാനുള്ള മോഹത്തിന്റെ വിലയെങ്കിലും ഉണ്ട് ..! പക്ഷെ , നാളെകളില്‍ ....?!! www.abiprayam.com
ജില്ല ഇങ്ങനെയാണ് ....! ആദ്യ ദിനം ആദ്യ ഷോ കാണാന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്‌ തിയറ്ററിലേക്ക് വണ്ടിയുമെടുത്ത്‌ പോകുമ്പോള്‍ , ഫാന്‍സുകാരുടെ ആരവം കേട്ട് അവരുടെ ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ .... തങ്ങളുടെ ആരാധകരെ ത്രസിപ്പിക്കുന്ന രണ്ടു ജനകീയരായ താര രാജാക്കന്മാരുടെ 'ടു മെന്‍ ഷോ ' കാണുമ്പോള്‍ ... ഒന്നിന് പിറകേ ഒന്നായി ഗാനരംഗങ്ങളും ആക്ഷന്‍ രംഗങ്ങളും വന്ന് പോയപ്പോള്‍ ... അറിയാമായിരുന്നു ... ! കാണുന്നത് ഒരു മലയാള സിനിമയല്ല ഒരു തമിഴ് സിനിമയാണെന്ന് .... സിനിമയുടെ പേര് 'ദൃശ്യം' എന്നല്ല 'ജില്ല' എന്നാണെന്ന് ... ഇതൊരു അവാര്‍ഡ് സിനിമയല്ല , ഒരു മാസ് മസാല സിനിമയാണെന്ന് ... ! ഈ സിനിമയെ കുറിച്ച് അത്യാവശ്യം മുന്‍ ധാരണ എല്ലാവര്‍ക്കും ഉണ്ടായിരിക്കും ... ഉണ്ടാകണം !! ഇതില്‍ അത്യാവശ്യം ഫാമിലി സെന്റിമെന്‍സ് ഉണ്ടാകും ... ലാലേട്ടന്‍റെ പഞ്ച് ഡയലോഗും , വിജയ്‌ യുടെ ഒരല്പം ഓവര്‍ ആക്ടിങ്ങും ഉണ്ടാകും ... നായക കഥാപാത്രങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങളില്‍ ഒന്നില്‍ കൂടുതല്‍ പ്രതിയോഗികളെ ഒറ്റയ്ക്ക് നേരിടുവാനുള്ള കഴിവ് ഉണ്ടാകും ...!! ഇതൊക്കെ കണ്ടു ആരാധകര്‍ കയടിക്കും ... ഇതാണ് ജില്ല ... ഇത് തന്നെയാണ് പ്രതീക്ഷിച്ചതും ... അത് കൊണ്ട് തന്നെ ജില്ല നിരാശപ്പെടുത്തിയില്ല എന്നും ജില്ല തൃപ്തികരമാണെന്നുമാണ് അഭിപ്രായം.കോം ... www.abiprayam.com
'ജില്ല' ഉയര്‍ത്തുന്ന ചില സംശയങ്ങള്‍ ...! മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ള നടന്‍ മോഹന്‍ലാല്‍ തന്നെയാണ് . എന്ത് കൊണ്ട് ലാലിനെ മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നതിന് അവര്‍ക്ക്വ്യക്തമായ കാരണങ്ങളുണ്ട്‌ . ഓരോ വേഷവും വ്യത്യസ്തമായി നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കാനുള്ള കഴിവ് , വിരലുകള്‍ പോലും അഭിനയിക്കുന്നു എന്ന് കാര്യമായും കളിയാക്കിയും പറയാറുള്ള ആ 'അഭിനയ സിദ്ധി' ,പിന്നെ നൃത്ത - സ്റ്റണ്ട് രംഗങ്ങളില്‍ യുവാക്കളെ ത്രസിപ്പിക്കാനുള്ള ഒരു ലാല്‍ മാജിക് .. ! ഒന്ന് നെറ്റി ചുളിയുമ്പോഴേക്കും തിയറ്ററില്‍ ഇരിക്കുന്ന കുടുബ പ്രേക്ഷകരുടെ കണ്ണു നനയ്പ്പിക്കുന്ന , ഇന്ന് ലോകത്തിലെ സിനിമ താരങ്ങളുടെ പട്ടികയില്‍ കമലഹാസനെയും അമിതാഭ് ബച്ചനെയും പിന്‍തള്ളുന്ന അഭിനയ വൈഭവം . മലയാളികള്‍ അത് കൊണ്ട് തന്നെ ലാലിനെ ഇഷ്ടപ്പെടുന്നു ... തിയറ്ററില്‍ നിന്നും അകന്ന കുടുംബങ്ങളെ പോലും വീണ്ടും തിയറ്ററുകളിലേക്ക് കൈപിടിച്ചു കയറ്റുന്ന ആ മാജിക്‌ നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ് ... പക്ഷെ , മലയാളി യുവത്വത്തിനു എന്ത് കൊണ്ട് “ വിജയ്‌ ” .... ? കമലാ ഹാസനെ പോലെ അഭിനയസിദ്ധിയില്ല ... രജനി കാന്തിനെ പോലെ സ്റ്റൈലുമില്ല .. വിക്രമിന്റെ റേഞ്ച് , സൂര്യയുടെ ചേഞ്ച്‌ ഓവര്‍ ... ഒന്നുമില്ല ...! എങ്കിലും , മലയാളി യുവത്വത്തിനു ഇളയ ദളപതി ഇന്ന് ഏറെ പ്രിയപ്പെട്ടവനാണ് . ഇദ്ദേഹത്തിന്‍റെ കഴിഞ്ഞ കാല സിനിമകള്‍ പരിശോധിച്ചാല്‍ തന്നെ അറിയാം ... വിജയ്‌ എന്നും ‘ വിജയ്‌ ’ ആയി തന്നെ അഭിനയിക്കുന്നു . എല്ലാ സിനിമയിലും വിജയ്‌, വിജയ്‌ തന്നെയാണ് ...! ഒന്ന് കരയാന്‍ പോലും അറിയാത്ത ഒരു നടന്‍ എന്ന് എതിരാളികള്‍ ആക്ഷേപിക്കുന്ന വിജയ്‌ ...! കഥാപാത്രത്തിന് അനുസരിച്ച് വലിയ രൂപമാറ്റമില്ല .. ! ഒരു സിനിമയിലും , വലിയ പരീക്ഷണങ്ങളില്ല . ഒരേ സ്റ്റൈല്‍ , ഒരേ ഗെറ്റ് അപ്പ്‌ , ഒരേ ഭാവം , ഒരേ സംസാര രീതി .. എന്തിനു ഡാന്‍സ് സ്റ്റെപ്പുകള്‍ക്കും ആക്ഷനുമൊന്നും തന്നെ കാര്യമായ വ്യത്യാസങ്ങളില്ല ! എല്ലാം ഒരു പോലെ .... ! എങ്കിലും മലയാളി യുവത്വത്തിനു വിജയ്‌ എന്ന തമിഴ് നടനെ വലിയ ഇഷ്ടമാണ് . കേരളത്തില്‍ ഏറ്റവും ജനകീയനായ അന്യഭാഷാ നടന്‍ വിജയ്‌ തന്നെയാണ്.. ഒരു പക്ഷെ , ഇരുവരുടെയും ജില്ല , റിലീസ് ചെയ്യുമ്പോള്‍ , ലാല്‍ ഫാന്‍സിനെക്കാളും ഈ നടന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ട്‌ ധരിച്ചു കൊണ്ട് തിയറ്ററില്‍ എത്തുന്ന ആരാധകര്‍ ആയിരിക്കും കൂടുതല്‍ ,ആദ്യ ദിവസങ്ങളില്‍ വിജയിക്ക് വേണ്ടി ആര്‍പ്പു വിളിക്കുന്നവരുടെ എണ്ണമായിരിക്കും കൂടുതല്‍ .. സംശയമില്ല .... കുടുംബങ്ങളുടെ പ്രിയങ്കരനായ ലാലും യുവാക്കളുടെ ഹരമായ വിജയും ഒന്നിക്കുന്ന " ജില്ല " ഒരു അത്ഭുതമാകും എന്ന് തന്നെയാണ് അഭിപ്രായം.കോമിന്‍റെ പ്രതീക്ഷ ...! പക്ഷെ , മലയാളികള്‍ക്ക് എന്ത് കൊണ്ട് വിജയ്‌ ഇത്ര പ്രിയങ്കരനാകുന്നു എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു.... www.abiprayam.com
'ഏഴു സുന്ദര രാത്രികള്‍ .... !' പേര് പോലെ മനോഹരം ..! ജനപ്രിയ നായകന്‍ റൂട്ട് മാറ്റിയിരിക്കുന്നു . പതിവ് ക്ലീഷേ ദിലീപ് സിനിമകളില്‍ നിന്നും വ്യത്യസ്തവും സുന്ദരവുമായ ഒരു ചലച്ചിത്രാനുഭവം പകരാന്‍ ഏഴു സുന്ദര രാത്രികള്‍ക്ക് സാധിച്ചിരിക്കുന്നു. ലാല്‍ ജോസ് എന്ന സംവിധായകന്‍റെ മികവിന്‍റെ 'സ്പര്‍ശ'വും ദിലീപിന്‍റെ മിനിമം ഗ്യാരണ്ടിയും ഈ സിനിമയുടെ സുഖകരമായ ദൃശ്യാനുഭവവും ഇതിനെ ഒരു വിജയചിത്രമാക്കി മാറ്റും എന്നാണ് അഭിപ്രായം.കോം . 'കൂടെയിരിക്കാം, കൂട്ടിനിരിക്കാം ..' എന്ന സുന്ദരമായ ഗാനം, നിലവാരമുള്ള ഹാസ്യം, സഹതാരങ്ങളുടെ ശരാശരിക്ക് മുകളിലുള്ള പ്രകടനം എന്നിവ 'ഏഴു സുന്ദര രാത്രിക'ളെ കൂടുതല്‍ മനോഹരമാക്കുന്നു. ചുരുക്കിപറഞ്ഞാല്‍ സമീപ കാലത്ത് ഇറങ്ങിയ ദിലീപ് സിനിമകളില്‍ ഏറ്റവും നിലവാരമുള്ള ഒരു കുടുംബചിത്രമാണ് 'ഏഴു സുന്ദര രാത്രികള്‍....' ! - www.abiprayam.com
ഈ 'ദൃശ്യം' ഗംഭീരം ...! ജോര്‍ജ്ജ്കുട്ടി എന്ന ഒരു കര്‍ഷകനിലൂടെ , നന്മയുള്ള ഒരു അനാഥനിലൂടെ, സുരക്ഷിത്വം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന ഒരു കുടുംബനാഥനിലൂടെ , നാട്ടുകാര്‍ക്ക് പ്രിയങ്കരനായ ഒരു മനുഷ്യസ്നേഹിയിലൂടെ മോഹന്‍ലാല്‍ തിരിച്ചു വന്നിരിക്കുന്നു . മൈ ബോസ്സ് , മെമ്മറീസ് എന്നീ സിനിമകള്‍ക്ക് ശേഷം ഹാട്രിക് വിജയത്തിന്‍റെ മാധുര്യം നുണയുന്ന ജീത്തു ജോസഫ്‌ എന്ന സംവിധായകന്‍റെ അതി ഗംഭീര ക്രാഫ്റ്റ് തന്നെയാണ് ഈ 'ദൃശ്യം' . മലയാളത്തിന്‍റെ പ്രിയനായിക മീനയുടെ തിരിച്ചു വരവ് .. ഹാസ്യ നടനായി നാം കണ്ടിരുന്ന കലാഭവന്‍ ഷാജോന്‍ ,കരുത്തുള്ള ഒരു സ്വഭാവ നടന്‍ കൂടിയാണ് എന്ന് തെളിയിക്കുന്ന അതി ഗംഭീര പ്രകടനം. ഈ ദൃശ്യം കുടുംബങ്ങള്‍ക്ക് മാത്രമായുള്ളതല്ല യുവാക്കള്‍ക്കു വേണ്ടിയുള്ളത് കൂടിയാണ് എന്ന് തെളിയുമ്പോള്‍ , ഒരു സാധാരണക്കാരന്‍റെ ജീവിത കഥയുടെ അവസാനം , ആരവങ്ങള്‍ക്കിടയില്‍ നിശബ്ദനായി കുടുംബങ്ങളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങി വരുമ്പോള്‍ , ക്ലൈമാക്സില്‍ ഇങ്ങനെ ജനം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത് കാണുന്നത് കുറച്ചു നാളുകള്‍ക്ക് ശേഷം ആണ് ... ! ഈ 'ദൃശ്യ'ത്തിലൂടെ പഴയ മോഹന്‍ലാലിനെ നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നു എന്നാണ് അഭിപ്രായം.കോം . www.abiprayam.com
'പുണ്യാളനൊ'രു 'വെടിവഴിപാട്' ... ! ലളിതമായ ആവിഷ്ക്കണ രീതിയിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ടു സമീപകാല ചിത്രങ്ങളാണ്‌ 'അഭിപ്രായ' ത്തിനു മുന്നില്‍ ... ഈ രണ്ടു സിനിമകളും മാര്‍ക്കറ്റിംഗ് രീതിയിലെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്ന്‍ പറയാം ... അതില്‍ 'പുണ്യാളന്‍' കുടുംബങ്ങളെയും 'വെടി വഴിപാട് ' യുവാക്കളെയും ലക്‌ഷ്യം വച്ച് കൊണ്ടുള്ള വിപണന രീതിയാണ് ആവിഷ്കരിച്ചത് . ജയസൂര്യയുടെ 'ആനപ്പാട്ടും' തൃശ്ശൂര്‍ ഭാഷയും അനുഭവങ്ങളും പാളിച്ചകളും നിറഞ്ഞ കഥയുമായി പുണ്യാളന്‍ കയ്യടി വാങ്ങിയപ്പോള്‍ , ന്യൂ ജെനറേഷന്‍ ചേരുവകള്‍ ആവശ്യത്തിലധികം കുത്തിനിറച്ച് പുറത്തിറങ്ങിയ സിനിമ ഒരു വഴിപാട് മാത്രമായി മാറി . വിവാദം കൊണ്ട് മാത്രം ഒരു സിനിമയും രക്ഷപ്പെടില്ലെന്ന് സിനിമാലോകത്തെ പഠിപ്പിക്കുകയും ചെയ്തു. ആ സിനിമയിലെ കുട്ടി കുത്തിവരക്കുന്ന ചിത്രത്തില്‍ എന്ന പോലെ നീല അല്പം കൂടിയത് അതിന്‍റെ ശോഭ കെടുത്തിയെന്നും പറയാം ... ഒരു തൃശ്ശൂര്‍കാരന്‍റെ പുതിയ ബിസിനസ്‌ സംരംഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് 'പുണ്യാളന്‍' എന്ന ഒരു സാധാരണ സിനിമയില്‍ വരച്ചു കാണിച്ചത് എങ്കില്‍ ആറ്റുകാല്‍ പൊങ്കാലക്ക് ഭാര്യമാര്‍ പോകുന്ന സമയം ഒന്ന് വഴിമാറി സഞ്ചരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട യുവാക്കളായ ഭര്‍ത്താക്കന്മാരുടെ പ്രശ്നങ്ങളാണ് ഒരു വഴിപാടായി അവതരിപ്പിച്ചത്.... ! മൊത്തം പ്രശ്നങ്ങളാണ് ... ഇത്തരം പ്രശ്നങ്ങള്‍ വെള്ളിത്തിരയില്‍ വൃത്തിയായി അവതരിപ്പിക്കുന്നവര്‍ക്ക് രക്ഷപ്പെടുകയും , വികലമായി അവതരിപ്പിക്കുന്നവര്‍ക്ക് അടുത്ത ഒരവസരത്തിനായി കാത്തിരിക്കുകയും ചെയ്യാമെന്നാണ് അഭിപ്രായം.കോം ... എങ്കിലും , കോടികള്‍ വലിച്ചെറിയാതെ , അധികം ധൂര്‍ത്തൊന്നുമില്ലാതെ മലയാളമെന്ന 'ഠ' വട്ടത്തിന് അനുയോജ്യമായ ഇത്തരം മലയാള സിനിമകളുടെ ശില്പികള്‍ക്ക് .. പിന്നണി പ്രവര്‍ത്തകര്‍ക്ക് ഒരു ചെറിയ പൂച്ചെണ്ട് .... www.abiprayam.com
"ഇനിയും പഠിക്കാത്ത കോണ്‍ഗ്രസ്‌ !" ഇങ്ങനെ പറയിക്കരുത് രാജ്യത്തെയും കോണ്‍ഗ്രസ്സിനെയും സ്നേഹിക്കുന്ന ജനങ്ങളെക്കൊണ്ട് ..... ! യു .പി . എ . ഗവണ്മെന്റിനു അഭിമാനമായി ഉയര്‍ത്തി കാണിക്കാന്‍ ഒട്ടേറെ ക്ഷേമപദ്ധതികളുണ്ടായിരുന്നു ... മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും ഭക്ഷ്യ സുരക്ഷാ പദ്ധതിയും വിദ്യാഭ്യാസ നിയമവുമെല്ലാം അതില്‍ ചിലത് മാത്രം ... പക്ഷെ , അഴിമതിക്കറയും വിലക്കയറ്റവും എല്ലാ ശോഭയും കെടുത്തിക്കളഞ്ഞു ... ! ശക്തമായ ഒരു നേത്രുത്വത്തിന്‍റെ അഭാവം കോണ്‍ഗ്രസ്സിനെ വല്ലാതങ്ങ് ബാധിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍ . ജനകീയരും സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ളവരുമായ നേതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ പാര്‍ട്ടി ഇനിയെങ്കിലും ശ്രമിക്കണം . ജനപ്രിയ ക്ഷേമ പരിപാടികള്‍ നടപ്പിലാക്കുവാനും വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാനും ജനങ്ങള്‍ക്ക് ഒരു സുരക്ഷിതബോധം ഉണ്ടാക്കുവാനും ഗവണ്മെന്റിനു കഴിയണം. ജനം പാഠം പഠിപ്പിച്ചിട്ടും , പഠിക്കാതെ അത് ഉള്‍ക്കൊള്ളാതെ , നേത്രുസ്തുതിയോടെയും രാജാവ് നഗ്നനാണ് എന്ന് തുറന്നു പറയാന്‍ ചങ്കൂറ്റം ഇല്ലാതെയും , അന്ധമായ ആരാധന പ്രകടിപ്പിക്കാനായി , വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാക്കള്‍ ഇനിയെങ്കിലും ജനങ്ങളിലേക്ക് ഒന്നിറങ്ങി വരണം ... അവരുടെ പ്രശ്നങ്ങളും അമര്‍ഷവും പ്രതിഷേധവും മനസ്സിലാക്കാന്‍ ശ്രമിക്കണം .... അധികാരത്തിന്‍റെ കനകസിംഹാസനത്തില്‍ ഇരിക്കുന്നവര്‍ സാധാരണക്കാരുടെ മനസ്സ് വായിച്ചെടുക്കാന്‍ , അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍.... അറിയുക ... എല്ലാവരുടെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു .... ! മാത്രമല്ല .. ഇനിയെണ്ണാന്‍ അധികം ദിവസങ്ങളുമില്ല ....!! - www.abiprayam.com
ലോകത്തിന്‍റെ കറുത്ത മുത്ത് ഒരു ഓര്‍മ്മയായി മാറുമ്പോള്‍ , ഒരു ജനതക്ക് പറയാനുള്ളത് ഇത്ര മാതമാണ് .... " ഈ പോരാട്ടം അവസാനിക്കില്ല ...!" ദക്ഷിണാഫ്രിക്കന്‍ ജന സമൂഹത്തിന്‍റെ മോചനത്തിനായി പോരാടിയ .. ആഫ്രിക്കന്‍ ഗാന്ധി നെല്‍സണ്‍ മണ്ടേലയുടെ ത്യാഗം നിറഞ്ഞ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് ... ആ കാല്‍ക്കല്‍ അര്‍പ്പിക്കുന്നു ... ഒരു പിടി കണ്ണീര്‍പ്പൂക്കള്‍ ..... www.abiprayam.com
ഉദ്ദേശശുദ്ധിയുള്ള വിശുദ്ധന്‍ ...! പോക്കിരിരാജ, മല്ലു സിംഗ് , സീനിയേഴ്സ്,സൗണ്ട് തോമ തുടങ്ങിയ ജനകീയ സിനിമകളുടെ സംവിധായകനായ വൈശാഖിന്‍റെ സീരിയസായ ഒരു സമീപനമാണ് 'വിശുദ്ധന്‍'. ഒരു പതിവ് പ്രതികാര കഥ യാണെങ്കിലും ഇത് വ്യത്യസ്തമായ സാഹചര്യത്തില്‍ പറഞ്ഞു എന്നതാണ് ഈ സിനിമയുടെ മേന്മ . സംവിധായകന്‍ വൈശാഖിന്‍റെ മുന്‍കാല സിനിമകളുടെ വിജയത്തിന് ഹാസ്യം ഒരു പ്രധാന ഘടകമായിരുന്നു .എന്നാല്‍ ഇവിടെയതു 'ഒന്ന് തൊട്ടു കൂട്ടാന്‍' പോലുമില്ലാത്തത് ഈ സിനിമയുടെ വിജയത്തെ ബാധിക്കും. എങ്കിലും, ഈ സിനിമയെ ഒരു വിനോദമെന്നതിനെക്കാള്‍ ഒരു സാമൂഹ്യപ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ഉപാധിയെന്ന നിലയിലേക്കാണ് ഇതിന്‍റെ ശില്‍പികള്‍ കാണുന്നതെന്നതും ഇതിന്‍റെ ഒരു മേന്മയാണ്. ശവത്തിനു ദാഹിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുകളും അന്യദേശത്ത് പോയി പഠിക്കുന്ന പെണ്‍കുട്ടികളുടെ പ്രശ്നങ്ങളും സാമുഹ്യ പ്രതിബദ്ധതയോടെ വരച്ചു കാണിക്കാനുള്ള വിശുദ്ധന്‍റെ പിന്നണി പ്രവര്‍ത്തകരുടെ ഉദ്ദേശശുദ്ധി അഭിനന്ദനം അര്‍ഹിക്കുന്നു . സഭയുടെ ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞ് കുടുബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കുഞ്ചാക്കോ ബോബന്‍റെ വൈദികനും മിയയുടെ കന്യാസ്ത്രീയും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നുഎന്നാണ് അഭിപ്രായം.കോം .... എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെങ്കിലും സംവിധായകന്‍റെ ചങ്കൂറ്റവും സമീപനവും ഈ ചലച്ചിത്രത്തെ ശ്രദ്ധേയമാക്കുന്നു .... www.abiprayam.com
ഡോക്ടര്‍ സണ്ണി യോട് നീതി പുലര്‍ത്താത്ത ചിത്രം ..! ഓര്‍മ്മയില്‍ ആ വസന്തകാലമായിരുന്നു .. സിനിമയെ ഏറെ സ്നേഹിച്ചു തുടങ്ങിയ ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ ചെറുപ്പകാലം ...! മണിച്ചിത്രത്താഴ് റിലീസ് ആയ സമയം .... ആ സിനിമയും അതിലെ ഹാസ്യ മുഹൂര്‍ത്തങ്ങളും ഗാനങ്ങളും നൃത്ത രംഗങ്ങളും പിന്നെ ആ ക്ലൈമാക്സ്‌ സീനും .... ! മറക്കാനാകില്ല ഗംഗയെയും നകുലനെയും പിന്നെ ഡോക്ടര്‍ സണ്ണിയെയും ... ! മംഗലാശ്ശേരി നീലകണ്ഠനെ പോലെ മലയാളികള്‍ ഹൃദയത്തിലേറ്റിയ മോഹന്‍ലാല്‍ കഥാപാത്രമായിരുന്നു ഡോക്ടര്‍ സണ്ണി ..! പക്ഷെ , അല്പം വിഷമത്തോടെ പറയട്ടെ ... മലയാള സിനിമ ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ഗീതാഞ്ജലി' നിരാശപ്പെടുത്തി .. പരിചയ സമ്പന്നനായ പ്രിയദര്‍ശന്‍ എന്ന സംവിധാനപ്രതിഭയും ...!! ഒരു ശരാശരി ഹൊറര്‍ സിനിമയുടെ അതേ ട്രാക്കില്‍, 'ചാരുലത' യുടെ മുഖച്ഛായയോടെ വന്ന ഗീതാഞ്ജലിയില്‍ പുതുമ ഒന്നും സമ്മാനിക്കാന്‍ ആ സിനിമയുടെ ശില്പികള്‍ക്കായില്ല എന്നാണ് അഭിപ്രായം.കോം . വെറുതെ നമ്മുടെ ഡോക്ടര്‍ സണ്ണിയെ ഇതിലേക്ക് വലിച്ചിഴച്ചു ... ! ഇതായിരുന്നു സിനിമയെങ്കില്‍ ഡോക്ടര്‍ സണ്ണി തന്നെ വേനമായിരുന്നില്ല .. വേറെ ഏതെങ്കിലും ഒരു രൂപത്തില്‍, ഭാവത്തില്‍ വേറെ ഏതെങ്കിലും ഒരു ഡോക്ടര്‍ ..! ഒരു വിരോധവും ഉണ്ടായിരുന്നല്ല ..... പക്ഷെ ഇത് .... ഞങ്ങളുടെ ഡോക്ടര്‍ സണ്ണിയോട് ചെയ്ത കടുത്ത അനീതിയായി പോയി ....!! www.abiprayam.com
സച്ചിന്‍ തെണ്ടുല്‍ക്കര്‍ പടിയിറങ്ങുമ്പോള്‍ ...! ബാറ്റ് വീശി കൊണ്ട് ഞങ്ങളുടെ മനസ്സിന്‍റെ മൈതാനത്ത് സച്ചിന്‍ ഇനിയും ഇറങ്ങും ... സെഞ്ച്വറി തികയ്ക്കുമ്പോള്‍ മുകളില്‍ കത്തി ജ്വലിക്കുന്ന സൂര്യനെ ഇനിയും സച്ചിന്‍ നോക്കും ... ജനകോടികളുടെ ഹൃദയത്തിന്‍റെ ക്രീസില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇനിയും കളിക്കും .... ക്രിക്കറ്റിനെ ആരാധിക്കുന്നവര്‍ക്ക് പറയാന്‍ ഈ വാക്കുകലെയുള്ളൂ ..... സച്ചിന്‍ ഇല്ലാത്ത ഒരു ഇന്ത്യന്‍ ക്രിക്കറ്റ്ടീം ഉണ്ടാകുമായിരിക്കും .... ആ ടീം ഇനിയും ഉന്നത വിജയങ്ങള്‍ നേടുമായിരിക്കും.... പക്ഷെ , അവിടെയും ആ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒരു നിഴല്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയും ... കുറേ നാളുകളിലേക്കെങ്കിലും സച്ചിന്‍റെ കുറവ് അംഗീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞുവെന്നു വരില്ല ... ടി .വി യുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ ഹൃദയം ഇടിച്ചിട്ടുള്ളത് സച്ചിന്‍ ക്രീസില്‍ ഉള്ളപ്പോള്‍ മാത്രമായിരുന്നു .... ടി .വി യുടെ മുന്‍പിലിരുന്നു പ്രാര്‍ഥിച്ചിട്ടുള്ളത് സച്ചിന്‍ സെഞ്ച്വറിയോടടുക്കുമ്പോളായിരുന്നു ... ഏറ്റവും കൂടുതല്‍ നിരാശപ്പെട്ടിട്ടുള്ളത്‌ സച്ചിന്‍ അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങളില്‍ പുറത്താകുമ്പോള്‍ ആയിരുന്നു ... എന്നിട്ടും ഒന്ന് തിരിഞ്ഞുനോക്കാതെ , 'നെറ്റി ചുളിച്ചുള്ള ഒരു നോട്ടം' പോലുമില്ലാതെ നിറഞ്ഞ കരഘോഷങ്ങള്‍ മാത്രമുള്ള ഗാലറിയിലേക്ക് നടന്നു പോകുമ്പോള്‍ ടി .വി. ക്കു മുന്‍പില്‍ കര്‍പ്പൂരം കത്തിച്ചു വച്ച് തൊഴു കയ്യോടെ നിന്നിരുന്ന ഒരു ജനതയുണ്ട് ഇപ്പോഴുമിവിടെ ! പടിയിറങ്ങുന്നത് ക്രിക്കറ്റ് ലോകത്തെ മാന്യതയുടെ സുവര്‍ണ്ണ ശില്പമാണ് .. ഇന്ത്യക്കാര്‍ ചങ്കിടിപ്പോടെ നോക്കി നിന്നിരുന്ന സച്ചിന്‍റെ ആ ബാറ്റില്‍ നിന്ന് നൂറുകള്‍ വിരിഞ്ഞത് കാണാന്‍ കൊതിക്കാത്ത , കണ്ടു ആര്‍ത്തുവിളിക്കാത്ത , അഭിമാനിക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്ല ... !! ക്രിക്കറ്റ്‌ ' ലോകത്തിനു ' ഇന്ത്യ എന്നാല്‍ സച്ചിനായിരുന്നു .... സച്ചിന്‍ മാത്രം !! സച്ചിന്‍ ഔട്ട്‌ ആകുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ , ടി വിയും ഓഫ്‌ ചെയ്ത്... കിടക്കയില്‍ പോയി കിടന്ന് .. തലയണ മുഖത്തോടു ചേര്‍ത്തുപിടിച്ചു ആരും കാണാതെ കരഞ്ഞിരുന്ന ഒരു തലമുറക്ക് വേണ്ടി , ആ നല്ല മനുഷ്യന് അഭിപ്രായം ഡോട്ട് കോം നന്ദി പറയുന്നു .... ക്രിക്കറ്റ് ലോകവും ...!! കാരണം .... ഒരു പക്ഷെ , സച്ചിന്‍ എന്ന ഒരു ക്രിക്കറ്റര്‍ ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ പലരും ക്രിക്കറ്റിനെ പണ്ടേ വെറുത്തു പോയേനെ ... !!! www.abiprayam.com
ഫോര്‍ സെയില്‍ , ബാങ്കിള്‍സ് , ഇടുക്കി ഗോള്‍ഡ്‌ , റേഡിയോ ജോക്കി , എ .ബി . സി .ഡി , അപ് ആന്‍ഡ്‌ ഡൌണ്‍ , പൊട്ടാസ് ബോംബ്‌ , ഹോട്ടല്‍ കാലിഫോര്‍ണിയ , പിഗ് മാന്‍ , ഹണി ബീ , മുംബൈ പോലീസ് , പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ,ലക്കി സ്റ്റാര്‍ , റെഡ് വൈന്‍ ,ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍ ,ചാപ്പ്റ്റെര്‍സ് , ഷട്ടര്‍ , സെല്ലുലോയിട്, സിം , 72 മോഡല്‍ , ഓഗസ്റ്റ്‌ ക്ലബ്‌ , ക്ലൈമാക്സ്‌ , ത്രീ ഡോട്സ്, ഇംഗ്ലീഷ് , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , .... ഈ കേരള പ്പിറവി ആഘോഷത്തിലും മലയാളിത്തമുള്ള സിനിമാ പേരുകള്‍ കൊണ്ട് നിറയുകയാണ് നമ്മുടെ മലയാള സിനിമാ ലോകം ... ! എന്നോര്‍ത്ത് നമുക്ക് അഭിമാനിക്കാം .... ശരിക്കും ശ്രേഷ്ഠ ഭാഷാ പദവി നമുക്ക് ലഭിക്കാന്‍ നമ്മുടെ മലയാള സിനിമയും ഒരു പാട് സഹായിച്ചു എന്ന് തന്നെ വേണം നമുക്ക് മനസ്സിലാക്കാന്‍ .... !! മലയാളത്തനിമയുള്ള ഒരു സിനിമാപേര് കാണാന്‍ കൊതിയാകുന്നുണ്ടാകും ഇവിടുത്തെ ഭാഷാ പ്രേമികള്‍ക്ക് ... ഒരു മലയാളത്തില്‍ പേരുള്ള ഒരു സിനിമ കാണാന്‍ ഇവിടെയും സര്‍ക്കാര്‍ ടാക്സ് ഇളവു കൊടുക്കേണ്ടി വരുമായിരിക്കും .... ! ചിലപ്പോള്‍ തോന്നുന്നു ഈ ഭാഷാപ്രേമം , മണ്ണാങ്കട്ട ... എന്നൊക്കെ പറയുന്നത് ചുമ്മാ ' ബുദ്ധിജീവി ജാഡ ' മാത്രമാണെന്ന് ... ഏതായാലും 'വീ ആര്‍ വെരി പ്രൌഡ് ടു വിഷ് യു എ വെരി ഹാപ്പി ബര്‍ത്ത്ഡേ ... ടു അവര്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി .... ഡിയര്‍ കേരള ആന്‍ഡ്‌ ... ബെസ്റ്റ് ഓഫ് ലക്ക് ... ഓ .. സില്ലി ... മലയാളം ... ബെസ്റ്റ് ഓഫ് ലക്ക് ..... !! ' - www.abiprayam.com
ജനവിരുദ്ധ സമരത്തിന് ഒരു ചരമക്കുറിപ്പ്‌ ... !? സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌ . വ്യത്യസ്തമായ സമരരീതികളോടെ തങ്ങളുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ ശ്രമിക്കാറുമുണ്ട് . കുടില്‍കെട്ടിയും നടുറോഡില്‍ അടുപ്പ് കൂട്ടിയും മനുഷ്യ ചങ്ങലയും കോട്ടയും തീര്‍ത്ത് , സമരം നടത്തുന്ന രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി മുഖ്യമന്തിയെ വഴി തടയുന്ന സമരവുമായാണ് പ്രതിപക്ഷം മുന്നോട്ട് പോയത് .... കരിങ്കൊടിയും ഉപരോധവുമൊക്കെ സമരരീതികള്‍ തന്നെയാണ്. പക്ഷെ അധികം ആയാല്‍ .... !! ഇത് ഒരു വ്യക്തിയെ കേരളത്തിന്‍റെ മണ്ണിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്ന ഒരു ധാര്‍ഷ്ട്ര്യം .. അതും ഒരു മുഖ്യമന്തിയെ ..!! ഇത് ആയിരങ്ങള്‍ ചോര കൊടുത്ത് നേടിയ സ്വാതന്ത്ര്യം ആണ് സുഹൃത്തുക്കളെ ... അതില്‍ സഞ്ചാര സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുമെന്ന് മനസ്സിലാക്കാനുള്ള ഒരു മിനിമം വിവരമെങ്കിലും സമരാഭാസങ്ങള്‍ നടത്തുന്നവര്‍ക്ക് ഉണ്ടാകണം ... ഇനിയെങ്കിലും ജനങ്ങളുടെ , നേതാക്കളുടെ ചോര വീഴ്ത്തി കൊണ്ടുള്ള അക്രമ സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം ....- www.abiprayam.com
ജനപ്രിയ നായകന്‍ 'റൂട്ട്' മാറ്റേണ്ട സമയമായി ... ! തന്‍റെ ഉത്സവകാല സിനിമകളുടെ പതിവ് ചേരുവകളുമായി ജനപ്രിയനായകന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ , എന്തെങ്കിലും പുതുമയും അല്പം തമാശയും പ്രതീക്ഷിച്ചും തിയറ്ററില്‍ ആദ്യ ദിനങ്ങളില്‍ തന്നെ എത്തുന്ന കുറെ പതിവുകാരുണ്ട്ഇവിടെ ... അവരെ തൃപ്തിപ്പെടുത്താനായെങ്കിലും ദിലീപ് അല്പം റൂട്ട് മാറ്റി ഓടണം എന്നാണ് അഭിപ്രായം ഡോട്ട് കോം ... മലയാള സിനിമകളുടെ വിജയ ശില്പിയായും മിനിമം ഗ്യാരണ്ടി ഉറപ്പുള്ള ഒരു നായകനുമായും ദിലീപ് വളരുമ്പോള്‍ , ഒരു നടന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ഗ്രാഫ് താഴുകയാണ് ... കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രിയങ്കരനായ ദിലീപിന്‍റെ മുന്‍കാല സിനിമകളുടെ അതേ ഫോര്‍മുലയില്‍ തന്നെ പുറത്തിറങ്ങിയ 'നാടോടി മന്ന'ന് ഒരു ശരാശരി നിലവാരം പുലര്‍ത്തുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ .. തീര്‍ത്തും ഒരു ക്ലീഷേ ദിലീപ് ചലച്ചിത്രം . മൂന്ന്‍ നായികമാരും , കെട്ടുപ്രായമെത്തിയ പെങ്ങളും ,സലിം കുമാറിന്‍റെ അളിയനും , അമ്മയുടെ പേരില്‍ കുറച്ചു ഫാമിലി സെന്റിമെന്‍സും നെടുമുടി വേണുവിന്‍റെ തമ്പുരാന്‍ റോളും , സുരാജും പിന്നെ മറ്റു ചിലരും .. ഇതാണ് നാടോടി മന്നന്‍ ...!! www.abiprayam.com
നിങ്ങള്‍ എഴുതി തുടങ്ങുമ്പോള്‍ ...!! അറിവ് അഗ്നിയാണ് .. വെളിച്ചമാണ് ... ! എന്ന്‍ പറഞ്ഞ് അതിന്‍റെ പിറകെ പോയവരെയല്ല ... മറിച്ച് , പണ്ട് ഏതോ ഒരു കാടിന്‍റെ മൂലയില്‍ ഇരുന്ന് പാറക്കല്ല് ഉരച്ചു അഗ്നിയുണ്ടാക്കിയ ആ പഴയ തലമുറയെയാണ് നാം മാതൃകയാക്കേണ്ടത് .... ! നല്ല മാര്‍ഗം കാണിച്ചു തന്നവരെയല്ല ..., ആ വഴി വെട്ടിയുണ്ടാക്കിയ പൂര്‍വികരെ തന്നെയാണ് നാം മാതൃകയാക്കേണ്ടത് ... ! കുരുന്നുകളെ ..., നിങ്ങള്‍ എഴുതുന്ന ഓരോ അക്ഷരവും നാളെ പൊള്ളുന്നവയാകണം .. നിങ്ങള്‍ എഴുതുന്ന ഓരോ അക്ഷരവും നാളെ വസന്തം തീര്‍ക്കണം .., നിങ്ങള്‍ എഴുതുന്ന ഓരോ അക്ഷരവും നാളെ ആയിരങ്ങളുടെ കണ്ണീര്‍ ഒപ്പണം ... ജീവിതയാത്രയില്‍ നിങ്ങള്‍ ഇന്ന് മുതല്‍ അക്ഷരങ്ങള്‍ എഴുതി തുടങ്ങുന്നു .... എന്നും എഴുതണം .... ! എഴുതാന്‍ ശ്രമിക്കണം ... എഴുതാന്‍ കഴിയണം ..... പറ്റുമെങ്കില്‍ പൊളിച്ചെഴുതാനും ... !! അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ഹൃദയംനിറഞ്ഞ ആശംസകള്‍.................. - www.abiprayam.com
ഒരു 'ബോള്‍ഡ്' സംവിധായകന്‍റെ 'ഗോള്‍ഡ്‌' സിനിമ ..! പൊയ്പ്പോയ ഇന്നലെകളിലേക്ക് , നമ്മുടെ വിദ്യാലയ കാലഘട്ടത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുവാന്‍ നിര്‍ബന്ധിക്കുന്ന ഒരു സിനിമ .... സ്കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ വികൃതികളും കുസൃതിത്തരങ്ങളുമൊന്നും കാണിക്കാത്തവരുണ്ടാകില്ല . പക്ഷെ , അതിന്‍റെ തോത് വ്യത്യാസപ്പെട്ടിരിക്കും . അത് അന്നും പിന്നീടും ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ .. , അതാണ്‌ 'നൊസ്റ്റാള്‍ജിയ' യുടെ പേരില്‍ പൊതിഞ്ഞു തരാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നത് ...!! തന്‍റെ മുന്‍ സിനിമകളെ പോലെ സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാതെ തന്നെ ഒരു സിനിമയെടുക്കാന്‍ കഴിഞ്ഞതും , അതില്‍ ഇന്ന് മലയാള സിനിമയില്‍ അത്ര സജീവമല്ലാതിരിക്കുന്ന നടന്മാര്‍ക്ക് അവസരം നല്‍കി , അവരെ മുഖ്യകഥാപാത്രങ്ങളായി അവതരിപ്പിച്ചതുമൊക്കെ തന്നെയാണ് ആഷിക് അബു എന്ന സംവിധായകന്‍റെ പ്രധാന വിജയമായി കാണുന്നത് . മത്സരിക്കാന്‍ നല്ല സിനിമകളില്ലാത്തതും 'ഇടുക്കി ഗോള്‍ഡി'നെ സഹായിച്ചേക്കാം. മദ്യം ,കഞ്ചാവ് എന്നിവ ആകര്‍ഷണീയ വസ്തുക്കളെന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്ന വിമര്‍ശനങ്ങളും ഈ സിനിമയെ കുറിച്ച് ഉണ്ടായേക്കാം ... എന്നാല്‍ അവതരണത്തിലെ പുതുമയും , മനോഹര ദൃശ്യങ്ങളും , പിന്നെ 'എന്തും' തുറന്നു പറയുന്ന ചങ്കൂറ്റവുമാണ് ഈ പുതിയ മലയാള സിനിമയുടെ പ്രത്യകതയെന്നാണ് അഭിപ്രായം.കോം ആദ്യ പകുതിയുടെ ആ തീവ്രത നിലനിര്‍ത്താന്‍ രണ്ടാം പകുതിയില്‍ കഴിഞ്ഞില്ല എന്നത് ഈ സിനിമയുടെ ഒരു പ്രധാന ന്യൂനതയാണ് . ക്ലൈമാക്സ്‌ ഒരു ന്യൂ ജെനറേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ന്നതായി കണ്ടില്ല . പ്രണയലേഖനം കൊടുക്കുന്ന സീനും , 'ഐ എയിറ്റ് ഇറ്റ്' ( ഞാന്‍ ഏറ്റു ) ഡയലോഗും , പ്ലാസ്റ്റിക്ക് നിരോധിക്കണം എന്ന് പറയാനുള്ള സാഹചര്യവുമെല്ലാം തിയറ്ററില്‍ ചിരി പടര്‍ത്തിയതായി ഓര്‍മ്മയില്‍ ഉണ്ട് .... ന്യൂ ജെനറേഷന്‍ സിനിമ ഇഷ്ടപ്പെടുന്ന യുവാക്കളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള അവതരണം കൊണ്ടും , വ്യതസ്തത കൊണ്ടും , വിവാദങ്ങള്‍ കൊണ്ടും , 'ഇടുക്കി ഗോള്‍ഡി' ന് ഇനിയും തിളക്കം കൂട്ടാനാണ് സാധ്യത - www.abiprayam.com
സച്ചിന്‍ തെണ്ടുല്‍ക്കര്‍ ശരിക്കും " പാട്ട് " നിര്‍ത്താറായോ ... ?? നാല്പതിന്‍റെ യുവത്വവുമായി ഇന്നും ക്രീസില്‍ നിറഞ്ഞു കളിക്കുന്ന സച്ചിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നു ..... സച്ചിന്‍ " പാട്ട് " നിര്‍ത്താന്‍ പോകുന്നു എന്ന് .... സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നാണ് മുതിര്‍ന്നവര്‍ പറയുക .... പക്ഷെ , ബഹുമാനപ്പെട്ട രാജ്യസഭ എം .പി , മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ സത്യത്തില്‍ ക്രിക്കറ്റ്‌ കളി നിര്‍ത്താറായിട്ടില്ല എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍ .... കാണികളുടെ ഹൃദയത്തില്‍ സച്ചിന്‍ എന്നും നൂറു പൂക്കള്‍ വിരിയിച്ചിരുന്നു ... ഇന്ത്യക്കാര്‍ ചങ്കിടിപ്പോടെ നോക്കി നിന്നിരുന്ന സച്ചിന്‍റെ ആ ബാറ്റില്‍ നിന്ന് നൂറുകള്‍ വിരിഞ്ഞത് കണ്ടു ആര്‍ത്തുവിളിക്കാത്ത അഭിമാനിക്കാത്ത ഇന്ത്യന്‍ ആരാധകരില്ല ... ക്രിക്കറ്റ്‌ ' ലോകത്തിനു ' ഇന്ത്യ എന്നാല്‍ സച്ചിനായിരുന്നു .... സച്ചിന്‍ മാത്രം !! ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ ഇനിയൊരു നൂറുകൊല്ലത്തേക്ക് എങ്കിലും സച്ചിന്‍ മാത്രമായിരിക്കുമെന്ന് ചിന്തിക്കുന്നവരുമുണ്ട് .... വലംകൈ കൊണ്ട് ബാറ്റു വീശി സേവാഗിനോടൊപ്പം ആകാശത്തേക്ക് നോക്കി സച്ചിന്‍ ഇറങ്ങി വരുമ്പോള്‍, ടി .വി. ക്കു മുന്‍പില്‍ കര്‍പ്പൂരം കത്തിച്ചു വച്ച് തൊഴു കയ്യോടെ നിന്നിരുന്ന ഒരു ജനതയുണ്ട് ഇപ്പോഴുമിവിടെ ! സച്ചിന്‍ ഔട്ട്‌ ആകുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ , ടി വിയും ഓഫ്‌ ചെയ്ത്... കിടക്കയില്‍ പോയി കിടന്ന് .. തലയണ മുഖത്തോടു ചേര്‍ത്തുപിടിച്ചു ആരും കാണാതെ കരഞ്ഞിരുന്ന .., "ക്രിക്കറ്റ് ആണ് ഞങ്ങളുടെ മതം , സച്ചിന്‍ ആണ് ഞങ്ങളുടെ ദൈവം" എന്നും ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ആരാധകര്‍ ... അവര്‍ ഇപ്പോഴും പറയുന്നു ... അവരുടെ പ്രിയപ്പെട്ട സച്ചിന്‍റെ പാട്ട് നിര്‍ത്താറായിട്ടില്ല എന്ന് !!! സച്ചിന്‍ എങ്ങനെ ഈ 'പാട്ട്' നിര്‍ത്താനാണ് ... ? വിരമിച്ചാലും ക്രിക്കറ്റ് എന്നല്ലാതെ ഒരു ചിന്ത , ആ മാതൃകാ ക്രിക്കറ്റര്‍ക്ക് ഉണ്ടാകുമോ .. ഒരു കായിക വിനോദത്തിനോട് നൂറു ശതമാനം നീതി പുലര്‍ത്തിയ ആ നല്ല മനുഷ്യന് അഭിപ്രായം ഡോട്ട് കോം നന്ദി പറയുന്നു .... കാരണം ഒരു പക്ഷെ , സച്ചിന്‍ ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ പലരും ക്രിക്കറ്റിനെ പണ്ടേ വെറുത്തു പോയേനെ ... www.abiprayam.com .
ഇതിലെ 'കഥാനായകന്‍' നമ്മുടെ കൂടെയുണ്ട് ....! അയാളെ കാണാന്‍ 24 കാതം പിന്നിടേണ്ട കാര്യമൊന്നുമില്ല . ഒന്ന് ചുറ്റും നോക്കിയാല്‍ മതി . ഇന്‍ട്രോവേര്‍ട്ടായ , എന്നാല്‍ അതി സമര്‍ത്ഥനായ ചെറുപ്പക്കാരന്‍ . സ്ത്രീകളോട് സംസാരിക്കാന്‍ പോലും താല്പര്യമില്ലാത്ത ,മുഴുവന്‍ സമയവും ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്ന , മറ്റുള്ളവരെ സഹായിക്കാന്‍ മടികാണിക്കുന്ന ഒരു സ്വാര്‍ത്ഥന്‍ . കോളര്‍ ബട്ടന്‍ വരെയിട്ട് ഷര്‍ട്ട്‌ ഒന്ന് ചുളിക്കാന്‍ പോലും അനുവദിക്കാത്ത ഒരു മിസ്റ്റര്‍ പെര്‍ഫെക്റ്റ്‌ ..! അങ്ങനെയൊരു ചെറുപ്പക്കാരനായി ഫഹദ് ഫാസില്‍ ജീവിക്കുകയാണ് നോര്‍ത്ത് 24 കാതം എന്ന സിനിമയില്‍ .... ഇത് ഒരു യാത്രയാണ് . കേരളം ഹര്‍ത്താല്‍ ആഘോഷിക്കുമ്പോള്‍ ആ ദിനത്തില്‍ ഒരുമിച്ചു യാത്ര ചെയ്യേണ്ടി വന്ന മൂന്നു പേരുടെ ജീവനുള്ള കഥ . ഫഹദും നെടുമുടി വേണുവും സ്വാതി റെഡ്ഡിയും ഈ യാത്രയില്‍ അവരുടെ കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലര്‍ത്തി അഭിനയിച്ചിരിക്കുന്നു. മലയാളത്തില്‍ അഭിനയമികവുള്ള ഒരു പാട് കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ നെടുമുടിവേണുവിന്‍റെ ഈയടുത്തിറങ്ങിയതില്‍ ഏറ്റവും മികച്ച വേഷമായിരിക്കും ഇതിലെ ഗോപലന്‍ എന്ന വൃദ്ധകഥാപാത്രം .... ! ഇത് കേരളത്തിലെ ജീവിത യാഥാര്‍ഥ്യങ്ങള്‍ അനുഭവിച്ചറിയാന്‍ അവസരമുണ്ടാക്കുന്ന യാത്ര .മാത്രമല്ല ന്യൂ ജെനറേഷന്‍ സിനിമാ സങ്കല്പം തന്നെ മാറ്റിയെഴുതുന്ന ഒരു ചലച്ചിത്രം . അവിഹിതമല്ല ന്യൂ ജെനറേഷന്‍ സിനിമയെന്ന തിരിച്ചറിവ് നേടിയ സിനിമ . ഇതില്‍ , ഫഹദ് ഫാസിന്‍റെ ഹരിയെന്ന കഥാപാത്രത്തിന്‍റെ അമ്മയുടെ " ഇവന്‍ ഈ പെണ്ണുങ്ങളുടെ ശാപമൊക്കെ എവിടെ കൊണ്ട് വയ്ക്കും " എന്ന വാക്കുകള്‍ ഒരു ചെറുചിരിയോടെ നമുക്ക് കേള്‍ക്കാമെങ്കിലും , ഈ മാറ്റം , നോര്‍ത്ത് 24 കാതത്തിലെ അഭിനയമികവ് ഫഹദ് ഫാസില്‍ എന്ന നടന്‍റെ ഗ്രാഫ് ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ലയെന്നാണ് അഭിപ്രായം .. www.abiprayam.com
ശരാശരി നിലവാരം മാത്രം പുലര്‍ത്തി ഡി കമ്പനി ..! മൂന്ന് സംവിധായകര്‍ , മൂന്ന്‍ സിനിമകള്‍ ... , യുവത്വം തുളുമ്പുന്ന പുതുതലമുറയുടെ സിനിമകള്‍ പ്രതീക്ഷിച്ചു പോയ ചിലരെങ്കിലും നിരാശരായി കാണും . പറഞ്ഞു പഴകിയ കഥകള്‍ക്ക് പുതുജീവന്‍ നല്‍കാനുള്ള ഒരു ശ്രമമായിരുന്നു ഡി കമ്പനി എന്ന് തോന്നുന്നു . അതില്‍ ആദ്യ രണ്ടു സിനിമകള്‍ ശരാശരി നിലവാരം പുലര്‍ത്തിയെന്നാണ് അഭിപ്രായം.കോം . ചെഗുവേരയുടെ പുസ്തകത്തിന്‍റെ ഉള്‍ക്കരുത്തും ഒളിവിലെ ഓര്‍മ്മകള്‍ നല്‍കുന്ന വിപ്ലവ വീര്യവുമാണ് ആദ്യ സിനിമയില്‍ കാണാന്‍ കഴിഞ്ഞത് . എം .പത്മകുമാറിന്‍റെ 'ബൊളീവിയന്‍ ഡയറി' യാണ് ഡി കമ്പനി യിലെ മൂന്നു സിനിമകളില്‍ ഏറ്റവും മികവുപുലര്‍ത്തിയത്‌ . പാട്ടിലൂടെ വിപ്ലവ സന്ദേശം ആദിവാസിഊരുകളിലെത്തിക്കുന്ന കരുത്തനായ നക്സല്‍ നേതാവായി സമുദ്രകനി ഇതില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു. തന്‍റെ സമീപകാല ചിത്രങ്ങളെ അപേക്ഷിച്ച് ആസിഫ് അലിയുടെ പ്രകടനം മികച്ചതായിരുന്നു . ഏതൊരാളിലും ഒളിഞ്ഞിരിക്കുന്ന വിപ്ലവത്തിന്‍റെ ഒരു കണിക ചൂണ്ടി കാണിച്ച് , സിനിമ അവസാനിപ്പിക്കുമ്പോള്‍ ദീപന്‍റെ 'ഗാങ്ങ്സ് ഓഫ് വടക്കുംനാഥന്‍ ' ഒരു തെരുവുയുദ്ധത്തിന് തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു . ആട്ടിന്‍‌കുട്ടികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയെ പോലെ തൃശ്ശൂരിലെ തെരുവു ഗുണ്ടകളെ തമ്മിലടിപ്പിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായി , തന്‍റെ പതിവ് ഗൗരവം അല്പം കുറച്ച് അനൂപ്‌ മേനോന്‍ വേഷമിടുന്നു. ജയസൂര്യ തന്‍റെ ഗുണ്ടാകഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തിയ ഈ സിനിമയും ഒരു ശരാശരി നിലവാരത്തിലുള്ളതായിരുന്നു . എന്നാല്‍ വിനോദ് വിജയന്‍റെ " ഡേ ഓഫ് ജഡ്ജ്മെന്‍റ് "അതിന്‍റെ വേഗത കുറവ് കൊണ്ട് തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്തി . നല്ല കയ്യടക്കത്തോടെ ചെയ്തിരുന്നെങ്കില്‍ കയ്യടി നേടാമായിരുന്ന ഒരു സബ്ജെറ്റ് ഒടുവില്‍ എന്തുകൊണ്ടോ കൈവിട്ടു പോകുന്നതുപോലെയാണ് തോന്നിയത് . ഫഹദ് ഫാസില്‍ ഈയിടെയായി ചെയ്യുന്ന കഥാപാത്രത്തിന്‍റെ ഒരു തുടര്‍ച്ച മാത്രമായി ഇതിലെ ഡോക്ടര്‍ കഥാപാത്രം ..! ചുരുക്കി പറഞ്ഞാല്‍ , എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താത്ത ഒരു സാധാരണ ചിത്രം ...!! www.abiprayam.com
അധ്യാപകരാണ് പോലും അധ്യാപകര്‍ ...!! അധ്യാപകദിനം ആഘോഷിച്ചപ്പോള്‍ , വിവിധ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത് അധ്യാപക സമൂഹത്തിനു വന്ന മൂല്യച്യുതിയും പഴയകാല അധ്യാപകരും പുതിയകാല അധ്യാപകരും തമ്മിലുള്ള താരതമ്യപഠനവും പണ്ട് ഗുരു-ശിഷ്യ ബന്ധത്തിനുണ്ടായിരുന്ന മഹത്വത്തെ കുറിച്ചുള്ള വാക്കുകളൊക്കെയായിരുന്നിരിക്കും , അതിനായി പലരും ചരിത്രവും പുരാണവുമൊക്കെ കൂട്ടുപിടിക്കുന്നതും നിങ്ങള്‍ കേട്ടുകാണും .... ഇവിടെ , അധ്യാപകര്‍ക്ക് മാത്രമായി ഒരു മൂല്യച്യുതി സംഭവിച്ചു എന്ന് തോന്നുന്നില്ല ... ഇനി അങ്ങനെ സംഭവിച്ചു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് ഈ സമൂഹത്തിനു വന്ന മാറ്റത്തിന്‍റെ പ്രതിഫലനമാകാനാണ് സാധ്യത .. ! ഓരോ കാലത്തിനു അനുയോജ്യരായ ഭരണാധികാരികളും അധ്യാപകരും നമുക്ക് ഉണ്ടാകും .അത് നമ്മുടെ വിധിയാണെന്നോര്‍ത്ത് സമാധാനിക്കാം .. മാത്രമല്ല , ലോകജനതയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗുരുനാഥനെ കേവലം മുപ്പതു വെള്ളിക്കാശിനു ഒറ്റുകൊടുക്കാന്‍ വരെ തയ്യാറായ പഴയകാല ഗുരുശിഷ്യ ബന്ധത്തെ ഇന്ന് നമുക്ക് പാടി പുകഴ്ത്താനാകുമോ ... ശിഷ്യന്‍റെ പെരുവിരല്‍ ദക്ഷിണയായി ചോദിച്ച ഗുരുവും , ഗുരുവിന്‍റെ മരണം ഉറപ്പു വരുത്തുന്നതിനായി ഗുരുപുത്രന്‍ മരിച്ചുവെന്നു ജീവിതത്തിലാദ്യമായി നുണ പറഞ്ഞ ശിഷ്യനെയും കുറിച്ച് പറഞ്ഞു പഠിപ്പിച്ചവര്‍ തന്നെ ദയവു ചെയ്ത് പഴയ കാല ഗുരു ശിഷ്യ ബന്ധത്തിന്‍റെ പേരും പേരും പറഞ്ഞു പുതുതലമുറയെ പരിഹസിക്കരുത് ... അധ്യാപനം മഹത്വമാണ് സേവനമാണ്, എല്ലാം ശരിതന്നെ ..... അധ്യാപനം എന്നും ഒരു ഉപജീവനമാര്‍ഗ്ഗം കൂടിയാണ് ... !! www.abiprayam.com
ഇതാണ് ഞങ്ങ പറഞ്ഞ മമ്മൂട്ടി .! ഇതാണ് ഞങ്ങടെ മമ്മൂട്ടി .. ! കുഞ്ഞനന്തന്‍റെ കട പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ചെറിയ ഒരു പെട്ടിക്കട മാത്രമാണെന്ന് തോന്നുമെങ്കിലും മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കഴിവ് പോലെ മാധുര്യമുള്ള തേന്‍നിലാവ് ഇവിടെ നിന്നും ലഭിക്കുമെന്നത് തന്നെയാണ് ഈ കടയുടെ പ്രധാന പ്രത്യേകത . ഈ നടനെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ട പല പ്രമുഖ സംവിധായകരില്‍ നിന്ന് വ്യത്യസ്തമായി നല്ല പുതുമയുള്ള കപ്പലണ്ടി മിഠായിയുടെ മികവ് സലിം അഹമ്മദ് എന്ന സംവിധായകനുണ്ടായിരുന്നു . കടയില്‍ ആദ്യദിനം കച്ചവടം അല്പം കുറവായിരുന്നുവെങ്കിലും നല്ല ക്വാളിറ്റിയുള്ളവ ഇഷ്ടപ്പെടുന്ന നാട്ടുകാര്‍ അല്പം വൈകിയാണെങ്കിലും ഈ കടയില്‍ എത്തും എന്നാണു പ്രതീക്ഷ . ഹൃദയത്തെ സ്പര്‍ശിക്കുന്ന കുറച്ചു നാട്ടിന്‍പുറ കാഴ്ചകളും നല്ല മാധുര്യമുള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളും ചേര്‍ന്ന് ഈ കടയെ ' നല്ല ക്ലാസ്സ്‌ കട ' യാക്കും എന്നാണ് അഭിപ്രായം ഡോട്ട് കോം ... ഒരു വലിയ ചന്ദനക്കുറിയും വെളുത്തമുണ്ടുമുടുത്ത് ഈ കടയുടെ മുതലാളി ഒരു നാരങ്ങാമിഠായിയുടെ നൊസ്റ്റാള്‍ജിയ നമുക്ക് പകര്‍ന്നു തരുന്നു . കുടുംബജീവിതത്തിലെ താളപ്പിഴകളില്‍ നിന്നുള്ള എസ്ക്കേപ്പിസത്തിനായി കഥാനായകന്‍റെ ഭാര്യ കണ്ടെത്തുന്ന ഫേസ്ബുക്കിന്‍റെയും ചാറ്റിന്‍റെയും സുപ്പാരി പാക്കറ്റുകള്‍ ഈ കടയില്‍ അല്പം ഓവറായി എന്ന് സംശയമുണ്ടായിയെങ്കിലും വിവാഹത്തെ കുറിച്ചും ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയകാല പ്രണയത്തെ കുറിച്ചും മറ്റുമുള്ള കുഞ്ഞനന്തന്‍റെ ഫിലോസഫിക്കും , എന്നും പോസ്റ്ററുകള്‍ എഴുതി രാത്രി കടയുടെ സമീപത്തുള്ള റോഡരികില്‍ ഒട്ടിച്ചു വയ്ക്കുന്ന ആ വചനങ്ങള്‍ക്കും കടയുടെ ഭരണിയിലെ മിഠായി എടുത്തുകഴിക്കുന്ന ഒരു സുഖമുണ്ടെന്നു പറയാതെ വയ്യ .... വികസനം സ്വന്തം അടുക്കളയുടെ നടുവിലൂടെ വെട്ടിക്കീറിപ്പോകുമ്പോഴും പാരമ്പര്യമായി ലഭിച്ച കട ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോഴുമുള്ള ഒരു സാധാരണക്കാരന്‍റെ മനസ്സിന്‍റെ വേദന മമ്മൂട്ടിയെന്ന നടന്‍ ആവാഹിച്ചെടുത്ത പോലെ തോന്നി .. പഞ്ചായത്ത് കിണറും കാവും പാറമടയും ഒരു ചിരട്ടവീണ മീട്ടുന്ന തെരുവിന്‍റെ മകനും എന്തിന് ആ കടയിലെ എലിപോലും ഈ സിനിമയിലെ അര്‍ത്ഥമുള്ള ബിംബങ്ങളായിരുന്നു . എങ്കിലും വയസ്സ്കാലത്ത് മാതാപിതാക്കളെ നോക്കുന്ന മക്കളുണ്ടാകാന്‍ പുണ്യം ചെയ്യണമെന്ന്‍ ഈ സിനിമയില്‍ പറയാതെ പറഞ്ഞ ആശയത്തോട് പൂര്‍ണ്ണമായി യോജിക്കുന്നുവെങ്കിലും , ഈ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിച്ച വികസന രാഷ്ട്രീയ സങ്കല്പത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് കുഞ്ഞനന്തന്‍റെ കട എന്ന ഈ മികച്ച സിനിമക്കും ഇതിന്‍റെ ശില്പികള്‍ക്കും വിജയാശംസകള്‍ നേരുന്നു www.abiprayam.com
നമ്മളെങ്ങനെ നമ്മളായി എന്ന് പറഞ്ഞുതരുന്ന 'കളിമണ്ണ്‍' ..! ഇവിടെ ഒരു ശില്പിയും ഒരു ശില്പവും ... ! ബ്ലെസ്സിയാണ് ആ ശില്പി .. തന്‍റെ ശില്പം തീച്ചൂളയിലിട്ടു മനോഹരമായി രൂപപ്പെടുത്തുന്ന കാര്യത്തിലും , അത് നല്ല രീതിയില്‍ വില്‍ക്കുന്ന കാര്യത്തിലും ശില്പി വിജയിച്ചു എന്നാണു അഭിപ്രായം ഡോട്ട് കോം ... അമ്മക്ക് സമര്‍പ്പിച്ചു തുടങ്ങുന്ന ഈ പരീക്ഷണ , സ്ത്രീപക്ഷ ചലച്ചിത്രത്തില്‍ ഈ സിനിമയെ കുറിച്ചുണ്ടായ വിവാദങ്ങള്‍ക്ക് ഈ സിനിമയിലൂടെ തന്നെ മറുപടി പറയാന്‍ ബ്ലെസി ശ്രമിച്ചിരിക്കുന്നു . ചിലപ്പോള്‍ ഈ സിനിമ ഒരു തുറന്നു പറച്ചിലാകുന്നു എന്ന് തോന്നുന്നു .. ചിലപ്പോള്‍ അതിനു ഒരു ഡോക്യുമെന്ററിയുടെ സ്വഭാവം വരുന്നതായി തോന്നുന്നു . ചിലപ്പോള്‍ അത് ഒരു പാഠപുസ്തകമായി മാറുന്നതായി തോന്നുന്നു .. മറ്റു ചിലപ്പോള്‍ ചില സാമൂഹ്യ ന്യായീകരണങ്ങള്‍ക്കുള്ള ശ്രമമാണെന്ന് പോലും ..... മുംബൈ പശ്ചാത്തലത്തില്‍ ഒരു ഐറ്റം ഡാന്‍സര്‍ ആയ സ്ത്രീ സിനിമയില്‍ നായികയാകുന്നതും , കാമുകനാല്‍ വഞ്ചിതയാകുന്നതും ആത്മഹത്യക്ക് ശ്രമിക്കുന്നതും പിന്നീട് വേറെ ഒരുത്തന്‍റെ ഭാര്യയാകുന്നതും ഒരു പ്രത്യേക സാഹചര്യത്തില്‍ അമ്മയാകുന്നതും വിധവയാകുന്നതും പിന്നീട് ഒരു സാമൂഹിക പ്രവര്‍ത്തകയാകുന്നതുമെല്ലാമാണ് ഈ സിനിമ . പ്രശ്നങ്ങളില്‍ നിന്നും മരണത്തിലേക്ക് ഒളിച്ചോടാന്‍ ശ്രമിച്ച ഒരു സ്ത്രീ പിന്നീട് അതിനേക്കാള്‍ വലിയ പ്രശ്നങ്ങളെ ധീരമായി നേരിടുന്നതും നമുക്ക് ഇവിടെ കാണാവുന്നതാണ് . ഒരു സ്ത്രീപക്ഷ സിനിമയായിരുന്നിട്ടു കൂടി ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് ഇതിലെ കേന്ദ്ര കഥാപാത്രം എന്നതും ശ്രദ്ധിക്കേണ്ടതാണ് . സിനിമയിലെ വിവാദങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രമുഖ സിനിമാപ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സാന്നിധ്യം ഉറപ്പു വരുത്താന്‍ ഈ ശില്പത്തിന്‍റെ ശില്പി ശ്രദ്ധിച്ചിരിക്കുന്നു . മാത്രമല്ല ,പ്രസവ രംഗം ചിത്രീകരിക്കുക വഴി എന്തോ അരുതാത്തത് സംഭവിച്ചു എന്നൊന്നും പ്രേക്ഷകന് ഈ സിനിമ കാണുന്നതിലൂടെ തോന്നുകയില്ല എന്നാണ് അഭിപ്രായം . ഇങ്ങനെ ഒരു സിനിമയെടുക്കാന്‍ ബ്ലെസി കാണിച്ച ചങ്കൂറ്റം തീര്‍ച്ചയായും അഭിനന്ദിക്കപ്പെടും. മാത്രമല്ല ആദ്യ ദിനം തന്നെ മാതാപിതാക്കള്‍ മക്കളുമായി ഈ ചലച്ചിത്രം കാണാന്‍ വന്നു എന്നതിലൂടെ വിവാദങ്ങള്‍ ഈ സിനിമയെ ഒട്ടും ദോഷകരമായി ബാധിച്ചില്ല എന്ന് വേണം മനസ്സിലാക്കന്‍ . അതുകൊണ്ട് തന്നെ കൂടുതല്‍ കുടുംബങ്ങള്‍ ഈ സിനിമ കാണാന്‍ വരുമെന്നു തന്നെ പ്രതീക്ഷിക്കാം ... ചുരുക്കത്തില്‍, ഈ സിനിമ ഒരു മാധ്യമമെന്ന നിലയില്‍ നീതി പുലര്‍ത്തി....നല്ലൊരു ഒരു താരാട്ട് പാട്ട് സമ്മാനിച്ചു.... സമൂഹത്തില്‍ ഒരു ചര്‍ച്ചയായി .... ഇതൊക്കെ തന്നെയാണ് ഈ സിനിമയുടെ ചെറിയ വിജയം ... ഇതൊരു വലിയ വിജയ മാകുമോ എന്ന് കാത്തിരുന്നു കാണാം ... www.abiprayam.com
അന്നത്തെ ലീഡറും ഇന്നത്തെ ലീഡറും ...! കേരള രാഷ്ട്രീയത്തില്‍ ഭരണതന്ത്രത്തില്‍ മുഖ്യമന്ത്രിമാരായിരുന്ന ഇ .എം .എസ് , ഇ .കെ . നായനാര്‍, എ .കെ . ആന്റണി എന്നിവരില്‍ നിന്നെല്ലാം വ്യതസ്തമായി കരുത്തുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്ത് ജനങ്ങളെ വിസ്മയിപ്പിച്ച നേതാവായിരുന്നു കെ .കരുണാകരന്‍ . ഇന്ന് രാഷ്ടീയ തന്ത്രങ്ങളില്‍ ലീഡറെ വരെ കടത്തി വെട്ടിയിരിക്കുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നാണ് അഭിപ്രായം . ശക്തമായ ഒരു പ്രതിപക്ഷ പ്രക്ഷോഭം , അതിനു കേരള ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത മാധ്യമങ്ങളുടെ " ലൈവ് " പിന്തുണ , കൃത്യമായി പറഞ്ഞു പഠിപ്പിച്ചു ലക്ഷ്യത്തിനു വേണ്ടി പോരാടാന്‍ ഉറച്ചുവന്ന കേഡര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ , സ്വന്തം മുന്നണിയിലെയും പാര്‍ടിയിലെയും ചില അപസ്വരങ്ങള്‍ ... ! ഇനി എന്തുവേണം ..? ഇതില്‍ മുഖ്യമന്ത്രിക്ക് മുട്ടുകുത്തേണ്ടി വരും എന്ന് പോലും സംശയിച്ച നിമിഷങ്ങള്‍ .. ! ഒടുവില്‍ എല്ലാം ശുഭം ..... ഒരു ഈച്ചയെ പോലും കടത്തിവിടില്ല എന്ന് പറഞ്ഞ ഇടത്തേക്ക് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും കയറിച്ചെന്നു .. യോഗം നടത്തി , 67 ശതമാനത്തോളം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി .. കയറിയവര്‍ കയറി , ഇനിയവര്‍ എങ്ങനെ തിരിച്ചിറങ്ങും എന്ന് വീമ്പു പറഞ്ഞവരോട് അതെങ്ങനെയെന്നു കാണിച്ചുകൊടുത്തു ...തന്ത്രപരമായി സെക്രട്ടേറിയറ്റിന് രണ്ടു ദിവസത്തെ അവധി കൊടുത്ത് ഇനി ആ സമരം എന്തിന് എന്ന സംശയം എല്ലാവരിലും ഉണ്ടാക്കിയപ്പോള്‍ തന്നെ സര്‍ക്കാര്‍ പാതിവിജയിച്ചിരുന്നു ... തുടര്‍ച്ചയായ മൂന്നു അവധിദിനങ്ങളില്‍ അടഞ്ഞുകിടക്കുന്ന സെക്രട്ടേറിയറ്റിനു മുന്‍പില്‍ രാപ്പകല്‍ സമരം ചെയ്യുന്നത് എന്തിന് എന്ന സംശയം ഉണ്ടാകുമ്പോഴും മുഖ്യമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ല എന്ന് നേതാക്കള്‍ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു .... എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ നീങ്ങിയ സമരത്തിനൊടുവില്‍ സ്വയം വിജയിയായി പ്രഖ്യാപിച്ച് ഇടതുപക്ഷം സമരം പിന്‍വലിക്കുമ്പോള്‍ , അപ്പുറത്ത് സ്വന്തം ഓഫീസ് പോലും ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ പെടില്ല എന്ന്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം .. ലീഡറെ പോലെ ഒരു നിറകണ്‍പുഞ്ചിരി .... ! സമരത്തിലൂടെ പ്രതിപക്ഷം എന്ത് നേടിയെന്ന ചോദ്യത്തിന് ഉത്തരം ഒന്ന് മാത്രം .. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ഒന്ന് സജീവമാക്കാന്‍ കഴിഞ്ഞു , പക്ഷെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്‍പില്‍ പെട്ടന്ന്‍ ഒരുത്തരം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല ... ! ഒടുവില്‍ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ തന്ത്രത്തില്‍ വിജയിയായി മാറിയതുപോലെ .... www.abiprayam.com
' മെമ്മറീസ്' എന്ന ഒരു ' മെമ്മറബിള്‍' സിനിമ ...! തുടര്‍ച്ചയായ രണ്ടു സിനിമകളുടെ വിജയം ജീത്തു ജോസഫ്‌ എന്ന സംവിധായകന് സമ്മാനിക്കുന്നത് പേരെഴുതി കാണിക്കുമ്പോള്‍ ലഭിക്കുന്ന ആ കയ്യടി തന്നെയാണ് . ഈ സീസണിലെ ഏറ്റവും മികച്ച സിനിമയായി മലയാള സിനിമാലോകം 'മെമ്മറീസി'നെ കാണുന്നത് ആ യുവ സംവിധായകന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് ... " മൈ ബോസ്സി " ന്‍റെ വിജയത്തിന് ശേഷവും, മറ്റു സംവിധായകര്‍ ചെയ്യുന്നത് പോലെ , വിജയ സിനിമയുടെ അതേ പാറ്റേണിലുള്ള സിനിമക്ക് പിറകെ പോകാതെ തീര്‍ത്തും വ്യത്യസ്തമായ ഒരു ചലച്ചിത്രവുമായി തിരിച്ചു വരാനുള്ള ആ ധൈര്യത്തിന് അഭിപ്രായം ഡോട്ട് കോം അഭിനന്ദനങ്ങള്‍ നേരുകയാണ് .. ! ദൈവത്തിന്‍റെ നീതി നടപ്പിലാക്കിയപ്പോള്‍ സ്വന്തം ജീവിതത്തിലെ അക്കൗണ്ടില്‍ നഷ്ടങ്ങള്‍ മാത്രം എഴുതിവെച്ച ഒരു പോലീസ് ഓഫീസറായി പ്രിത്വിരാജ്‌ തകര്‍ത്തു അഭിനയിച്ചിരിക്കുന്നു. അലസനായി , മുഴുവന്‍ സമയം മദ്യപാനിയായി ആ ഓഫീസര്‍ മാറിയതിനു കൃത്യമായ കാരണം നല്‍കാനും സിനിമക്ക് കഴിഞ്ഞിരിക്കുന്നു . ആ കഥാപാത്രത്തിന്‍റെ "മെമ്മറീസ്" ചിലപ്പോഴൊക്കെ പ്രേക്ഷകന്‍റെ കണ്ണു നനയ്ക്കുന്നു . ' മൈ ലൈഫ് ഈസ്‌ ബിയോണ്ട് മൈ കണ്ട്രോള്‍ ' എന്ന് നായകനെ കൊണ്ടു പറയിക്കുന്നതും അതെ കാരണങ്ങള്‍ തന്നെയാണ് ... ഇന്ത്യന്‍ റുപ്പീ , സെല്ലുലോയിഡ് , അയാളും ഞാനും തമ്മില്‍ , മുംബൈ പോലീസ് തുടങ്ങിയ മികച്ച സിനിമകള്‍ക്ക് ശേഷം പ്രിത്വിരാജ് ഇവിടെയും വിജയം ആവര്‍ത്തിക്കുമ്പോള്‍ അത് ആ നടന്‍റെ തിരിച്ചറിവിന്‍റെ വിജയം കൂടിയായി മാറുകയാണ് . അളന്നു കുറിച്ച സംഭാഷണങ്ങളും ദൈവവചനങ്ങളും വ്യതസ്തമായ അവതരണ രീതിയും ഈ കുറ്റന്വേഷണ കഥയെ ഒരു ക്ലാസ്സ്‌ സിനിമയായി മാറ്റിയിരിക്കുന്നു. യുവാക്കളും കുടുംബങ്ങളും ഈ ചലച്ചിത്രാനുഭവം ഹൃദയത്തിലേറ്റാനുള്ള ഈ കാരണങ്ങള്‍ എങ്ങനെ മനസ്സിലാക്കിയെന്ന ചോദ്യത്തിനുത്തരം ഇത്ര മാത്രം .... " ഇറ്റ്‌ ഈസ് കോള്‍ഡ്‌ കോമണ്‍സെന്‍സ് .. !!! " - www.abiprayam.com
കുട്ടനാട്ടില്ലേക്ക് ഒരു വിനോദയാത്രപോയ ഒരു സുഖമായിരുന്നു പുള്ളിപ്പുലികളെയും ആട്ടിന്‍കുട്ടിയേയും കണ്ടപ്പോള്‍ .. ഹാസ്യത്തിലൂടെ വല്ല്യ പുതുമയോന്നുമില്ലാത്ത ഒരു ചെറിയ കഥ വൃത്തിയായിപറഞ്ഞിരിക്കുന്നു ലാല്‍ജോസ് . അത് കൊണ്ടുതന്നെ ഫാമിലി പ്രേക്ഷകര്‍ ആദ്യ പരിഗണന നല്‍കുന്ന സിനിമ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തന്നെയായിരിക്കും... തീര്‍ച്ച ... ഈ കുട്ടനാടന്‍ സിനിമയില്‍ നല്ല ചില കഥാപാത്രങ്ങളെ കാണാം . അതില്‍ ഏറ്റവും മികച്ചത് ആ താടിക്കാരന്‍ വക്കീല്‍ തന്നെയാണ് ... ! പുള്ളിപ്പുലികലോടൊപ്പം ഷാപ്പില്‍ ഇരുന്ന് ഉസ്താദ്‌ ഹോട്ടലിലെയും സ്പിരിറ്റിലെയും ആമേനിലെയും പാട്ടുകള്‍ എത്ര 'താള ബോധ'ത്തോടെയാണ് ആ വക്കീല്‍ ആലപിക്കുന്നത് ..! അതിലെ ആ " ചെഞ്ചുണ്ടില്‍.." പാട്ട് അതി ഗംഭീരം .. പിന്നെ 'എന്തിനും ഏതിനും മാമച്ച'നെ ഒട്ടും ഓവര്‍ ആക്കാതെ സുരാജ് അവതരിപ്പിച്ചിരിക്കുന്നു പതിവ് ഫോര്‍മുലയിലുള്ള ഒരു നാട്ടിന്‍പുറം സിനിമയാണ് ഇതെന്നാണ് അഭിപ്രായം.കോം 'കുട്ടനാട്ടില്‍ നിന്നും പോകുകയും ചെയ്തു ഫോര്‍ട്ട്‌ കൊച്ചിയില്‍ അങ്ങ് എത്തിയുമില്ല' എന്ന മട്ടിലുള്ള ഗെറ്റപ്പും പിന്നെ കുറേ സ്നേഹമുള്ള , ഡെയിലി അടിവാങ്ങുന്ന കുഞ്ചാക്കോ ബോബന്‍റെ ഓര്‍ഡിനറി കഥാപാത്രവും സിനിമയില്‍ ബിന്ദു പണിക്കരിന്‍റെ " മൈ മോള്‍ " ആയി അവതരിപ്പിച്ച നമിത എന്ന നായികയും ശരാശരി നിലവാരം പുലര്‍ത്തിയിരിക്കുന്നു . പാട്ടുകള്‍, ദൃശ്യ ഭംഗി എന്നീ കാര്യങ്ങളില്‍ ഈ സിനിമ മികവു പുലര്‍ത്തി . നാട്ടില്‍ എന്തെങ്കിലും ഒരു ചെറിയ പ്രശ്നമുണ്ടായാല്‍ പോലും കൊതുമ്പു വള്ളത്തില്‍ പറന്നെത്തുന്ന നന്മയുള്ള നാട്ടുകാര്‍ , അത്യാവശ്യം കുറച്ചു സെന്റിമെന്‍സ് , പിന്നെ നാട്ടിലെ രസകരമായ കുറെ സംഭവങ്ങള്‍ , ടൂറിസ്റ്റുകളായ വിദേശീയരെ ആകര്‍ഷിക്കാന്‍ നാട്ടുകാര്‍ നടത്തുന്ന കുസൃതികള്‍ .. എല്ലാം ഇവിടെ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു !! പക്ഷെ , ഈ സിനിമയില്‍ കുട്ടനാട്ടിലെ ഒരു ശവസംസ്കര ചടങ്ങ് ചിത്രീകരിക്കുന്ന ആ ഒരൊറ്റ സീന്‍ മതി .. ഈ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകും എന്ന് പറയാന്‍ ...... !! www.abiprayam.com
നീതി പുലര്‍ത്തി " നീലാകാശം " ...!! സമീര്‍ താഹിറിന്‍റെ സംവിധാന മികവില്‍ പിറന്ന " നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി " പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു റോഡ്‌ മൂവിയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചുയെന്നും ഈ സിനിമ യുവാക്കളോട് നൂറുശതമാനവും നീതിപുലര്‍ത്തിയെന്നുമാണ് അഭിപ്രായം.കോം . സിനിമയുടെ ആദ്യ ഷോയുടെ ആദ്യ ടിക്കറ്റ് വാങ്ങി തിയറ്ററിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ , യുവ നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ ആരാധകരായ ഫ്രീക്ക് കുട്ടന്മാരുടെ ആര്‍പ്പുവിളികളായിരുന്നു എങ്ങും . തിയറ്ററിനുള്ളില്‍ ഉസ്താദ് ഹോട്ടലിന്‍റെ പാട്ട് പ്ലേ ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുറത്ത് എന്‍ഫീല്‍ഡ് ശബ്ദം വല്ലാതെ മുഴങ്ങുകയായിരുന്നു ... പ്രതീക്ഷിച്ച ഒരു വേഗത സിനിമക്ക് ഉണ്ടായിരുന്നില്ലയെങ്കിലും സൗന്ദര്യകാഴ്ചകളാല്‍ സമ്പന്നമായിരുന്നു ഓരോ സീനും . കടല്‍ തിരകളെ വെല്ലുവിളിച്ചു കൊണ്ട് സര്‍ഫിങ്ങിനു തയ്യാറെടുക്കുന്ന സണ്ണി വെയില്‍ അവതരിപ്പിച്ച സുഹൃത്ത് കഥാപാത്രത്തിനോട് " സര്‍ഫിങ്ങ്" എന്നാല്‍ ഹോസ്റ്റലില്‍ സര്‍ഫിട്ട് തുണി കഴുകുന്നതല്ലയെന്നും , " ഇതെന്താ സ്നേഹമാണോ അതോ കാമമാണോ ?" എന്ന ചോദ്യത്തിനുള്ള ഉത്തരവുമൊക്കെ തിയറ്ററില്‍ ചിരിയും കയ്യടിയും നിറച്ചു . മണല്‍രൂപങ്ങള്‍ ഉണ്ടാക്കുമ്പോഴും യാത്രക്കിടയില്‍ കാട്ടിലൂടെ നടത്തമത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സമയത്തുമുള്ള ആ ശ്രദ്ധ തന്നെയാണ് സിനിമയുടെ മുഴുവന്‍ നിര്‍മ്മാണത്തിലും നമുക്ക് പ്രകടമാകുന്നത്. എന്നാല്‍ അല്പം കൂടി വേഗതയുണ്ടായിരുന്നെകില്‍ ഈ ചലച്ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമായിരുന്നു . കൊല്‍ക്കത്തയിലെത്തുന്ന നായകന്‍റെയും ഉപനായകന്‍റെയും മെക്കാനിക്കല്‍ എഞ്ചിനീയറിന്‍റെ വൈഭവം പ്രകടിപ്പിക്കുന്ന അരി പൊടിക്കുന്ന മെഷീന്‍ നിര്‍മ്മാണം " എന്തോ വല്ല്യ , അര്‍ത്ഥമുള്ള സംഭവ" മായിയാണ് അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും ആപ്പോഴത്തെ ആ ബംഗാളി പെണ്‍കുട്ടിയുടെ കൗതുകം നിറഞ്ഞ ഭാവത്തിന്‍റെ തീക്ഷ്ണതയും കണ്ണുകളുടെ സൗന്ദര്യവും ആ സീനുകള്‍ക്കുണ്ടായില്ല.... ബംഗാളില്‍ അവിടുത്തെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഇ .എം .എസ്സിനെയും 'ബലികുടീരങ്ങള്‍' ഗാനവും ഓര്‍ക്കുന്നതായി ഇവിടെ ബോധപൂര്‍വം ചിത്രീകരിച്ചിരിക്കുന്നു . ഇതിലെ എഞ്ചിനീയറിങ്ങ് കോളേജിലെ സംഭവ വികാസങ്ങള്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ തീവ്രത വരച്ചു കാണിക്കാന്‍ കഴിഞ്ഞുവെങ്കിലും സിനിമയില്‍ മാതൃ രാഷ്ട്രീയസംഘടന രാഷ്ട്രീയ മൈലേജിന് വേണ്ടി വിദ്യാര്‍ഥികളെ തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു എന്നതും നാളെകളില്‍ ചര്‍ച്ചയായേക്കാം .... വിപ്ലവം പരാജയപ്പെടുന്ന സമയത്തെക്കാള്‍ വേദന, പ്രണയ നഷ്ടത്തിനാണ് ഉള്ളതെന്ന ബംഗാളി കഥാപാത്രത്തിന്‍റെ വാക്കുകള്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരുടെ കാവ്യമനസ്സിന്‍റെ പ്രതിഫലനമാകാം.. ആസാം കലാപവും നക്സലിസവും രാഷ്ട്രീയവും കേരളത്തിലെ ഒരു മുസ്ലിം കുടുംബത്തിലെ ജീവിതവുമൊക്കെ ഭംഗിയായി ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു ... കൂടെ പ്രണയവും ... വിയോജിപ്പുള്ളവര്‍ക്ക് വിയോജിക്കാം ... " നമ്മള് ഇവിടെ തൊട്ടടുത്ത ജില്ലയില്‍ തന്നെയുണ്ടാകും ..!!" www.abiprayam.com
" അവള്‍ കണ്ണിലെ കണ്ണീര്‍ വന്താ , എന്‍ നെഞ്ചിലെ രക്തം വറും " പ്രണയത്തിന്‍റെ പുതിയ നിര്‍വചനം സാക്ഷാല്‍ ശ്രീമാന്‍ സൂര്യ അവതരിപ്പിച്ച ദുരൈസിങ്കം ഹനിഷ്ക യുടെ പ്ലസ് ടു പെണ്‍കുട്ടിയെ പഠിപ്പിക്കുമ്പോള്‍ തിങ്ങിനിറഞ്ഞ തിയറ്ററിലെ യുവമനസ്സുകളുടെ നെഞ്ചില്‍ നിന്നും രക്തമഴ പെയ്യുകയായിരുന്നു ... കാരണം സൂര്യയെ ആര്‍പ്പുവിളികളോടെ വീണ്ടും എതിരേറ്റ അവരുടെ മനസ്സ് ഹനിഷ്കയുടെ കൂടെയായിരുന്നു .... ! പക്ഷെ , അനുഷ്കയായിരുന്നു സൂര്യയുടെ ഈ സിനിമയിലെ പ്രധാന നായിക . ഒരു തട്ടുപൊളിപ്പന്‍ പോലീസ് ത്രില്ലര്‍ , നായകന്‍റെ വെട്ടുകത്തി മീശ , പതിവു ഫോര്‍മുല , ഒരു ചലനവുമുണ്ടാക്കാത്ത നിര്‍വികാരമായ ക്ലൈമാക്സ്‌ , ചിലപ്പോഴൊക്കെ ലോജിക് നഷപ്പെട്ടുപോയ കഥ , യുവാക്കള്‍ക്ക് യോജിക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും അതിന്‍റെ ചിത്രീകരണവും ,പതിവു കഥകളിലെ പോലെ നാട്ടിന്‍ പുറത്തെ രണ്ടു ചേരികള്‍ ,പിന്നെ വടിവാളുമായി കുറെ ഗുണ്ടകള്‍ , തീരങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ബിസിനസ്‌ , നായകന് ദേഷ്യം വരുമ്പോള്‍ പറയുന്ന വാക്കുകളും ഭാവവും കണ്ടു ഉള്ളില്‍ ചിരിയോടെ കയ്യടിക്കുന്ന പ്രേക്ഷകര്‍ , ഫാമിലി സെന്റിമെന്റ്സ് അത്യാവശ്യത്തിന് , വിദേശിയായ വില്ലന്‍ ... !!തീര്‍ന്നില്ല കുറവുകളും പോരായ്മകളുമെല്ലാം ഈ സിനിമയില്‍ നിങ്ങള്‍ കണ്ടേക്കാം ... എങ്കിലും ഈ സിനിമ മലയാളികള്‍ ഇരു കയ്യും നീട്ടി നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കും എന്നാണ് അഭിപ്രായം.കോം .. കാരണം സൂര്യയാണ് ഇതിലെ നായകന്‍ ... സൂര്യയാണ് സിങ്കം , ദുരൈസിങ്കം !! എന്തോ സൂര്യയെ മലയാളികള്‍ക്ക് പെരുത്ത് ഇഷ്ടമാണ് - www.abiprayam.com
ഇതാണ് കൂത്ത് ... !! ചാക്യാര്‍കൂത്ത് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിന് പ്രയത്നിച്ച അമ്മന്നൂര്‍ മാധവ ചാക്യാരുടെ സ്മരണാര്‍ത്ഥം അമ്മന്നൂര്‍ ഗുരുകുലത്തില്‍ നടന്ന പുരുഷാര്‍ത്ഥ കൂത്തില്‍ മേയ്ക്കാന്തലയും കീഴ്ക്കാന്തലയും തമ്മിലുള്ള "വിവാദ" ത്തിന് ശങ്കരനാരായണ ശ്ലോകം ചിട്ടപ്പെടുത്തി വിവാദം 'അവസാനിപ്പിക്കുന്ന' ചാക്യാരുടെ ആ അവതരണം " ബഹു കേമം " എന്ന് പറയാനുള്ള അറിവ് മാത്രമേ അഭിപ്രായം ഡോട്ട് കോമിനുള്ളു ..... ഇന്നും നമ്മുടെ സമൂഹത്തില്‍ മേയ്ക്കാന്തലക്കാരും കീഴ്ക്കാന്തലക്കാരും വ്യഥ വിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതിനും പലപ്പോഴും 'അധികാര'വും 'സ്ത്രീ'യും കാരണമാകുന്നുണ്ട് എന്നുള്ളത് തന്നെയാണ് ഈ " വിവാദ " ത്തിന്‍റെ ആനുകാലിക പ്രസക്തി. നാടിന്‍റെ നന്മക്ക് വിവാദങ്ങളല്ല വേണ്ടതെന്നും , അതിന് കൂട്ടായ്മയും പരസ്പര വിശ്വാസവുമാണ് വേണ്ടതെന്നുമുള്ള സന്ദേശമാണ് "വിവാദം" എന്ന പ്രകരണത്തിലൂടെ ചാക്യാര്‍ സമൂഹത്തിന് നല്‍കുന്നത് .. വിദൂഷകനായി രംഗത്തെത്തിയ രജനീഷ് ചാക്യാര്‍ പുതുതലമുറയുടെ വാഗ്ദാനമാണ് ... ഇനിയും ഒരായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ കലാരൂപത്തിന്‍റെ സമകാലീന പ്രസക്തി നഷ്ടപ്പെടില്ല എന്ന തിരിച്ചറിവിന്‍റെ കരുത്ത് കൂടിയാണ് ചാക്യാര്‍ നമുക്ക് നല്‍കുന്നത് ...... www.abiprayam.com
ആ അഞ്ചു സുന്ദരികളും ചേര്‍ന്ന് പ്രേക്ഷക മനസ്സ് കീഴടക്കി .... ! ആദ്യമെത്തിയത്‌ സേതുലക്ഷ്മിയായിരുന്നു ... ഒരു കൊച്ചു സുന്ദരി . ചോറിന്‍റെ വറ്റ് കൊണ്ട് വരയില്ലാത്ത പഴയ നോട്ടുപുസ്തകത്തില്‍ പടങ്ങള്‍ ഒട്ടിക്കുകയാണ് ഷൈജു ഖാലിദിന്‍റെ സേതുലക്ഷ്മി. ഉമിക്കരി കൊണ്ട് പല്ലുതേക്കുന്ന , കുട്ടിക്കുറ പൌഡര്‍ ടിന്നില്‍ നാണയതുട്ടുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന ആ സുന്ദരിയുടെ കുസൃതി കലര്‍ന്ന പുഞ്ചിരി മായുമ്പോള്‍ , ആ കണ്ണുകള്‍ നിറയുമ്പോള്‍ ഉള്ളില്‍ എന്തോ കൊത്തി വലിക്കുന്നത് പോലെ ... ഇപ്പോഴും മാറാത്ത ഒരു നീറ്റല്‍ ... നിവിന്‍ പോളി അവതരിപ്പിച്ച കള്ളനെ വരച്ച വരയില്‍ നിര്‍ത്തുന്ന സമീര്‍ താഹിറിന്‍റെ ഇഷയെ എല്ലാവര്‍ക്കും ഇഷ്ടമാകും . ഒരു ചുംബനത്തിനായി ചന്ദ്രനെ മേഘങ്ങള്‍ മറയ്ക്കുന്നത് വരെ കാത്തിരിക്കുന്ന ആ കള്ളനിലുള്ളിലെ കാമുകന്‍റെയൊപ്പമുള്ള പുതുവത്സരാഘോഷം തീരും മുന്‍പേ അടുത്ത സുന്ദരിയെത്തി ... ഗൗരി ..! എല്ലാ പാറയും തുരന്നു ഗുഹാമനുഷ്യനായി ജീവിക്കുന്നവനെന്നു കൂട്ടുകാരന്‍ കളിയാക്കി വിളിക്കുന്ന ബിജു മേനോന്‍റെ നായക വേഷം അധികം വ്യത്യസ്തമായിരുന്നില്ല. അതുപോലെ തന്നെ ആഷിക് അബുവിന്‍റെ ഗൌരി എന്ന സിനിമയും പിന്നെ കാവ്യയും ...! എങ്കിലും , വിവാഹ വാര്‍ഷികത്തില്‍ ഗൌരിക്ക് ഭര്‍ത്താവ് നല്‍കിയ ആ സമ്മാനം തീര്‍ത്തും വ്യത്യസ്തമായിരുന്നു ... ! മറ്റു സുന്ദരികളോട് താരതമ്യം ചെയ്തത് കൊണ്ട് സൗന്ദര്യം അല്പം കുറഞ്ഞുപോയ ഒരു സുന്ദരിയായി ഗൌരി മാറിയെന്നത് ഒരു യാഥാര്‍ത്യവും .... എന്നാല്‍ ആ കുള്ളന്‍റെ ഭാര്യയുടെ സൗന്ദര്യം അപാരമായിരിക്കുന്നു ...! ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കഥാപാത്രം തന്‍റെ ഫ്ലാറ്റില്‍ വീല്‍ചെയറിലിരുന്നു എല്ലാം കാണുകയാണ് .. ക്യാമറാകണ്ണുകളിലൂടെ ...!! ആ കഥാപാത്രത്തിലൂടെ ആ ജീവുതം നമ്മളും .... ഇനി ഇതില്‍ കൂടുതല്‍ അമല്‍ നീരജിനു എന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്നില്ല എന്നാണ് അഭിപ്രായം ഡോട്ട് കോം ... കുള്ളനും ഭാര്യയും ആ കൈക്കുഞ്ഞും പിന്നെ ഒരു കുടയും കൂടി കരളില്‍ ഒരു കണ്ണീര്‍ മഴ പെയ്യിച്ചു ... പിന്നെ തിയറ്ററില്‍ നിലക്കാത്ത കയ്യടിയും ...!! കടംകഥകളുമായി ഫോണിലൂടെയെത്തിയ ആമി എന്ന തട്ടമിട്ട അന്‍വര്‍ റഷീദിന്‍റെ സുന്ദരി കുടുബ ബന്ധത്തിന്‍റെ ശക്തി പകര്‍ന്നു തന്നു .. ഫഹദ് ഫാസില്‍ നായകനായ ഈ മനോഹര ചിത്രത്തില്‍ ന്യൂ ജെനറേഷന്‍ ചേരുവകള്‍ ഒരു മേമ്പൊടിയായി നല്‍കിയെങ്കിലും ആമി എന്ന സുന്ദരിയെ എല്ലാ തരം പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാക്കി .... അഞ്ചു സുന്ദരികള്‍ എന്ന ടൈറ്റിലില്‍ വന്ന ഈ അഞ്ചു കഥകള്‍ക്കും പൊതുവായി പറയാന്‍ ഒരേ ഒരു കാര്യമേയുള്ളൂ .. പരീക്ഷണങ്ങളെയെന്നും മലയാള സിനിമ ഇഷ്ടപ്പെടുന്നു .. ഇത് പോലെയുള്ള മികച്ച സിനിമകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ മനസ്സിന്‍റെ ഉടമകളാണ് നമ്മുടെ മലയാള സിനിമ പ്രേക്ഷകര്‍ ....!! www.abiprayam.com
മഞ്ജു വാര്യര്‍ അഭിനയലോകത്തേക്ക് തിരിച്ചു വരുമ്പോള്‍ ...! സിനിമാലോകം പലരെയും കാത്തിരിക്കുന്നതായി പലപ്പോഴും തോന്നാറുണ്ട് ... ചിലര്‍ക്ക് മാത്രം ചെയ്യാവുന്നതെന്നു തോന്നുന്ന ചില വേഷങ്ങള്‍ അനാഥപ്രേതങ്ങളെ പോലെ അലയുന്നതായും .... ! ശക്തമായ ചില കഥാപാത്രങ്ങള്‍ ചിലരുടെ അസാന്നിധ്യം കൊണ്ട് ജന്മമെടുക്കാന്‍പോലും മടിക്കുന്നതായി, ചലച്ചിത്രകാരന്മാര്‍ പറയുന്നതും കേള്‍ക്കുന്നു.. മഞ്ജു വാര്യര്‍ അഭിനയലോകത്തേക്ക് തിരിച്ചു വരുമ്പോള്‍ മലയാള സിനിമാലോകം ഇനിയും ആരെയൊക്കെയോ പ്രതീക്ഷിക്കുന്നത് പോലെ .. അതില്‍ ചിലര്‍ ഇന്നലെകളില്‍ വെള്ളിത്തിരയില്‍ ഒരു പെണ്‍മയിലായി ആടി തിമിര്‍ത്തവര്‍ ...മറ്റു ചിലര്‍ മലയാളികളെ കരയിച്ചവര്‍ , ചിന്തിപ്പിച്ചവര്‍ ... , ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയവര്‍ ...ഇവരില്‍ ആരെയൊക്കെയാണ് മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് അന്വേഷിക്കുകയാണ് അഭിപ്രായം ഡോട്ട് കോം .. അവരില്‍ ചിലരെയൊക്കെ മലയാള സിനിമാലോകം തിരിച്ചു വിളിക്കുന്നത്‌ പോലെ .... ! തിരച്ചു വരണം എന്ന് ആഗ്രഹിക്കുന്ന മുന്‍കാല നടിമാരില്‍ മഞ്ജു വാര്യരെ പോലെ സുമലതയും ശോഭനയുമൊക്കെ മലയാളിയുടെ മനസ്സിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ട്‌ ... നദിയ മൊയ്തുവിനെയും മാധവിയെയും വീണ്ടും വെള്ളിത്തിരയില്‍ കാണണം എന്നാഗ്രിക്കുന്ന മലയാള സിനിമാ പ്രേമികള്‍ നമുക്കിടയില്‍ ഉണ്ട് . പഞ്ചാഗ്നിയിലും വാത്സല്യത്തിലും അഭിമന്യുവിലുമൊക്കെ ശക്തമായ സാന്നിധ്യമായിരുന്ന ഗീതയെയും ഒരു വടക്കുനോക്കി യന്ത്രത്തിലും ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലുമെല്ലാം മലയാളിത്തമുള്ള ഒരു നായികയായി മലയാളികളുടെ മനസ്സ് കവര്‍ന്ന പാര്‍വതിയെയും ഒരു മധുരനൊമ്പരക്കാറ്റായി വന്നുപോയ സംയുക്ത വര്‍മ്മയെയും മാത്രമല്ല .. ലിസിയെയും കാര്‍ത്തികയെയുമൊക്കെ ചിലരെങ്കിലും വീണ്ടും മലയാള സിനിമയില്‍ കാണാന്‍ പ്രതീക്ഷിക്കുന്നുണ്ടാകും ... അന്ന് കാലത്തെ സിനിമാ ലോകത്തെ നായകന്മാര്‍ ഇന്നും നിത്യഹരിത നായകന്മാരായി തന്നെ , മലയാള സിനിമയില്‍ സജീവമായി നിലനില്‍ക്കുമ്പോള്‍ .മലയാളത്തിനു എന്നും പ്രിയപ്പെട്ട ആ നായികമാരും തിരിച്ചുവരട്ടെ .... മലയാള സിനിമയുടെ ആ പഴയകാല വസന്തം ഓര്‍ത്തെടുക്കുന്നതിനായി .... - www.abiprayam.com
'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ന്‍റെ ചങ്കൂറ്റത്തിന് " റെഡ് സല്യൂട്ട് ... " !!! നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നത് ഒരു മികച്ച സിനിമയ്ക്കു മാത്രമല്ല .. അതിന്‍റെ ശില്പികളുടെ ചങ്കൂറ്റത്തിന് കൂടിയാണ് .. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ന്‍റെ തിരക്കഥ ഇന്നത്തെ സമൂഹത്തിന്‍റെ ചിന്തകളുടെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് . അത് കൊണ്ട് തന്നെയാണ് ഇത് ഒരു നല്ല രാഷ്ട്രീയ സിനിമയായി ജനം കാണുന്നതെന്നാണ് അഭിപ്രായം ഡോട്ട് കോം . വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായം ഉള്ളവര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം .. പക്ഷെ അതൊന്നും ഈ സിനിമയുടെ മികവിന് ഒരിക്കലും ഒരു എതിരഭിപ്രായമാകില്ല ... എന്തിനാ ആളുകള്‍ മാര്‍ക്സ്സിറ്റ്കാരെ കൊല്ലുന്നത് എന്ന ചോദ്യത്തിനുത്തരം " മാര്‍ക്സ്സിറ്റ്കാര്‍ സത്യവും നീതിയും പറയും .. അത് കൊണ്ടാണ് ..." എന്നാണ് ... " അപ്പോള്‍ മാര്‍ക്സ്സിറ്റ്കാര്‍ ആരെയും കൊല്ലില്ലേ ...?" എന്ന ഒരു കൊച്ചുകുട്ടിയുടെ സംശയം ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു .. , പാര്‍ട്ടി മാത്രമല്ല കമ്മ്യൂണിസം എന്നും പാര്‍ട്ടി മാത്രമല്ല മാര്‍ക്സിസം എന്നും അടിവരയിട്ടു പറയുന്നു ഈ സിനിമ ..! ഇവിടെ ഇടതു കൈ തളര്‍ന്ന സഖാവ് ഒരു പ്രതീകമാണ് .. , മറ്റൊരു വാര്‍ത്ത‍ വരെയേ ഒരു വാര്‍ത്തക്ക് ആയുസ്സുള്ളൂ എന്ന യാഥാര്‍ത്ഥ്യം ഇവിടെ ഓര്‍മ്മിപ്പിക്കുന്നു ... പാര്‍ട്ടിയുടെ ഒരു വശത്ത് നില്‍ക്കുന്ന കരുത്തനായ സഖാവിനെ വിമര്‍ശിക്കുന്നതിനോടൊപ്പം മറുവശത്ത്‌ നില്‍ക്കുന്ന ജനകീയ നേതാവിന്‍റെ ആദര്‍ശം കാപട്യമാണെന്ന് പറയുവാന്‍ കൂടി ഈ സിനിമ ശ്രമിക്കുന്നു .. ഇവിടെ എല്ലാം പറയുന്നു " അമ്മ " യുടെ പേരില്‍ ഉള്ള ആശുപത്രിയിലെ നേഴ്സ്മാരുടെ സമരം , " കപ്പയും മത്തി " യും എന്ന ഒരു ന്യൂ ജെനറെഷന്‍ സിനിമ , സദ്ദാംഹുസൈന്‍റെ മരണം , നക്സല്‍ പ്രവര്‍ത്തനങ്ങള്‍ , ഭക്തി സീരിയല്‍ , പിന്നെ അഴിമതിയും ... 'കോടികളുടെ കമ്മിഷന്‍ വാങ്ങിയാല്‍ ഇപ്പൊ എന്താ ...? ' എന്ന് പാടവരമ്പിലെ കര്‍ഷകന്‍റെ വാക്കുകള്‍ കേരളത്തിലെ പൊതുസമൂഹത്തിന്‍റെ മനസ്സും കറപ്റ്റെഡ് ആയി എന്നതിന്‍റെ സൂചനയാണ് ... പ്രണയവും പ്രസ്ഥാനവും നമ്മെ വഞ്ചിക്കുന്ന നേരത്തും അതിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന ഒരുപറ്റം നല്ല മനസ്സുകളെ ഇവിടെ നമുക്ക് പരിചയപ്പെടാം .. ഒരു പോലീസുകാരന്‍റെ വേഷത്തിലും ഒരു കറ കളഞ്ഞ സഖാവിന്‍റെ വേഷത്തിലും ... ഒരു സഖാവാകാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മെമ്പര്‍ ആകണമെന്നില്ല എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഈ സിനിമ നാളെകളില്‍ കേരള സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ് .. സിനിമയില്‍ പറയാതെ പറഞ്ഞ ചെഗുവേരയുടെ വാക്കുകള്‍ ചെന്നെത്തുന്നതും അതുതന്നെയാണ് .. "ഞാനും നീയും ലോകത്തിന്റെ രണ്ടു കോണിലുള്ള അപരിചിതരയിരിക്കാം .. പക്ഷെ എപ്പോഴാണോ നീ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്, അപ്പോള്‍ മുതല്‍ നമ്മള്‍ സഖാക്കളാണ് " - www.abiprayam.com
കേരളം എന്ന നാടല്ലേ ഏറ്റവും വലിയ യൂണിവേര്‍‌സിറ്റി .. അവിടെ പഠിച്ചാല്‍ പിന്നെ എവിടെയും പാസ്സാകും ... അതുപോലെ തന്നെയാണ് , ദുല്‍ക്കര്‍ സല്‍മാന്‍റെ കാര്യവും .. സ്വന്തം കുടുംബത്ത് തന്നെയില്ലേ ഏറ്റവും വലിയ യൂണിവേര്‍‌സിറ്റി ...!! എ ബി സി ഡി എന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഈ താരപുത്രന്‍റെ ജനകീയത കൃത്യമായി ഉപയോഗിച്ചിരിക്കുന്നു .. ന്യൂയോര്‍ക്കിലെ ജീവിതത്തിന്‍റെ മനോഹാരിതയും കേരളത്തിലെ ജീവിതത്തിന്‍റെ കഷ്ടപ്പാടുകളും ഇതില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു .... ," പപ്പാ, ഭരണം വേണ്ടപ്പാ " എന്ന് യുവാക്കളുടെ പക്ഷത്തു നിന്ന് പറയുന്ന സിനിമ എന്ത് കൊണ്ടും കുസൃതിയുള്ള , തമാശയുള്ള ഒരു എന്റര്‍റ്റൈനര്‍ ആണ് ... സിനിമയെ ഒരു വിനോദമായി കാണുന്ന മുഴുവന്‍ പേര്‍ക്കും എ ബി സി ഡി എന്ന സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും എന്ന് തന്നെയാണ് അഭിപ്രായം ഡോട്ട് കോം ... ഇതിലെ ബ്രോക്കര്‍പയ്യനും യുവരാഷ്ട്രീയ നേതാവുമൊക്കെ അവരവരുടെ റോളുകള്‍ ഭംഗിയാക്കി ... കാമ്പസിലെ പ്രശ്നങ്ങള്‍ , ജനകീയ പ്രശ്നങ്ങള്‍ അതില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ .. അത് ദൃശ്യമാധ്യമമായാലും പത്രമാധ്യമമായാലും എഫ് എം ചാനല്‍ ആയാലും , ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളായാലും ... അവയുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് കാണിച്ചു തരുന്നു ഈ സിനിമ ... മാവോ യുടെ വാക്കുകള്‍ എത്ര സത്യമാണ് .... അല്ലേ ? ജോണ്‍സ് കോരമാര്‍ " റിയല്‍ എക്സ്പീരിയന്‍സിന്‍റെ അത്രത്തോളം വരില്ല ഒരു ടെസ്റ്റ്‌ ബുക്കും " എന്ന് കൂടി പഠിപ്പിച്ചു തരുന്നു .... ഇതിലെ " നയാ പൈസയില്ല" എന്ന പഴയ പാട്ട് ശരിക്കും അവസരോചിതമായിരുന്നു .... ദുല്‍ക്കര്‍ സല്‍മാന്‍റെ ഈ സിനിമയും ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കും ... കാരണം , " ഈ മോന്‍ വന്നത് ചുമ്മാ അങ്ങോട്ട്‌ പോകാനല്ലല്ലോ .." - www.abiprayam.com
എ .ബി . സി .ഡി , അപ് ആന്‍ഡ്‌ ഡൌണ്‍ , ഹോട്ടല്‍ കാലിഫോര്‍ണിയ , പിഗ് മാന്‍ , ഹണി ബീ , മുംബൈ പോലീസ് , പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ,ലക്കി സ്റ്റാര്‍ , റെഡ് വൈന്‍ ,ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍ ,ചാപ്പ്റ്റെര്‍സ് , ഷട്ടര്‍ , സെല്ലുലോയിട്, സിം , 72 മോഡല്‍ , ഓഗസ്റ്റ്‌ ക്ലബ്‌ , ക്ലൈമാക്സ്‌ , ത്രീ ഡോട്സ്, ഇംഗ്ലീഷ് , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , .... മലയാളിത്തമുള്ള സിനിമാ പേരുകള്‍ കൊണ്ട് നിറയുകയാണ് നമ്മുടെ മലയാള സിനിമാ ലോകം ... ! ശരിക്കും ശ്രേഷ്ഠ ഭാഷാ പദവി നമുക്ക് ലഭിക്കാന്‍ നമ്മുടെ മലയാള സിനിമയും ഒരു പാട് സഹായിച്ചു എന്ന് തന്നെ വേണം നമുക്ക് മനസ്സിലാക്കാന്‍ .... !! മലയാളത്തനിമയുള്ള ഒരു സിനിമാപേര് കാണാന്‍ കൊതിയാകുന്നുണ്ടാകും ഇവിടുത്തെ ഭാഷാ പ്രേമികള്‍ക്ക് ... ഒരു മലയാളത്തില്‍ പേരുള്ള ഒരു സിനിമ കാണാന്‍ ഇവിടെയും സര്‍ക്കാര്‍ ടാക്സ് ഇളവു കൊടുക്കേണ്ടി വരുമായിരിക്കും .... ! ചിലപ്പോള്‍ തോന്നുന്നു ഈ ഭാഷാപ്രേമം , മണ്ണാങ്കട്ട ... എന്നൊക്കെ പറയുന്നത് ചുമ്മാ ' ബുദ്ധിജീവി ജാഡ ' മാത്രമാണെന്ന് ... - www.abiprayam.com
ഒറീസ്സയുടെ ശില്പികളെ, നിങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തി ... ! ദൃശ്യഭംഗിയുള്ള കാഴ്ചകള്‍ ... അത് മാത്രമാണ് ഒറീസ്സയുടെ പ്രത്യേകതയായി തോന്നിയത് . ഒരു സംഭവകഥ എന്ന അവകാശവാദത്തിന്‍റെ തീവ്രതയൊന്നും ഈ സിനിമയില്‍ കണ്ടില്ല .. ! " " ഞാന്‍ നിന്‍റെ കാവല്‍പട്ടിയാണെങ്കില്‍, എന്‍റെ അവസാന ശ്വാസം വരെ നിന്‍റെ കൂടെ ഉണ്ടാകുമെടി, ഗോതമ്പ് നിറമുള്ള ഒറിയക്കാരത്തി ..!" എന്ന വാക്കുകളിലല്ലാത്ത വേറെ എവിടെയും സംഭാഷണങ്ങളില്‍ ഒരു ലാളിത്യം കാണാനും കഴിഞ്ഞില്ല . ദേവദാസി സമ്പ്രദായത്തെ കുറിച്ച് പറയുന്ന ഈ സിനിമയില്‍ , നാട്ടിലെ പെണ്‍കുട്ടികളുടെ പാവാടച്ചരടിനു വാഴനാരിന്‍റെ ഉറപ്പേയുള്ളൂ എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നതായി കാണാം .അതിലൂടെ ഒരു സാമൂഹിക പ്രശ്നത്തിലുള്ള ഒരു ഇടപെടല്‍ ആയി ഈ സിനിമയെ വ്യാഖ്യാനിക്കാം ... പ്രണയത്തിനു നല്ല സാധ്യതയുണ്ടായിട്ടും ഇവിടെ അത് ശക്തമായി പറയുന്നതിലും ചലച്ചിത്രപ്രവര്‍ത്തകര്‍ വിജയിച്ചതായി തോന്നിയില്ല . തമിഴ് സിനിമകളിലും ചില ഡബ്ബിംഗ് സിനിമകളിലും പറഞ്ഞു പഴകിയ രീതിയില്‍ ഉള്ള അവതരണം , ഒരു ഹൈസ്കൂള്‍ നാടകത്തിലുള്ളതു പോലുള്ള ചില കഥാപാത്രങ്ങള്‍ ,പിന്നെ അമിത സാഹിത്യം കാരണമാണോ എന്നറിയില്ല എന്നാലും തീരെ ഒഴുക്കില്ലാത്ത സംഭാഷണം .. ഇതൊക്കെയാണ് ഈ സിനിമ .... ചുരുക്കത്തില്‍ ഒരൊറ്റ വാക്ക് , " ഒറീസ്സ " നിരാശപ്പെടുത്തി ... www.abiprayam.com
പിച്ചക്കാരന് ലോട്ടറി അടിച്ച പോലെയായിരുന്നു ഐ .പി .എല്‍ . താരങ്ങളുടെ ജീവിതം .. ചെറു പ്രായത്തില്‍, അതും തീര്‍ത്തും പക്വതയില്ലാത്ത കാലത്ത് എണ്ണിയാല്‍ തീരാത്ത കോടികള്‍ ..! ഇതിന്‍റെ ടീം തെരഞ്ഞെടുപ്പു മുതല്‍ തുടങ്ങുന്നു കോടികളുടെ സാന്നിധ്യം . പണ്ട് കരുത്തരായ അടിമകളെ വിലയിട്ടു വാങ്ങിയ പോലെ, ക്രിക്കറ്റിന്‍റെ എ ബി സി ഡി പോലും അറിയാത്ത കുറച്ചു പണച്ചാക്കുകളും സിനിമാ താരങ്ങളും ചേര്‍ന്ന് ലേലം വിളിച്ചു തട്ടിക്കൂട്ടുന്ന ഒരു ടീം .. ഈ അടിമകള്‍, അവരുടെ മുതലാളിമാര്‍ പറയുന്നത് പോലെ ചെയ്യുന്നു . നാടിനു വേണ്ടിയല്ല ,ക്രിക്കറ്റ് എന്ന ഗെയിമിനോട് ഒരു തുണ്ട് ആത്മാര്‍ത്ഥയുണ്ടായിട്ടുമല്ല .. അവര്‍ കളിക്കുന്നത് പണത്തിനു വേണ്ടി മാത്രമാണ് .... ! ഇതില്‍ അടിമകളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു കളി ജയിച്ചാല്‍ പത്തു കോടിയും , തോറ്റ്കൊടുത്താല്‍ നൂറു കോടിയും ലഭിക്കുമെങ്കില്‍ ഉടമകള്‍ക്ക് വേണ്ടി അടിമകള്‍ അതിനും തയ്യാറാകുന്നു .അവര്‍ വെറും കൂലിക്കളിക്കാര്‍ മാത്രമാണ് .. ഈ ഐ .പി .എല്‍ എന്ന് പറയുന്നത് ക്രിക്കറ്റ് എന്ന ഗെയിമിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ഒരു പറ്റം ആര്‍ത്തി പണ്ടാറങ്ങളുടെ കൂട്ടുകൃഷി മാത്രമായി അധപതിച്ചിരിക്കുന്നു .. ഇത് ഒരു കായിക മാമാങ്കമേയല്ല എന്നു തന്നെയാണ് അഭിപ്രായം ഡോട്ട് കോം .... ഇത് ഒരു നാടകം മാത്രമാണ് ആണ് ...! കാണികളായ നമ്മള്‍ വെറും കോമാളികളും .. www.abiprayam.com
" നേരം പോകാന്‍ പറ്റിയ നേരം " - നേരം രണ്ടു വിധത്തില്‍ ഉണ്ട് എന്നറിയാം ... വൈകുന്നേരം , " നേരം " കാണാന്‍ പോകുമ്പോഴും ഇതാര്‍ക്ക് പറ്റിയ നേരമാണ് എന്ന ചിന്തയായിരുന്നു മനസ്സില്‍ . എന്നാല്‍ , അല്പം വ്യതസ്തത ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് പറ്റിയ നേരം താന്നെയാണ് ഇതെന്നാണ് അഭിപ്രായം ഡോട്ട് കോം . ചുരുക്കത്തില്‍ ഇത് നല്ല നേരം !! നേരം പോകാന്‍ പറ്റിയ നേരം ... ! ഒന്നാം പകുതി അല്പം ഇഴഞ്ഞു നീങ്ങിയെങ്കിലും നേരം കഴിയും തോറും ഒരു കാര്യം മനസ്സിലായി , ഒരു പുതുമയൊക്കെയുണ്ട് ഇതിന്‍റെ അവതരണത്തില്‍ .... മാത്രമല്ല , ചെറുപ്പക്കാരെയും കുടുംബങ്ങളെയും ഒരുപോലെ ഈ സിനിമ ആകര്‍ഷിക്കുന്നു .... സിനീമക്ക് ഇടയിലും അവസാനവും അല്ലറ ചില്ലറ കയ്യടിയൊക്കെയുണ്ട് ... തട്ടത്തിന്‍ മറയത്തില്‍ തുടങ്ങിയ ആ ഓട്ടം നിവിന്‍ പോളി ഇതിലും തുടരുന്നു . നായകന്‍റെ സങ്കര്‍ഷം പ്രേക്ഷകര്‍ക്ക്‌ പകരാന്‍ 'നേര' ത്തില്‍ കഴിയുന്നുണ്ട് . എന്തിന് , അമേരിക്കയില്‍ ഒരു ബോംബ്‌ പൊട്ടിയാല്‍ , അതെങ്ങനെ നമ്മുടെ നാട്ടിലെ ഒരു ചെറുപ്പക്കാരന്‍റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നു വരെ ഈ " നേരം " നമുക്ക് മനസ്സിലാക്കി തരുന്നു ... അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനവും അവതരണവുമെല്ലാം തരക്കേടില്ല .. മനോജ്‌ കെ .ജയനും ഷമ്മി തിലകനും നസ്രിയയും അവരുടെ റോള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു .. ചുരുക്കത്തില്‍ ഒരു വിജയചിത്രത്തിനു വേണ്ട എല്ലാ ഘടകങ്ങളുമുള്ള ഒരു കൊച്ചു സിനിമ .. ഒരു നല്ല സിനിമ , അതാണ്‌ നേരം ..! - www.abiprayam.com
കുട്ടിപ്പട്ടാളത്തിന്‍റെ ക്രെഡിറ്റ്‌ മാത്രമല്ല ' കോട്ട് ഈശ്വര' ന്‍റെ നാണക്കേടും ഇന്ന് സൂര്യാ ടി വി ക്ക് സ്വന്തമാണ് ... !! എന്നാല്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പരിപാടിയായി " മലയാളി ഹൗസ് " എന്ന സൂര്യയുടെ പുതിയ ഷോ മാറിയിരിക്കുന്നു .. " ഇത് ഷോ വേറെ മോനെ ..!" എന്ന പരസ്യ വാചകവും മലയാളിക്ക് ഒളിഞ്ഞു നോക്കാനുള്ള ലൈസെന്‍സും നല്‍കി മലയാളത്തിന്‍റെ പ്രിയ നായിക രേവതി അവതാരകയായി എത്തുന്ന " മലയാളി ഹൗസി" ന് മലയാളത്തില്‍ ഒരു പുതുമ അവകാശപ്പെടാന്‍ കഴിയും എന്ന് തന്നെയാണ് അഭിപ്രായം ഡോട്ട് കോം ... ! ജി .എസ് .പ്രദീപും സിന്ധു ജോയിയും നീനാ കുറുപ്പും രാഹുല്‍ ഈശ്വരനും അങ്ങനെ പത്തു പതിനാറു പേര് ഒരു വീട്ടില്‍ ... മലയാളി ഹൗസില്‍ ..! മുഴുവന്‍ സമയവും ഓണായ ക്യാമറ രസകരമായ കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുന്നു ... ! " ബിഗ്‌ ബോസ്സ് " മാതൃകയില്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന ഈ ഷോ പുതുമയും ഒപ്പം അല്പം കൌതുകവും നമുക്ക് നല്‍കുന്നുണ്ട് . മാത്രമല്ല ഇന്ന് ടെലിവിഷന്‍ ചാനലുകളിലെ അനിവാര്യതയായി ഏഷ്യാനെറ്റും സൂര്യയും ചേര്‍ന്ന് വളര്‍ത്തി വലുതാക്കിയ സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു ആകര്‍ഷക ഘടകമായിതന്നെ ഇതിലുണ്ട് .. ഇതിനു ഒരു ' ലോങ്ങ്‌ റണ്‍ ' സാധ്യതയുണ്ടോ , മലയാളികള്‍ ഇത് സ്വീകരിക്കുമോ എന്നൊക്കെയുള്ള ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും ഈ പരിപാടി അവസരം ഒരുക്കുന്നു .. ഈഗോ പ്രശ്നങ്ങളും തല്ലു പിടുത്തവും തെറി വിളിയും കുറെ " ബീപ് " ശബ്ദവുമൊക്കെയാണ് " ബിഗ്‌ ബോസ്സ് " എന്ന പരിപാടിയെ ശ്രദ്ധാകേന്ദ്രമാക്കിയതെങ്കില്‍ , ഇവിടെ മലയാളമറിയാത്തവനെ തച്ചിനിരുന്നു മലയാളം പഠിപ്പിച്ച് ആ വായില്‍ നിന്ന് തന്നെ തെറി കേള്‍ക്കേണ്ടി വരുമോ എന്ന് ചിന്തിക്കുന്നവരും ഇവിടെ ഉണ്ട് .. , എന്തായാലും സിറ്റി ഗേള്‍സ്‌ എന്ന പരിപാടിയേക്കാള്‍ മെച്ചമാകും ഇതെന്ന് കരുതുന്നവരും മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെ ചൂഷണം ചെയ്തു റേറ്റിങ് കൂട്ടാനുള്ള നിലവാരം കുറഞ്ഞ ശ്രമമാണോ ഇത് എന്ന് സംശയിക്കുന്നവരും നമ്മോടൊപ്പമുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ് .... ! ഒരിക്കല്‍ ഏഷ്യാനെറ്റില്‍ നിലച്ചു പോയ ഒരു സീരിയലിനു പുതിയ പേരില്‍ പുതു ജീവന്‍ നല്‍കി വീട്ടമ്മമാരുടെ കണ്ണീരൊപ്പിയ , അവരുടെ കോടീശ്വരന്‍ എന്ന പരിപാടി കൂടുതല്‍ ജനകീയമാക്കാന്‍ അതിന്‍റെ ഒരു പാരഡി പരിപാടി ഉണ്ടാക്കുവാന്‍ വലിയ മനസ്സ് കാണിച്ച സൂര്യയുടെ മറ്റുള്ളവര്‍ക്ക് മാതൃകയായ , ഇന്നത്തെ ഏറ്റവും മികച്ച പരിപാടിയായി നാം കരുതുന്ന " കുട്ടിപ്പട്ടാള" ത്തിന്‍റെ റേഞ്ചിലേക്ക് ഉയര്‍ന്നു ജനകീയമാകുമോ ഈ ഷോ ... നമുക്ക് കാത്തിരുന്നു കാണാം ... - www.abiprayam.com
ചങ്കൂറ്റവും മലയാള സിനിമയില്‍ ഒരു ഘടകമാണ് .... ! വാനോളം പ്രതീക്ഷയുണ്ടായിരുന്ന മോഹന്‍ലാലിന്‍റെ 'കാസിനോവ' നല്‍കിയ ആഴത്തിലുള്ള മുറിവ് ഇപ്പോള്‍ ഉണങ്ങിയ ആശ്വാസത്തിലാകും റോഷന്‍ ആന്‍ഡ്രൂസും ബോബി-സഞ്ജയും ... കാരണം അവരുടെ പുതിയ സിനിമ 'മുംബൈ പോലീസ്' പതിവ് പോലീസ് ത്രില്ലര്‍ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് .. ഇത് വേറിട്ട ഒരു അനുഭവമാണ് .. ! പ്രിത്വിരാജ് എന്ന മനക്കരുത്തുള്ള ഒരു നടനെ ഇതില്‍ കണ്ടു . ജയസൂര്യ പതിവ് പോലെതന്നെ തന്‍റെ റോള്‍ അഭിനയിച്ചു ഫലിപ്പിച്ചു . പഴയകാല നായകന്‍ റഹ്മാന്‍ 'മുംബൈ പോലീസ്' എന്ന മൂന്നംഗ സംഘത്തിന് ശക്തമായ പിന്തുണ നല്‍കി . നല്ല സാങ്കേതിക മികവുള്ള ഒരു ത്രില്ലര്‍ സിനിമയാണ് 'മുംബൈ പോലീസ്' എന്നാണ് അഭിപ്രായം ഡോട്ട് കോം . ഇതിലൂടെ സംവിധായകനും , തിരക്കഥാകൃത്തുക്കളും ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുന്നു .. പതിവ് നായക സങ്കല്‍പ്പത്തെ ഉടച്ചു വാര്‍ക്കാന്‍ ചങ്കൂറ്റം കാണിച്ച സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു . ചില കഥാപാത്രങ്ങള്‍ മാത്രമേ തങ്ങള്‍ അഭിനയിക്കൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന ചലച്ചിത്ര താരങ്ങള്‍ക്ക് മുന്‍പില്‍ ഒരു അഭിനയതാവ് ആരായിരിക്കണം , എന്തായിരിക്കണം , എങ്ങനെയായിരിക്കണം എന്ന് കാണിച്ചു തരിക കൂടി ചെയ്യുന്നു 'മുംബൈ പോലീസ്' എന്ന സിനിമ .. ! ഇത് മലയാളത്തിലെ നടീനടന്മാര്‍ക്ക് ഒരു പാഠമാണ് .... ! ഒരു തിരിച്ചറിവിന്‍റെ പാഠം .... !! www.abiprayam.com
ട്രിവാന്‍ഡ്രം ലോഡ്ജിന്‍റെ കവറില്‍ ഇട്ടു വരുന്ന " ഹോട്ടല്‍ കാലിഫോര്‍ണിയ " ..! തുടര്‍ച്ചയായ പന്ത്രണ്ടു സിനിമകള്‍ പൊട്ടിയ സൂപ്പര്‍ സ്റ്റാറിന്‍റെ വേഷത്തില്‍ അനൂപ്‌ മേനോന്‍ വരുന്നു, കൂടെ റിലീസ് ആകാത്ത " ഹോട്ടല്‍ കാലിഫോര്‍ണിയ " എന്ന സിനിമയുടെ സി ഡി യുമായി വിമാനത്തില്‍ വേറെ ചിലരും .. പതിവ് ഫോര്‍മുലയില്‍ തന്നെ .. , ഇതിനൊക്കെ സാക്ഷ്യം വഹിക്കാന്‍ പതിവ് പോലെ കൂട്ടിനു ജയസൂര്യയും ... !! സമ്പന്ന വര്‍ഗ്ഗത്തിന്‍റെ പ്രതിനിധി മാത്രമായി വെള്ളിത്തിരയില്‍ എത്തുന്ന അനൂപ്‌ മേനോന്‍ ഇനിയും ഉയരണം , ഉണര്‍ന്നു ചിന്തിക്കണം മാറി ചിന്തിക്കണം എന്നാണ് അഭിപ്രായം ഡോട്ട് കോം . ഇത് കുറെയായി ഇങ്ങനെ എന്ന് തോന്നുന്നു .. പക്ഷെ എന്തോ , മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നുമില്ലാതെ ഒടുക്കത്തെ ഫിലോസഫി പറയുന്ന ആ ഗൗരവക്കാരനെ ചിലര്‍ക്കൊക്കെ വലിയ ഇഷ്ടമാണ് ... !! അത് തന്നെയാണ് ഇത് പോലെയുള്ള ലോഡ്ജും ഹോട്ടലും ഇനി നാളെകളില്‍ ബ്യൂട്ടി പാര്‍ലറും പബ്ബും പുതുമയുള്ള കള്ളക്കടത്തുമൊക്കെയായി വരാന്‍ ഈ സിനിമാ പ്രവര്‍ത്തകര്‍ക്ക് ധൈര്യം കിട്ടുന്നത് .. നാട്ടിലെ കൊച്ചമ്മമാരുടെ കൊച്ചു കൊച്ചു ജല്പനങ്ങള്‍ , ലീലാ വിലാസങ്ങള്‍ , ആധുനിക ശാസ്ത്രത്തിന്‍റെ സഹായത്തോടെ പരസ്പരം കാണാതെ തന്നെ ഹിന്ദി താരത്തിന്‍റെ കുഞ്ഞിനു ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയിലെ പെണ്‍കുട്ടി , ജീവിക്കാന്‍ മറന്നു പോയ ഒരു സൂപ്പര്‍ സ്റ്റാറിന്‍റെ നിരാശ , ഒരു പാസ്‌ വേര്‍ഡ്‌ പറയുമ്പോള്‍ പോലും യുവാക്കളുടെ കയ്യടി വാങ്ങാന്‍ കഴിയുമെന്ന ന്യൂ ജെനറേഷന്‍ കണ്ടുപിടുത്തം , ഫാന്‍സ്‌ അസോസിയേഷന്‍ സെക്രടറിയായ ഒരു ഓട്ടോക്കാരന്‍റെ ആത്മാര്‍ഥത , പിന്നെ ഒരു സീരിയല്‍ നടിയുടെ പാടി പഴകിയ ജീവിതം , ഫൈവ് ജി കേസില്‍ കോടികള്‍ അടിച്ചു മാറ്റിയ നേതാവിന്‍റെ മകന്‍ , തീവ്രവാദം , തമിഴ് പുലി , സ്ത്രീ വിഷയം വീക്ക്‌നെസ്സായ വൃദ്ധനായ നേതാവ് , ബിജു മേനോന് പഠിക്കുന്ന എന്നാല്‍ നന്നായി ഹാസ്യം കൈകാര്യം ചെയ്ത പോലീസ് ഓഫീസര്‍ , മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ നായകന്‍റെ കോമാളിത്തരങ്ങള്‍ , കൂടെ ചില ടെലിവിഷന്‍ കോമഡി താരങ്ങള്‍ക്ക് സിനിമയില്‍ ലഭിക്കുന്ന അവസരം .. ഇതൊക്കെയാണ് " ഹോട്ടല്‍ കാലിഫോര്‍ണിയ " ..! ചുരുക്കത്തില്‍ ഒരു വിനോദ മാധ്യമമെന്ന നിലയില്‍ ഈ സിനിമ ശരാശരി നിലവാരം പുലര്‍ത്തുന്നു എന്നാണ് അഭിപ്രായം -- www.abiprayam.com
മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായ പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍റെ തൂലികയില്‍ വിരിഞ്ഞ " ഓഗസ്റ്റ്‌ ക്ലബ്‌ " , എന്നും നല്ല സിനിമകളെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല എന്നാണ് അഭിപ്രായം ഡോട്ട് കോം . വെളുത്തതും കറുത്തതുമായ അറുപത്തിനാല് കളങ്ങളുള്ള മനുഷ്യ ജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ ' ചെസ്സ്‌' എന്ന വിനോദത്തിന്‍റെ പശ്ചാത്തലത്തില്‍ വരച്ചു കാണിക്കുന്ന ഒരു വ്യത്യസ്ത അനുഭവമാണ് ഈ സിനിമ .. കടലില്‍, മഴയില്‍, വൃത്തിയായി തൃശൂര്‍ ഭാഷ സംസാരിക്കുന്ന മരോട്ടിച്ചാല്‍ എന്ന ഒരു ചെസ്സ്‌ ഗ്രാമം എന്ന ചിന്തയില്‍ ... എന്തിന് ഇതിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിലും അനുഭവപ്പെടുന്നു ഒരു പത്മരാജ സ്പര്‍ശം ..! സിനിമയുടെ തുടക്കം മുതല്‍ തന്നെ കവിതകളുടെയും ഇംഗ്ലീഷ് സാഹിത്യത്തിന്‍റെയും സാന്നിധ്യം , പിന്നെ ന്യൂ ജെനറേഷന്‍ ചേരുവകള്‍ കൃത്യമായ അളവില്‍ , ഒരു ചൂളം വിളിയിലൂടെ പകര്‍ന്നു തരുന്ന ബിഥോവന്‍റെ സംഗീതം , പിന്നെ 'ഡിപ്ലോമസി ഈസ് ആന്‍ ആര്‍ട്ട്‌ ' എന്ന ആഗോള വീക്ഷണം .. ! കഴിഞ്ഞില്ല , ഹിന്ദി ഗാനങ്ങളോടുള്ളതും പഴയ കാല നായികമാരുടെ അരക്കെട്ടിന്‍റെ സൗന്ദര്യത്തിനോടുമുള്ള പ്രണയമാണ് തന്നിലെ പുരുഷന്‍റെ വളര്‍ച്ചയില്‍ സഹായകരമായത് പറയുന്ന നായികയുടെ ഭര്‍ത്താവ് ..., " ഫോര്‍ മീ , ചെസ്സ്‌ ഈസ്‌ ലൈക്‌ സെട്യൂസിംഗ് എ ബ്യൂട്ടി " എന്ന് പറയുന്ന, സാഹിത്യവും സംഗീതവും ഇഷ്ടപ്പെടുന്ന ചെസ്സ്‌ കളിയില്‍ തന്നെക്കാള്‍ പ്രാഗത്ഭ്യമുള്ള നായികയുടെ സുന്ദരനായ യുവ സുഹൃത്ത് ... ! " അങ്ങേര് കളം ഒരുക്കി തരത്തേയുള്ളൂ ..." എന്ന് ഒരു കുസൃതിച്ചിരിയോടെ ഉപദേശിക്കുന്ന നായികയുടെ കൂട്ടുകാരി .. , " ഒരു വശത്ത് കുതിരയും മറു വശത്ത്‌ രാജ്ഞിയും ...!!! തിലകന്‍റെ ഓഗസ്റ്റ്‌ ക്ലബിന്‍റെ സെക്രടറി എന്ന കഥാപാത്രവും സുകുമാരിയുടെ വേലക്കാരിയും നാളെകളില്‍ മലയാള സിനിമയുടെ വെള്ളിത്തിരയില്‍ തീര്‍ക്കുന്ന നഷ്ട വസന്തം എത്രത്തോളം വലുതായിരിക്കും എന്ന ശക്തമായ താക്കീത് തരുന്നു കെ . ബി . വേണുവിന്‍റെ " ഓഗസ്റ്റ്‌ ക്ലബ്‌ ".. ! ഒപ്പം ഈ സിനിമ , കുടുംബജീവിതം എന്ന ചതുരംഗ ബോര്‍ഡില്‍ ഏറ്റവും പവര്‍ഫുള്ളും ഫ്ലക്സിബിളുമായ ' കരു ', ക്വീന്‍ തന്നെയാണെന്ന ഓര്‍മ്മപ്പെടുത്തലും നല്‍കുന്നു - www.abiprayam.com
ഞങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല ... !! ലോകത്തിന്‍റെ മുന്‍പില്‍ കേരളത്തിന്‍റെ മുഖചിത്രമാണ് കഥകളി ... സംഗീതവും നൃത്തവും അഭിനയവും എല്ലാം സംഗമിക്കുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മഹത്തായ കലാരൂപം ... ഇന്ന് കേവലം ഒരു വിദേശ കമ്പനിയുടെ നാരങ്ങാ വെള്ളത്തിന്‍റെ പരസ്യമാക്കാനല്ല മഹാകവിയും , കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോൻ മലയാളത്തിന്‍റെ തനത് കലയായ കഥകളിയെ ഇത്ര പ്രസിദ്ധമാക്കിയത് ... ഓരോ മലയാളിയും അഭിമാന പ്രശ്നമായി കാണേണ്ട ഈ സംഭവം കേവലം പരസ്യ ലഭ്യതക്കും , കച്ചവട ലാഭത്തിനും വേണ്ടി മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് കാണുമ്പോളും ഞങ്ങള്‍ക്ക് പ്രതിഷേധം ഉണ്ട് ... രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങളും ഈ പ്രശ്നത്തില്‍ ഇടപെടണം ... നമ്മുടെ പൈതൃകം ആണ് .. സംസ്കാരമാണ്... എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചിട്ട് , അത് വിദേശ ശീതളപാനിയത്തിന്‍റെ നാരങ്ങാവെള്ള കച്ചവടത്തിന് വേണ്ടി നടുറോഡില്‍ കേവലം ഒരു കോമാളി വേഷം കെട്ടി ഉറഞ്ഞുതുള്ളുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയില്ല ... ഈ പരസ്യം ഉടന്‍ പിന്‍വലിച്ചു കേരള ജനതയോട് കമ്പനി മാപ്പ് പറയണം എന്നാണ് അഭിപ്രായം ഡോട്ട് കോം ..! ഉടന്‍ പരസ്യം നിരോധിക്കാന്‍ അധികൃതര്‍ തയ്യാറാകണം ... www.abiprayam.com
നന്മയുടെ ' ഹോള്‍സെയില്‍ ' ഡീലറായി മമ്മൂട്ടിയുടെ ഇമ്മാനുവല്‍ ..! എല്ലാ വെളിച്ചവും കെട്ടുകഴിയുമ്പോള്‍ കെടാതെ കിടക്കുന്ന ഏതോ ഒരു മെഴുകുതിരിവെട്ടം തേടിയുള്ള യാത്രയാണ് നമ്മുടെ ജീവിതം . ഈ ലോകത്ത് ഒരല്പം നന്മ അവശേഷിക്കുന്നുവെന്നും മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ള ആരൊക്കെയോ ഇപ്പോഴും ജീവിക്കുന്നുവെന്നും ലോകരെ അറിയിക്കുന്ന , ക്ലീഷെ ആണെങ്കിലും തന്മയത്ത്വമുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടി സിനിമകളുടെ പ്രത്യേകതയാണ്. കുടുംബത്തെ സ്നേഹിക്കുന്ന സാമൂഹ്യബോധമുള്ള നായകന്‍ ... , ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ന്യൂ ജെനറേഷന്‍ മാനേജരുടെ കീഴില്‍ ജോലിയെടുക്കാനെത്തുന്ന സമയത്തുള്ള സങ്കര്‍ഷങ്ങളാണ് 'ഇമ്മാനുവല്‍' എന്ന സിനിമ . ഒരു ശരാശരി മലയാളിയുടെ തൊഴില്‍പ്രശ്നങ്ങള്‍ ഇവിടെ കൃത്യമായി വരച്ചുകാണിക്കുന്നു. അഭിനയത്തില്‍ മലയാളത്തിലെ അവസാനവാക്കായ മമ്മൂട്ടിയോട് വരെ മത്സരിക്കാന്‍ ഫഹദ് വളര്‍ന്നിരിക്കുന്നു എന്നതില്‍ മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷം തോന്നുന്ന ഒരു സിനിമ ... സംവിധായകനായ ലാല്‍ ജോസിന്‍റെ ' ഡയമണ്ട് നെക്ലസ് ' , 'അയാളും ഞാനും തമ്മില്‍ ' എന്നീ സിനിമകളുടെ നിലവാരം അവകാശപ്പെടാനില്ലെങ്കിലും 'ഇമ്മാനുവല്‍' നല്ലൊരു സിനിമയാണെന്ന് തന്നെയാണ് അഭിപ്രായം ഡോട്ട് കോം . അല്പം വേഗതകുറവുള്ള , എന്നാല്‍ നല്ല ജീവനുള്ള ജീവിതമുള്ള സിനിമ. ഒരു നുള്ള് നന്മയുള്ള സിനിമ ....... www.abiprayam.com
"സൗണ്ട് തോമ " ഫൈനാന്‍ഷ്യലി സൗണ്ട് ആയിരിക്കും , പക്ഷെ ക്രിയേറ്റിവിലി അത്ര സൗണ്ട് അല്ല ... !! ഇത് ഒരു ടിപ്പിക്കല്‍ ദിലീപ് ചിത്രം .. അതില്‍ കൂടുതലായി ഒന്നുമില്ല .... വൈകല്യം ഉള്ളതും വ്യത്യസ്തമായതുമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുവാനുള്ള കഴിവും ധൈര്യവും മലയാളത്തില്‍ ഇന്ന് ദിലീപിന് മാത്രം അവകാശപ്പെട്ടതാണ് . ഫാമിലിക്ക് എന്നും പ്രിയപ്പെട്ട ഒരു നടനാണ്‌ എന്നത് കൊണ്ട് തന്നെ, ഒരു മിനിമം ഗ്യാരണ്ടി ഈ സിനിമക്കുമുണ്ട് . അവധിക്കാലമായത് കൊണ്ട് പറയുകയേ വേണ്ട .. മുന്‍ ദിലീപ് സിനിമകളെ പോലെ ഒരു ഉത്സവ പ്രതീതിയുണ്ടാക്കാന്‍ സൗണ്ട് തോമക്ക് സാധിക്കുമെന്ന് തോന്നുന്നില്ല .. എങ്കിലും ജനങ്ങളെ തിയറ്ററിലേക്ക് എത്തിക്കാന്‍ സൗണ്ട് തോമ എന്ന മുറിച്ചുണ്ടന്‍ കഥാപാത്രത്തിന് സാധിക്കും . ദിലീപിന്‍റെ കൂടെ 'മൈ ബോസ്സ്' ടീമിലുണ്ടായിരുന്ന സായ്കുമാറും മുകേഷുമൊക്കെ ഇതിലുമുണ്ട് , സുരാജ് നല്ല പ്രകടനംതന്നെ കാഴ്ചവെച്ചുകൊണ്ട് സിനിമയില്‍ മുഴുവന്‍ സമയവുമുണ്ട് .... പക്ഷെ , പ്രതീക്ഷിച്ച ഒരു ഹാസ്യം "സൗണ്ട് തോമ " യില്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് അഭിപ്രായം ഡോട്ട് കോം ... സിനിമയെ ഒരു വിനോദമാധ്യമമായി മാത്രം കാണുന്ന ബഹു ഭൂരിപക്ഷം മലയാളികള്‍ക്കും ദിലീപിന്‍റെ ഈ സിനിമ കാണാന്‍ ഒരാഗ്രഹമുണ്ടാകും . അവര്‍ കുട്ടികളോടൊപ്പം ഈ സിനിമ കാണും .. പടം ശരാശരി മാത്രമേയുള്ളൂ എങ്കിലും ഈ സിനിമയും വിജയിക്കും ........ www.abiprayam.com
പെസഹ വ്യാഴം ആയാലും ദു:ഖ വെള്ളി ആയാലും ഈസ്റ്റര്‍ ആയാലും " അമേന്‍ " ഒരു വ്യത്യസ്ത മന്ത്രമായ് ഹൃദയത്തില്‍ മുഴങ്ങും ..!! ഒരു ക്രിസ്ത്യന്‍ ജീവിത പശ്ചാത്തലത്തില്‍ ഒരു സിനിമ എടുക്കുമ്പോള്‍ ആവശ്യമായ ചേരുവകള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ ഇവിടെ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു . പള്ളി പെരുന്നാളും ബാന്‍ഡ് മേളവും അതിന്‍റെ ഭാഗമായുള്ള മത്സരവും കുമ്മളഞ്ചേരി എന്ന ഗ്രാമവും കലയെ സ്നേഹിക്കുന്ന കുറച്ചു നാട്ടുകാരും ... ! മാമോദീസ പ്രായം തൊട്ടേ പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന സോളമനും ശോശന്നയും .. അവരുടെ പ്രണയത്തിലെ ബൈബിള്‍ വചനങ്ങളുടെ സാന്നിധ്യം വെറുതെ പഴയ " മുന്തിരിത്തോപ്പുകളിലേക്ക് " കൂട്ടി കൊണ്ട് പോയി .... ! ഇതിലെ പ്രണയത്തില്‍ സ്ത്രീ കഥാപാത്രം കൂടുതല്‍ കരുത്തുള്ളതാണ് , ഇന്നത്തെ ജീവിതത്തില്‍ എന്ന പോലെ ... പുരുഷ കഥാപാത്രം ഭീരുവും ... ! പുതുക്കി പണിയുന്ന ആരാധനാലയങ്ങള്‍ , നഷ്ടപ്പെടുത്തുന്നത് നമ്മുടെ പൈതൃകം തന്നെയാണ് ... തന്‍റെ കഴിവ് , നേതൃപാടവം എന്നിവ മറ്റുള്ളവരെ കാണിക്കാനുള്ള ഒരു മാര്‍ഗ്ഗമായി പള്ളി പുതുക്കി പണിയലിനെ കാണുന്ന വല്ല്യച്ചനെയും ,കൂടെ കപ്യാരെയും കൊച്ചച്ചനെയുമെല്ലാം ഇവിടെ കാണാം ... കായലും വള്ളവും പിന്നെ പറഞ്ഞു പഴകിയ പ്രണയവും ഇവിടെ അല്പം വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു .. ഫഹദ് ഫാസില്‍ പതിവ് പോലെ തന്നെ ... , എന്നാല്‍ ഇന്ദ്രജിത്ത് തന്‍റെ റോള്‍ ഗംഭീരം തന്നെയാക്കിയിരിക്കുന്നു .... ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനില്‍ നിന്ന് നമുക്ക് ഇനിയും മികച്ച ക്രാഫ്റ്റ് ഉള്ള ക്ലാസ്സ്‌ സിനിമകള്‍ പ്രതീക്ഷിക്കാം എന്ന് തന്നെയാണ് അഭിപ്രായം ഡോട്ട് കോം ... ചുരുക്കി പറഞ്ഞാല്‍ , ഇവിടെ ഒരു വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവം നല്‍കാന്‍ " ആമേന്‍ " എന്ന സിനിമയ്ക്കു സാധിച്ചിരിക്കുന്നു ... !! www.abiprayam.com
മലയാളിയുടെ അഭിമാനമായ സുകുമാരി എന്ന നടി എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു . ഒരു അമ്മയെ സുകുമാരിയില്‍ കാണാന്‍ മലയാള സിനിമ എന്നും ആഗ്രഹിച്ചിരുന്നു .. ശ്രമിച്ചിരുന്നു ... അതില്‍ വിജയിക്കുകയും ചെയ്തിരുന്നു ... നാടക രംഗത്ത് നിന്ന് സിനിമാ ലോകത്ത് .... ! ദേശീയ പുരസ്കാരം ലഭിച്ചു , രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു .... ഒരു പാട് സിനിമകളും കഥാ പാത്രങ്ങളും ഉണ്ടെങ്കിലും ബോയിംഗ് ബോയിംഗ് , റാംജി റാവു സ്പീക്കിംഗ് , വന്ദനം , തേന്മാവിന്‍ കൊമ്പത്ത് ഇതൊന്നും മറക്കാന്‍ കഴിയില്ല മലയാളിക്ക് ....! എന്തിന് എല്ലാ താരങ്ങളും കൈകോര്‍ത്ത് അഭിനയിച്ച ട്വന്‍റി - ട്വന്‍റി എന്ന സിനിമയിലെ അല്‍പ നേരത്തേക്കുള്ള വാടക അമ്മ റോള്‍ പോലും ഓര്‍മ്മകളില്‍ എന്നും തങ്ങി നില്‍ക്കുന്നത് ആ നടിയുടെ അസാമാന്യ അഭിനയ വൈഭവം കൊണ്ട് മാത്രമാണ് ... . " മാണിക്ക്യാ ... " എന്നൊരു വിളി എവിടെ കേട്ടാലും, മലയാളി ഓര്‍ക്കും .. അവരുടെ പ്രിയപ്പെട്ട സുകുമാരി ചേച്ചിയെ ... നമുക്കും ഓര്‍ത്തെടുക്കാം .. ആ മഹാ നടി ജീവന്‍ നല്‍കിയ ഒരു പാട് കഥാപാത്രങ്ങളെ .... www.abiprayam.com
ഓര്‍ഡിനറി താരങ്ങള്‍ വീണ്ടും ജനകീയ സിനിമയുമായി എത്തിയിരിക്കുന്നു ... " 3 ഡോട്സ് " !! " പാസ്റ്റ് ഈസ്‌ ദി പ്രസന്റ് പ്രോബ്ലം " ഏതൊരാള്‍ക്കും അവരുടെ പൂര്‍വ്വ കാല ചരിത്രം ഒരു നിഴല് പോലെ തന്നെ അവരെ പിന്തുടരും .. ഇവിടെ ജയിലില്‍ നിന്ന് ഇറങ്ങിയ രണ്ടു ചെറുപ്പക്കാര്‍ ജീവിതം പച്ച പിടിപ്പിക്കുവാന്‍ പഴയ കൂട്ടുകാരന്‍റെ സഹായത്തോടെ നടത്തുന്ന ശ്രമമാണ് " 3 ഡോട്സ് " എന്ന സിനിമയുടെ ഇതിവൃത്തം .. പതിവ് പോലെ കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ എന്നിവര്‍ ജനപ്രിയ നായകന്മാര്‍ ആകുന്ന കാഴ്ചയാണ് , കയ്യടി നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ തിയറ്ററുകളില്‍ കാണുന്നത് ... ഫാന്‍സ്‌ അസോസിയേഷന്‍ ഒന്നും ഇല്ലേലും ഇവരെയും ഇവരുടെ സിനിമകളെയും കുടുംബ പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിക്കുന്നു .. !! ഇവര്‍ക്ക് പുറമേ പ്രതാപ്‌ പോത്തന്‍ , നരേന്‍ എന്നിവരും ഇതില്‍ വൃത്തിയായി അഭിനയിച്ചിരിക്കുന്നു . ചെറിയ സസ്പെന്‍സ് , അത്യാവശ്യം തമാശ , അല്പം കുസൃതിയുള്ള പ്രണയം , ഗാനങ്ങള്‍ എന്നിവ കൃത്യമായ ചേരുവയാണ് .. പ്രകൃതിഭംഗി ഇവരുടെ സിനിമയില്‍ ഒരു പ്രധാന ഘടകമാണ് എന്നത് കൊണ്ട് തന്നെ ഒരു 'ആല്‍ക്കൊഹോളിക് ക്ലയ്മെറ്റ്' ഇതില്‍ ഉറപ്പു നല്‍കുന്നു ... വേര്‍പിരിയുന്ന കുടുംബങ്ങള്‍ തന്നെയാണ് ഇവിടെയും പ്രധാന വിഷയം .. പാഷന്‍ ഫ്രൂട്ടിനെ ഒരു ബിംബം ആക്കികൊണ്ട് അതിലൂടെ സ്നേഹം എന്തെന്ന് പറയുന്നു ഈ " 3 ഡോട്സ് " എന്ന സിനിമ ... ! സിനിമ ഒരു 'ഓര്‍ഡിനറി'യെയുള്ളൂ എങ്കിലും ഇത് കുടുബങ്ങള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ എല്ലാ സാധ്യതകളും ഉള്ളത് കൊണ്ട് ... അവധിക്കാലമായത്കൊണ്ട് , ഇവരെ കുട്ടികള്‍ക്കും ഇഷ്ടമാണ് എന്നത് കൊണ്ട് , ഇതൊരു നല്ല വിജയം തന്നെയായിരിക്കും എന്നാണ് അഭിപ്രായം ഡോട്ട് കോം .... - www.abiprayam.com
കിളികള്‍ പറന്നു പോകാതിരിക്കാന്‍ നാം എന്ത് ചെയ്യണം ..? ഇവിടെ കിളികള്‍ പ്രേക്ഷകരാണ് ... നല്ല ധാന്യം ഉണ്ടെങ്കില്‍ അവര്‍ മലയാള സിനിമ എന്ന വയലിലേക്കു ഇനിയും പറന്നു വരും .. ഇവിടെ നിന്ന് സന്തോഷത്തോടെ , തൃപ്തിയോടെ തിരിച്ചു പോകുകയും ചെയ്യും ... പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ എന്താണ് ... ? പുതു തലമുറ സിനിമകള്‍ എടുക്കുന്നവര്‍ പലപ്പോഴും ഒരു സിനിമയ്ക്കു വേണ്ടി സിനിമ എടുക്കുന്നത് പോലെ ...! 'കിളി പോയി ' എന്ന സിനിമ തന്നെ നോക്കാം ... നല്ല രസികന്‍ പേര് ..ചെറുപ്പക്കാര്‍ പ്രതീക്ഷയോടെ വന്നു കാണുന്നു ... യുവ താരങ്ങള്‍ മുഖ്യ വേഷത്തില്‍ ..ഇവിടെ പ്രേമമില്ല , കുടുംബ ബന്ധങ്ങളില്ല ... ! ഒരു ക്ലീഷേ മയക്കുമരുന്നു കഥ .. " മദ്യവും പുകവലിയും ആരോഗ്യത്തിനു ഹാനികരം " എന്ന വാക്കുകള്‍ സദാസമയം സ്ക്രീനില്‍ എഴുതി കാണിക്കുന്നു ... ! അങ്ങനെ ഒരു ചെറുപ്പക്കാരുടെ സിനിമ ...!! സത്യത്തില്‍ ഇവിടെ ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണോ എന്ന് പോലും സംശയിച്ചു പോകുന്നു .. ഇംഗ്ലീഷില്‍ തെറി വിളി രണ്ടു മൂന്നെണ്ണം സഹിക്കാം ... പക്ഷെ ... അത് തന്നെയായാലോ ...!! ക്ലാസ്സ്‌ സിനിമകളും മാസ്സ് സിനിമകളും കൂടി ആളുകളെ സിനിമാ ലോകത്തേക്ക് തിരിച്ചു കൊണ്ട് വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുതു തലമുറ സിനിമകള്‍ക്കും കൂടി സഹകരിച്ച് കിളികളെയെല്ലാം തിയറ്ററുകളില്‍ കൊണ്ട് വരാന്‍ ആണ് ശ്രമിക്കേണ്ടത് .. പടക്കം വച്ച് പൊട്ടിച്ചു , ആ കിളികളെ പറത്തി വിടരുത് .. എന്നിട്ട് " കിളികള്‍ പറന്നുവോ ... ? " എന്നോര്‍ത്തു വിഷമിക്കരുത് ... ഇതാണ് മലയാള സിനിമയെ സ്നേഹിക്കുന്ന ചില ആളുകളുടെയെങ്കിലും അഭിപ്രായം .. www.abiprayam.com
ലീഡറും മാധ്യമങ്ങളും ..... !!! .ഔദ്യോഗിക വസന്തിയിലെ സ്വിമ്മിംഗ് പൂള്‍ ... നനഞ്ഞു കയറിയ നേതാവിനെ ടവല്‍ കൊണ്ട് തോര്‍ത്തി കൊടുക്കുന്ന ഖദര്‍ ഇട്ട ഒരു ചെറുപ്പക്കാരന്‍ .... " അമര്‍ത്തി തുടച്ചോളൂ , പണ്ട് ഇങ്ങനെ ചെയ്തവര്‍ ഒക്കെ ഇന്ന് കേന്ദ്ര മന്ത്രിമാരാ ... ", 'ദി കിംഗ്‌എന്ന സിനിമയിലെ ആ രംഗം നമുക്ക് മറക്കാന്‍ കഴിയില്ല ...അത് മാത്രമല്ല .. അങ്ങനെ എത്രയെത്ര സിനിമകള്‍ കേരള രാഷ്ട്രീയത്തിലെ ഭീഷ്മചാര്യരായ ലീഡറെ കളിയാക്കി കൊണ്ട് പുറത്തു വന്നിരിക്കുന്നു ... വിവിധ മാധ്യമങ്ങളിലൂടെ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിട്ട ഒരു നേതാവ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടാവില്ല ...!! , എന്നിട്ടും അതിനൊന്നും പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞതായി തോന്നുന്നില്ല . പക്ഷെ , സിനിമയിലെ ഒരു സൂചനയുടെ പേരില്‍ ഒരു മികച്ച സിനിമയെ കല്ലെറിയുമ്പോള്‍ , അങ്ങനെ ചെയ്യുന്നവര്‍ ഓര്‍ക്കേണ്ടത് ആ നേതാവിനെയാണ് .. വിമര്‍ശനങ്ങള്‍ പൂമാലയായി കണ്ടിരുന്ന കരുത്തനായ ആ രാഷ്ട്രീയ നേതാവിനെ .. മിമിക്രി വേദികളില്‍ , കാര്‍ട്ടൂണുകളില്‍ ,പുസ്തകങ്ങളില്‍ , റേഡിയോ നാടകത്തില്‍ , സിനിമകളില്‍ , ലേഖനങ്ങളില്‍ , എഡിറ്റോറിയലുകളില്‍ .. എത്രയെത്ര വിമര്‍ശനങ്ങള്‍ ... എത്ര സൂചനകള്‍ ... കേവലം ഒരു പരാമര്‍ശം കൊണ്ട് അസ്തമിക്കുന്നതാണോ ലീഡറുടെ പ്രതാപം ...? പേര് പോലും പറയാതെ , രൂപം കാണിക്കാതെ സിനിമയില്‍ പറഞ്ഞ ചില കാര്യങ്ങള്‍, ഒരു പക്ഷെ അധികം ആരും ശ്രദ്ധിക്കാതെ പോയ സംഭവങ്ങള്‍ ഒരു സൂചനയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നവര്‍ മൂലം അത് ലീഡറെ സമൂഹത്തിനു മുന്‍പില്‍ ചെറുതാക്കി കാണിക്കുവാനെ സഹായിച്ചുള്ളൂ എന്നാണു അഭിപ്രായം ഡോട്ട് കോം .... - www.abiprayam.com
നല്ല മലയാള സിനിമകളുടെ " ഷട്ടര്‍ " തുറക്കപ്പെട്ടിരുക്കുന്നു ... !! " ഇഷ്ടമാണ് നിന്‍റെ നോട്ടം , ഓട്ടമാണ് എന്‍റെ നോട്ടം .... !" എന്നെഴുതിയ ' നന്മയില്‍ ' എന്ന ഒരു ഓട്ടോറിക്ഷയിലും ഒഴിഞ്ഞ ഒരു കടമുറിയിലുമായി ഒരു നല്ല സിനിമയുടെ കഥ പറഞ്ഞിരിക്കുന്നു ... ലാല്‍ വളരെ തന്മയത്വത്തോടെ ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു .. ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌ എന്നവരും ഈ മികച്ച ത്രില്ലിംഗ് കുടുംബചിത്രം ജീവനുള്ള ഒരു അനുഭവമാക്കുന്നു. മികച്ച രണ്ടാമത്തെ നടിക്കുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡ് നേടിയ സജിത മഠത്തില്‍ ഇതിലെ കഥാപാത്രത്തിനോട് നൂറു ശതമാനം നീതി പുലര്‍ത്തിയിരിക്കുന്നു ... ഇതില്‍ എല്ലാം പറയുന്നു ... കോഴിക്കോടായത് കൊണ്ട് നഷ്ടപ്പെട്ട ബാഗ് തിരിച്ചു കിട്ടുമെന്ന് പറയുന്നു ... ബീവരെജിലെ നീണ്ട ക്യൂവിനെ കുറിച്ച് പറയുന്നു , ഒരു പ്രവാസിയുടെ ജീവിതം പറയുന്നു , ഒരു 'ഓസി' കുപ്പിക്ക്‌ വേണ്ടിയുള്ള സൗഹൃദം പറയുന്നു .. പോലീസുകാരന്‍റെ അഭിനയ മോഹത്തിലൂടെയും ഒരു സംവിധായകന്‍റെ ജീവിതയാത്രയിലൂടെ യും സിനിമാ ലോകത്തെ കുറിച്ചും പറയുന്നു .. മൂവായിരം രൂപയും ഒരു ചുരിദാറും കൊടുത്താല്‍ കിട്ടുന്ന കോളേജ് കുമാരിയെ കുറിച്ചും , ഇനി സീരിയല്‍ വേണമെങ്കില്‍ ' മ്മക്ക് പിടിച്ചാല്‍ കിട്ടൂല്ല്യ ..' ന്നു പറയുന്ന ഓട്ടോക്കാരന്‍റെ നിഷ്കളങ്കതയെ കുറിച്ചും പറയുന്നു .... മകളുടെ ആണ്‍ സൗഹൃദങ്ങള്‍ കണ്ടു തെറ്റിദ്ധരിക്കുന്ന മാതാപിതാക്കള്‍ക്കും , ചില സന്ദര്‍ഭങ്ങളില്‍ അറിയാതെ സ്വന്തം കടിഞ്ഞാണ്‍ കൈവിടുന്ന ഒരു ശരാശരി മലയാളിക്കും ഒരു ഗുണപാഠം കൂടിയാണ് ഈ സിനിമ ... !! ചീത്തയാണെന്ന് സമൂഹം മുദ്രകുത്തിയവരില്‍ പോലും നാം കാണുന്ന ഒരു പിടി നന്മ , നല്ല സുഹൃത്തുക്കള്‍ ആണെന്ന് കരുതിയവരില്‍ നാം കാണുന്ന വഞ്ചന , നല്ല സുഹൃത്തുക്കളുടെ ആവശ്യകത .... ! എല്ലാം പറയുന്നു ജോയ് മാത്യു എന്ന സംവിധായക പ്രതിഭയുടെ " ഷട്ടര്‍ " എന്ന ചലച്ചിത്രം .. ! ചലച്ചിത്ര മേളയില്‍ ഏറ്റവും മികച്ച ചലച്ചിത്രമായി ' ഷട്ടറി ' നെ പ്രേക്ഷകര്‍ തെരഞ്ഞെടുത്തപ്പോള്‍ തന്നെ മനസ്സിലായില്ലേ , മലയാള സിനിമാ പ്രേക്ഷകര്‍ എന്നും മികച്ച സിനിമകളെ സ്നേഹിക്കുന്നവര്‍ തന്നെയാണെന്ന് ..... www.abiprayam.com
മലയാള സിനിമ ജെ സി ഡാനിയലിനോട് നീതി പുലര്‍ത്തിയില്ല എന്ന് ആരാണ് പറഞ്ഞത് .... ? മലയാള സിനിമ നൂറു ശതമാനം അതിന്‍റെ പിതാവിനോട് നീതി പുലര്‍ത്തിയിരിക്കുന്നു ..അല്പം വൈകിയാണെങ്കിലും കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയിഡി' ലൂടെ .... !! അതിമനോഹരം ആയിരിക്കുന്നു ഈ ചലച്ചിത്രം ... ! പ്രിത്വിരാജ് എന്ന നടന് അഭിമാനിക്കാവുന്ന ഒരു വേഷം .. ഇതൊരു ചരിത്രമാണ് ... മലയാള സിനിമയുടെ നീറുന്ന ചരിത്രം , സിനിമയുടെ ആദ്യനായികയുടെ കണ്ണീരില്‍ കുതിര്‍ന്ന ചരിത്രം ... ആ ചരിത്രം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വരച്ചു കാണിക്കുന്നതില്‍ , ഒരു " ക്ലാസ്സ്‌ സിനിമ " ഹൃദയത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ പറഞ്ഞു തരുന്നതില്‍ കമല്‍ എന്ന സംവിധായകപ്രതിഭ നൂറു ശതമാനം വിജയിച്ചിരിക്കുന്നു എന്നാണു അഭിപ്രായം ഡോട്ട് കോം .... സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നോ വായിച്ച "ചരിത്രത്തില്‍ ഇല്ലാത്ത വിപ്ലവകാരികള്‍ " എന്ന പുസ്തകം എഴുതിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ ശ്രീനിവാസനിലൂടെ കാണാന്‍ കഴിഞ്ഞ സന്തോഷം ഒരു വശത്ത് .. നമ്മുടെ മലയാള സിനിമയുടെ ചരിത്രം , തൊട്ടുകൂടാത്തവന്‍റെയും തീണ്ടിക്കൂടാത്തവന്‍റെയും ഉള്ളിലുള്ള കലയോടുള്ള ആത്മാര്‍ഥത കൂടി വ്യക്തമാക്കുന്ന രീതിയില്‍ ഒരു സാമൂഹിക കാഴ്ചപ്പാടോടെ തന്നെ അവതരിപ്പിച്ചു കണ്ടതിലുള്ള സന്തോഷം മറുവശത്ത് .. സിനിമയില്‍ ഒരു മിന്നായം പോലെ വന്നു പോയ വയലാറിന്‍റെ ഡയറിയില്‍ ഈ സിനിമയുടെ അവസരോചിതമായ രംഗത്ത് " മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു .... " എന്ന വരികള്‍ കണ്ടപ്പോള്‍ മാത്രമല്ല , ജെ സി ഡാനിയലിന്‍റെ അനുസ്മരണ യോഗത്തില്‍ ഇളയ മകന്‍റെ കരളലിയിക്കുന്ന വാക്കുകള്‍ കേട്ടപ്പോഴും അറിയാതെ ഒന്ന് കയ്യടിച്ചു പോയി എങ്കില്‍ .... 'സെല്ലുലോയിഡി' നെ കുറിച്ച് പറയാന്‍ ബാക്കി വച്ച 'അഭിപ്രായം' ഇത്ര മാത്രം .... " ഗംഭീരം ... ! " - www.abiprayam.com
ഇത് നമ്മുടെ ലാലേട്ടന്‍റെ "ഫാന്‍സി ഡ്രസ്സ്‌ ... " !! ഇവിടെ ഇതൊരു ഗോമ്പറ്റിഷന്‍ ഐറ്റം അല്ലാത്തത് കൊണ്ട് ഗപ്പ് ഒന്നും കിട്ടുകയില്ല , പക്ഷെ സിനിമ സെലക്ട്‌ ചെയ്യുന്നതില്‍ ശ്രദ്ധിച്ചില്ല എങ്കില്‍ , കുറച്ചു നാളായി ഉണ്ടാക്കി വച്ച പേര് പോയി കിട്ടും ... ലാലേട്ടന്‍റെ മാത്രമല്ല ജോഷി എന്ന സംവിധായകന്‍റെയും .. പറഞ്ഞു പഴകിയ അഴിമതി കഥ " ലോക്പാല്‍ " ആയി പറയുന്ന നേരത്ത് എന്താണ് മറ്റുള്ളവയില്‍ നിന്ന് ' ലോക്പാല്‍ ' എന്ന സിനിമയ്ക്കുള്ള വ്യത്യാസമെന്നു പ്രേക്ഷകനു മനസ്സിലാക്കി കൊടുക്കുന്നതില്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ വിജയിച്ചില്ല എന്ന് തോന്നുന്നു .. ഫാന്‍സ്‌ പോലും നിരാശരായി ... അത്ര പ്രതീക്ഷ ആയിരുന്നു ഈ സിനിമയെ കുറിച്ച് . അത് കൊണ്ടായിരിക്കാം ചെറിയ പാക പിഴകള്‍ പോലും വലുതായി തോന്നുന്നത് .. കാവ്യയുടെ ഈ അടുത്തു കണ്ട സിനിമകളില്‍ വച്ച് ഏറ്റവും മോശം പെര്‍ഫോര്‍മന്‍സ് .. സായികുമാര്‍ , മനോജ്‌ കെ .ജയന്‍ എന്നിവര്‍ ഇവിടെ ശക്തരായ വില്ലന്മാര്‍ ആയിരുന്നില്ല .. എന്നും അഭിനയത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മോഹന്‍ ലാലിന്‍റെ ഒരു ' വണ്‍ മാന്‍ ഷോ ' .... ! അതാണ്‌ ഈ സിനിമ ... ചുരുക്കി പറഞ്ഞാല്‍ ഇത് ഒരു ശരാശരി മോഹന്‍ ലാല്‍ സിനിമ .... !! www.abiprayam.com
കമല്‍ ഹാസന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യവും ആഷിക് അബുവിന്‍റെ അഭിപ്രായ സ്വാതന്ത്ര്യവും ... !! വിശ്വോത്തര ചലച്ചിത്രകാരനായ കമല്‍ ഹാസന്‍റെ " വിശ്വ രൂപ " ത്തെ കുറിച്ച് മാത്രമല്ല എന്തിനെ കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇവിടെ എല്ലാവര്‍ക്കുമുണ്ട് .. അത് കൊണ്ട് തന്നെ ആഷിക് അബുവിനും ഉണ്ട് ...! ഒരു അഭിപ്രായം പറഞ്ഞതിന് ആഷിക് അബുവിനെ കല്ലെറിയുന്നത്‌ എന്തിനാണെന്ന് മനസ്സിലാകുന്നില്ല .... തന്‍റെ അഭിപ്രായം തുറന്നു പറയാന്‍ ആഷിക് അബു കമല്‍ ഹാസനോളം വലുതാകണം എന്ന് ചിലര്‍ ഇവിടെ നിര്‍ബന്ധം പിടിക്കുന്നു . 'ജി . ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന് , അന്ന് സുകുമാര്‍ അഴിക്കൊട് എഴുതിയപ്പോള്‍ ഇവിടെ ആരും വലുപ്പ ചെറുപ്പം നോക്കിയില്ല. എന്തിന് , സച്ചിന്‍റെ ഏതെങ്കിലും ഒരു കളി മോശം ആയി എന്ന് ഗാലറിയിലും ടി വി ക്ക് മുന്‍പിലുമിരുന്നു പറഞ്ഞവരാരും സച്ചിനോളം മികച്ച കളിക്കാര്‍ ആയിരുന്നില്ല .. മാത്രമല്ല , സിനിമയുടെ എ ബി സി ഡി അറിയാത്ത നമ്മളൊക്കെ എത്ര സിനിമ കാണുന്നു , അഭിപ്രായം പറയുന്നു .... എഴുതുന്നു .... കമല്‍ ഹാസന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവര്‍ തന്നെ ആഷിക് അബുവിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ് ,,,, ? എല്ലാവരും അവരുടെ അഭിപ്രായം പറയട്ടെ ... !! തുറന്നു പറയട്ടെ ... ഇത് ഇന്ത്യയാണ് ... ഇതൊരു ജനാധിപത്യ രാജ്യമാണ് ... ഇവിടെ ആവിഷ്ക്കാര സ്വാതന്ത്യത്തിനെന്ന പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ട് ....!! www.abiprayam.com
അങ്ങനെ കമ്മത്ത് & കമ്മത്ത് ഹോട്ടല്‍ ബിസിനസ്‌ തുടങ്ങി .. ! കമ്മത്ത് സഹോദരന്മാരുടെ ഈ ഹോട്ടലിലെ പ്രധാന വിഭവം ദോശയാണ് ... ഈ ദോശയുടെ ക്വാളിറ്റിയേക്കാള്‍ അതിന്‍റെ ജനകീയമായ രുചി തന്നെയാണ് ഇനി ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്.. ഹോട്ടലി ന്‍റെ പരസ്യത്തില്‍ പറയുന്നത് പോലെ , ഇത് ഒരു ' മാസ് ഫുഡ്‌ ' ആക്കാനാണ് ഇതിന്‍റെ 'കാര്യസ്ഥ'നും പ്രധാന കുക്കുമായ തോംസണ്‍ ശ്രമിച്ചിരിക്കുന്നത് . ഉദയ് കൃഷ്ണയും സിബി കെ . തോമസും തങ്ങള്‍ ഉണ്ടാക്കാറുള്ള പതിവ് മസാല തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത് എന്ന ആക്ഷേപം ഉണ്ടെങ്കിലും , ഈ മസാല ദോശയുടെ രുചി സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടും . രുചി ഏതു തന്നെയായാലും , ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ആ ഭക്ഷണം മേശപ്പുറത്തു കൊണ്ട് വച്ചുതരുന്ന ആ കമ്മത്ത് സഹോദരന്മാരോടുള്ള സ്നേഹം കൊണ്ടും , അവരുടെ കൊങ്ങിണി കലര്‍ന്ന സംസാര രീതി കൊണ്ടും, ഈ ദോശ ഭൂരിഭാഗം പേരും സ്വീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് ... പിന്നെ ഈ ഹോട്ടലില്‍ ഇടയ്ക്കു കേള്‍ക്കുന്ന പാട്ടുകള്‍ ... ! അതിലെ ആ 'ദോശ പാട്ട്' ഒഴികെയുള്ള മറ്റെല്ലാപാട്ടുകളും അതിനോടൊപ്പം കമ്മത്ത് സഹോദരന്മാര്‍ വയ്ക്കുന്ന നൃത്ത ചുവടുകളും തരക്കേടില്ല . മുന്‍പ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഹോട്ടലിലെ പ്രധാന കുക്ക് ആയിരുന്ന ബാബുരാജ്‌ ഈ ഹോട്ടലിലും തന്‍റെ ജോലി നന്നായി ചെയ്തിരിക്കുന്നു . ജനാര്‍ദ്ധനനും റിസഭാവയും സുരാജും മാത്രമല്ല ഈ ഹോട്ടലിലെ വനിതാ ജീവനക്കാരായ റിമയും കാര്‍ത്തികയും സാമാന്യം തരക്കേടില്ലാതെ തങ്ങളുടെ പണി ചെയ്യുന്നുണ്ട് ... എന്തൊക്കെയായാലും കമ്മത്ത് സഹോദരന്മാരുടെ ഫാന്‍സ്‌ ആയ സ്ഥിരക്കാരെയും, കുടുംബ സമേതം ഹോട്ടലില്‍ എത്തുന്നവരെയും തൃപ്തിപ്പെടുത്തുന്നു നമ്മുടെ കമ്മത്ത് & കമ്മത്തിന്‍റെ ഈ രുചിയുള്ള മസാല ദോശ ....!! www.abiprayam.com
ഇനിയും മലയാളത്തില്‍ ചാനലുകള്‍ക്ക് ‘ സ്പേസ് ’ ഉണ്ട് ... ! ഇന്ത്യാ മഹാരാജ്യത്തിന്‍റെ തെക്ക് – പടിഞ്ഞാറേ മൂലയില്‍ ആരോടും പരിഭവമില്ലാതെ കിടന്നുറങ്ങുന്ന കുട്ടിയുടെ ഭാവവും രൂപവുമുള്ള നമ്മുടെ കൊച്ചു കേരളം .... ! ഈ ഭൂലോകത്തെ എല്ലാ മുക്കിലും മൂലയിലും എപ്പോഴുമുള്ള സാന്നിധ്യമായി കുറച്ചു മലയാളികള്‍ ..., അങ്ങനെയുള്ള ഈ " കൊച്ചു" ലോകത്ത് ഇനിയും മലയാള ചാനലുകള്‍ക്ക് ‘ സ്പേസ് ’ ഉണ്ടോ ഭായ് ..? ഒരു ശരാശരി മലയാളിയുടെ ഇങ്ങനെയുള്ള ഒരു ഭാവനാ ചോദ്യത്തിന് മറുപടിയെന്ന പോലെ ഒരു പുതിയ വാര്‍ത്താ ചാനല്‍ വന്നിരിക്കുന്നു .... !! എന്ത് ചെയ്യാന്‍ കഴിയും ഒരു വാര്‍ത്താ ചാനലിന് .. ? ഉറക്കം നടിച്ചു കിടക്കുന്ന ഈ കേരളത്തിനെ ഉണര്‍ത്താന്‍ അവര്‍ക്ക് കഴിയണം ... ! തൃശൂര്‍ പൂരം നടക്കുന്നു എന്ന് കരുതുക ... ആകാശത്തേക്ക് മണല്‍ വാരിയെറിഞ്ഞാല്‍ ഒരു തരി പോലും താഴെയെത്തില്ല എന്ന ഉറപ്പുമായി തിങ്ങി നില്‍ക്കുന്ന പുരുഷാരം .. ഒരു ‘ സ്പേസ് ‘ ഉണ്ടോ ..? എന്ന ഈ ചോദ്യത്തിനും ആദ്യ ഉത്തരം “ഇല്ല “ എന്ന് തന്നെ ... ! നിരന്നു നില്‍ക്കുന്ന ആ ഗജവീരന്മാരുടെ വലത്തെ അറ്റത്തെ ആ കുസൃതിയായ കുട്ടിയാന ഒന്ന് ഇളകിയാലോ ...? ഇല്ലാത്ത ‘ സ്പേസ് ‘ താനേ ഉണ്ടാകും ! അങ്ങനെയാണ് ‘ സ്പേസ് ‘ ഉണ്ടാകുക ... ! വാര്‍ത്താ ചാനലുകളുടെ ലോകത്ത് ഒരു ഗജവീരനാകാനല്ല , ജനത്തെ ഒന്നിളക്കാന്‍ കഴിയുന്ന ഒരു കുട്ടിക്കൊമ്പന്‍ ആകാന്‍ പുതിയ വാര്‍ത്താ ചാനലിനു സാധിക്കണം .. മാതൃഭൂമിയുടെ വാര്‍ത്താ ചാനലിനു വിജയാശംസകള്‍ ... www.abiprayam.com
' ഓര്‍ഡിനറി ' താരങ്ങളുടെ മറ്റൊരു സിനിമ ... ! മലയാളത്തിലെ പുതിയ ഭാഗ്യ ജോഡിയായ കുഞ്ചാക്കോ ബോബന്‍റെയും ബിജു മേനോന്‍റെയും അല്പം പുതുമയുള്ള സിനിമയാണ് " റോമന്‍സ് " . മനോഹരമായ ഒരു മലയോരം പശ്ചാത്തലമായുള്ള ഇടവക , നല്ലവരായ കുറച്ചു വിശ്വാസികള്‍ .. പിന്നെ ആ പള്ളിയിലെത്തുന്ന രണ്ടു കള്ളന്മാരും .... ! ഈ സിനിമയില്‍ ഹാസ്യത്തിന് ഇനിയും നല്ല സാധ്യതയുണ്ടായിരുന്നു എന്നാണു അഭിപ്രായം ഡോട്ട് കോം . എന്നാലും " റോമന്‍സ് " . എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തി പ്പെടുത്തുന്ന ഒരു സാധാരണ സിനിമ ... " നാട്ടില്‍ അറിയപ്പെടുന്ന അല്പനാണല്ലേ ...? " , " ഈ മുടങ്ങി ക്കിടക്കുന്ന പെരുന്നാളും ഉത്സവവുമൊക്കെ നടത്തിക്കൊടുക്കാന്‍ നമ്മള് മോഹന്‍ലാല്‍ ഒന്നുമല്ലല്ലോ ...? " എന്നിങ്ങനെയുള്ള ബിജു മേനോന്‍റെ കഥാപാത്രം ഉയര്‍ത്തിയ ചോദ്യങ്ങള്‍ തിയറ്ററില്‍ ചിരി പടര്‍ത്തി ... കുഞ്ചാക്കോ ബോബനും സാമാന്യം നന്നായി തന്‍റെ റോള്‍ അവതരിപ്പിച്ചിരിക്കുന്നു .... ഒരു പൈങ്കിളി വാരിക യിലെ ചിത്രം കാണിച്ചുള്ള സിനിമയിലെ നായകന്മാരുടെ ട്രയിനിലെ ഇന്‍ട്രോഡക്ഷന്‍ , ആ ഇടവകയിലെ ഏറ്റവും ' ഫേമസ്' ആയ കത്രീനയുടെ കുമ്പസാരവും മനംമാറ്റവും , ഒരു മാജിക്‌ കാരന്‍റെ ഫ്ലാഷ് ബാക്കും , പിന്നെ തരക്കേടില്ലാത്ത സസ്പെന്‍സും ഈ സിനിമയെ ഇഷ്ടപ്പെടാന്‍ കാരണമാക്കുന്നു .. എന്നാല്‍ ഒരു നല്ല പ്രണയത്തിന്‍റെയും ഗാനങ്ങളുടെയും കുറവും , അല്പം വേഗതകുറവും , കൂടുതല്‍ ഹാസ്യത്തിന് അവസരമുണ്ടായിരുന്ന ഒരു ത്രെഡ് ആയിരുന്നിട്ടും അത് വേണ്ട വിധം പ്രയോഗിച്ചില്ല എന്നുള്ള ഒരു ചെറിയ വിമര്‍ശനവുമുണ്ടെങ്കിലും , " റോമന്‍സ് ", കുടുംബ സമേതം കാണാവുന്ന ഒരു ' ഓര്‍ഡിനറി ' സിനിമ തന്നെയാണ് .... www.abiprayam.com
കലാ ഹൃദയം ഇപ്പോള്‍ മലപ്പുറത്താണ് ...! സത്യത്തില്‍ കലോത്സവം ഒരു വര്‍ണ്ണപകിട്ടിന്റെ മേള മാത്രമല്ല .... ! നാം കാണുന്ന ഇനങ്ങള്‍ കേവലം ഒരു മത്സരത്തിനു മാത്രം ഉള്ളതുമല്ല ...! പക്ഷെ , ഇവിടെ സംഭവിക്കുന്നത്‌ എന്താണ് ..? ജില്ലകളുടെയും സ്കൂളുകളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭിമാന പോരാട്ടങ്ങളായി മാത്രം അധപതിക്കുന്നു നമ്മുടെ കലോത്സവ വേദികള്‍ ... ! ഇന്ന് കലാകാരന്മാരുടെ പലരുടെയും ഏക ജീവിത ഉപാധി കൂടിയാണ് ഈ കലോത്സവങ്ങള്‍ .. കേരളം മറന്ന് തുടങ്ങിയിരിക്കുന്ന പല കലാരൂപങ്ങളുടെയും പുനര്‍ജന്മ വേദിയായി കലോത്സവങ്ങളെ കാണുവാനും സന്തോഷിക്കാനാനുമാണ് ഇപ്പോഴും ചിലര്‍ ആഗ്രഹിക്കുന്നത് ... പുതുതായി ഇത്തവണത്തെ കലോത്സവത്തില്‍ ചവിട്ടു നാടകം , നാടന്‍പാട്ട് , ഗസല്‍ , വഞ്ചിപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു ..... മുന്‍പേ വേദിയില്‍ ഉണ്ടായിരുന്ന യക്ഷ ഗാനം , കൂടിയാട്ടം , പൂരക്കളി , പരിചമുട്ടുകളി ,അറവനമുട്ട് , ദുഫ് മുട്ട് , മാര്‍ഗംകളി , കഥകളി , ഓട്ടംതുള്ളല്‍ , ചാക്യാര്‍കൂത്ത് എന്നീ കലാരൂപങ്ങള്‍ ഇന്ന് ഒരു പക്ഷെ കലോത്സവ വേദിയില്‍ മാത്രം കാണുന്നവയായി മാറിയിരിക്കുന്നു ... കല ഒരു ഉപജീവന മാര്ഗ്ഗമാക്കിയ ഒരു പാട് പേര്‍ക്ക് ഒരു ആശ്വാസം തന്നെയാണ് കലോത്സവങ്ങള്‍ ...... അന്യമായികൊണ്ടിരിക്കുന്ന പല കലാരൂപങ്ങളും നമുക്ക് ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍ .. വെറുതെ ഇത് പോലെ ഒന്ന് ഓര്‍ക്കാന്‍ മാത്രമായി ഓരോ കലാരൂപങ്ങള്‍ അല്ലേ ? അറിയുക .. ഇന്ന് ഈ കലാരൂപങ്ങള്‍ക്ക്‌ എസ്‌ .എസ്‌ .എല്‍ .സി . / ഹയ്യര്‍ സെക്കന്ററി പരീക്ഷകളില്‍, "എ പ്ലസ്" കിട്ടാനുള്ള മോഹത്തിന്റെ വിലയെങ്കിലും ഉണ്ട് ..! പക്ഷെ , നാളെകളില്‍ ....?!! www.abiprayam.com
കണ്ടു രണ്ട് കണ്ണ് .... ! കണ്ടു " അന്നയും റസൂലും .... " !! എങ്ങനെയുണ്ട് എന്ന പതിവ് ചോദ്യത്തിന് ഉത്തരം ഇത്ര മാത്രം ... " വ്യത്യസ്തം ... ലളിതം ... !" പതിവ് പ്രണയം തന്നെയാണ് വിഷയം എങ്കിലും , പുതുമയുള്ള അവതരണ രീതി ഈ സിനിമയെ നമ്മിലേക്ക്‌ അടുപ്പിക്കുന്നു ... കാമ്പസില്‍ മാത്രമല്ല പ്രണയം ഉള്ളത് ... ഐ .ടി . മേഖലയിലും മാത്രമല്ല ... രാത്രി കിടക്കാന്‍ നേരത്ത് , ' ഗുഡ് നൈറ്റ്‌ , സ്വീറ്റ് ഡ്രീംസ്‌ ' എന്ന ഒരു എസ് . എം . എസ് അയക്കാന്‍ സ്പെല്ലിംഗ് അറിയാത്തവന്‍റെ പ്രണയം ഒരു പക്ഷെ , മുന്‍പ് പറഞ്ഞവയെക്കാള്‍ ശക്തമായിരിക്കും .. തീവ്രമായിരിക്കും ... ! ഇവിടെ ഒരു ടാക്സി ഡ്രൈവരുടെയും സെയില്‍സ് ഗേളിന്‍റെയും ആത്മാര്‍ത്ഥ പ്രണയം, കൊച്ചി പശ്ചാത്തലത്തില്‍ സിനിമയുടെ ശില്‍പികള്‍ വരച്ചു കാണിക്കുന്നു ... എന്താ ഒറിജിനാലിറ്റി .... ! എന്ത് രസമാണ് ആ പാട്ടുകള്‍ കേള്‍ക്കാന്‍ .. സംവിധായകനും അഭിനന്ദനം അര്‍ഹിക്കുന്നു .. ഈ പരീക്ഷണത്തിന് ധൈര്യം കാണിച്ചതിന് .. ചങ്കൂറ്റം കാണിച്ചതിന് .... ഇവിടെ പ്രണയവും മതവും പറയുന്നുണ്ട് ... അതില്‍ , പ്രണയ പനി പിടിച്ച കൂട്ടുകാരന് , പന്നി പനി തന്നെയാണ് എന്ന് പറയുന്നതും പ്രണയവിജയത്തിന് വേണ്ടി പുരുഷോത്തമ കമ്മത്ത് പീറ്റര്‍ ആയിട്ട് ' തിരുമ്മല്‍ ദേവാ ' എന്ന് നീട്ടി വിളിക്കുന്നതും , ലോകത്ത് ഏറ്റവും കൂടുതല്‍ സുന്ദരിമാര്‍ ഉള്ള സ്ഥലം വൈപ്പിന്‍ തന്നെയാണെന്ന് പറയുന്നതുമെല്ലാം മറന്നു പോയാലും " അന്നയും റസൂലും .... " എന്ന സിനിമ അവതരിപ്പിക്കാന്‍ ആവിഷ്കരിച്ച രീതി , ഈ കഥ പറച്ചിലിന് കൊണ്ട് വന്ന ആ പുതുമ .. അത് ശ്രദ്ധിക്കപ്പെടും ... ചര്‍ച്ച ചെയ്യപ്പെടും ..ഇഷ്ടപ്പെടും .... തീര്‍ച്ച ... - www.abiprayam.com
ക്ഷമിക്കണം ... ഈ ക്രിസ്മസിന് ഒരു ആശംസ നേരാനുള്ള മാനസികാവസ്ഥയിലല്ല ഞങ്ങള്‍ ....! കഴിഞ്ഞ വര്‍ഷം വാങ്ങിയ നൂറ്റി ഇരുപതു രൂപ വിലയുള്ള നക്ഷത്രം ആ സ്റ്റോര്‍ റൂമില്‍ ചിതല് പിടിച്ചു കിടക്കുന്നുണ്ടാകും ... , പോസ്റ്റ്‌ മാന്‍ എറിഞ്ഞിട്ടു പോയ ആ ക്രിസ്മസ് കാര്‍ഡുകള്‍ വീട്ടിലാരോ മേശപ്പുറത്തു എടുത്തു വച്ചിട്ടുണ്ട് ... ആര് അയച്ചതെന്നു പോലും നോക്കിയിട്ടില്ല ....!! കേക്ക് വാങ്ങുവാന്‍ മറന്നതാണോ എന്ന് പോലും അറിയില്ല .. !! രാത്രി ക്രിസ്മസ് അപ്പൂപ്പന്‍ വന്നുപോയ നേരത്തും കയ്യില്‍ റിമോട്ടുമായി വാര്‍ത്താ ചാനലുകള്‍ മാറ്റി ഇങ്ങനെ ഇരുന്നു .... ഇത്തവണ ഞങ്ങള്‍ക്ക് ക്രിസ്മസ് ഇല്ല ....!! കുറെ ചെന്നായ്ക്കള്‍ ചേര്‍ന്ന് പിച്ചി ചീന്തിയ ഞങ്ങളുടെ ഒരു സഹോദരി അങ്ങ് ഡല്‍ഹിയില്‍ സഫ്ഭര്‍ജങ്ങ് ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് വെന്റിലേട്ടറില്‍ കിടക്കുമ്പോള്‍ , ഒരു രാഷ്ട്രീയക്കാരുടെയും പിന്തുണയില്ലാതെ ഞങ്ങളുടെ സഹോദരങ്ങള്‍ തെരുവില്‍ നീതിക്ക് വേണ്ടി , സ്ത്രീകളുടെ മാനത്തിനു വേണ്ടി പോരാടുമ്പോള്‍ .... ഞങ്ങളുടേ മനസ്സിന് എന്ത് ശാന്തി ... എന്ത് സമാധാനം .. !! ക്ഷമിക്കണം ... ഈ ക്രിസ്മസിന് ഒരു ആശംസ നേരാനുള്ള മാനസികാവസ്ഥയിലല്ല ഞങ്ങള്‍ ....!- www.abiprayam.com
എന്ത് കൊണ്ട് തടിയന്‍ ... ?? ഇന്ന് കോളേജ് വിദ്യാര്‍ഥികള്‍ എല്ലാം തടിയന്‍റെ കൂടെയാണ് , മുതിര്‍ന്ന സ്ത്രീകള്‍ വരെ തടിയനെ കാണാന്‍ എത്തുന്നു ... മിക്കി മൗസിനെയും ചോട്ടാ ഭീമിനെയും ഇഷ്ടപ്പെടുന്ന പോലെ കുട്ടികള്‍ തടിയനെ ഇഷ്ടപ്പെടുന്നു ... തടിയന്‍ ഇന്ന് ഒരു സംസാരമാകുമ്പോള്‍ , ഒരു തരംഗമാകുമ്പോള്‍, അറിയാതെ നമ്മളും ചോദിച്ചു പോകുന്നു .... എന്ത് കൊണ്ട് ' തടിയന്‍ ' ..... !! കണ്ടു പഴകിയ സൂപ്പര്‍ സ്റ്റാര്‍ മുഖങ്ങള്‍ മാറ്റി വെള്ളിത്തിരയില്‍ നമുക്കൊരു ഫ്രഷ്‌നസ് സമ്മാനിക്കാന്‍ ആഷിക് അബുവിന് വീണ്ടും സാധിച്ചിരിക്കുന്നു , ഒപ്പം സിനിമ എന്ന മാധ്യമത്തിലൂടെ , തന്‍റെ മുന്‍കാല സിനിമയോളം ശക്തമല്ലെങ്കിലും , ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടാനും ആഷിക് അബു ശ്രമിച്ചിരിക്കുന്നു ... ഇത്തരം പരീക്ഷണങ്ങള്‍ക്കൊപ്പമാണ് മലയാളികള്‍ എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു ... ഈ സിനിമയുടെ " നെയ്‌ച്ചോറ് ( nature ) നമുക്കും പെരുത്തു ഇഷ്ടായിരിക്കുന്നു ... !!, ഇതിലെ പ്രധാന രണ്ടു കഥാപാത്രങ്ങളുടെയും ഫ്ലാഷ് ബാക്കിലെ ' ബാല്യകാല സഖി' മാര്‍ എല്ലാവരേയും തങ്ങളുടെ ചെറുപ്പകാലത്തെ കുസൃതികളിലേക്ക് , അനുഭവങ്ങളിലേക്ക്‌ കൂട്ടികൊണ്ടുപോകുന്നു ... അതില്‍ ഒരു പക്ഷെ ഒരു ' മിക്കി മൗസി' ന്റെ രഹസ്യം ഉണ്ടാകും , അതുമല്ലെങ്കില്‍ പുലര്‍ച്ച കുറുബാനക്ക് കുളിച്ചു വരുന്ന ഒരേ ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആരാധനയുണ്ടാകും .... ഒരു ഊഞ്ഞാലുണ്ടാകും , ഡിങ്കന്‍റെ ഒട്ടിപ്പോ സ്റ്റിക്കറുണ്ടാകും .... ഇവിടെ എല്ലാ തരം പ്രേക്ഷകരെയും " ടാ തടിയാ " തൃപ്തിപ്പെടുത്തുന്നു ... കാരണം അതങ്ങനാണ് ... ഭായ് ... !! - www.abiprayam.com
'കര്‍മ്മയോദ്ധാ' വായി മോഹന്‍ലാല്‍ ... ! അങ്ങ് ഡല്‍ഹിയിലെ പ്രൈവറ്റ് ബസ്‌ മുതല്‍ ഇങ്ങു നമ്മുടെ കൊച്ചു കേരളത്തിലെ തെരുവുവരെയുള്ള സ്ഥലങ്ങളിലെ പീഡന വാര്‍ത്തകള്‍ കണ്ടു കാഴ്ചകള്‍ മങ്ങി പോയ ഒരു സമൂഹത്തിനു കണ്ണടയുമായി ഒരു കര്‍മ്മയോദ്ധാവെത്തുന്നു ...! ' മാഡി 'യായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു .. ഈ അടുത്ത് കണ്ട സിനിമകളില്‍ വച്ച് ഏറ്റവും ഗംഭീരമായ നായകന്‍റെ എന്‍ട്രി ...! ' പീഡനം ' ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം , അതില്‍ മൊബൈല്‍ ഫോണിന്‍റെ സ്വാധീനം .. മനുഷ്യക്കടത്ത് .. കാമഭ്രാന്തു പിടിച്ച ഒരു സമൂഹത്തിനു നേരെ നിറയൊഴിച്ചുകൊണ്ട് നന്മയുള്ള ഒരു സിനിമ തിയറ്ററില്‍ എത്തിയിരിക്കുന്നു .. ഈ അവധിക്കാലത്ത്‌ ഒരു നല്ല ചലനമുണ്ടാക്കാന്‍ ഈ സിനിമക്കാകും ... ! ഒരു താടിയൊക്കെ വച്ച് ഒരു ' കലിപ്പ് ലുക്ക്‌ ഉള്ള ഒരുത്തനായി ' വരുന്ന ' മാഡി 'സ്റ്റൈല്‍ ആരാധകരെ തൃപ്തിപ്പെടുത്തും , " പത്തു ഉണ്ട ഇങ്ങോട്ട് വരുമ്പോള്‍ ഒരു ഉണ്ട മാഡി അങ്ങോട്ട്‌ കൊടുക്കും ... ! അപകടത്തില്‍പ്പെട്ട കൌമാരക്കാരായ പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള മാഡിയുടെ തേരോട്ടം വ്യത്യസ്തമാണ് . ഈ മേജര്‍ രവി സിനിമയിലെ ഫാമിലി സെന്റിമെന്‍സ് അല്പം ക്ലീഷേ ആയി തോന്നിയെങ്കിലും മോഹന്‍ ലാലിന്‍റെ മികവുറ്റ അഭിനയവും ജനാര്‍ദ്ധനന്‍റെ മുത്തച്ചന്‍ കഥാപാത്രം പറഞ്ഞ " കാര്‍ന്നമാര് ഒരു തടി കഷ്ണം പോലെ ഉമ്മറത്ത് കിടക്കുമ്പോഴും .. അത് നല്‍കുന്ന സുരക്ഷിതത്വം ഒന്ന് വേറെയാണ് ....!" എന്ന വാക്കുകളും ഹൃദയത്തെ സ്പര്‍ശിച്ചിരിക്കുന്നു .... - www.abiprayam.com
ഡിസംബര്‍ 21 ന് ലോകം അവസാനിക്കുന്നില്ല ... !! പക്ഷെ , യുദ്ധം നടക്കും ... ! മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാല് സിനിമകള്‍ ‘ലോകാവസാന ദിന’ ത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ ഏവരുടെയും ശ്രദ്ധ ഇനി സിനിമാ ലോകത്തേക്ക് മാത്രമാകുന്നു ... മലയാള സിനിമാലോകത്തേക്ക് ... !! ശരിക്കും ഇത് ഒരു പോരാട്ടം തന്നെയായിരിക്കും ... ! തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും ഒരു മോചനത്തിനായി " ബാവുട്ടിയുടെ നാമത്തില്‍ " മമ്മൂട്ടിയും , തന്‍റെ നിലനില്പ്പിനുള്ള പോരാട്ടത്തില്‍ "കര്‍മ്മയോദ്ധാവാ" യി മേജര്‍ രവിയും .... ! മുന്‍കാല വിജയങ്ങളുടെ ‘ക്രെഡിറ്റ്‌’ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വരുത്തേണ്ടതു മോഹന്‍ ലാലിന്‍റെയും സംവിധായകന്‍ രഞ്ജിത്തിന്‍റെയും ബാധ്യതയായി മാറുന്നു ഈ ക്രിസ്മസ്കാലം ... ! ഇന്ന് യുവാക്കളുടെ ഹരമായി മാറിയ ആഷിക് അബുവിന്‍റെ "തടിയന്‍" വിജയിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം സംവിധായകന് മാത്രമല്ല ‘ന്യൂ ജനറേഷന്‍ ’ കാര്‍ക്കുമുണ്ട് ... ! ആഘോഷവേളകളിലും അവധിക്കാലത്തും ഒരു സിനിമ മാത്രം കാണുന്ന ബഹുഭൂരിപക്ഷം കുടുംബപ്രേക്ഷകരെ തങ്ങളുടെ സിനിമയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി . ഉണ്ണികൃഷ്ണന്‍റെ “ ഐ ലവ് മി ” ... ! മലയാള സിനിമയില്‍ പലരുടെയും നില നില്‍പ്പിനുള്ള ഈ പോരാട്ടത്തില്‍ ആരുടെയോ വിജയരഥം കുതിച്ചു വരുന്നു ..... www.abiprayam.com
'ചാപ്റ്റേഴ്സ് ' പഠിക്കാന്‍ ഉണ്ട് .... ! ക്രിസ്മസ് പരീക്ഷക്ക്‌ മുന്‍പ് 'ചാപ്റ്റേഴ്സ് ' ഒന്ന് മറിച്ച് നോക്കി .. ഇത് പുതു തലമുറ സിനിമയുടെ ഒരു റിവിഷന്‍ തന്നെയായിരുന്നു .. വ്യത്യസ്തമായ ഒരു കാഴ്ച്ചയുടെ അനുഭവം പകരാന്‍ 'ചാപ്റ്റേഴ്സ് ' എന്ന സിനിമക്കായി .. തിരക്കഥ യുടെ രചനാ രീതി എങ്ങനെയെന്നു പ്രേക്ഷകന് നേരിട്ട് മനസ്സിലാകുന്നു .. വെള്ളി മൂങ്ങയുടെയും നാഗമാണിക്ക്യത്തിന്റെയും വഴിയിലൂടെ ലക്ഷങ്ങള്‍ സ്വപ്നം കാണുന്ന യുവത്വം ... റിയല്‍ എസ്റ്റേറ്റ്‌ , കുഴല്‍പ്പണം , പ്രണയം , ഒളിച്ചോട്ടം , സൌഹൃദം എല്ലാം ഈ സിനിമയുടെ കണ്ണിയില്‍ തന്നെ നില നിര്‍ത്താനുള്ള ആത്മാര്‍ഥമായ ശ്രമം ... ! ശ്രീനിവാസനും നിവിന്‍ പോളിയും കെ പി എ സി ലളിതയും ധര്‍മ്മജനുമെല്ലാം സിനിമയ്ക്കു വേണ്ടിയുള്ള കഥാപാത്രങ്ങളാണ് വേണ്ടത് എന്നും , അല്ലാതെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമയല്ല നമുക്കാവശ്യം എന്നും പഠിപ്പിച്ചു തന്നു ഇതില്‍ വേറിട്ട സംഗീത അനുഭവം നല്‍കാന്‍ മെജോ ജോസഫിനായിട്ടുണ്ട് ... ക്രിസ്മസിന് മുന്‍പുള്ള പരീക്ഷയില്‍ ഒരു നല്ല വിജയം നേടാന്‍ ഈ സിനിമക്കായി എന്ന് പറയുന്നില്ല ... ഈ പരീക്ഷയില്‍ സുനില്‍ ഇബ്രാഹിം 'ചാപ്റ്റേഴ്സ് ' വൃത്തിയായി പഠിച്ചു അവതരിപ്പിച്ചിരിക്കുന്നു ... അത് കൊണ്ട് ഒരു നല്ല മാര്‍ക്ക്‌ തന്നെ ഈ സിനിമയ്ക്കു അവകാശപ്പെട്ടതാണ് .... !! - www.abiprayam.com
" നാന്‍ ഒരു തടവ്‌ സൊന്നാല്‍ ....!!" പച്ച മനുഷ്യനായി ജീവിതത്തിലും, യന്ത്രമനുഷ്യനായി സിനിമയിലും ....! ജീവിതം വേറെ .... സിനിമ വേറെ ...!! ജീവിതത്തില്‍ മേക്ക് -അപ്പ്‌ ഇല്ല , ഇംപോര്‍റ്റെഡ് വിഗ്ഗ് ഇല്ല .... ! വിലയേറിയ ബ്രാന്‍ഡ്‌ കൂളിംഗ്‌ ഗ്ലാസ്‌ ഇല്ല ...!! എന്നിട്ടും ഇദ്ദേഹം എന്നും സ്റ്റൈല്‍ .. സ്റ്റൈല്‍ .. താന്‍... സൂപ്പര്‍ സ്റ്റൈല്‍ താന്‍ ....!! നമ്മുടെ സ്റ്റൈല്‍ മന്നന്‍ പിറന്നാള്‍ ആഘോഷിക്കുന്നു .... രജനി കാന്തിനു അഭിപ്രായം ഡോട്ട് കോമിന്റെ പിറന്നാള്‍ ആശംസകള്‍ ..... ഒരു സംശയം മാത്രം .., കാലം സമ്മാനിക്കുന്ന മേക്ക് -അപ്പ്‌ മാച്ചു കളഞ്ഞ് സിനിമയിലെന്ന പോലെ ജീവിതത്തിലും യുവാക്കളെ പോലെ വേഷം കെട്ടി ... ചിലപ്പോഴൊക്കെ കോമാളിയെ പോലെ തോന്നപ്പെടുന്ന ....നമ്മുടെ മലയാള സിനിമാ താരരാജാക്കന്മാര്‍ക്ക് ഇദ്ദേഹത്തെ പോലെ , യഥാര്‍ത്ഥ ജീവിതത്തിലും ആകുന്നതിനെ കുറിച്ച് ഒന്ന് ചിന്തിക്കുവാനെങ്കിലും സാധിക്കുമോ ? സിനിമാ ലോകത്തിനു എന്നും ഒരു അത്ഭുദം തന്നെയായ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത് ഇനിയും ഒരു പാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ നമ്മോടൊപ്പം ഉണ്ടാകും .... ! " ആണ്ടവന്‍ നിനക്കിറാന്‍....!!!" - www.abiprayam.com
എന്ത് കൊണ്ട് ദിലീപ് ....? മിമിക്രി ലോകത്ത് നിന്ന് വന്ന ഒരു യുവതാരം ജന മനസ്സുകളെ കീഴടക്കിയിരിക്കുന്നു .... ഈ വര്ഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ കരസ്ഥമാക്കിയ ദിലീപ് എന്ന നടന്‍ എന്ത് കൊണ്ട് സാധാരണ ജനങ്ങള്‍ക്ക്‌ , സ്ത്രീകള്‍ക്ക് , കുട്ടികള്‍ക്ക് ഇത്ര പ്രിയങ്കരനാകുന്നു എന്ന് പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട് .... വിവാദങ്ങള്‍ക്കുള്ള സാഹചര്യം ഒന്നും തന്നെയില്ല എങ്കിലും , ഈ ജനപ്രിയ നായകന്‍ എന്ത് കൊണ്ട് ഇന്ന് നമുക്ക് ഒരു ചര്ച്ചാവിഷയമാകുന്നു .... ഒരു പ്രമുഖ ന്യൂസ്‌ ചാനലിന്റെ ' ന്യൂസ്‌ മേക്കര്‍ ’ മത്സരത്തില്‍ , അവസാന റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലും ദിലീപ് എന്ന മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഉണ്ട് ... ! ആരവങ്ങള്‍ക്കിടയില്‍ ദിലീപ് അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ് .. സൂപ്പര്‍ സ്റ്റാര്‍ സിനിമകളും സൂപ്പര്‍ സംവിധായകരുടെ സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ , ഒരു ചലനവുമുണ്ടാക്കാതെ നില്‍ക്കുമ്പോള്‍ ദിലീപിന്റെ “ മൈ ബോസ്സ് ” എന്ന സിനിമ ഒരു മാസത്തിനു ശേഷവും എല്ലാ തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തി വന്‍ വിജയമായി തല ഉയര്‍ത്തി നില്ക്കു ന്നു... കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു നടന്‍ എന്ന നിലയില്‍ ദിലീപിനും ദിലീപിന്റെ ഹാസ്യത്തിനും ദിലീപിന്റെ സിനിമക്കും ഇന്ന് ലഭിക്കുന്നത്, കേവലം ഒരു മിനിമം ഗ്യാരന്റിയല്ല , മാക്സിമം ഗ്യാരന്റി തന്നെയാണ്......എന്നാണ് അഭിപ്രായം ഡോട്ട് കോം - www.abiprayam.com
ഗ്യാസില്ലെങ്കില്‍ മലയാളിക്ക് “ അടുപ്പാ ” ... ! വ്യത്യസ്തമായ ഒരു സമര മുറയായിരുന്നു മലയാളികള്‍ കണ്ടത് ... വലിയ ബഹളം ഒന്നും ഉണ്ടാക്കാതെ പാര്ട്ടി പ്രവര്ത്ത കര്‍ വഴിയോരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു .. ഒരു പക്ഷെ ഗ്യാസ് ഇല്ലാത്ത അവസ്ഥക്കെതിരായ പോരാട്ടമായോ അല്ലെങ്കില്‍ ഗ്യാസ് ഇല്ലെങ്കിലും ഞങ്ങള്ക്ക് ഒരു പ്രശ്നവുമില്ല എന്ന തക്കീതായോ എങ്ങനെ വേണമെങ്കിലും ഈ സമര മുറയെ വ്യാഖാനിക്കാം ... പക്ഷെ അഭിപ്രായം.കോം ഇതിനെ കാണുന്നത് ഒരു വേറിട്ട , ഗാന്ധിയന്‍ മാര്ഗ്ഗയത്തിലുള്ള ഒരു സമരമായാണ് ... പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരപോരാട്ടത്തില്‍ ചിലപ്പോഴൊക്കെ അക്രമ സമരത്തിന്റെ ഭാഗമാകേണ്ടി വന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിഷേധത്തിന്റെ മുഖച്ഛായ - മാറ്റമായും ഇതിനെ കാണാം .. ! പിക്കറ്റിംഗ് , പണിമുടക്ക്‌ , ഹര്ത്താഇല്‍ തുടങ്ങിയ സമരങ്ങള്‍ ഇനി നമുക്ക് മറക്കാം ...ഇത് പോലുള്ള ക്രിയേറ്റീവ് ആയ സമരമുറകള്‍ തന്നെയാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത് .... ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു ...? - www.abiprayam.com
ഓര്ഡിനറി താരങ്ങള്‍ ഒരു സമൂഹവിവാഹത്തിനെത്തുമ്പോള്‍ ...! 101 പേര്‍ ഒരേ വേദിയില്‍ വച്ച് വിവാഹിതരാകുന്ന “ 101 വെഡിങ്ങ്സ് ” എന്ന സിനിമ . ഓര്ഡിനറി താരങ്ങളേക്കാള്‍ അഭിനയത്തില്‍ മികച്ച നിലവാരം കാഴ്ച വയ്ക്കുന്ന ജയസൂര്യയും സലിം കുമാറും .... ഷാഫിയുടെ ഒരു ഹാസ്യ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു പാട് സാമൂഹ്യ ചിന്തകള്‍ ഉയരുന്നു .... ഈ സിനിമയുമായി ബന്ധപ്പെട്ട ചിന്തയല്ല ..എന്നാലും ഒരു സംശയം ... ഇന്നും സമൂഹ വിവാഹത്തിനു പ്രസക്തിയുണ്ടോ ..? പുതു തലമുറ ഇന്ന് ഒരു പക്ഷെ ഒരിക്കലും അംഗീകരിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു വിവാഹ രീതിയാണ് സമൂഹ വിവാഹം .... ഏതൊരു ചെറുപ്പക്കാരന്റെയും ചെറുപ്പക്കാരിയുടെയും മനസ്സില്‍ തങ്ങളുടെ വിവാഹം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും ... ചിലര്‍ പ്രേമവിവാഹം ഇഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ മാതാപിതാക്കളുടെ നിര്ദ്ദേ ശം അനുസരിച്ച് അവര്‍ ചൂണ്ടികാണിക്കുന്നവരെ വിവാഹം ചെയ്യുന്നു ... ചിലര്‍ ആരാധനാലയത്തിലോ വീട്ടിലോ വച്ച് വിവാഹം ചെയ്യുമ്പോള്‍ , മറ്റു ചിലര്‍ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹം നടത്തുന്നു ... സത്യത്തില്‍ സ്ത്രീധന സമ്പ്രദായത്തിനെതിരായ ഒരു വിപ്ലവ ചിന്തയല്ലേ ഈ സമൂഹ വിവാഹം .... !! www.abiprayam.com
അഭിനയ രംഗത്തും ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ ഗ്രാഫ് ഉയരുമ്പോള്‍ .... ! അന്ന് ഒരു കൌതുകത്തോടെ കാണാന്‍ പോയ " സെക്കന്റ്‌ ഷോ " , ദുല്‍ഖര്‍ നിരാശപ്പെടുത്തിയില്ല ... ! പിന്നീട് ഏറെ പ്രതീക്ഷയോടെ കാണാന്‍ പോയ , ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച " ഉസ്താദ് ഹോട്ടല്‍ " , സിനിമ നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല , ഇങ്ങനെയായിരിക്കണം മലയാള സിനിമ എന്ന് വരെ പറയിച്ചു ... ! " തീവ്രം " കണ്ടിറങ്ങുമ്പോള്‍ , സത്യസന്ധമായി പറയാന്‍ ഒരേ ഒരു വാക്ക് ,, മലയാളത്തിലെ ഭാഗ്യനടന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ തന്മയത്വത്തോടെ , ആ നടനെ ഏല്‍പ്പിച്ച റോള്‍ ഭംഗിയായി ചെയ്തിരിക്കുന്നു ... " തീവ്ര " ത്തിന്റെ തീവ്രത അല്പം കൂടി എന്ന അഭിപ്രായം ഉണ്ടെങ്കിലും , ഇന്ന് മിനിമം ഗ്യാരന്റിയുള്ള ഒരു നടന്‍ ആയി മാറിയ ഇതിലെ യുവ നായകന്‍, തന്റെ അഭിനയ സിദ്ധിയിലൂടെ കാണികളെ തൃപ്തിപ്പെടുത്തിയിരിക്കുന്നു .... കരഞ്ഞു അഭിനയിക്കുന്ന രംഗങ്ങളില്‍ ഒരിക്കലും ഓവര്‍ ആകാതെ , കാണികളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ദുല്‍ഖറിനു സാധിക്കുന്നു . മലയാളം ഈ യുവ നടനെ ഇന്ന് കാണുന്നത് ഒരു താരപുത്രനായി മാത്രമല്ല ... ഒരു ചോക്ലറ്റ് നായകനായുമല്ല ... !! ഭാവിയുള്ള ഒരു അഭിനയ പ്രതിഭയായി തന്നെയാണ് . ! ഇന്നുകളില്‍ എന്ന പോലെ , നന്നായി അഭിനയിക്കാന്‍ അറിയുന്ന ചില താരങ്ങളെങ്കിലും നാളെകളില്‍ മലയാള സിനിമയിലുണ്ടാകും എന്ന പ്രതീക്ഷയോടെ തന്നെയാണ് അഭിപ്രായം ഡോട്ട് കോം . - www.abiprayam.com
മലയാളി യുവത്വത്തിനു എന്ത് കൊണ്ട് “ വിജയ്‌ ” .... ? കമലാ ഹാസനെ പോലെ അഭിനയസിദ്ധിയില്ല ... രജനി കാന്തിനെ പോലെ സ്റ്റൈലുമില്ല .. വിക്രമിന്റെ റേഞ്ച് , സൂര്യയുടെ ചേഞ്ച്‌ ഓവര്‍ ... ഒന്നുമില്ല ...! എങ്കിലും മലയാളി യുവത്വത്തിനു ഇളയ ദളപതി ഇന്ന് ഏറെ പ്രിയപ്പെട്ടവനാണ് . വിജയ്‌ എന്നും ‘ വിജയ്‌ ’ ആയി തന്നെ അഭിനയിക്കുന്നു . എല്ലാ സിനിമയിലും വിജയ്‌, വിജയ്‌ തന്നെയാണ് ... കഥാപാത്രത്തിന് അനുസരിച്ച് വലിയ രൂപമാറ്റമില്ല .. ! ഒരു സിനിമയിലും , വലിയ പരീക്ഷണങ്ങളില്ല . ഒരേ സ്റ്റൈല്‍ , ഒരേ ഗെറ്റ് അപ്പ്‌ , ഒരേ ഭാവം , ഒരേ സംസാര രീതി .. എന്തിനു ഡാന്‍സ് സ്റ്റെപ്പുകള്‍ക്കും ആക്ഷനുമൊന്നും തന്നെ കാര്യമായ വ്യത്യാസങ്ങളില്ല ! എങ്കിലും മലയാളി യുവത്വത്തിനു വിജയ്‌ എന്ന തമിഴ് നടനെ വലിയ ഇഷ്ടമാണ് . കേരളത്തില്‍ ഏറ്റവും ജനകീയനായ അന്യഭാഷാ നടന്‍ ഇന്ന് വിജയ്‌ തന്നെയാണെന്ന് തോന്നുന്നു . ഈ നടന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ട്‌ ധരിച്ചു കൊണ്ട് തിയറ്ററില്‍ എത്തുന്ന ആരാധകര്‍ ആര്‍പ്പു വിളിക്കുകയാണ് . ഇതിനോടകം തന്നെ മികച്ച സിനിമയെന്ന അഭിപ്രായം നേടിയിരിക്കുന്ന “തുപ്പാക്കി” എന്ന സിനിമ അവര്‍ ആഘോഷമാക്കുന്നു . ഇന്ന് യുവാക്കളുടെ ഹരമായി മാറിയ വിജയ്‌ എന്ന നടന്റെ വിജയത്തില്‍ പങ്കാളിയാകുമ്പോള്‍ മലയാളികള്‍ക്ക് എന്ത് കൊണ്ട് വിജയ്‌ ഇത്ര പ്രിയങ്കരനാകുന്നു എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു .... www.abiprayam.com
" മൈ ബോസ്സ് " എന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സിനിമ ... ! പുതു കോര്‍പോറേറ്റ് ജോലി സംസ്ക്കാരത്തിലെ ടാര്‍ജെറ്റിനു വേണ്ടിയുള്ള ഓട്ടപാച്ചിലും പ്രൊമോഷന് വേണ്ടിയുള്ള മത്സരവും സിറ്റുവേഷന്‍ കോമഡിയും കഥ പറയുന്നതിന് വേണ്ടിയുള്ള ബില്‍ഡ് അപ്പുമായി ആദ്യപകുതി ... നാട്ടില്‍ കണ്‍വെട്ടത്ത് മകനെ എപ്പൊഴും കാണണം എന്നാഗ്രഹിക്കുന്ന നന്മയുള്ള ഒരു അച്ഛനെയും വാത്സല്യനിധിയായ അമ്മയെയും പിന്നെ സ്നേഹമുള്ള ഒരു മുത്തശ്ശിയെയും ചുറ്റുംനിര്‍ത്തി കുടുംബബന്ധങ്ങളുടെ സൌന്ദര്യം വരച്ചുകാണിക്കാന്‍ ശ്രമിച്ച ഒരു രണ്ടാംപകുതി ... ഇതാണ് ജനപ്രിയ നായകന്‍ ദിലീപ് നായകനായി എത്തിയ " മൈ ബോസ്സ് " എന്നാ സിനിമയുടെ ചുരുക്കം ... ദിലീപില്‍ നിന്ന് മലയാളികള്‍ എന്താണ് പ്രതീക്ഷിക്കുന്നത് , അതാണ്‌ ഈ സിനിമ . നായകന്‍റെ ബോസ്സായി മംമതയും സുഹൃത്തായി കലാഭവന്‍ ഷാജോണും പിന്നെ അമ്മയും മുത്തശ്ശിയുമോക്കെയായി അഭിനയിക്കുന്നവരും തരക്കേടില്ലാതെ തങ്ങളുടെ റോള്‍ ചെയ്തിരിക്കുന്നു . പക്ഷെ, സായികുമാര്‍ അഭിനയിച്ച അച്ഛന്‍ കഥാപാത്രം വളരെ തന്മയത്വം ഉള്ളതായിരുന്നു . റൂറല്‍ യൂത്തിന്റെ മെട്രോ ജീവിതാനുഭവങ്ങള്‍ , അതിരുകളില്ലാത്ത അവരുടെ സ്വപ്‌നങ്ങള്‍ , എന്നിവ വൃത്തിയായി അവതരിപ്പിക്കുന്നതിനും സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു . ക്വാളിറ്റിയുള്ള ഹാസ്യവും ഗാനങ്ങളും തന്നെയാണ് ഈ സിനിമയുടെ ഹൈ ലൈറ്റ് . അശ്ലീല ഹാസ്യമില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരന്റെ ജീവിതം സന്ദര്‍ഭത്തിനനുസരിച്ചുള്ള തമാശയോടെ അവതരിപ്പിച്ച " മൈ ബോസ്സ് " സ്ത്രീ ജനങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ്. റിലീസ് ദിവസം സ്ത്രീജനങ്ങളെ തിയറ്റരിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത്‌ കൊണ്ടും , സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടന്‍ ദിലീപ് ആയതു കൊണ്ടും , ഈ സിനിമയുടെ അവതരണത്തിന്റെ പ്രത്യേകതകൊണ്ടും ഇതൊരു സ്ത്രീപക്ഷ സിനിമ ആണെന്നാണ്‌ അഭിപ്രായം ഡോട്ട് കോം .... www.abiprayam.com
കേന്ദ്ര മന്ത്രിമാരുടെ " സംസ്ഥാന " സമ്മേളനം .... ! മലയാളികളായ പുതിയ രണ്ടു പേര്‍ കൂടി മന്ത്രിക്കുപ്പായമണിയുമ്പോള്‍, തീര്‍ച്ചയായും കേരളം പ്രതീക്ഷയില്‍ തന്നെയാണ് ..... അതും 2014 ലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന യു .പി .എ. സര്‍ക്കാരിന് , ഇപ്പോഴത്തെ പ്രതിസന്ധികളൊക്കെ തരണം ചെയ്ത് ഒന്ന് പിടിച്ചു നില്‍ക്കണമെങ്കില്‍ ഒട്ടേറെ ജനകീയ കര്‍മ്മ പരിപാടികളും , സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന വികസന പരിപാടികളും ആവിഷ്ക്കരിക്കേണ്ടതായി വരും. ഇപ്പോഴത്തെ എട്ട് മന്ത്രിമാരും ഒരു ചെറിയ പ്രതീക്ഷ തരുന്നുണ്ട് .... ഈ ചെറിയ സംസ്ഥാനെത്തെ സംബന്ധിച്ചിടത്തോളം മന്ത്രിമാരുടെ എണ്ണം മാത്രമല്ല .... അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രാധാന്യം കൂടി നാം ശ്രദ്ധിക്കണം .... കേന്ദ്ര മന്ത്രി സഭയിലെ രണ്ടാമനായി ,ഇന്ത്യയിലെ ഏറ്റവും സുപ്രധാന വകുപ്പായ പ്രതിരോധ വകുപ്പിന്‍റെ അമരക്കാരനായി ,എ .കെ ആന്റണിയും പ്രവാസികാര്യ വകുപ്പിന്‍റെ തലവനായി വയലാര്‍ രവിയുമുണ്ട് .... ആഭ്യന്തര വകുപ്പില്‍ മുല്ലപ്പിള്ളി രാമചന്ദ്രനും വിദേശകാര്യ വകുപ്പില്‍ ഇ . അഹമ്മദും ഭക്ഷ്യവകുപ്പില്‍ കെ .വി . തോമാസും മാനവ വിഭവശേഷി വകുപ്പില്‍ ശശി തരൂരും വ്യോമയാന വകുപ്പില്‍ കെ .സി .വേണുഗോപാലും തൊഴില്‍ വകുപ്പില്‍ കൊടിക്കുന്നില്‍ സുരേഷും മന്ത്രിമാരാണ് ... ഏതായാലും 'എട്ടും ' പൊട്ടും തിരിയാത്തവരല്ല നമ്മുടെ ജനനേതാക്കളായ കേന്ദ്ര മന്ത്രിമാര്‍ എന്ന് നമുക്ക് പ്രത്യാശിക്കാം ... ഒരു സര്‍ക്കാരിന്‍റെ അവസാന കാലത്ത് ചെയ്യാന്‍ സാധ്യതയുള്ള ജനോപകാരപ്രദമായ പദ്ധതികളുടെ യഥാര്‍ത്ഥ ഫലം കേരളത്തിനു ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കാന്‍ , കേരളത്തിന്‍റെ വികസന സ്വപ്‌നങ്ങള്‍ വേഗത്തിലാക്കാന്‍ നമ്മുടെ എട്ട് മന്ത്രിമാര്‍ക്ക് കഴിയട്ടെ ... ഇതിലെ രണ്ടു ക്യാബിനറ്റ് മന്തിമാര്‍ ഒഴികെ എല്ലാവരും തന്നെ വരുന്ന തെരഞ്ഞെടുപ്പിനെ നേരിടേണ്ടാവരായത് കൊണ്ട് , ഇവരുടെ മന്ത്രിസ്ഥാനവും സുപ്രധാന വകുപ്പുകളും കേരളത്തിനു നേട്ടമാകും എന്ന് തന്നെയാണ് അഭിപ്രായം ഡോട്ട് കോം ... ! - www.abiprayam.com
ഞാന്‍ ഒരു സ്വകാര്യം പറയട്ടെ ...!!! സ്വകാര്യ ബസ്സുകള്‍ ഒക്കെപണി മുടക്കാന്‍ പോകുകയാത്രേ ... എല്ലാം വല്ലാത്ത നഷ്ടത്തിലാണ് ഓടുന്നത് ...! കാരണം , ഡീസല്‍ വില കൂടിയില്ലേ ...? അല്ല മാഷേ , ഈ ഡീസല്‍ വില കേരളത്തില്‍ മാത്രമാണോ കൂടിയത് .. ! ഇന്ത്യയില്‍ ഡീസല്‍ വില കൂടിയ ഏക സംസ്ഥാനമാണോ ഈ കേരളം ..! ഈ കേരളം ഇന്ത്യയില്‍ ആണോ ? അപ്പോള്‍ , ഇവിടെ മാത്രം എന്താ ഒരു ബസ്സ്‌ ചാര്‍ജ് വര്‍ദ്ധനവ്‌...! സ്വകാര്യ ബസ്സ്‌ സര്‍വീസ് വല്ലാത്ത നഷ്ടത്തിലാണെന്നാണ് പാവം ബസ്സ്‌ മുതലാളിമാര്‍ പറയുന്നത് , കഷ്ടം .. ! അവര്‍ക്ക് ഈ നഷ്ടം മൂലം മാസത്തില്‍ മൂന്നോ നാലോ ബസ്സ്‌ മാത്രമേ കൂടുതല്‍ ആയി വാങ്ങാന്‍ കഴിയുന്നുള്ളൂ ..!! ഇനി വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കൂടി എടുത്ത് കളഞ്ഞിട്ടു വേണം ആ പട്ടിണി പാവങ്ങളെ ഒന്ന് സഹായിക്കാന്‍ .... ഏതായാലും , ഇനി നമുക്ക് അഞ്ചരക്കുള്ള വണ്ടിയില്‍ ആറു രൂപ കൊടുത്തു പോകാം ...!!! - www.abiprayam.com
അറിവ് അഗ്നിയാണ് .. വെളിച്ചമാണ് ... ! എന്നൊക്കെ പറഞ്ഞ് അതിന്‍റെ പിറകെ പോയവരെയല്ല ... മറിച്ച് , പണ്ട് ഏതോ ഒരു കാടിന്‍റെ മൂലയില്‍ ഇരുന്ന് പാറക്കല്ല് ഉരച്ചു അഗ്നിയുണ്ടാക്കിയ ആ പഴയ തലമുറയെയാണ് നാം മാതൃകയാക്കേണ്ടത് .... ! നല്ല മാര്‍ഗം കാണിച്ചു തന്നവരെയല്ല ... ആ വഴി വെട്ടിയുണ്ടാക്കിയ പൂര്‍വികരെ തന്നെയാണ് നാം മാതൃകയാക്കേണ്ടത് ... ! കുരുന്നുകളെ ..., നിങ്ങള്‍ എഴുതുന്ന ഓരോ അക്ഷരവും നാളെ പൊള്ളുന്നവയാകണം .. നിങ്ങള്‍ എഴുതുന്ന ഓരോ അക്ഷരവും നാളെ വസന്തം തീര്‍ക്കണം .. നിങ്ങള്‍ എഴുതുന്ന ഓരോ അക്ഷരവും നാളെ ആയിരങ്ങളുടെ കണ്ണീര്‍ ഒപ്പണം ... ജീവിതയാത്രയില്‍ നിങ്ങള്‍ ഇന്ന് മുതല്‍ അക്ഷരങ്ങള്‍ എഴുതി തുടങ്ങുന്നു .... എന്നും എഴുതണം .... ! എഴുതാന്‍ കഴിയണം ..... അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് അഭിപ്രായം ഡോട്ട് കോമിന്‍റെ ഹൃദയംനിറഞ്ഞ ആശംസകള്‍.................. - www.abiprayam.com
ലാലേട്ടന് എന്തിനാടാ ബ്ലാക്ക്‌ ബെല്‍റ്റ്‌ ..? ബാസ്ക്കിംഗ് പഠിച്ചിട്ടില്ല... പിന്നെ ഗരാട്ടെ ... അത് പഠിക്കണംന്നു ആഗ്രഹണ്ടാര്‍ന്നു .. നടന്നില്ല , പിന്നെ ഗളരിപ്പയറ്റ് , കുറേക്കാലം പഠിക്കണം പഠിക്കണം ന്ന് പറഞ്ഞ് നടന്നു .... ടൈം കിട്ടിയില്ല ..ആകെ അറിയാവുന്നത് നല്ല നാടന്‍ തല്ലാ ... ! അതൊരു ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പൊന്നും കിട്ടാതെ ഇടിച്ചു തെറിപ്പിച്ച പല്ലൊക്കെ ഒരു വലിയ ഹോര്‍ലിക്ക്സ് കുപ്പിയില്‍ ഇട്ടു സൂക്ഷിച്ചു വച്ച .... ആ നായക കഥാപാത്രത്തിനെ മലയാളിക്ക് മറക്കാന്‍ കഴിയില്ല ... പഠിക്കാന്‍ കഴിഞ്ഞില്ലേലും മോഹന്‍ ലാലിന് ഗരാട്ടെയില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ കിട്ടുമ്പോള്‍ മലയാളി സന്തോഷിക്കുന്നു .... 78 ലോ മറ്റോ ഒരു ഗുസ്തി ചാമ്പ്യന്‍ ആയിരുന്നുവെത്രേ മോഹന്‍ലാല്‍ ... !! പദവികള്‍ എന്നും ഒരു അലങ്കാരമാണ് . ചിലപ്പോഴൊക്കെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ പദവികള്‍ക്ക് പിറകെ പോകുകയാണോ , അതോ പദവികള്‍ സൂപ്പര്‍ സ്റ്റാറുകളുടെ പിറകെ വരികയാണോ എന്നൊക്കെ നമുക്ക് സംശയം തോന്നാറുണ്ട് . എന്തൊക്കെയായാലും ചില പദവികള്‍ സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ അങ്ങനെ ഇരിക്കുമ്പോള്‍ ആ പദവിക്കും ഒരു താര പരിവേഷം ലഭിക്കുന്നു. അത് ഡോക്ടറേറ്റ് ആയാലും ലഫ് . കേര്‍ണല്‍ പദവിയായാലും , പത്മശ്രീയായാലും .. ഇത്തരം പദവികള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനെകുറിച്ച് ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞ മലയാള സിനിമകള്‍ നമുക്ക് മറക്കാം ... ഇത് പക്ഷെ അങ്ങനെയെല്ല , സൌത്ത് കൊറിയന്‍ ഗവണ്മെന്റിന്‍റെ കീഴിലുള്ള വേള്‍ഡ് തായ്ക്കൊണ്ടയുടെ ഓണററി ബ്ലാക്ക്‌ ബെല്‍റ്റ്‌ ആണ് ... ! ഇത് മോഹന്‍ ലാലിന് കിട്ടുമ്പോള്‍ , മലയാള സിനിമക്കും അഭിമാനിക്കാന്‍ വകയുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍ ... എന്തൊക്കെയായാലും , അമേരിക്കയില്‍ വീണ്ടും ഒരു ഗുസ്തി മത്സരത്തിനു തയ്യാറെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയ്ക്കും , പിന്നെ ഈ ലോകത്ത് ഏതു സ്റ്റേജ് ഷോക്ക് പോയാലും, ആ സ്റ്റേജിലുള്ള കലാകാരിമാരെ എടുത്തുയര്‍ത്തുന്ന വെയിറ്റ് ലിഫ്റ്റിംഗ് താരം ഷാരൂക് ഖാനുമൊക്കെ ലഭിച്ച ഒരു പദവി തന്നെയാണ് നമ്മുടെ മോഹന്‍ ലാലിനും കിട്ടുന്നത് ... അതുകൊണ്ട് , ലൈറ്റ് ആയി അഭിമാനിക്കാന്‍ മലയാള സിനിമ പ്രേമികള്‍ക്കും വകയുണ്ട് എന്ന് ... ! - www.abiprayam.com
ലാല്‍ ജോസ് വിജയം ആവര്‍ത്തിക്കുമ്പോള്‍ ....! ഒരേ പാറ്റെണിലുള്ള സിനിമകള്‍ എടുക്കുന്ന മുന്‍നിര സംവിധായകരില്‍ നിന്നും വ്യത്യസ്തനാണ് ലാല്‍ ജോസ് . ഒരു മറവത്തൂര്‍ കനവില്‍ തുടങ്ങി ഇന്ന് അയാളും ഞാനും തമ്മില്‍ വരെ എത്തി നില്‍ക്കുന്ന, മലയാളത്തിലെ സമര്‍ത്ഥനായ ഒരു സംവിധായകന്‍ ..! പ്രണയത്തിനേക്കാള്‍ മഹത്വം താലിക്കുണ്ടെന്നു മലയാളിയെ ഓര്‍മിപ്പിച്ച ചന്ദ്രന്‍ ഉദിക്കുന്ന ദിക്കിലും കണ്ണീര്‍ കലര്‍ത്തി കുടുംബ കഥ പറഞ്ഞ അച്ഛനുറങ്ങാത്ത വീട്ടിലും ആ പ്രതിഭ കണ്ടറിഞ്ഞവരാണ് മലയാളികള്‍ . കള്ളന്‍റെ കഥ പറഞ്ഞ മീശമാധവനിലും കടലിന്‍റെ പശ്ചാത്തലത്തില്‍ പറഞ്ഞ ചാന്തുപൊട്ടിലും ക്യാമ്പസ് കഥ പറഞ്ഞ ക്ലാസ്സ്‌ മേറ്റ്സ് ലും ആ വിജയ ശില്പിയെ മലയാള സിനിമ തിരിച്ചറിഞ്ഞതാണ് ... ! വൃത്തിയായി സിനിമയില്‍ രാഷ്ട്രീയം എങ്ങനെ പറയാമെന്നു ആ ചലച്ചിത്രകാരന്‍ അറബിക്കഥയിലൂടെ കാണിച്ചു തന്നു ...മാത്രമല്ല , മലയാള സിനിമയുടെ പുതിയ ട്രെന്‍ഡ് എന്ന് പറയപ്പെടുന്ന, ന്യൂജെനറെഷന്‍ സിനിമയും തനിക്കു വഴങ്ങും എന്ന് ഡയമണ്ട് നെക്ലസിലൂടെ തെളിയിച്ചു ... ഒടുവില്‍ ‘ അയാളും ഞാനും തമ്മില്‍ .. ’ എന്ന സിനിമയിലും ആ വിജയം ആവര്‍ത്തിക്കുമ്പോള്‍ .... സംവിധായകന്‍റെ ജനകീയത സ്വഭാവവും സിനിമയുടെ വിജയത്തിന് കാരണമാകും എന്നാണ് അഭിപ്രായം ഡോട്ട് കോം ...! -- www.abiprayam.com
ഈ മലയാളീസ് എന്താ 'അയ്യാ ...' ഇങ്ങനെ !! ഞാനുള്‍പ്പെടെയുള്ള സകലമാന മലയാളീസും ഇങ്ങനെയാണ് ... വളര്‍ന്നു വരുന്ന കലാകാരന്മാരെ അംഗീകരിക്കാന്‍ മാത്രം വലിയ ബുദ്ധിമുട്ടാണ് .. ഒരു മലയാളിയുടെ പൊതു സ്വഭാവം അങ്ങനെയാണത്രെ... ! എങ്ങനെയായാലും ഒരു മലയാളിയല്ലേ ... ? ലോകം അറിയട്ടെ എന്ന് ചിന്തിക്കുന്നില്ല .. പ്രോത്സാഹിപ്പിക്കുന്നില്ല .. !! രണ്ടു നല്ല അഭിപ്രായം പറയുന്നില്ല ..... നമ്മുടെ നാട്ടില്‍ നിന്നും ഒരാള്‍ അങ്ങു വളര്‍ന്നു ആകാശംമുട്ടെ നില്‍ക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ നമ്മളും സന്തോഷിക്കേണ്ടതല്ലേ .. നമ്മുടെ ഒരു മലയാളി പയ്യന്‍റെ ബോളിവുഡ് സിനിമ കളിക്കുന്ന സിനിമാ ടാക്കീസില്‍ ഒരു തിക്കും തിരക്കുമില്ലാതെ ടിക്കറ്റ്‌ എടുക്കാം എനിരിക്കേ .... നമ്മള് ഏതോ ഒരു തമിഴ് നടന്‍ സൂര്യയുടെ ' സയാമീസ് ഇരട്ടകള്‍' കാണാന്‍ ക്യൂ നില്‍ക്കുന്നു ... കയ്യടിക്കുന്നു ...ആര്‍പ്പു വിളിക്കുന്നു ... ഒടുക്കത്തെ ഇംഗ്ലീഷ് ആണ് .. ' കറുത്ത സല്‍മാന്‍ ' ആണ് എന്നൊക്കെ ലോകം വിളിച്ചു പറയുമ്പോള്‍ നമ്മള് ചുമ്മാ അതും ഇതും പറഞ്ഞ് .. എന്താ അയ്യാ ... ? ഈ മലയാളീസ് ഇങ്ങനെ ... !! www.abiprayam.com
" ലീഗാണ് ഞമ്മടെ കേരളം ഭരിക്കുന്നത്‌ ...! കുഞ്ഞാലിക്കുട്ടി സാഹിബാണ്‌ ഞമ്മടെ മുഖ്യമന്ത്രി .. ! പാണക്കാട് തങ്ങളാണ് ഞമ്മടെ ഗവര്‍ണര്‍ ... ! ലീഗ് പറയുന്നതാണ് ഇവിടെ നടക്കുന്നത് .....! ലീഗ് പറയുന്നതേ ഇവിടെ നടക്കൂ .... ! " ലീഗ് പ്രവര്‍ത്തകര്‍ അല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു യാഥാര്‍ത്ഥ്യം ... ഒരു ലീഗ് നേതാവിന് അങ്ങനെ പറയാം .... പക്ഷെ കേരളം ഭരിക്കുന്ന ഒരു മന്ത്രി അങ്ങനെ പറയരുത് ...! അതും ലീഗിലെ എന്നല്ല , കേരളത്തിലെ തന്നെ ഏറ്റവും മികച്ച മന്ത്രി എന്ന് പേരെടുത്ത ഒരു നേതാവ് ...! പറഞ്ഞത് യാഥാര്‍ത്ഥ്യം ആണെങ്കിലും , ഉയര്‍ന്നു ചിന്തിക്കുന്ന കേരള ജനതയുടെ മുഖത്ത് നോക്കി ഇങ്ങനെ അഹങ്കരിക്കരുതായിരുന്നു ... മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വില ഇടിയുമ്പോള്‍ ... ഇതും കേള്‍ക്കേണ്ടി വരും ... ഇതിനപ്പുറവും കേള്‍ക്കേണ്ടി വരും .... -- www.abiprayam.com
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മാത്രം എങ്ങനെ ഒരു യുദ്ധമാകുന്നു ..? വര്‍ഷങ്ങളോളം നമ്മുടെ ജന്മ നാടിന്‍റെ മക്കളെ അടിമകളാക്കിയ ഇംഗ്ലണ്ടിനോട് ഇല്ലാത്ത എന്ത് ശത്രുതയാണ് നമുക്ക് പാക്കിസ്ഥാനോടുള്ളത് ... ? ഒരു കുടുംബമായിരുന്നു നമ്മള്‍ ...! എന്നിട്ടും .... ? ശരിക്കും സഹോദര രാജ്യങ്ങള്‍ തന്നെയല്ലേ ഇന്ത്യയും പാക്കിസ്ഥാനും ... ! അങ്ങനെ വിളിച്ചു പഠിക്കേണ്ട നാടിനെ നാം ശത്രു രാജ്യം എന്ന് വിളിച്ചു ശീലിച്ചു ... അതിനു കാരണമായി ഒരുപാട് ചരിത്ര സംഭവങ്ങള്‍.. നാം പരസ്പരം പോരടിച്ചു .. ! ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഒരു രംഗത്തും ഒരു എതിരാളിയാകുവാന്‍ കഴിയാത്ത ആ രാജ്യം , ഇന്ത്യയോടു മത്സരിക്കാന്‍ , മത്സരിച്ചു വിജയിക്കാന്‍ കഴിയുന്ന ഒന്നായി ക്രിക്കറ്റിനെ കാണുന്നു ... ഏറ്റവും കുറഞ്ഞത്‌ ഒപ്പത്തിനൊപ്പം , ഒന്ന് പിടിക്കാന്‍ കഴിയുന്ന ഒന്നായി ക്രിക്കറ്റ് മത്സരത്തെ പാക്കിസ്ഥാന്‍ കാണുന്നു ... ലോക മാധ്യമങ്ങളും ഇതിനു ഒരു അമിത പ്രാധാന്യം നല്‍കുന്നു .... വേറെയൊരു കായിക മത്സരത്തിലും ഇല്ലാത്ത ഒരു വികാരം ... അതല്ലേ നമുക്ക് ഇന്ത്യ - പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ കാണാന്‍ കഴിയുന്നത്‌ , ഇത് കായിക വിനോദം മാത്രമാണ് ,, നമുക്ക് സന്തോഷിക്കാം .... !!ഇവിടെ ശത്രുത നമുക്ക് മറക്കാം .... !! www.abiprayam.com
നല്ല ഭര്‍ത്താക്കന്മാരെയും മാറിയ കൊച്ചമ്മമാരെയും കൊച്ചിയിലെ ' ട്രിവാന്‍ഡ്രം ലോഡ്ജ് ' പരിചയപ്പെടുത്തുന്നു ... തൂവാനത്തുമ്പികളുടെ പ്രേതം വിട്ടൊഴിയാത്ത കഥാകൃത്ത്‌ ... ! പിന്നെ , കോക്ക് ടൈല്‍ - ബ്യൂട്ടിഫുള്‍ കൂട്ടുകെട്ട് .. തീര്‍ത്തും ഒരു പുരുഷ പക്ഷ സിനിമ തന്നെ ... !!! കുറേ രസകരമായ കഥാപാത്രങ്ങള്‍ , മുഹൂര്‍ത്തങ്ങള്‍ .... അതില്‍ അടങ്ങാത്ത " ദാഹ "വുമായി ( സിനിമയില്‍ പതിവ് പോലെ പച്ച മലയാളം ) " മണ്ണിന്‍റെ " മണം അറിയാന്‍ , ഡിവോര്‍സ് അപേക്ഷ കൊടുത്ത ശേഷം ലോഡ്ജിലേക്ക് ഫ്രീ ബേര്‍ഡ് ആയി എത്തുന്ന എഴുത്തുകാരി ... തന്‍റെ ദഹനക്കേട് മാറ്റുവാന്‍ ഒരുത്തി വരും എന്ന പ്രതീക്ഷയോടെ ലോഡ്ജില്‍ താമസിക്കുന്ന , അല്പം ' കുറവുള്ള ', പല്ലില്‍ കമ്പി യുള്ള നായകന്‍ ... ! അവിടെ കാമശാസ്ത്രം , ലക്ഷണ ശാസ്ത്രം എന്നിവ ഹൃദസ്ഥമാക്കിയ, വനിതാ പോലീസ് എന്ന ആയിരാമത്തെ മോഹം പേറി നടക്കുന്ന മധ്യവയസ്കന്‍ , സിനിമാ മോഹവുമായി നടക്കുന്നവര്‍ , മിമിക്രിക്കാര്‍ , ജിമ്മുകാര്‍ , വൃദ്ധരായ പാചകക്കാരിയും സംഗീത അധ്യാപകനും ... ലോഡ്ജ് സമ്പന്നമാണ് .... ! ഇന്നത്തെ യുവാക്കള്‍ക്ക് വേണ്ട എല്ലാ ചേരുവയും ഇവിടെയുണ്ട് ... ആന കരിമ്പിന്‍കാട്ടില്‍ കയറുന്നത് പോലെയുള്ള ദാമ്പത്യ ജീവിതവും , പഠിപ്പും വിവരവുമില്ലാത്ത , അല്പം മണ്ടത്തരമുള്ള ഭര്‍ത്താക്കന്മാരുമാണ് ഇന്നത്തെ ജീവിതത്തിനു നല്ലത് എന്ന് കരുതുന്ന ആധുനിക ഭാര്യമാര്‍ ... അതിനിടയില്‍, വിദേശ പെര്‍ഫ്യൂമിനെക്കള്‍ സുഗന്ധം പോണ്ട്സ് ഡ്രീം ടാല്‍ക്കിനും , പിന്നെ , യുവത്വത്തിലെ സ്നേഹത്തെക്കാള്‍ എത്രയോ മാധുര്യം കൌമാര സ്നേഹത്തിനുമാണെന്നും ഈ സിനിമയില്‍ ഹൃദയ സ്പര്‍ശിയായി തന്നെ അവതരിപ്പിച്ചു ... ! പുരുഷന്‍റെയും സ്ത്രീയുടെയും പിന്‍വശത്തെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ അത് ന്യൂ ജെനരേഷന്‍ സിനിമയാകില്ല എന്നത് കൊണ്ട് ...അതും ഇവിടെ പറഞ്ഞിരിക്കുന്നു ... ഏതായാലും വി .കെ .പ്രകാശ്‌ യുവാക്കളെ ഈ ലോഡ്ജില്‍ ഒന്ന് കയറ്റും ....! കുട്ടികളുടെ ' ഹായ് ബൈ ' ബന്ധവും സ്നേഹവും അവരുടെ തമാശകളും പ്രേമഗാനവും അതി മനോഹരമായിരിക്കുന്നു ... ഇന്നത്തെ സമൂഹത്തില്‍ പുരുഷന്‍റെ ധാര്‍മ്മികതയുടെ പകുതി മൂല്ല്യം പോലും സ്ത്രീകള്‍ക്കില്ല എന്ന് അനൂപ്‌ മേനോന്‍ തന്‍റെ കഥയിലൂടെയും കഥാപാത്രത്തിലൂടെയും ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുന്നു ... യുവാക്കളുടെ കയ്യടിയോടെ തന്നെ അവസാനിപ്പിക്കുന്ന ' ട്രിവാന്‍ഡ്രം ലോഡ്ജ് ' ഒരു ചോദ്യം ബാക്കി വച്ചിരിക്കുന്നു ... " നമ്മളെ ഒക്കെ പടം ആക്കിയല്ലേ ...? " .............. www.abiprayam.com
ഇവരുടെ സിനിമ ഇങ്ങനെ തന്നെ ആയിരിക്കും ... ഉറപ്പ് ..!!! ഈ മുന്‍ധാരണ പല സംവിധായകരെയും ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നു .... ഷാജി കൈലാസ് , രാജസേനന്‍ എന്നിവര്‍ മുതല്‍ പ്രിയദര്‍ശന്‍ , സത്യന്‍ അന്തിക്കാട് എന്നിവര്‍ക്ക് വരെ സംഭവിച്ചത് മറ്റൊന്നുമല്ല .... സജി സുരേന്ദ്രനും സംഭവിക്കുന്നതും അത് തന്നെ .... !! എന്തെങ്കിലും പുതുമ പ്രതീക്ഷിച്ചു തീയറ്റരില്‍ എത്തുന്ന പ്രേക്ഷകര്‍ നിരാശരാകുന്നു ... അത് തന്നെയാണ് " ഹസ്ബണ്ട്സ് ഇന്‍ ഗോവ " ക്കും സംഭവിച്ചത് ... ഒരേ പാറ്റേണില്‍ സിനിമ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാകുമായിരിക്കാം .... പിന്നണി പ്രവര്‍ത്തകര്‍ അത്രേ പ്രതീക്ഷിച്ചു കാണൂ ..! അത് കൊണ്ട് അക്കാര്യത്തില്‍ മാത്രം ... അവര്‍ പാതി വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം ... എന്നാലും ഒരു സംവിധായകന്‍ എന്ന നിലയില്‍ വല്ലപ്പോഴെങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറാകണം എന്നാണ് അഭിപ്രായം ഡോട്ട് കോം ... ! " ഏതൊരു പുരുഷനും ഒരു സ്ത്രീയുടെ വയറ്റില്‍ പത്തു മാസം കിടന്നിട്ടാണ് .....!!" എന്ന ഒടുക്കത്തെ ഫെമിനിസ്റ്റ് ഡയലോഗിനു കൊടുക്കുന്ന മറുപടിയും കുട്ടികള്‍ ഉണ്ടാകാന്‍ അമ്പലത്തില്‍ നേര്‍ച്ചയായി ഉരുളുന്ന ജയസൂര്യയുടെ ഡയലോഗിനു കിട്ടുന്ന കയ്യടിയും മായാമോഹിനി സ്റ്റാന്‍ഡേര്‍ഡ് ഹാസ്യത്തിന് ഉദാഹരണങ്ങളാണ് .... നമ്പര്‍ 20 മദ്രാസ്‌ മെയില്‍ എന്ന സിനിമയുടെ ഓര്‍മ്മപ്പെടുത്തല്‍ ഇന്നസെന്‍റ് കഥാപാത്രത്തിലൂടെയും പാട്ടുകളിലൂടെയും ശ്രമിച്ചു എങ്കിലും , അത്രയ്ക്ക് അതങ്ങ് ഏറ്റോ എന്ന് ഒരു സംശയം ... !! ഗോവ കണ്ട ഒരു സുഖം .... അല്ലാതെ കൂടുതലായി എന്ത് ...? സിനിമയുടെ ക്ലൈമാക്സിലെത്തിക്കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി ... പക്ഷെ സിനിമ കഴിഞ്ഞപ്പോള്‍ ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ പരിചയപ്പെടുത്തിയ രീതി വളരെ നന്നായിരിക്കുന്നു .... സിനിമ എങ്ങനെ എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം .... " ആ .. വെറുതെ ഒന്ന് കാണാം ... !! അത്ര തന്നെ ....!!" www.abiprayam.com
പുതിയ 'ചട്ടക്കാരി ' യോടെ റീ മേയ്ക്ക് പരിപാടി നമ്മള് നിര്‍ത്തി ...!! പമ്മന്‍ .. മലയാളി യുവത്വത്തെ വായനശാലകളിലേക്ക് കൈപിടിച്ചു കൊണ്ടുപോയ ഒരു നാമം ... ! ഇദ്ദേഹത്തിന്‍റെ ഒരു പുസ്തകത്തിന്‍റെ അഞ്ചും ആറും കോപ്പികള്‍ വീതം ഉണ്ടായിരുന്നു ... ഗ്രാമീണ വായനശാലകളില്‍ ... ആ പമ്മന്‍റെ 'ചട്ടക്കാരി ' അന്ന് ലക്ഷ്മിയുടെ രൂപത്തിലും ഭാവത്തിലും വന്നപ്പോള്‍ മലയാളികള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചതാണ്‌ ... അതേ പമ്മന്‍റെ കഥ .. അതേ തോപ്പില്‍ ഭാസിയുടെ തിരക്കഥ ... !! എന്നിട്ടും പുതിയ ' ചട്ടക്കാരി' ക്ക് എന്ത് പറ്റി ... ? നീലത്താമരയുടെയും രതിനിര്‍വേദത്തിന്‍റെയും പാതയില്‍ രേവതി കലാമന്ദിരം അണിയിച്ചൊരുക്കിയ ഈ സിനിമ വിജയിക്കും എന്ന് തോന്നുന്നില്ല ... ! സിനിമ ഇഴഞ്ഞു നീങ്ങുമ്പോഴും ഇതിലെ ദൃശ്യഭംഗി ഗംഭീരമായിരിക്കുന്നു എന്ന് പറയാതെ വയ്യ ... ' നിലാവേ' എന്ന ഗാനവും ' ഓ മൈ ജൂലീ ...' എന്ന ഗാനവും കൊള്ളാം ... ഷംന കാസിം എന്ന യുവ നായികക്ക് ടൈറ്റില്‍ റോള്‍ ചെയ്യാന്‍ അവസരം ലഭിച്ചു എന്നതില്‍ കവിഞ്ഞ് ഈ സിനിമയില്‍ ഒരു മികച്ച അഭിനയ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല ... ഇന്നസെന്‍റ് പോലും അഭിനയത്തില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല ... ഒരു കാലത്തെ തരംഗമായിരുന്ന ' ചട്ടക്കാരി ' പുതിയ പതിപ്പ് കണ്ട് പുറത്തിറങ്ങുമ്പോള്‍ ... ആരും ഈ സിനിമയിലെ നായകനായി പോകും ,, ' ശശി ' ...!! -- www.abiprayam.com
ഞങ്ങളുടെ ' യു വി ' തിരിച്ചു വരുമ്പോള്‍ ... ! ലോകം കാത്തിരിക്കുകയായിരുന്നു ... ഒരു ഓവറിലെ ആറു ബോളിലും സിക്സര്‍ അടിക്കുന്നത് കാണാനൊന്നുമല്ല ... അതൊന്നും ഇവിടെ ആര്‍ക്കും കാണണമെന്നില്ല .. പക്ഷെ , ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ ഇന്ത്യ യുടെ നീല ജേഴ്സിയുമണിഞ്ഞ് യുവരാജ് സിങ്ങിനെ കാണണമെന്നുണ്ടായിരുന്നു .. വെടിക്കെട്ടിന് തിരി കൊളുത്തി രാജ്യത്തെ വിജയ തീരത്തെത്തിക്കാന്‍ ക്രീസിലേക്ക് ചാടി വീഴുവാനും ... ബൌണ്ടറി ഉറപ്പായ എതിരാളികളുടെ ഷോട്ടുകള്‍ തടഞ്ഞ് കൊണ്ട് ഗ്രൗണ്ടില്‍, ഫീല്‍ഡിംഗ് കലയ ില്‍ പുതിയ പരീക്ഷണങ്ങള്‍ തീര്‍ക്കാനും ഇന്ത്യയുടെ ആരാധകര്‍ക്ക് ഈ പോരാളിയെ വേണമായിരുന്നു ... അതുകൊണ്ട് തന്നെ അവരുടെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായിരിക്കുന്നു ... ഗാലറിയിലേക്കും അതിര്‍വരമ്പിലേക്കും കണ്ണോടിച്ചു കൊണ്ട് യു വി തിരിച്ചു വരുമ്പോള്‍ ഗൌരവം അടക്കി പിടിച്ചുള്ള മുഖ ഭാവവും ബൌളര്‍മാര്‍ക്ക് നേരെയുള്ള രൂക്ഷമായ ആ പോരാളിയുടെ നോട്ടവും ... വീണ്ടും നമുക്ക് സ്വന്തമാകുന്നു .... വീണ്ടും , നമ്മുടെ യുവ രാജ് സിങ്ങിന്‍റെ അശ്വമേധം തുടങ്ങുന്നു .... www.abiprayam.com
അച്ചുമാമന് പകരമാകുമോ കുഞ്ഞമ്മ ... ? കേരളത്തിലെ വിപ്ലവ നായിക ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം എ . കെ . ജി . സെന്‍ററിന്‍റെ പടിവാതിലില്‍ എത്തുമ്പോള്‍ , പാര്‍ട്ടിയിലെ ജനകീയ നായകന്‍ പുറത്തേക്കുള്ള വഴി വെട്ടുകയാണ് ...! ചിലരുടെ 'വസന്തത്തിന്‍റെ വഴി'കള്‍ മറ്റു ചിലര്‍ക്ക് കനല്‍ വഴികളാകും ... അതൊരു പ്രകൃതി നിയമമാണ് ...! ' വസന്തത്തിന്‍റെ കനല്‍വഴികള്‍ ' എന്ന സിനിമയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സഖാവ് കുഞ്ഞമ്മ എത്തുമ്പോള്‍ , അത് പാര്‍ട്ടിയിലേക്കുള്ള തിരിച്ചു വരവിന്‍റെ സൂചന തന്നെയാണെന്ന് കരുതുന്നവരുണ്ട് ... മറുവശത്ത്‌ ' നേരറിയാന്‍ സി .ബി .ഐ ' അന്വേഷണം തന്നെ വേണം എന്നാവശ്യപ്പെട്ടുകൊണ്ട് സഖാവ് അച്ചുമാമന്‍ പ്രസ്താവനയിറക്കുമ്പോള്‍ , ക്ഷീണിതനായ കളിക്കാരനെ മാറ്റി കൂടുതല്‍ ക്ഷീണിതയെ കളിക്കളത്തിലേക്ക് ' സബ്സ്ടിട്ട്യുറ്റ് , ആയി ഇറക്കുമോ എന്നാണ് കാണികള്‍ നോക്കിക്കൊണ്ടിരിക്കുന്നത് .. അച്ചുമാമന് പകരമാകുമോ കുഞ്ഞമ്മക്കാകുമോ .. എല്ലാം മാധ്യമ സിന്‍ഡിക്കെറ്റിന്‍റെ സങ്കല്പം മാത്രമായിരിക്കും ... !! -- www.abiprayam.com
സച്ചിന്‍ തെണ്ടുല്‍ക്കര്‍ " പാട്ട് " നിര്‍ത്തണോ .... ? സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നാണ് മുതിര്‍ന്നവര്‍ പറയുക .... പറഞ്ഞു വരുന്നത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കളി നിര്‍ത്തുന്നതിനെ കുറിച്ചാണ് ... ബഹുമാനപ്പെട്ട രാജ്യസഭ എം .പി , മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ സത്യത്തില്‍ ക്രിക്കറ്റ്‌ കളി നിര്‍ത്താറായോ ..! നൂറു നൂറ് പൂക്കള്‍ വിരിയുന്നു എന്ന് പറയുന്നത് പോലെയാണ് ഇന്ത്യക്കാര്‍ ചങ്കിടിപ്പോടെ നോക്കി നിന്നിരുന്ന സച്ചിന്‍റെ ബാറ്റില്‍ നിന്ന് നൂറുകള്‍ വിരിഞ്ഞത് ... ക്രിക്കറ്റ്‌ ' ലോകത്തിനു ' ഇന്ത്യ എന്നാല്‍ സച്ചിന്‍ മാത്രമായിരുന്നു .... ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ ഇനിയെന്നും സച്ചിന്‍ മാത്രമായിരിക്കുമെന്ന് ചിന്തിച്ചവരും ആഗ്രഹിച്ചവരുമാണ് സച്ചിന്‍റെ ആരാധകര്‍ .. വലംകൈ കൊണ്ട് ബാറ്റു വീശി സേവാഗിനോടൊപ്പം ആകാശത്തേക്ക് നോക്കി സച്ചിന്‍ ഇറങ്ങി വരുമ്പോള്‍ .... ടി .വി. ക്കു മുന്‍പില്‍ കര്‍പ്പൂരം കത്തിച്ചു വച്ച് തൊഴു കയ്യോടെ നിന്നിരുന്ന ഒരു ജനതയുണ്ട് .... സച്ചിന്‍ ഔട്ട്‌ ആകുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ , ടി .വി .യും ഓഫ്‌ ചെയ്ത്... കിടക്കയില്‍ പോയി കിടന്ന് .. തലയണ മുഖത്തോടു ചേര്‍ത്തുപിടിച്ചു കരഞ്ഞിരുന്ന .. ക്രിക്കറ്റ് ആണ് ഞങ്ങളുടെ മതം എന്നും ... സച്ചിന്‍ ആണ് ഞങ്ങളുടെ ദൈവം എന്നും ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന ആരാധകര്‍ ... അവര്‍ വരെ പറയുന്നു ... പ്രിയപ്പെട്ട സച്ചിന്‍ സമയമായിരിക്കുന്നു ..... !! www.abiprayam.com
ഓരോ ഓണവും ഓര്‍മ്മപ്പെടുത്തലാണ് ... പിന്നിട്ട വഴികളെ , ബാല്യ കാല സ്മരണകളെ , മാതാ പിതാക്കളെ , കൂട്ടുകാരെ .... ജീവിത പരീക്ഷകളെ , പരീക്ഷണങ്ങളെ .... സ്വപ്നങ്ങളെ .... എല്ലാം ഒരിക്കല്‍ കൂടി ഓര്‍മ്മിക്കപ്പെടുന്നു ... അവയില്‍ നഷ്ടങ്ങളുണ്ട് ... പെയ്തു തീരാത്ത കണ്ണീരുണ്ട് .... ഉപ്പുണ്ട്‌ ... മധുരമുണ്ട് ... കയ്പ്പുണ്ട്‌ ... !! എല്ലാം കാണാന്‍ ആരോ വരുമെന്ന ഒരു പ്രതീക്ഷയുണ്ട് ..... ഇപ്പോഴും മാനം തെളിഞ്ഞിട്ടില്ല .... മനസ്സു നിറഞ്ഞിട്ടില്ല .... !! എന്നാലും ആണ്ടിലൊരിക്കലുള്ള ഒരു പൊന്നോണം അല്ലേ കൂട്ടുകാരേ ... അഭിപ്രായം ഡോട്ട് കോം ആശംസിക്കുന്നു .... എന്നും ഓണമായിരിക്കട്ടെ .... www.abiprayam.com
മലയാള സിനിമയുടെ ' താപ്പാനയോട് ' ഒരു വാക്ക് ... ! മകനെ കണ്ട് പഠിക്കണം എന്നായിരുന്നു പറയേണ്ടിയിരുന്നത് ... പക്ഷെ , മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോട് എങ്ങനെയാ അങ്ങനെ ഒക്കെ പറയാ .. ! താപ്പാന കേവലം ഒരു ശരാശരി സിനിമ മാത്രമാണ് ... സൂപ്പര്‍ സ്റ്റാറിന്റെ ഈയിടെയായുള്ള സിനിമകള്‍ ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന കാരണം കൊണ്ടായിരിക്കാം ഇതെങ്കിലും എന്ന പ്രതീക്ഷയോടെ മമ്മൂക്കയുടെ ഈ സിനിമയും റിലീസ്‌ ദിവസം ആദ്യ ഷോ തന്നെ കണ്ടത് ..., ജോണി ആന്റണിയുടെ ' തുറുപ്പുഗുലാനെ' ക്കാള്‍ മികച്ച ഒരു സിനിമ ,ജയിലില്‍ നിന്നു ഒരേ സമയം ഇറങ്ങി വരുന്ന നായകനും നായികയും എന്ന സൂപ്പര്‍ ത്രെഡ് , തുടക്കത്തിലുള്ള ഒരു നല്ല നിലവാരമുള്ള ഒരു ' അപകട സീന്‍ ' , മമ്മൂട്ടിക്കു മാത്രമായി പ്രത്യേകം ' ഡിസൈന്‍ ' ചെയ്ത ഡാന്‍സ് സ്റ്റെപ്പുകള്‍ , ഒരു ഗംഭീര സിനിമ എന്ന് തോന്നിപ്പിക്കുന്ന തുടക്കം , വിദ്യാസാഗറിന്റെ നല്ല ഒരു പാട്ട് , 'നൂലുണ്ട' യുടെ ( ക്ഷമിക്കണം ആ നടന്റെ പേര് അറിയില്ല ) കഥാപാത്രമായ ചേട്ടത്തി സാബു വിന്റെ ക്ലാസ്സ്‌ ഹാസ്യം , തമിഴ് സിനിമയെ വെല്ലുന്ന സംഘടന രംഗങ്ങള്‍ ... പടം തകര്‍ക്കും എന്ന് തന്നെ കരുതി ... !!! പക്ഷെ .... ഒടുവില്‍ എല്ലാം കൊണ്ട് കുളം ആക്കി ... !! തീരെ പുതുമ ഇല്ലാത്ത ക്ലൈമാക്സ്‌ , അവസരമുണ്ടായിട്ടും കിട്ടിയ റോള്‍ അഭിനയിച്ചു ഫലിപ്പിക്കാത്ത നായിക , ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി , കൃത്രിമമാണെന്ന് തോന്നിപ്പിക്കുന്ന ചന്തയുടെ സെറ്റ് , വിജയരാഘവന്റെ കോമാളി പോലീസ് വേഷം , അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു വില്ലന്‍ , എല്ലാരും ചേര്‍ന്ന് ഇതിനെ ഒരു സാധാരണ സിനിമയാക്കി ഒതുക്കിയത് പോലെ .... മമ്മൂട്ടി അല്പം കൂടി സെലക്ടീവ് ആകണം എന്നാണ് ആ നടനെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്റെ അഭിപ്രായം ... ഒരു മികച്ച മമ്മൂട്ടി ചിത്രത്തിനായി നമുക്ക് ഇനിയും കാത്തിരിക്കാം .... -- www.abiprayam.com
ആരാണ് മിസ്റ്റര്‍ മരുമകന്‍ ... ? 'കാര്യസ്ഥന് ' 'മായാമോഹിനി' യില്‍ പിറന്ന നന്മയുള്ള ഒരു മകന്‍ എന്നൊക്കെ കളിയാക്കി പറയാം ... ആഘോഷവേളയായാല്‍ ഇങ്ങനെയാണ് ... ദിലീപ് വരും , ഇത് പോലുള്ള സിനിമയുമായി ... ! സിനിമയെ കാര്യ ഗൌരവത്തോടെ കാണുന്നവരുടെ പിന്തുണയൊന്നും ഇത്തരം സിനിമകള്‍ പ്രതീക്ഷിക്കുന്നില്ല . പോസ്റ്ററില്‍ കഴുത്തില്‍ ഒരു പൂമാലയുമിട്ട് , ഒരു വെളുത്ത മുണ്ടും ഷര്‍ട്ടും ഇട്ട് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ദിലീപിനെ കാണാം ... കയ്യില്‍ ഒരു ബൊക്കയുമായി .. വിജയശ്രീലാളിതനായി ... !! കാര്യസ്ഥനെ പോലെ തന്നെ ... ദിലീപിന്റെ ഒട്ടു മിക്ക സിനിമയുടെയും ഓരോ നുള്ള് വീതം ഈ സിനിമയില്‍ എല്ലായിടത്തും ചേര്‍ത്തിരിക്കുന്നു ... ഇതിലെ ' മരുമകന്‍ ' എന്ന കഥാപാത്രം , മറ്റെല്ലാ ദിലീപ് ചിത്രങ്ങളിലെ നായകനെ പോലെ തന്ത്രങ്ങള്‍ കൊണ്ട് സ്ത്രീ മനസ്സു കീഴടക്കുന്നവനാണ് ... ദിലീപും സിനിമ ലോകത്ത് അത് തന്നെ ചെയുന്നു ... ! എല്ലാരും കല്ലെറിഞ്ഞിട്ടും ' മായാമോഹിനി ' ഒരു വന്‍ വിജയമായിരുന്നു ... ഒരു പക്ഷെ , ശരാശരിയിലും താഴെയാണ് മരുമകന്‍ എന്ന് ലോകം മുഴുവന്‍ പറഞ്ഞാലും ... ഒടുവില്‍ കണക്കെടുക്കുമ്പോള്‍ ഈ ഉത്സവകാല ചിത്രത്തിന് ലാഭം തന്നെയായിരിക്കും ... ഇതില്‍ ബിജു മേനോന്‍ , തന്നെ ഏല്‍പ്പിച്ച റോള്‍ വളരെ ഭംഗിയായി ചെയ്തിരിക്കുന്നു ... ഭാഗ്യ രാജ് , ബാബു രാജ് , സുരാജ് , സലിംകുമാര്‍ , എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല ... ഹാസ്യവും ... ! സനുഷയുടെ അഭിനയം ഒരു നഴ്സറി നാടകം പോലെ ... ആ മഴ നൃത്തവും ... !! പിന്നെ ഷീലയും ഖുശ്ബുവും സ്ത്രീകളുടെ കുശുമ്പും അഹങ്കാരവും എല്ലാം ചേര്‍ത്തുകൊണ്ടുള്ള സന്ധ്യാ മോഹന്റെ സംവിധാനം !! പിന്നെ, ഉദയ് കൃഷ്ണ - സിബി കെ .തോമസ്‌ ടീമിന്റെ സ്ക്രിപ്റ്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം ... നമ്മള് ദിലീപിന്റെ സിനിമകള്‍ എന്തോരം കണ്ടതാ ലേ ..? സുരേഷ് പീറ്റെര്സ് ന്റെ " വായോ വായോ ചക്കരക്കുടം വായോ വായോ' എന്ന പാട്ടും , " മിസ്റ്റര്‍ മരുമകനോടിനി വേഷം കെട്ടല് വേണ്ടേ വേണ്ട .." എന്ന പാട്ടും ശ്രദ്ധിക്കപ്പെടാം ... സിനിമയെ കുറിച്ച് അഭിപ്രായം എന്താണ് എന്ന് ചോദിച്ചാല്‍ , എന്താ പറയാ സ്ത്രീകളും കുട്ടികളും ഒക്കെയുള്ള ഒരു സമൂഹമായത് കൊണ്ട് , അവധിക്കാലം ഒക്കെ ആയത് കൊണ്ട് ... നിലവാരം അല്പം കുറവായാലും , ഒരു തട്ടിക്കൂട്ട് സിനിമയായാലും ... വിജയിക്കാം ... !!! www.abiprayam.com
കഴിഞ്ഞ മാസം നടന്ന ആവേശകരമായ അഭിപ്രായം ഡോട്ട് കോം - ' സ്റ്റാര്‍ റൈറ്റര്‍ ' മുദ്രാവാക്യ മത്സരത്തില്‍ മാര്‍ക്കും കമന്റും ലൈക്കും എല്ലാം കൂടുതല്‍ നേടി അരുണ്‍ ഗാന്ധിഗ്രാം വിജയിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു ... സമ്മാനാര്‍ഹമായ മുദ്രാവാക ്യം ..... " മനം നിറഞ്ഞ മോദമോടെ രാമനും മുഹമ്മദും കരങ്ങള്‍ കോര്‍ത്ത്‌ നിന്നിടുന്ന പുണ്യഭൂമിയാണിത്. നൂറുകോടി നന്മകള്‍ മുളച്ചിടുന്ന നാടിത് ഭാരതം, മനോഹരം സ്വപ്നഭൂമിയാണിത് ...!!! അരുണ്‍ ഗാന്ധിഗ്രാമിനുള്ള സമ്മാനം അയച്ചിട്ടുണ്ട് ... !! അരുണിന് അഭിപ്രായം ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍ ... ! ഈ മാസത്തെ മത്സരം " ഓണത്തപ്പാ കുടവയറാ ... !! " ' നിങ്ങുടെ മനസ്സിലെ മാവേലി' യെ വാക്കുകളാല്‍ വര്‍ണ്ണിക്കുക ... http://www.facebook.com/keralastarwriter കഥയുടെ രൂപത്തിലോ കവിതയുടെ രൂപത്തിലോ ഒരു കുറിപ്പ് ആയോ എങ്ങനെ വേണമെങ്കിലും ആകാം ... " നമ്മുടെ സ്വന്തം മാവേലി ...!!" യെ കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എഴുതുക ..സമ്മാനം നേടുക ..!! www.abiprayam.com
" നാഥാ , സ്വതന്ത്രനാകാന്‍ ഞാന്‍ ആശിക്കുന്നു .... സ്വതന്ത്രനാകാന്‍ ഞാന്‍ ആശിക്കുന്നു .... !!! ചുമലിനു ചുറ്റും മഴവില്ലോടെ , കാലില്‍ ചിറകോടെ .... സ്വതന്ത്രനാകാന്‍ ഞാന്‍ ആശിക്കുന്നു .... !!" ആഫ്രിക്കന്‍ ജനത പാടിയ ഈ സ്വാതന്ത്ര്യ ഗീതങ്ങളുടെ തീക്ഷ്‌ ണത എന്റെ നാടിന്റെ മക്കളുടെ പാട്ടുകള്‍ക്കും ഉണ്ടായിരുന്നു ... " ചാത്താ .. കോരാ ..നിങ്ങളറിഞ്ഞോ , ഞമ്മക്കും ഞമ്മക്കും സ്വാതന്ത്ര്യം ... !!" എന്ന് പാടിയ മണ്ണിന്റെ മക്കളുടെ ശബ്ദം ഇപ്പോഴും ഹൃദയത്തില്‍ മുഴങ്ങുന്നു ... ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയവരും ... നാം സ്വാതന്ത്ര്യം നേടി കൊടുത്തവരുമായ നമ്മുടെ അയല്പക്കക്കാരുടെ അവസ്ഥ ഒന്ന് നോക്കണം എന്നറിയാം ... !! നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില ഒരിക്കലും കുറച്ചു കാണുന്നുമില്ല .... പക്ഷെ , എവിടെയോ ... ചില വിയര്‍പ്പും കണ്ണീരും കലര്‍ന്ന കുരുന്നുകളുടെ മുഖം വല്ലാതെ അസ്വസ്ഥമാക്കുന്നു ..... എങ്കിലും , നാടിനു വേണ്ടി പടപൊരുതിയ പൂവ്വികരെ .. നിങ്ങളെ അഭിമാനപൂര്‍വ്വം സ്മരിക്കുന്നു ... എല്ലാ കൂട്ടുകാര്‍ക്കും അഭിപ്രായം ഡോട്ട് കോമിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ .... !!! www.abiprayam.com
ആഗസ്റ്റ്‌ 15 മുതല്‍ , ഇനി എല്ലാരും പരിധിക്ക് പുറത്താണ് .... !! യു .പി .എ . ഗവണ്മെന്റിന്റെ ജനകീയ പരിപാടിയാണെത്രെ ' ഹര്‍ ഹാത്ത് മേം ഫോണ്‍ ' അതായത് 'എല്ലാ കൈകളിലും മൊബൈല്‍ ഫോണ്‍ ' ... ! ഒരു മൊബൈല്‍ ഫോണ്‍ വിപ്ലവത്തിലൂടെ വീണ്ടും അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിന്‌ ആകുമോ ...? യു .പി .എ . ഗവണ്മെന്റിന്റെ അഭിമാന പദ്ധതികളായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി , ദേശീയ വിവരാവകാശ നിയമം , ദേശീയ വിദ്യാഭ്യാസ നിയമം , ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി എന്നിവയുടെ പ്രാധാന്യം ഇന്ന് ഈ മൊബൈല്‍ ഫോണ്‍ പദ്ധതിക്കു ഉണ്ടാകുമോ ... ? ബി .പി .എല്‍ . കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ സൌജന്യമായി നല്‍കുന്നതിലൂടെ അവര്‍ പാവങ്ങളിലേക്ക് ഇറങ്ങി വരാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍ ... അവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി വരാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍ ... ഇനി മൊബൈല്‍ ഫോണിലൂടെയാകട്ടെ നമ്മുടെ ജനാധിപത്യം ... !! ... www.abiprayam.com ..
' തകര ' എന്ന ചിത്രകഥയിലൂടെ മലയാളിയെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് ... ! മലയാളി പണ്ടേ അങ്ങനെയാണ് .. അവന്‍ വായിച്ചു പഠിച്ചത് ചിത്രകഥയിലൂടെയാണ് .. അത് കൊച്ചു കുട്ടികള്‍ക്കുള്ള കഥയായാലും , രാമായണമായാലും , മഹാഭാരതമായാലും , ബോബനും മോളിയുമായാലും ബാലരമയിലൂടെ പൂമ്പാറ്റ അമര്‍ചിത്രകഥയിലൂടെ മനോരമ ആഴ്ചപതിപ്പിലെ അവസാനതാളിലൂടെ , ടോംസ് മാഗസിനിലൂടെ ... അവന്‍ ചിത്രകഥകളെ സ്നേഹിക്കുകയായിരുന്നു ... ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ' തകര ' എന്ന ഗ്രാഫിക് നോവലിലൂടെ ഒരു പുതിയ വായനാനുഭവം നമുക്ക് നല്‍കുന്നു .. പത്മരാജന്റെ ' തകര ' ക്ക് മനോഹരമായ ചിത്രാവിഷ്കാരം നല്‍കുന്നു കെ . പി . മുരളീധരന്‍ ... തകരയും തകരയുടെ കൂട്ടുകാരും പിന്നെ 'എല്ലാം' പഠിപ്പിച്ചു തരുന്ന ചെല്ലപ്പനാശേരിയും ചെല്ലപ്പനാശേരിയുടെ സുഖം തരുന്ന ആ പുളുവടിയും കൊച്ചുപുസ്തകങ്ങളും പിന്നെ കൊഴുത്ത യൌവനം പൂണ്ട ആ സുഭാഷിണിയും മാതുമൂപ്പനും അയാളുടെ വിത്തുകാളയുടെ നിഗൂഡമായ ലോകവും ... എല്ലാം ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് ... ഈ ഗ്രാഫിക് നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു വേറിട്ട പരീക്ഷണം .. അതെ , മലയാളി പണ്ടേ അങ്ങനെയാണ് .. മടിയനാണ് ... ഇത് അവനെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പരീക്ഷണം ... !! തീര്‍ച്ച .. www.abiprayam.com
സമ്മാനം എന്ന് പറഞ്ഞാല്‍ .. ഇതാണ് സമ്മാനം ....!!! മന്ത്രിമാരായാല്‍ ഇങ്ങനെ വേണം ... സമ്മാനങ്ങള്‍ കൊടുക്കണം .. പക്ഷെ അത് എം .എല്‍ .എ . മാര്‍ക്ക് മാത്രം കൊടുത്താല്‍ പോര എന്ന അഭിപ്രായം ഉണ്ടാകും ചിലര്‍ക്ക് .. ക്രിസ്തുമസ് അപ്പൂപ്പനെ പോലെ സമ്മാനങ്ങള്‍ കൊടുക്കുന്ന വിശാല മനസ്ക്കരായ മന്ത്രിമാര്‍ ആണ് നമുക്കുള്ളത് .. പക്ഷെ ജനസംഖ്യ കൂടുതല്‍ ആയത് കൊണ്ട് ജനങ്ങള്‍ക്ക്‌ ഒന്നും കൊടുക്കാന്‍ യാതൊരു നിര്‍വാഹമില്ല .. പാവം മന്ത്രിമാര്‍ .. !! അത് കൊണ്ട് അവര്‍ ജനപ്രതിനിധികള്‍ക്ക് മാത്രം കൊടുക്കുകയാണ് .. അതാണ്‌ ജനാധിപത്യം .. ! ധനമന്ത്രീ കെ .എം . മാണിയുടെ വക 30000 രൂപ വിലയുള്ള സാംസങ്ങിന്റെ എസ്‌ - 2 മൊബൈല്‍ ഫോണ്‍ ..! പൊതുമരാമത്ത് മന്ത്രി വി .കെ . ഇബ്രാഹിം കുഞ്ഞിന്റെ വക 15000 രൂപ വിലയുള്ള സാംസണയ്റ്റിന്റെ ലെതര്‍ ട്രോളി ബാഗ് .. ! മന്ത്രി ഷിബു ജോണിന്റെ വക ക്യാമറ , മന്ത്രി എ .പി . അനില്‍ കുമാറിന്റെ വക ഡിന്നര്‍ സെറ്റ് ..! മന്ത്രി എം .കെ . മുനീറിന്റെ വക ഫാക്സ് , പ്രിന്‍റര്‍ സ്കാനര്‍ .. ! എല്ലാം എം .എല്‍ .എ മാര്‍ക്ക് .. അവര്‍ സന്തോഷിക്കട്ടെ .. എന്നാലും , നമുക്കൊന്നുമില്ലേ ... എന്നാകും സംശയം ... ഉണ്ടല്ലോ വൈദുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വക ഗംഭീര സമ്മാനം .. വൈദുതി ചാര്‍ജ് വര്‍ദ്ധനവ്‌ .. !! നമുക്ക് സമ്മാനമായി ഒരു ഇരുട്ടടി കിട്ടിയില്ലേ ..? ഇത് പോരേ ... ! ഇനിയും വേണോ ... www.abiprayam.com
" പുലി വരുന്നേ ... പുലി ... ! !" പണ്ട് പഠിച്ച ആ കഥ പോലെ ആയി സംഭവങ്ങള്‍ ... " നടപടി വരുന്നേ .. നടപടി ... ! ! " എന്ന് പറഞ്ഞു വീണ്ടും കാഹളം മുഴക്കിയ നമ്മുടെ മാധ്യമ പടയും ,നമ്മുടെ സംസ്ഥാന നേതാക്കളും .. ! നടപടി വരുമെന്ന് ഉറപ്പിച്ച് അച്ചുമാമന്റെ ജനനം മുതല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത് വരെയുള്ള പ്രത്യേക ' സ്റ്റോറി ' ഒക്കെ തയ്യാറാക്കി വച്ചു .. ദൃശ്യ മാധ്യമങ്ങളും ..പത്ര മാധ്യമങ്ങളും .. ! ബ്രാഞ്ച് കമ്മിറ്റി മുതല്‍ ഇങ്ങ് സംസ്ഥാന കമ്മിറ്റി വരെയുള്ള റിപ്പോര്‍ട്ടിംഗിന് തയ്യാറായി നിന്നു സംസ്ഥാന നേതൃത്വം ... എല്ലാരും നിരാശരായി ... ! ആര്‍ക്കും ഇവിടെ ഒരു ചുക്കുമറിയില്ല എന്ന് പറഞ്ഞത് എത്ര ശരി .... തനിക്കെതിരെ പട നയിച്ചവര്‍ നിരാശരായി മുഖം താഴ്ത്തി വന്നപ്പോള്‍ , ചിരിച്ചു പുറത്തേക്കു വന്നു അച്ചുമാമന്‍ ... താന്‍ ഉന്നയിച്ച ഏതാനും കാര്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര നേത്രുത്വം തയ്യാറായി എന്ന വാക്കുകളുമായി ... ഇവിടെ വി .എസ്‌ .ഇല്ലാതെ , ഈ പ്രസ്ഥാനത്തിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് കേന്ദ്ര നേതൃത്വത്തിന് .. ! വി .എസ്‌ . ദില്ലിയില്‍ നിന്ന് തിരിച്ച് കേരളത്തില്‍ .... ഒരു ശാസന മാത്രം കേട്ട് ... അപ്പോഴും ആരൊക്കയോ വിളിച്ചു പറയുന്നത് പോലെ ... " പുലി വരുന്നേ ... പുലി ... ! " www.abiprayam.com
നമ്മുടെ അയലത്തെ പയ്യനോട് എന്തിനീ അസൂയ ... ! കേരള സംസ്ഥാന ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എന്നും സിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ ചിലര്‍ സന്തോഷിച്ചു .. പക്ഷെ മറ്റു ചിലര്‍ ....!! കാരണം മറ്റൊന്നുമല്ല , നമ്മുടെ ദിലീപിനും അവാര്‍ഡ്‌ കിട്ടിയിരിക്കുന്നു ...! സത്യത്തില്‍ അതില്‍ അത്ഭുതപ്പെടാനുണ്ടോ ... , മലയാള സിനിമയുടെ ഒരു ജനകീയ മുഖമല്ലേ ദിലീപിന്റെത് ... ഒരു പാട് വ്യത്യസ്തമായ റോളുകള്‍ ചെയ്യാന്‍ ചങ്കൂറ്റം കാട്ടിയ ഈ കലാകാരന് , മികച്ച നടന്‍ എന്ന അവാര്‍ഡ്‌ കിട്ടാന്‍ ശരിക്കും അല്പം വൈകി പോയില്ലേ ...? കുഞ്ഞിക്കൂനനായും ചാന്തുപൊട്ടിലെ രാധയായും മായാമോഹിനിയായും ഒടുവില്‍ സത്യസായിബാബ യായി വരെ വേഷമിട്ടിരിക്കുന്ന ഈ കലാകാരന്‍ എന്നും പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിക്കുന്നു .. അതില്‍ ഒരു പരിധി വരെ വിജയം വരിക്കുകയും ചെയ്യുന്നു ... ചാനലുകളെ പോലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കു മാത്രം അവാര്‍ഡ്‌ നല്‍കുന്ന രീതി തന്നെ ഇത്തവണത്തെ അവാര്‍ഡ്‌ കമ്മിറ്റിക്കു വേണമെങ്കില്‍ തുടരാമായിരുന്നു ... പക്ഷെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ചങ്കൂറ്റം കാണിക്കുന്ന ദിലീപിന് അവാര്‍ഡ്‌ കൊടുക്കാനുള്ള ചങ്കൂറ്റം ഈ ജൂറി കാണിച്ചിരിക്കുന്നു ... അല്ല ഭായി , എന്നും പഴയ വീഞ്ഞും പഴയ കുപ്പിയും തന്നെ മതിയോ .... !! www.abiprayam.com
ഇനി മലയാളി ഇരുപത്തിനാല് മണിക്കൂറും സിനിമ കാണും .... !! ഇന്ന് മലയാളി അങ്ങനെയാണ് .. വേണമെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും സിനിമ കാണും ... ഇരുപത്തിനാല് മണിക്കൂറും വാര്‍ത്ത കേള്‍ക്കും ... ഇരുപത്തിനാല് മണിക്കൂറും സിനിമ പാട്ട് കാണും ..... ഇരുപത്തിനാല് മണിക്കൂറും കാര്‍ട്ടൂണ്‍ കാണും .....!! പക്ഷെ , പണ്ട് അങ്ങനെയായിരുന്നില്ല .. ദൂരദര്‍ശനില്‍ ഒരു വാര്‍ത്തക്ക് വേണ്ടി എന്നും വൈകീട്ട് ഏഴര വരെ കാത്തു നിന്നിരുന്നു ... അതിനിടയില്‍ മിന്നി മറഞ്ഞ വ്യത്യസ്തമായ ഒരുപാട് പരിപാടികള്‍ കാണാന്‍ നമുക്ക് സാധിച്ചിരുന്നു ... ഒരു വെള്ളിയാഴ്ചയിലെ ചിത്രഗീതത്തിനും ഞായറാഴ്ചയിലെ മലയാള സിനിമക്കും വേണ്ടി കാത്തിരിക്കാനുള്ള ഒരു വലിയ മനസ്സു നമുക്കുണ്ടായിരുന്നു ... ചാനലുകള്‍ കൂടിയപ്പോള്‍ , പരിപാടികള്‍ കൂടിയപ്പോള്‍ അവന്റെ കലകളോടുള്ള അഭിരുചി മാറിയിരിക്കുന്നു ... ഏതെങ്കിലും ഒന്നിനോട് മാത്രം താല്പര്യം തോന്നുന്ന രീതിയിലേക്ക് നാം ചുരുങ്ങി പോയിരിക്കുന്നു ... സത്യത്തില്‍ നമ്മള്‍ ചില മേഖലകളിലേക്ക് മാത്രം ഒതുങ്ങി പോയോ ... അല്ലെങ്കില്‍ ചാനലുകള്‍ നമ്മെ ചില ' ഠ ' വട്ടത്തിനുള്ളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നുണ്ടോ ....? www.abiprayam.com
ഒരു ' തട്ടത്തിന്‍ മറയത്ത് ' അണിയിച്ചൊരുക്കിയ പ്രണയ കാവ്യം .... ! പണ്ടെന്നോ കേട്ടുമറന്ന ഒരു രാജകുമാരിയുടെയും രാജകുമാരന്റെയും കഥ പോലെ ലളിതമായ കഥ ... ഏതൊരു കാമുകനും കാമുകിയോട് പറഞ്ഞിട്ടുള്ള " നിന്റെ അത്ര സൌന്ദര്യമുള്ള പെണ്ണിനെ ഞാന്‍ ഈ ജന്മത്ത് കണ്ടിട്ടില്ല ...അമ്മയാണെ സത്യം " പോലുള്ള സംഭാഷണങ്ങള്‍ ... "അന്ന് ആ വരാന്തയില്‍ വച്ച് ഞാന്‍ ഉറപ്പിച്ചു മറ്റൊരുവനും ഇവളെ വിട്ടുകൊടുക്കില്ല ...." എന്ന് എല്ലാവരും കാമ്പസ്സില്‍ പലരെയും നോക്കി പറഞ്ഞിട്ടുള്ള മനസ്സിലെ വാക്കുകള്‍ ഒന്ന് കൂടി കേട്ടു കുളിര് കോരാന്‍ ഈ " തട്ടത്തിന്‍ മറയത്ത് " ഒരു വട്ടം പോയി കാണാം ... ഒരു സിമ്മുള്ള ഫോണും മനസ്സില്‍ ഒരു പെണ്ണും ഉള്ളവര്‍ക്കും ഇന്ന് പ്രേമിക്കാം എന്ന് കാണിച്ചു തരുന്ന ഒരു നല്ല സിനിമ ... 'കാണാന്‍ ഭംഗിയുള്ള പെണ്ണുങ്ങളുടെ കാമുകന്മാരെ കണ്ടിട്ടില്ലേ , തനി ഊളന്മാരായിരിക്കും ' എന്ന് പറഞ്ഞു ഗ്ലാമറും സിക്സ് പാക്കും ഇല്ലാത്ത കാമുകഹൃദയങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്ന സിനിമ ...!! " കറുത്ത തുണി കൊണ്ട് മൂടി വക്കേണ്ടത് ഓള്‍ടെ സ്വപ്നങ്ങളല്ല .. ഓളുടെ വിശുദ്ധിയാണ് " എന്നും പ്രണയത്തിനു ജാതിയും മതവുമില്ല എന്നും പറഞ്ഞു തരുന്ന ഈ പ്രണയകാവ്യം അതില്‍ പറയുന്നത് പോലെ തന്നെ " ഹാപ്പി എന്റിംഗ് "തന്നെയാണ് .... സിനിമയില്‍ പ്രണയത്തിന്റെ തീവ്രത അല്പം കുറഞ്ഞുപോയി എങ്കിലും പാട്ടുകളില്‍ അതുണ്ട് .... അഭിനയത്തിലും ...!! ലളിതമായ ഒരു നല്ല പ്രണയ കഥ പറഞ്ഞ ഈ മനോഹര സിനിമയുടെ ' തട്ടത്തിന്‍ മറയത്ത് ' പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ ...!! പിന്നെ , ഒരു നിസ്ക്കാരപായ വിരിക്കനായി ഒരു മുറി മാത്രം വേണമെന്ന് ആവശ്യപ്പെടുന്ന ഉമ്മാച്ചു കുട്ട്യോളുടെ മൊഞ്ച് പോയ്‌ പോയാലും .... ആ മനസ്സു പോയ്‌ പോകാതിരിക്കട്ടെ ....! എന്ന് പേരറിയാത്ത പടച്ചോനോട് ഒരു പ്രാര്‍ത്ഥന മാത്രം .... www.abiprayam.com
അരേ വാഹ്‌ .. ഉസ്താദ് .. ! ഉസ്താദ് ഹോട്ടല്‍ ...!! ' വയറു നിറയ്ക്കാന്‍ എല്ലാര്ക്കും പറ്റും .... പക്ഷെ , കഴിക്കുന്നവന്റെ മനസ്സു നിറയണം ...!!' മനസ്സു പരിപൂര്‍ണ്ണമായി നിറഞ്ഞോ എന്നറിയില്ല , പക്ഷെ തൃപ്തിയായി ...! ഏതാണ്ട് ,മനസ്സു നിറഞ്ഞ പോലെ തോന്നി ഉച്ചക്ക് നമ്മുടെ പുതിയ ഉസ്താദ് ഹോട്ടലില്‍ കയറി ഒരു ബിരിയാണി കഴിച്ചപ്പോള്‍ ... ശരിക്കും ഒരു പുതിയ രസക്കൂട്ട്‌ ... ! നല്ല പാചകം ... ! മാത്രമല്ല നന്നായി വിളമ്പിയിരിക്കുന്നു ഉസ്താദ് ഹോട്ടലിലെ ജീവനക്കാര്‍ ... ആ ' പാരമ്പര്യ ' രുചി തന്നെയാണ് ഉസ്താദ് ഹോട്ടലിലെ ഹൈ ലൈറ്റ് ... അതിലെ പഴയ ഒരു വിളമ്പലുകാരന്‍ പറഞ്ഞ പോലെ ഇവിടെ ' ' ഒരു ചരിത്രം ആവര്‍ത്തിക്കുന്നു ...!!" നല്ല ഭക്ഷണം കൃത്യമായ ചേരുവയോടെ നമുക്ക് നല്‍കുക എന്ന ചുമതല മാത്രമല്ല ഉസ്താദ് ഹോട്ടലിലെ ആളുകള്‍ ചെയ്തിരിക്കുന്നത് .. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടുന്ന തെരുവിലെ പട്ടിണി പാവങ്ങളെ സഹായിക്കേണ്ട ആവശ്യകതയും ഉസ്താദ്‌ ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ ഈ വ്യവസായത്തിന്റെ സാമൂഹിക പ്രസക്തി കൂടി ചൂണ്ടി കാണിക്കുന്നു .. ഇവിടെ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ കുടുംബമായി പോകാം .. മറ്റു ചില ഹോട്ടലുകളില്‍ പോയ പോലെ നെറ്റി ചുളിക്കേണ്ടി വരില്ല ... വേറെ ഒന്നും അല്ല ... ! സ്ത്രീകളെ കൊണ്ട് പോയാല്‍ സീറ്റ് കിട്ടും .. ഉസ്താദ് ഹോട്ടലില്‍ പറയുന്ന പോലെ ... " സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമല്ലേ ...? " www.abiprayam.com
സ്പിരിറ്റിന് ഇനി നികുതിയില്ല .... !! സന്തോഷിക്കാന്‍ വരട്ടെ ... നിങ്ങള്‍ ഉദ്ദേശിച്ച ആ സ്പിരിറ്റ്‌ അല്ല ..! ഇത് സിനിമയുടെ കാര്യമാണ് സ്നേഹിതാ ... വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചു സമൂഹത്തില്‍ മദ്യപാനസ്വഭാവം യുവാക്കളില്‍ വളര്‍ത്തുന്നതില്‍ പങ്ക് വഹിച്ച ആളെന്ന വിമര്‍ശനം നേരിടുന്ന ഒരു നടന്റെ പുതിയ സിനിമ " സ്പിരിറ്റ്‌ " ഒരു സന്മാര്‍ഗ്ഗപാഠം ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ... സിനിമ എന്ന മാധ്യമത്തിലൂടെ സാമൂഹിക തിന്മകള്‍ വിഷയമാക്കുന്നതില്‍ സംവിധായകന്‍ വീണ്ടും വിജയിച്ചിരിക്കുന്നു .. ജനനം , പേരുവിളി , കാതുകുത്ത്‌ , പിറന്നാള്‍ , പെണ്ണുകാണല്‍ , തിയതി കുറിക്കല്‍ , കല്യാണ തലേദിവസം , കല്യാണം , പിറ്റേദിവസം , മരണം .... തീര്‍ന്നില്ല ... ഒരു മനുഷ്യന്റെ പതിനാറടിയന്തരം വരെ ആഘോഷമാക്കാന്‍ മദ്യം വഹിക്കുന്ന പങ്ക് ചെറുതല്ല .... ജീവിതചര്യയായി മാറിയിരിക്കുന്ന ഈ മദ്യപാനം നശിപ്പിച്ച ജീവിതങ്ങള്‍ , കുടുംബങ്ങള്‍ ..... അറിയാം .....!! എന്നാലും മലയാളിക്ക് .... " മദ്യമില്ലാതെ നമുക്കെന്തു ആഘോഷം ... ! " അല്ലേ .... ? www.abiprayam.com
ഒരു കോണ്‍ഗ്രസുകാരന്‍ രാഷ്ട്രപതി ആകുമ്പോള്‍ ... ! രാഷ്ട്രീയക്കാരനായ ഒരാള്‍ രാഷ്ട്രപതിയാകണം എന്നത് പലരുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ... പ്രത്യേകിച്ച് ഇടതുപക്ഷ കക്ഷികളുടെ .... ! പ്രണബ് മുഖര്‍ജി എന്ന കരുത്തനായ കോണ്ഗ്രസ്സുകാരനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുക വഴി കോണ്‍ഗ്രസ്‌ കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് നടത്തിയിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല ... നല്ല വ്യക്തിത്വമുള്ള ഒരു ഇന്ത്യന്‍ പ്രസിഡന്റ്‌ ആയിരിക്കും പ്രണബ് മുഖര്‍ജി എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയപാരമ്പര്യം അറിയാവുന്നവര്‍ക്കറിയാം ... യു .പി .എ . മന്ത്രിസഭയുടെ രണ്ടാമനില്‍ നിന്നു രാജ്യത്തിന്റെ ഒന്നാമനിലേക്ക് ... !! ശിവസേനയെ പോലുള്ള കക്ഷികളെ പോലും കൂടെ നിര്‍ത്താന്‍ കഴിയാതെ ബി .ജെ .പി , ഒരു രാഷ്ട്രപതി സ്ഥാനാര്തിയാകാന്‍ യു .പി .എ യില്‍ നിന്നും കാലുമാറുന്ന എന്‍ .സി .പി ക്കാരനായ പി . എ . സാങ്ങ്മയെ പിന്തുണക്കുമ്പോള്‍ .. മനസ്സില്‍ നെയ്യാറ്റിന്‍കരയില്‍ രാജേട്ടന് വേണ്ടി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഓര്‍മ്മ വരുന്നു ... തോല്‍വി ഉറപ്പാണെങ്കിലും ഒരു ബി .ജെ .പി അനുഭാവിയെ ആ സ്ഥാനത്തേക്ക് പിന്തുണക്കാനുള്ള അവസരം അവര്‍ നഷ്ടപ്പെടുത്തി ... പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടി സുസജ്ജമായ ഇടതുപക്ഷ ഐക്യം ഇന്ന് കേവലം ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പൊട്ടി പാളീസായി ..! കലാമിന് വേണ്ടിയുള്ള മമതയുടെ കാഹളം ബംഗാളില്‍ നിന്നു ഒരു രാഷ്ട്രത്തലവന്‍ ഉണ്ടാകുന്നതിനെതിരായുള്ള ഒരു സീരിയല്‍ സ്ത്രീ കഥാപാത്രത്തിന്റെ ' കുശുമ്പ് ' അല്ലാതെ മറ്റൊന്നുമല്ല ... ! കുറേനാളായി രാഷ്ട്രീയ തന്ത്രത്തില്‍ ദയനീയത തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിജയം മമതയെ വിലവെക്കാതെ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് അവതരിപ്പിച്ചത് മാത്രമാണ് ...!! www.abiprayam.com
ഒരു പാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഒരു തെരഞ്ഞെടുപ്പ്‌ ... അതായിരുന്നു നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പ്‌ ... !! അതുകൊണ്ട് തന്നെ അതിന്റെ ഫലവും നമുക്ക് ചര്‍ച്ച ചെയ്യണം .. ഒരു ത്രികോണ മത്സരത്തിന്റെ മുഴുവന്‍ വാശിയും നമ്മള്‍ അവിടെ കണ്ടതാണ് ... മുന്നണി സ്ഥാനാര്‍ഥികളുടെ കാലു മാറ്റം , മണ്ണെണ്ണ ക്ഷാമം , കടലിലെ വെടിവെപ്പ് , വികസനം , വര്‍ഗ്ഗീയ പ്രീണനം , ഡാങ്കെ , ഒന്ജിയത്തെ രക്തസാക്ഷിത്വം , പെട്രോളിന്റെ റെക്കോര്‍ഡ്‌ വില വര്‍ദ്ധനവ്‌ , കുലംകുത്തി , രാജേട്ടന്റെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം , ലോഡ് ഷെഡിങ്ങ് , വോട്ടിനു കോഴ , മണ്ണെണ്ണ ക്ഷാമം , കടലിലെ വെടിവെപ്പ് , ഏറനാടന്‍ തമാശകള്‍ , ലീഗിന്റെ അഞ്ചാം മന്ത്രി , മണിയാശാന്റെ വെളിപ്പെടുത്തല്‍ ... വണ്‍ , ടു , ത്രീ .. ഫോര്‍ ....എന്ന് എണ്ണി എണ്ണി നമ്മള്‍ ചര്‍ച്ച ചെയ്തു ... അങ്ങനെ എത്രയെത്ര , എണ്ണിയാല്‍ തീരാത്ത വിഷയങ്ങള്‍ .. അതുകൊണ്ട് തന്നെ , ഈ തെരഞ്ഞെടുപ്പിന്റെ ഫലവും ഒരു വിഷയമാണ് ....! കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന വിഷയം .... ! www.abiprayam.com
ചുള്ളാ , തൃശ്ശൂര്കാരുടെ മാനം കളഞ്ഞു ലേ ... !! " തൃശൂര്‍ ഭാഷ " എന്നറിയപ്പെടുന്ന ഒരു പ്രത്യകതരം സംസാരശൈലി ഏവര്‍ക്കും പ്രിയപ്പെട്ടതാണ് ... ചില മലയാള സിനിമകളില്‍ ഇത് വളരെ രസകരമായി അവതരിപ്പിച്ചു കണ്ടിട്ടുണ്ട് . " നമുക്കൊരു നാരങ്ങാ വെള്ളം കാച്ചിയാലോ ..?" എന്ന് പറഞ്ഞ തൂവാനത്തുമ്പിയിലെ ലാലേട്ടനും " പൂരങ്ങളുടെ നാടായ ... " എന്ന് തുടങ്ങുന്ന ലോക പ്രശസ്തമായ തൃശൂര്‍ ഡയലോഗ് പറഞ്ഞ മമ്മൂക്കയും തൃശ്ശൂര്‍ ഭാഷ ശൈലിക്ക് കൂടുതല്‍ കരുത്തുപകരുകയായിരുന്നു ... ആ സിനിമകളും ...!! പക്ഷെ , ജയറാമിന്റെ " തിരുവമ്പാടി തമ്പാന്‍ " തീര്‍ത്തും നിരാശപ്പെടുത്തി . തൃശ്ശൂരിന്റെ ഒരു ' മണം ' പോലുമില്ലാത്ത ഒരു സിനിമ ... !! ഒരു ഉത്സവം തന്നെ പ്രതീക്ഷിച്ചു പോയവര്‍ ഒരു ചെറിയ ' തോറ്റം ' കണ്ട് മടങ്ങി ... കണ്ട് മടുത്ത തമിഴ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഷോട്ടുകളും കഥയും ... കൂടെ , നാടകീയത കലര്‍ന്ന തൃശൂര്‍ സംസാര രീതിയും .. വെറുതെ , തൃശൂര്‍കാരുടെ പേര് കളയാന്‍ ... അല്ലേ ? www.abiprayam.com
ഹലോ ഡാര്‍ലിംഗ് ... ഇനി കുറച്ചു നേരം പണിയെടുക്കട്ടെ ... !!!! സര്‍ക്കാര്‍ ഓഫീസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ' കാര്യമായ ' നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു ... പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അറിയാനും പരിഹരിക്കാനും ശ്രമിക്കാതെ , സ്വകാര്യ സംഭാഷണങ്ങളില്‍ മുഴുകുന്ന ജീവനക്കാരെ ഇനിയെങ്കിലും നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കാണാന്‍ കഴിയില്ല എന്ന് നമുക്ക് സമാധാനിക്കാം .... ഈ നിര്‍ദ്ദേശവും നിയമവുമൊക്കെ എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം ... എങ്കിലും , ഇതുപോലെ ഒരു നിയന്ത്രണം അനിവാര്യമാണ് എന്ന് തന്നെ അഭിപ്രായം ...! ഔദ്യോതിക ജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും നമ്മുടെ വിലപ്പെട്ട സമയം മൊബൈല്‍ ഫോണ്‍ കവരുന്നത് തീര്‍ച്ചയായും ഗുണകരമല്ല ...!! www.abiprayam.com
അങ്ങനെയല്ല മണ്ടിപ്പെണ്ണേ ....... ഇങ്ങനെ ...!!! കളക്ടറായും ഡാക്കിട്ടറായും പോളിഷ് ആപ്പീഷറായും മലയാള സിനിമയില്‍ അഭിനയിച്ചു ജനലക്ഷങ്ങളുടെ ആരാധനാപാത്രമായി മാറിയ , ലോക സിനിമ ചരിത്രത്തില്‍ മലയാള സിനിമയുടെ പേരും എഴുതി ചേര്‍ത്ത , ആ നിത്യ ഹരിത നായകന്റെ ഒരു പ്രതിമ കേരളത്തില്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന് ... !! ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും ... കളരിപരമ്പര ദൈവങ്ങളാണേ , ഈ നിത്യ വസന്തത്തിന്റെ ഓര്‍മ്മകള്‍ വരും തലമുറയ്ക്ക് പകരാന്‍ ഈ നാട്ടില്‍ ഒരു പ്രതിമ സ്ഥാപിക്കണം എന്ന് തന്നെയാണ് അഭിപ്രായം ... കലാകാരന് ജാതിയില്ല , മതമില്ല .. ദയവു ചെയ്തു ഒരു നാട് മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു ജനപ്രിയ കലാകാരനെ വര്‍ഗ്ഗീയ മതില്‍ക്കെട്ടിനകത്തു തളച്ചിടരുത് ... കലയുടെയും സാഹിത്യത്തിന്റെയും കാര്യത്തിലെങ്കിലും ജാതിയുടെയും മതത്തിന്റെയും നിറം കൊടുക്കരുത് ... എല്ലാ മേഖലയിലും ഇവയുടെ സ്വാധീനം കേരളത്തില്‍ അതിര് കടക്കുന്നത്‌ പോലെ ..... www.abiprayam.com
' മലയാളത്തില്‍ ഒരു പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും , ഈ ഹീറോ തമിഴിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്യുമ്പോള്‍ ഓടും ...!' മനസ്സു കൊണ്ട് ഇത് പറയുന്നത് ആന്റണിയാണ് ... ! ആന്റണിയെ അറിയില്ലേ ? ആന്റണി ആണ് ഇവിടെ ഹീറോ ...! " പറയുന്ന വാക്കും ജനിപ്പിച്ച തന്തയും ആന്റണിക്ക് ഒന്നേയുള്ളൂ ...!" ഇത് പുതിയമുഖം പ്രിത്വിരാജപ്പന്റെ അധികം ആര്‍ക്കും ഇഷ്ടമല്ലാത്ത പഴയ മുഖം ...! ഇന്ത്യന്‍ റുപ്പീ ഒരു മാറ്റവും വരുത്തിയില്ല എന്ന് തോന്നുന്നു ...! തമിഴ് സിനിമകളിലെ ഫ്ലോപ്പ് നായകന്‍ ശ്രീകാന്ത് ഇതില്‍ ഫ്ലോപ്പ് നായകനായി തന്നെ അഭിനയിക്കുന്നു ... ഒരു ആന്റി-ഹീറോ ആയി ...!! പാട്ടിന്റെ മൂഡ്‌ നോക്കാതെ ശോക ഗാനത്തിന് വരെ നൃത്ത ചുവടുകള്‍ വയ്ക്കുന്ന രീതി പ്രിത്വിരാജ് ഇനിയെങ്കിലും അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കാം ... അല്ലാതെ ഓവര്‍ ഹീറോയിസം കാണിച്ചു ഇതുപോലുള്ള സിനിമയില്‍ അഭിനയിച്ചാല്‍ മലയാള സിനിമയില്‍ നിന്നും അദ്ദേഹം കൂടുതല്‍ അകലും ... ഒരു സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റ്‌ ആയി ..ഒരു ഡ്യൂപ്പ് ആയി പ്രധാന കഥാപാത്രം ഉണ്ടെങ്കില്‍ അയാള്‍ക്ക്‌ എന്ത് സംഭവിക്കുമോ, അത് തന്നെ " ഹീറോ " യിലും സംഭവിച്ചിരിക്കുന്നു ... ! ഒരു സിനിമയില്‍ മസ്സിലുകളുടെ പങ്ക് എന്താണ് എന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരും ..! ഓരോ പത്ത് മിനിറ്റ് ഇടവേളയിലും ആക്ഷന്‍ രംഗങ്ങള്‍ ..! ചുരുക്കി പറഞ്ഞാല്‍ പണ്ട് ബാബു ആന്റണി നായകനായി അഭിനയിച്ച സിനിമകളുടെ അതെ സ്റ്റാന്‍ഡേര്‍ഡ് .. അതെ പാറ്റെര്ന്‍ ...! ഈ ഹീറോ ഒരു സീറോ ആണെന്ന് ആരും പറയരുതേ ... ഒരു ആഴ്ച എങ്കിലും ഈ ഹീറോ ഓടുന്നത് കാണണേ ..!! അയ്യപ്പാ .... !!! www.abiprayam.com
ഉള്ളില് തീയാണ് ... ! പെട്രോള്‍ വില കൂട്ടി എണ്ണ കമ്പനികള്‍ ലാഭമുണ്ടാക്കട്ടെ ... ! നാം അനുഭവിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ .... ! സ്കൂള്‍ തുറക്കുന്നു ... ! കുട്ടികളുടെ ബാഗിനും , പുസ്തകത്തിനും , വാട്ടര്‍ ബോട്ടിലിനും ,യൂണിഫോമിനും , ബോക്സിനുമെല്ലാം തീ പിടിച്ച വില ... സാധാരണക്കാരനായ ഒരാള്‍ക്ക്‌ ഒരു കുഞ്ഞ് മൂക്കുത്തി പോലും വാങ്ങാന്‍ കഴിയാത്ത വില സ്വര്‍ണ്ണത്തിന് ... ഒരു സഞ്ചിയുമായി കടയില്‍ പോയാല്‍ , നിത്യോപയോഗ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ആയിരത്തിന്റെ എത്ര നോട്ടു കൊടുക്കണം ... ? പച്ചക്കറിയുടെ കാര്യം പിന്നെ പറയുകയേ വേണ്ട ... ! പഴവര്‍ഗ്ഗങ്ങള്‍ നാട്ടിലെ സമ്പന്നരുടെ മാത്രം അവകാശം ആയിരിക്കുന്നു ... !! പോര .. പോരാ ... ! വിലക്കയറ്റം ഇനിയും പോരാ എന്ന് ... ! കഷ്ടം ... ! ഇത് ലോകത്തിലെ ഏറ്റവും പ്രതിഭാ സമ്പന്നനായ സാമ്പത്തിക ശാസ്ത്രഞ്ജന്‍ ഭരിക്കുന്ന രാജ്യം ...! എണ്ണ വില നിര്‍ണ്ണയത്തിനുള്ള അവകാശം കമ്പനി കള്‍ക്ക് തീറെഴുതി കൊടുത്തിട്ട് ഇനി മുതല കണ്ണീര്‍ ഒഴുക്കിയിട്ടു കാര്യമില്ല നേതാക്കന്മാരെ ...! അവര്‍ വില കൂട്ടി കൊണ്ടേയിരിക്കും .... ! നമ്മള് അനുഭവിച്ചു കൊണ്ടേയിരിക്കും ... !! www.abiprayam.com
ലാലേട്ടാ .... സലാം .... ! ലാല്‍ സലാം ....!! ' അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ... ആ കണ്ണീരില്‍ നനഞ്ഞു ' കൊണ്ട് മോഹന്‍ ലാല്‍ എഴുതിയ കുറിപ്പ് വായിച്ചു മലയാളികള്‍ ഞെട്ടി ....! അല്ല ഭായി , നമ്മുടെ ലാലേട്ടന് ഇതെന്തു പറ്റി ...? പറ്റിയത് മോഹന്‍ ലാലിനോ , അതോ രാഷ്ട്രീയ തിമിരം ബാധിച്ച നമ്മള്‍ മലയാളികള്‍ക്കോ ? മോഹന്‍ ലാലിന്റെ അതേ പ്രായമുള്ള ഒരു രാഷ്ട്രീയ നേതാവിനെ , അദ്ദേഹത്തിന് എത്ര വയസ്സായോ അത്രയും വെട്ടുവെട്ടി കൊലപ്പെടുത്തിയതിനെതിരെ ഒരു മലയാള സിനിമ നടന്‍ പ്രതികരിക്കുകയോ ..? റിലീസ് ദിവസം കൂറ്റന്‍ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയ ചിലരെങ്കിലും ഒരു പക്ഷേ , ഇനി കരിഓയില്‍ അഭിഷേകം നടത്തുമായിരിക്കും ....!! അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ രാജന്റെ അമ്മയെ കുറിച്ചും ഓര്‍ത്തുകൊണ്ട് മോഹന്‍ലാല്‍ ,ഒരു എന്‍ .എസ് .എസ്‌ . മോഡല്‍ 'സമദൂര സിദ്ധാന്തം ' പ്രയോഗിക്കാന്‍ ശ്രമിച്ചു , എങ്കിലും ഏറ്റില്ല എന്ന് തോന്നുന്നു ...! വെള്ളിത്തിരയിലെ വീര നായകന് വരെ ഈ സാക്ഷര കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്ന് പറഞ്ഞു എങ്കിലും ... ഇനിയെങ്കിലും ' അപ്രിയ സത്യങ്ങള്‍ പറയരുത് ..!' എന്ന മലയാള സാഹിത്യ നായകന്മാരുടെ ചിന്താഗതിയോടെ പറഞ്ഞതൊക്കെ മാറ്റി പറയാം ... ! അതുമല്ലെങ്കില്‍ " രക്ത സാക്ഷികള്‍ സിന്ദാബാദ് .. !! " എന്ന മോഹന്‍ ലാല്‍ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ ഒഞ്ചിയം രക്തസാക്ഷിയുടെ ധീര കഥയില്‍ തന്റെ റോള്‍ ഭംഗിയായി ചെയ്യാം ...! ഒരു മലയാള സിനിമാതാരത്തിനെ കൊണ്ട് ഇത്രയൊക്കെയേ പറ്റു ...!! www.abiprayam.com
സഖാവിന്റെ വധത്തെ കുറിച്ച് ഒന്നും പറയില്ല .... ! അത് സമൂഹത്തില്‍ എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നും പറയില്ല .... ! അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടില്ല ...! അതിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ചും ഒന്നും തന്നെ പറയില്ല .... കൊല്ലാം പക്ഷെ തോല്പ്പിക്കനാകില്ല എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ല ... അറിഞ്ഞാലും മിണ്ടില്ല ... പറയില്ല ... പറയില്ല ..പറയില്ല .... !!! പേടിച്ചിട്ടല്ല ... ! കേരളത്തിലെ ഒരു സാംസ്കാരിക നായകന്‍ ആകാനുള്ള ശ്രമത്തിലാണ് ... ഒരു വലിയ സാഹിത്യകാരന്‍ ആണെന്ന ഭാവത്തില്‍ നടക്കുകയാണ് ... അത് കൊണ്ട് മാത്രം .... അത് കൊണ്ട് മാത്രം ... സഖാവിനെ കുറിച്ച് , സഖാവിന്റെ വധത്തെ കുറിച്ച് ഒന്നും പറയില്ല ... ഒന്നും ... www.abiprayam.com
വെറുതെയല്ല " വി .എസ്‌ " ... ! പാര്‍ടി സെക്രട്ടറി ഇന്ന് ഡാങ്കെ യെ പോലെയാണെന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച സഖാവ് വി .എസ്‌ . വെടി പൊട്ടിച്ചു കൊണ്ടേയിരിക്കുന്നു ... !! അനവസരത്തിലല്ല , അവസരത്തില്‍ തന്നെ ...! കൃത്യമായ ഇടവേളകളില്‍ ...! 'അറുപത്തിനാലി'ല്‍ ( 1964 ) ' മുപ്പത്തിരണ്ട് ' പേര്‍ ഇറങ്ങി വന്ന ചരിത്രം കുറിച്ച സഖാവ് എ .കെ .ജി യുടെയും ,സഖാവ് ഇ .എം .എസ്സിന്റെയും , സഖാവ് വി എസ്സിന്റെയും പാര്‍ടി ഡാങ്കെയുടെ പാര്‍ടിയേക്കാള്‍ ശക്തമായിരുന്നു ...! വി .എസ്‌ , 'അറുപത്തിനാല് ' ഓര്‍മിപ്പിക്കുന്ന ഈ അവസരത്തില്‍ പാര്‍ടി പ്രതിസന്ധിയില്‍ തന്നെയാണ് ...! നെയ്യാറിന്റെ കരയിലെക്കെത്തുന്ന കൊതുമ്പുവള്ളം മുങ്ങി പോകുമോ എന്ന ഭയത്തിലാണ് നേതൃത്വം ...! ഇങ്ങനെ ഒരു സാഹചര്യത്തില്‍ , തനിക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ പാര്‍ടിക്കോ പാര്‍ട്ടി സെക്രട്ടറിക്കോ കഴിയില്ല എന്ന ആത്മ വിശ്വാസം തന്നെയാണ് വി .എസ്സിന്റെ കരുത്ത് ...! അറുപത്തി നാലിലെ പോലെ ഒരു ഇറങ്ങി പോക്കിനുള്ള ഊര്‍ജ്ജം തനിക്കുമില്ല എന്ന് വി .എസ്‌ ഓര്‍ത്താല്‍ നന്ന് ...! ഇനി വി .എസ്‌ . ഇറങ്ങി പോയാലും , വി. എസ്സിനെ ഇറക്കി വിട്ടാലും ... ഈ അവസരത്തില്‍ പാര്‍ടി ഓര്‍ക്കേണ്ട യാഥാര്‍ത്ഥ്യം ഒന്ന് മാത്രം .. 'ജീവിച്ചിരുന്ന സഖാവ് ടി .പി. യേക്കാള്‍ എത്രയോ ശക്തനാണ് ആ രക്തസാക്ഷി ...!!' അല്ലേ ? www.abiprayam.com
കറുപ്പും വെളുപ്പും നിറഞ്ഞ പഴയ കളിക്കളമല്ല ഈ പുതിയ സിനിമാലോകം ...! കളം നിറഞ്ഞു കളിയ്ക്കാന്‍ കഴിയുന്നവരെയൊന്നും ഇനി ഇവിടെ വേണ്ട ...! ബുദ്ധി മാത്രമാണ് ഇവിടെ പ്രധാനം .. ! ഇവിടെ മോഹന്‍ ലാലിന്റെ നീക്കങ്ങള്‍ മനോഹരം ...! ഒരു നാല്‍പത്തഞ്ചു വയസ്സുള്ള ചന്ദ്രശേഖരന്‍ ഐ .പി എസ്‌ എന്ന നിലയില്‍ വ്യത്യസ്തമായ ഒരു ഗെറ്റ് അപ്പില്‍ ..! പക്ഷെ ഒന്ന് മാത്രം ....! ചെസ്സ്‌ കളിക്കുമ്പോള്‍ മാത്രമല്ല , ഒരു കുറ്റാന്വേഷണ സിനിമ എടുക്കുമ്പോഴും നാം ശ്രദ്ധിക്കണം ...! ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളെ , കുറ്റവാളിയെന്ന നിലയില്‍ ക്ലൈമാക്സില്‍ , കഥയുടെ ട്വിസ്ടായി അവതരിപ്പിക്കുന്ന രീതി , കുറെ നാളുകളായി നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ... അതില്‍ ഒരു പുതുമയും കൊണ്ടുവരാന്‍ സംവിധായകന്‍ ബി .ഉണ്ണികൃഷ്ണന് കഴിഞ്ഞില്ലയെങ്കിലും , അദ്ദേഹത്തിന്റെ മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തവും മികച്ചതുമാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന് തന്നെയാണ് അഭിപ്രായം ..! ചുരുക്കി പറഞ്ഞാല്‍ , മലയാള സിനിമയിലെ അഭിനയത്തിന്റെ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ആയ മോഹന്‍ ലാല്‍ ഈ കളിയില്‍ വിജയിച്ചിരിക്കുന്നു എന്ന് തന്നെ ...! നരേന്‍ , ജഗതി എന്നിവര്‍ ഈ വിജയത്തിന് ഗ്രാന്‍ഡ്‌ മാസ്റ്ററെ വളരെയധികം സഹായിച്ചിരിക്കുന്നു ...ബാബു ആന്റണിയും , നാടക പരിശീലകനായി എത്തുന്ന പുതുമുഖ നടനും അനൂപ്‌ മേനോനും ഗ്രാന്‍ഡ്‌ മാസ്റ്ററുടെ വിജയത്തില്‍ ചെറുതല്ലാത്ത പങ്ക് നിര്‍വഹിക്കുമ്പോള്‍ , നായിക പ്രിയാമണി ഇന്നത്തെ ന്യൂ ജെനറേഷന്‍ നായികയുടെയും മലയാളത്തിലെ ക്ലീഷേ നായികയുടെയും ഭാവങ്ങള്‍ തുല്യ അളവില്‍ എടുത്തു അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നു ..! ചുരുക്കി പറഞ്ഞാല്‍ ഒരു നല്ല സിനിമ ...! ഇത് ചെസ്സ്‌ കളിയുടെ വേഗത മാത്രമുള്ള ഒരു സിനിമയെ കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ അഭിപ്രായം ...! ചെക്ക്‌ .... !! www.abiprayam.com
'മല്ലു സിംഗ്' കളര്‍ ഫുള്‍ ആയി .. പക്ഷെ .... ! പഞ്ചാബികളുടെ കഥ പറയുന്ന ഒരു സിനിമ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത് ദിലീപിന്റെ 'പഞ്ചാബി ഹൗസ് ' തന്നെയായിരുന്നു ... ഇനിയും അങ്ങനെ തന്നെയായിരിക്കും ... ! ക്ഷമിക്കണം , അതിനൊരു മാറ്റമുണ്ടാക്കാന്‍ 'മല്ലു സിങ്ങി'നു കഴിഞ്ഞില്ല ....! 'പഞ്ചാബി ഹൗസ്' എന്ന സിനിമയിലെ തമാശ തന്നെയായിരുന്നു അതിന്റെ മുഖ്യ ആകര്‍ഷണം .. ഗാനങ്ങളും ...! എന്നാല്‍ അക്കാര്യത്തില്‍ മല്ലു സിംഗ് നിലവാരത്തിനു താഴെ ആയി പോയോ എന്ന ഒരു സംശയം മാത്രം ബാക്കി ..! ടൈറ്റില്‍ റോള്‍ ചെയ്ത ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ രംഗങ്ങള്‍ വളരെ നന്നായിരിക്കുന്നു ... ഓര്‍ഡിനറി താരങ്ങളായ കുഞ്ചാക്കോ - ബിജു മേനോന്‍ എന്നിവര്‍ ശരാശരി നിലവാരം പുലര്‍ത്തി .. മനോജ്‌ കെ ജയന്‍ , സുരാജ് എന്നിവര്‍ ശരാശരിക്കു താഴെ .. നായിക സംവൃതയും ...! ഗാനങ്ങള്‍ അത്ര മികച്ചതല്ല , എങ്കിലും നൃത്ത രംഗങ്ങള്‍ക്ക് നല്ല കയ്യടി ലഭിച്ചു ...! പോക്കിരി രാജ , സീനിയേര്‍സ് എന്നിവയ്ക്ക് ശേഷം തന്റെ ഗ്രഫ് ഉയര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ലയെങ്കിലും പക്ഷെ ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം , ഒരു പഞ്ചാബി ഗ്രാമത്തിന്റെ സൗന്ദര്യവും , നല്ല സുന്ദരികളായ നടിമാരും ചേര്‍ന്നു ഈ സിനിമ ഒരു വര്‍ണ്ണ മനോഹരമായ ദൃശ്യാനുഭവം ഉണ്ടാക്കി തന്നു എന്ന ഒറ്റവരി അഭിപ്രായം മാത്രം ...! www.abiprayam.com
കേരള കോണ്‍ഗ്രസ്‌ ( ഗ ) അഥവാ കേരള കോണ്‍ഗ്രസ്‌ (ജി ) പിറവിയെടുക്കുന്നതിനു മുന്‍പ് ഒരു മകന്‍ പഠിക്കേണ്ട പാഠങ്ങള്‍ ...! ചലച്ചിത്ര കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയി പ്രിയദര്‍ശനെ പോലെയുള്ളവരെ നിയമിക്കും മുന്‍പ് , ന്യൂ ജെനറേഷന്‍ താരം സന്തോഷ്‌ പണ്ടിറ്റിനെ പോലെയുള്ളവരെ പരിഗണിക്കണം ... അച്ഛനെ പോലെ അണികളോട് മാന്യമായി പെരുമാറാന്‍ പഠിക്കണം ...! സ്വന്തം പാര്‍ട്ടിക്കും മകനും " വനം വകുപ്പ് " തന്നെ വേണം എന്ന് വാശി പിടിക്കുവാനും , ആ വകുപ്പിനെ എങ്ങനെ പാര്‍ടിക്ക് ഗുണപരമായി വിനിയോഗിക്കാനും അറിയണം ...! കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ തങ്ങളുടെ കൊച്ചു ബ്രാക്കറ്റ് പാര്‍ടിയെ സാമുദായിക സംഘടനകളുടെ ബ്രാഞ്ച് കമ്മറ്റിയെ പോലെ ആക്കി പ്രവര്‍ത്തനം സജീവമാക്കാന്‍ കഴിയണം ... സര്‍വോപരി , പാര്‍ടിയോട് കൂറ് പുലര്‍ത്തുന്ന പുത്തന്‍ പണക്കാരെ കൊണ്ട് പാര്‍ടിയെ ഹൈ ജാക്ക് ചെയ്യാന്‍ അനുവദിക്കുക വഴി , അതിനെ കേരളത്തില്‍ ശ്രദ്ധേയമായ ഒരു പ്രസ്ഥാനമാക്കാന്‍ സാധിക്കുമെങ്കില്‍ ... , മകനെ നിങ്ങള്‍ക്കും ഒരു മാടമ്പിയാകാം ... ! അങ്ങനെയെങ്കിലും ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ജന്മമെടുക്കട്ടെ ...! കാരണം ഇനി ഒരു കേരള കോണ്‍ഗ്രസിന്റെ കുറവ് കൂടിയേയുള്ളൂ കേരളത്തില്‍ ..... www.abiprayam.com
" പൂരം" തൃശൂര്‍ കാരുടെ മാത്രം അല്ല , ലോകത്തെമ്പാടുമുള്ള മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ് ....! കൊടിയേറ്റം മുതല്‍ ഉപചാരം ചൊല്ലി പിരിഞ്ഞുപോകുന്നത്‌ വരെയുള്ള ഒരുപാട് ആചാരങ്ങള്‍ ഈ ദേശങ്ങളുടെ ഉത്സവത്തെ മറ്റുള്ള ഉത്സവങ്ങളില്‍ നിന്നും തൃശൂര്‍ പൂരത്തെ വ്യത്യസ്തമാക്കുന്നു .. ഇലഞ്ഞി മരച്ചുവട്ടില്‍ താളം പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന അനുഭവം ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കുമ്പോള്‍ ... മനസ്സു വീണ്ടും പൂരപ്പറമ്പിലേക്ക് ... ദാ ഗജവീരന്മാര്‍ തലയാട്ടിനില്‍ക്കുന്നു .... ഒരു താളമില്ലാത്തവരും അറിയാതെ വിരല്‍ കൊണ്ട് താളമിടുമ്പോള്‍ .... അവര്‍ പോലും കരുതിപോകുന്നു ... ഈ മേള പ്രമാണിമാര്‍ കൊട്ടുന്നത് , അവര്‍ ഇട്ടു കൊടുക്കുന്ന താളത്തിനനുസരിച്ചാണെന്ന് ... !! തെക്കോട്ടിറക്കത്തിനു ശേഷം മുഖാമുഖം നിന്ന് വാശിയോടെ , ആവേശത്തോടെ ഒരായിരം വര്‍ണ്ണക്കുടകള്‍ മാറി മാറി ഉയര്‍ത്തുമ്പോഴും .. ഞങ്ങള്‍ അറിയുന്നു .... എല്ലാരും ഒരു കുടക്കീഴില്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം ... !! " പൂരം കലക്കി ട്ടാ ... ഗെടി .... !! ടോപ്പായി ല്ലേ ? " എന്ന് ലോകം പറയുമ്പോഴും ..... തൃശ്ശൂര്‍ കാരന്റെ ആ മുഖഭാവം നോക്കു ... " ഇതൊക്കെ വെറും സാമ്പിള് ......!!!"
സച്ചിനെ മാറ്റി ഇനി ശ്രീശാന്തിനെ രാജ്യസഭയിലേക്ക് വിടാം ...! അല്ല്ല പിന്നെ ...!! രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ മനസ്സില്‍ ചില അല്ലറ ചില്ലറ മോഹങ്ങള്‍ ഒക്കെ ഉണ്ടാകും , ഇല്ലേ ? എന്നാലും , കലാകാരന്മാര്‍ , കായിക താരങ്ങള്‍ , സാംസ്കാരിക നായകന്മാര്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ പ്രതിഭാ സമ്പന്നരായവരെ രാജ്യ സഭയിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ ... നാളെ അവര് സഭയില്‍ പോകുമോ , ഇല്ലെയോ എന്നൊന്നും നോക്കിയിട്ടൊന്നുമല്ല ഭായി ... !! അല്ലെങ്കില്‍ തന്നെ , നാട്ടുകാരുടെ വോട്ടും വാങ്ങി ജയിച്ചു പോയവര്‍ വരെ , സഭ കണ്ട കാലം മറന്നു ...!! നാട്ടുകാരെയും ...! കോടികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുത്തു രാജ്യസഭ എം .പി ആകുന്ന വ്യാവസായിക പ്രമുഖര്‍ ഉള്ള ഈ നാട്ടില്‍ , ഇന്ത്യയില്‍ നിന്നു ഏതെങ്കിലും ഒരു കായിക താരത്തെ രാജ്യസഭയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് സച്ചിനെ തന്നെ ആകണം എന്ന് ആഗ്രഹിക്കുന്നവര്‍ തന്നെയാണ് ഇവിടെ അധികവും .... ഇത് നാടിനെ തന്റെ മേഖലയില്‍ വാനോളം ഉയര്‍ത്തിയ മാന്യനായ ഒരു കായിക താരത്തിനുള്ള അംഗീകാരം തന്നെയാണ് ... ! അപ്പോഴാണ്‌ സച്ചിനെയല്ല സൌരവ് ഗാംഗുലിയെ ആയിരുന്നു ഉള്‍പ്പെടുത്തേണ്ടത് എന്ന് സി .പി .ഐ ...! സച്ചിനെ ഉള്പ്പെടുത്തെരുതെന്നും കപില്‍ ദേവിനെയും ഗവാസ്ക്കറിനെയും അല്ലെങ്കില്‍ പിന്നെ ദ്രാവിഡിനെയും ആണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് മുംബൈയില്‍ നിന്നും താക്കറെ ...! രാഷ്ട്രീയ കളി തുടങ്ങി .... ! അങ്ങനെ ഒരു ക്രിക്കറ്റ്‌ ടീമിനുള്ള ആള്‍ക്കരാകുമ്പോള്‍ .... അവര്‍ക്കും കളി തുടങ്ങാം .... അല്ലേ ? കോഴയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാരെ പോലെ ക്രിക്കറ്റ്‌ താരങ്ങളും മോശം അല്ലല്ലോ ..!! www.abiprayam.com
32 മെയില്‍ തൃശൂര്‍ , 22 ഫീമെയില്‍ കോട്ടയത്തെ കുറിച്ച് .... !! ഈ ന്യൂജെനറേഷന്‍ സിനിമയിലും " അത് " തന്നെയാണ് പ്രധാന വിഷയം ..., 80 വയസ്സുകാരനായ രോഗിയും 30 വയസ്സുകാരനായ സുഹൃത്തും 50 വയസ്സുകാരനായ സുഹൃത്തിന്റെ ബോസ്സും ഒരു നേഴ്സ് ആയ 22 ഫീമെയിലിനെ സമീപിക്കുന്നത് ' അതിന് ' വേണ്ടി മാത്രമാണോ ... ? ഇവിടെ , ഇന്ന് 'അത് ' മാത്രമാണ് വിഷയം ... ! 'അത് ' മാത്രം ... ? കൌമാരത്തില്‍ തന്റെ കന്യകത്വം നാട്ടുകാരനായ ബെന്നിച്ചനു മുന്‍പില്‍ വലിച്ചെറിഞ്ഞ കാര്യം കാമുകന് മുന്‍പില്‍ വീമ്പു പറയുന്ന നായിക ... ! കാമുകനേക്കാള്‍ രണ്ട് പെഗ്ഗ് കൂടുതല്‍ കപ്പാസിറ്റിയുള്ള ഒരു മിടുക്കി കൊച്ച് ... ! കാമഭ്രാന്തന്മാര്‍ക്ക് തന്റെ ജീവിതവും " ഫാവി " യും അടിയറവു വച്ച് , പിന്നീട് ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു 22 കാരി നേഴ്സ് .. ! ജീവിക്കുവാനായി ഒരു മാന്യമായ വേതനത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആയിരക്കണക്കിന് നേഴ്സ് മാരുടെ പ്രതിനിധിയല്ല ഈ 22 ഫീ മെയില്‍ കോട്ടയം ... കുറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ വന്ന നായികാ പ്രാധാന്യമുള്ള , ഈ ന്യൂ ജെനറേഷന്‍ സിനിമയില്‍ 'പ്രണയത്തേക്കാള്‍ തീവ്രമാണ് ഒരു പെണ്ണിന്റെ പ്രതികാര ബുദ്ധി' എന്ന് ഓര്‍മ്മിക്കുന്ന ഒരു കഥാപാത്രം മാത്രമാണ് ... സത്യത്തില്‍ ഒരു മലയാളിയുടെ മനസ്സില്‍ 24 മണിക്കൂറും ' അത് ' മാത്രമാണോ എന്ന സംശയവുമായി , മറ്റൊരു വ്യത്യസ്ത സിനിമയും കണ്ടിറങ്ങുമ്പോള്‍ , ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഏതോ ഒരു വൃദ്ധന്‍ പറയുന്നത് പോലെ ... " ജീവിതം ഒരു സ്വര്‍ഗ്ഗാടീ .... ! നീയൊരു മാലാഖയും ... ! www.abiprayam.com
കോബ്ര പത്തി വിടര്‍ത്തി ആടുമ്പോള്‍ ...! ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു ശരാശരി സിനിമ ..! അതില്‍ കൂടുതല്‍ രാജവെമ്പാലയില്‍ നിന്നും കരിമൂര്ഖനില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല ... പക്ഷെ , കരാട്ടെയാണോ ബോക്സിംഗ് ആണോ അതോ ഗുസ്തിയാണോ എന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത ആ ക്ലൈമാക്സിലെ ഒരു ഇടിമത്സരമുണ്ടല്ലോ ....? അത് തകര്‍ത്തു ബ്രദര്‍ ...! ക്ലൈമാക്സില്‍ ' പഞ്ച് ' അത്ര പോര എങ്കിലും ...! പിന്നെ , സൂപ്പര്‍ താരം മമ്മൂട്ടിയും സംവിധായകന്‍ ലാലും സഹോദരന്മാരായി എത്തുന്ന ഈ വിഷുചിത്രം , ഒരു ഉത്സവ കുടുംബ സിനിമക്കാവശ്യമായ ചേരുവകള്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട് ... അതില്‍ വിജയിച്ചോ എന്ന് സംശയം ഉണ്ടെങ്കിലും , ആള് കേറും ഈ സിനിമയ്ക്ക് ... !! ലാലു അലക്സ് പതിവ് പോലെ ആത്മാര്‍ഥതയും സ്നേഹവുമുള്ള ഒരു കുടിയനായ പപ്പയുടെ റോള്‍ മനോഹരമാക്കിയിരിക്കുന്നു ... സലിം കുമാറിന്റെ ചില നമ്പരുകള്‍ കൊള്ളാം , ചിലത് ചീറ്റി ... !! ജഗതി , ബാബു ആന്റണി എന്നിവര്‍ ശ്രദ്ധിക്കപ്പെട്ടു ... ! നായികമാര്‍ക്ക് പണ്ടേ മലയാള സിനിമയില്‍ വല്ല്യ റോള്‍ ഒന്നും ഇല്ലല്ലോ ...!! സൌഹൃദവും സാഹോദര്യവും ഒരേ അളവില്‍ മിക്സ് ചെയ്തു രണ്ട് പേരുടെ ആത്മബന്ധത്തിന്റെ കഥ പറയുമ്പോള്‍ , അതില്‍ അണിയറ പ്രവര്‍ത്തകര്‍ പാതി വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം .. ഒരു പതിവ് കഥയാണെങ്കില്‍ പോലും ...!! സിനിമ കഴിഞ്ഞു ഇറങ്ങുബോള്‍ പുറത്ത് ഫാന്‍സിന്റെ ശിങ്കാരി മേളവും ആര്‍പ്പു വിളികളും മുഴങ്ങുന്നുണ്ടായിരുന്നു .. പക്ഷെ , നെഞ്ചിനുള്ളില്‍ , " എന്റെ നെഞ്ചിനുള്ളില്‍ കാറ്റിലാടണ കൂടെനിക്കുണ്ട് .." എന്ന ഗാനമായിരുന്നു ... ഒരു കാര്യം ഉറപ്പ് .... ! മലയാള സിനിമയില്‍ ഇനി മമ്മൂട്ടി ഡാന്‍സ് ചെയ്താല്‍ ആരും കുറ്റം പറയില്ല ....!! www.abiprayam.com
ചാനലുകളില്‍ സുരേഷ് ഗോപി ചേട്ടന്റെയും മംമ്ത ചേച്ചിയുടെയും " ക്വിസ് " മത്സരം ..... !! ചാനലുകള്‍ കോടികള്‍ കൊണ്ട് കളിക്കുകയാണ് ...! അപ്പൊ , നമ്മുടെ പാവം പ്രേക്ഷകര്‍ക്കും ഇരിക്കട്ടെ ഒന്ന് രണ്ട് കോടികള്‍ എന്ന് തീരുമാനിച്ചു എന്ന് ...! സുരേഷ് ഗോപിയും മംമ്തയും പിന്നെ കുറെ കോടികളും ... ! മനുഷ്യന്‍ , പ്രത്യകിച്ചു മലയാളി ഇങ്ങനെയാണ് .. പണിയെടുക്കാതെ കാശ് കിട്ടാന്‍ അവര്‍ എന്ത് പണിയും എടുക്കും ..! 'ഡീല്‍ ഓര്‍ നോ ഡീല്‍ ' പോലെ ഭാഗ്യ പരീക്ഷണം ഒന്നുംമല്ലല്ലോ ,മത്സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നവര്‍ക്ക് ഒരു പൊതു വിജ്ഞാനം കിട്ടുമല്ലോ എന്നൊക്കെ കരുതി .. കാണാമെന്നു കരുതിയാല്‍ , അറിയുക അവര് കുട്ടികള്‍ ചോദിക്കുന്ന കുസൃതി ചോദ്യത്തിന്റെ നിലവാരം പോലും ഇല്ലാത്ത ചോദ്യങ്ങളുമായി വന്നിരിക്കുക്കയാണ് ഇട്ട കോട്ടിന്റെയും ടൈയുടെയും സ്റ്റാന്‍ഡേര്‍ഡ് കളയാന്‍ വേണ്ടി , നമ്മുടെ മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹം ... ! തീ തുപ്പി കൊണ്ട് വെള്ളിത്തിരയില്‍ പോലീസ് വേഷത്തില്‍ വരാറുള്ള ഭരത് ചന്ദ്രന്‍ ചേട്ടനോടും , പിന്നെ ' ഡാഡി മമ്മി ...' പാട്ട് പാടി ചെറുപ്പക്കാരെ നൃത്തം ചെയ്യിച്ച ലങ്കചേച്ചിയോടും ഒരു കാര്യം മാത്രമേ പറയാനുള്ളൂ ... റിയാലിറ്റി ഷോകള്‍ കണ്ടും കണ്ണീര്‍ സീരിയല്‍ കണ്ടും മനസ്സു മരവിച്ച , കുറെ നാളായി ഒരു ' വിവരവും ' ഇല്ലാതെ ആയി പോയ ഞങ്ങള്‍ പാവം മലയാളിയുടെ മുന്‍പില്‍ വെറുതെ കോടികള്‍ തരാമെന്നു പറഞ്ഞു വരുമ്പോള്‍ ... ഒരല്പം കൂടി സ്റ്റാന്‍ഡേര്‍ഡ് ഉള്ള ചോദ്യങ്ങള്‍ ചോദിക്കണം ... അല്ലെങ്കില്‍ ഈ കോടീശ്വരന്‍ പരിപാടി , വല്ല 'കൊച്ചു ടി .വി 'യില്‍ പോയി അവതരിപ്പിക്കണം ... ആര്‍ യു റെഡി ....? www.abiprayam.com
അച്ചു മാമാ ... ഞാന്‍ ഞെട്ടി മാമാ ... !!! സത്യത്തില്‍ നമ്മുടെ സഖാവ് വി .എസ്‌ . ഇവിടെ ഒരു ' കറി വേപ്പില' യല്ല .... !!! പക്ഷെ ഒരു സംശയം ... അച്ചുമാമനോട് ഇത്ര മാത്രം സ്നേഹം കാണിക്കാന്‍ ഇത് 'പാര്‍ട്ടി കോണ്‍ഗ്രസ്‌ ' ആണോ ... അതോ പാര്‍ട്ടി 'കോണ്‍ഗ്രസ്‌ 'ആണോ ?? പാര്‍ട്ടിക്ക് വേണ്ടി പോരാടി ... പോരാടി ഇന്ന് ഒരു വഴിക്കായ നമ്മുടെ വി .എസ്സിന് , രാഷ്ട്രീയത്തില്‍ അര്‍ഹമായ അംഗീകാരം കേരള മണ്ണില്‍ തന്നെ നടന്ന അഖിലേന്ത്യ സമ്മേളനത്തില്‍ നല്‍കാന്‍ കഴിഞ്ഞു എന്ന് നമുക്ക് അഭിമാനിക്കാം .... ! എന്നാല്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും , കേന്ദ്ര നേതൃത്വത്തിനെതിരെ നിലപാടെടുക്കുകയും ചെയ്ത ... എന്തിന് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഒന്ന് എത്തി നോക്കുക പോലും ചെയ്യാത്ത ബംഗാള്‍ മുന്‍ മുഖ്യമന്ത്രി സഖാവ് ബുദ്ധദേബിനെ പി .ബി യില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കുന്ന ഈ സമയത്താണ് കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിക്കു പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ സ്നേഹവും അംഗീകാരവും നല്‍കി വീര്‍പ്പുമുട്ടിക്കുന്നത്‌ .. ! ഇതിനു വേണ്ടി പാര്‍ട്ടിയുടെ കേരള ഘടകം ആത്മാര്‍ഥമായി പ്രയത്നിച്ചു എന്ന് കൂടി അറിയുമ്പോഴാണ് .. നമ്മുടെ സഖാവിന്റെ പാര്‍ട്ടിയിലെ വില നമ്മള്‍ അറിയുന്നത് .. ഈ സ്നേഹം കാണാന്‍ പോലും കഴിയാതെ വി .എസ്‌ . സന്തോഷത്തോടെ കോഴിക്കോട് നിന്നും യാത്രയാകുമ്പോള്‍ ... ഇനി പാര്‍ട്ടിക്കു ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ സംഭവിക്കില്ല എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം ...!! www.abiprayam.com
ഒരു പതിവ് ദിലീപ് സിനിമയുടെ ഫോര്‍മാറ്റില്‍ തന്നെ അണിയിച്ചൊരുക്കിയ ഒരു അവധിക്കാല സിനിമ ...! ഒരു ഉത്സവ കാല സിനിമ എന്നും വേണമെങ്കില്‍ പറയാം .. മായാ മോഹിനിയില്‍ വ്യത്യസ്തമായി എന്ത് എന്ന ചോദ്യത്തിനുത്തരം .. ഏതോ ഒരു പഴയകാല മാദകനടിയെ ഓര്‍മ്മിപ്പിക്കുന്ന ദിലീപിന്റെ പെണ്‍ വേഷം തന്നെ ...! കമലഹാസന് പഠിക്കുന്ന ഈ യുവ നടന്റെ മോഹിനി രൂപം കാണാന്‍ സ്ത്രീ പ്രേക്ഷകരും എത്തും .. ഈസ്റ്ററും വിഷുവുമൊക്കെയായതിനാല്‍ ......കുട്ടികളും ... കാരണം അവര്‍ക്ക് എന്തോ , ഈ ദിലീപിനെ പണ്ടേ ഇഷ്ടമാണ് .... ! പിന്നെ ചെറുപ്പക്കാര്‍ തങ്ങളുടെ സൌഹൃദ സദസ്സില്‍ മാത്രം പറയാറുള്ള ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് നിറഞ്ഞ തമാശകള്‍ യുവാക്കള്‍ക്ക് ഇഷ്ടപ്പെടാം ... പിന്നെ , കഥയിലും ക്ലൈമാക്സിലും ഒരു പുതുമ പോലും ഇല്ലാത്തത് ഈ സിനിമയുടെ നിലവാരത്തെ ബാധിച്ചേക്കാം .... ഓര്‍ഡിനറി സിനിമയിലൂടെ കയ്യടി നേടുന്ന നടന്മാരായി ബിജു മേനോനും ബാബു രാജും മാറിയത് ഈ സിനിമയ്ക്ക് ഗുണകരമാകാം ... മലയാള സിനിമ നായിക ദാരിദ്ര്യം നേരിടുമ്പോള്‍ പകരം വെക്കാന്‍ ദാ ഒരു " താരം " എന്ന നിലയില്‍ കാണാതെ .... നല്ല ' വൃത്തി ' യായി സാരിയുടുത്തു വരുന്ന ടെലിവിഷന്‍ കോമഡി ഷോ യിലെ ഒരു മികച്ച മിമിക്രി താരമായി ദിലീപിനെ ഈ സിനിമയില്‍ കാണാന്‍ ശ്രമിക്കുക .... അല്ലാതെ , ഒരു നല്ല കഥയും അല്പം ലോജിക്കുമെല്ലാം പ്രതീക്ഷിച്ചു ഈ സിനിമ കാണാന്‍ പോയാല്‍ ... " മായാ മോഹിനി "യിലെ പോലീസ് ഓഫീസറിനെ പോലെ .. അതിലെ അമ്മാവന്മാരെ പോലെ ... നമ്മളും വിഡ്ഢികളാകും...... !!! www.abiprayam.com
ഏപ്രില്‍ ഒന്നാം തിയ്യതി :- അഭിപ്രായം ഡോട്ട് കോമിന്റെ വാര്‍ഷികമാണ് ....! ആകാശത്തിനു കീഴിലുള്ള എന്തിനെ കുറിച്ചും അഭിപ്രായം പറയുകയും , സുഹൃത്തുക്കളുടെ അഭിപ്രായം തേടുകയും , അങ്ങനെ ഒരു വിഷയത്തില്‍ ഒരുപാട് വ്യത്യസ്ത അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് കൂടി മനസ്സിലാക്കി , ഒരു നിഗമനത്തില്‍ എത്താന്‍ സഹായിക്കുക എന്നതായിരുന്നു അഭിപ്രായം ഡോട്ട് കോമിന്റെ പ്രഥമ ലക്‌ഷ്യം .....! അതില്‍ ഒരു പരിധി വരെ വിജയം നേടാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തോടെയാണ് അഭിപ്രായം ഡോട്ട് കോം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്‌ .... ഒട്ടേറെ പുതുമകളോടെ ..... !! ഇനി കൂടുതലായി എന്തൊക്കെ ... ? ഓണ്‍ലൈന്‍ എഴുത്തുകാര്‍ക്ക് വേണ്ടി റിയാലിറ്റി ഷോ മോഡലില്‍ ഒരു " ബെസ്റ്റ് റൈറ്റര്‍ " മത്സരം ...! അവര്‍ക്ക് ഓരോ മാസവും ചെറിയ സമ്മാനങ്ങള്‍ ...! ഒടുവില്‍ ഒരു മെഗാ സമ്മാനം .....! ഇതൊക്കെയാണ് ആഗ്രഹങ്ങള്‍ ....! ഇതൊക്കെയാണ് അടുത്ത ലക്ഷ്യങ്ങള്‍ ...!! ...... നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ .......? www.abiprayam.com
കാലം സാക്ഷി , ചരിത്രം സാക്ഷി ....!! പാര്‍ട്ടി പത്രങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന പത്ര വിതരണക്കാരെ , ഒരു കാര്യം മനസ്സിലാക്കുക .... ഈ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ത്രീജിയുള്ള മൊബൈല്‍ ഫോണും ഒക്കെയുള്ള ആധുനിക ചെറുപ്പക്കാര്‍ക്ക് രാവിലെ പത്രം കിട്ടിയില്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല ...! അവര് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പത്രങ്ങള്‍ വായിക്കുകയും ചെയ്യും , വിവരങ്ങള്‍ അറിയുകയും ചെയ്യും ... എന്നാല്‍ കുറെ അമ്മാവന്മാരുണ്ട് നമ്മുടെ നാട്ടില്‍ ! പത്രവായന ശീലമാക്കിയതിനാല്‍ , അത് കിട്ടാതെ ഇപ്പോള്‍ പ്രഭാത കര്‍മ്മങ്ങള്‍ക്ക് വരെ ബുദ്ധിമുട്ട് നേരിടുന്നവര്‍ ....! ഇനി പത്രവിതരണ സമരം നീണ്ട് , അവര്‍ക്ക് ഉദര സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും , ആശുപത്രി കിടക്കയില്‍ എത്തപ്പെടുകയും ചെയ്ത് , അങ്ങനെ അവര് നിങ്ങളുടെ സമരത്തിന്റെ രക്തസാക്ഷികള്‍ ആകുകയും ചെയ്താല്‍ ... ! നാളെ , നിങ്ങളുടെ ഈ സമരം വിജയിച്ച് പത്രമുതലാളിമാരില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ കമ്മിഷന്‍ തുകയും കൊണ്ടുപോയി, നേര്ച്ചപ്പെട്ടിയില്‍ ഇട്ടാലും .. ആ അമ്മാവന്മാരുടെ ശാപത്തില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ഉണ്ടാവില്ല ... ഓര്‍മ്മയിരിക്കട്ടെ ....!!! www.abiprayam.com
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ... ! കമ്മീഷണര്‍ക്കും കിങ്ങിനും ഏകാലവ്യനില്‍ ഉണ്ടായ ജാര സന്തതി ...! പുതിയതായി ഒന്നുമില്ല , കേരള രാഷ്ട്രീയം പറയുന്നില്ല ... കേന്ദ്രം മാത്രം ..! രാജ്യ സ്നേഹം തുളുമ്പുന്ന മമ്മുട്ടിയുടെ സംഭാഷണം അതി മനോഹരം .... ! ചിലപ്പോഴൊക്കെ ഇഴയുന്ന പോലെ .... ഷാജി കൈലാസിന്റെ വേഗത നഷ്ടപ്പെട്ടു എന്ന ഒരു തോന്നല്‍ .. എന്തിനാ ഞങ്ങളെ ഇങ്ങനെ മൂന്ന് മണിക്കൂറില്‍ അധികം ... ? ഇംഗ്ലീഷ് , ഹിന്ദി എന്നിവയ്ക്ക് മാത്രമല്ല .. പച്ച മലയാളത്തിനും ഒരു കുറവും ഇല്ല ...! കഥ എന്ന് പറയാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ല , നമുക്ക് അറിയാം ... നമ്മള് ചിന്തിക്കുന്നത് പോലെ തന്നെ .. ! ഒരു ചെറിയ ട്വിസ്റ്റ്‌ പോലും ഇല്ല .. ! തുടക്കം തന്നെ വില്ലന്മാരെ അവതരിപ്പിക്കുന്നു ... എല്ലാരേയും കൊള്ളുന്നു .... ! അതായത് , ക്ലൈമാക്സ്‌ നമ്മള് കരുതും പോലെ തന്നെ .. പക്ഷെ ,ചടുലമായ സംഭാഷണങ്ങള്‍ ... പേര് എഴുതി കാണിക്കുമ്പോള്‍ തന്നെ രഞ്ജി പണിക്കര്‍ക്ക് കയ്യടി , പക്ഷെ ഷാജി കൈലാസിന് ... സൂപ്പര്‍ സ്റ്റാര്സ് രണ്ട് പേരും പതിവ് പോലെ റോള്‍ മനോഹരമാക്കി .. പാകിസ്ഥാനെ ശത്രു പക്ഷത്ത്‌ നിര്‍ത്തി ചില അവസരത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ അതി ഗംഭീരം ആയിരിക്കുന്നു .... ! തിയറ്ററില്‍ ശിങ്കാരി മേളവും വെടിക്കെട്ടും ഫാന്‍സ്‌ തയ്യാറാക്കി വച്ചിരുന്നു ... ആദ്യ ഷോ കാണാന്‍ എത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ ... പക്ഷെ ,ന്യൂ ജെനറേഷന്‍ സിനിമ ഈയിടയില്‍ കണ്ട സുഹൃത്തുക്കള്‍ക്കറിയാം... ഒരു സിനിമ കഴിയുമ്പോള്‍ കയ്യടി കിട്ടുവാന്‍ ഇപ്പൊ വല്ല്യ ബുദ്ധിമുട്ടൊന്നുമില്ല എന്ന് ... പക്ഷെ കൂകല്‍ കിട്ടാന്‍ ആണ് പാട് .... ! www.abiprayam.com
' അത്തള പിത്തള തവളാച്ചി , ചുക്ക് മറിക്കണ ചുവളാപ്പാ ... മറിയം വന്നു വിളക്കൂതി , കണ്ടോ മാണി സാറേ ' .... ഈ പ്രതിഷേധം ... കേട്ടോ മാണി സാറേ ... യുവാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന ഈ യുദ്ധകാഹളം ....!! എത്ര ജനപ്രിയം എന്ന് ഒരുപാട് വട്ടം സ്വയം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും ... പത്താമത് ബജറ്റ് എന്ന ചരിത്രം എഴുതി എന്ന് അവകാശപ്പെട്ടാലും ... മാലിന്യ പ്രശ്നത്തിനു പരിഹാരം നേടാന്‍ ശ്രമിച്ച ബജറ്റായിട്ടല്ല , സാമൂഹിക ക്ഷേമത്തിന് ഊന്നല്‍ നല്‍കിയ ബജറ്റായിട്ടല്ല ..., വിവിധ പെന്‍ഷന്‍ തുക ഉയര്‍ത്തിയ ബജറ്റായിട്ടല്ല ..., മറിച്ച് ചരിത്രം ഈ ബജറ്റിനെ ഓര്‍ക്കുക ഒരു യുവജന ദ്രോഹ ബജറ്റായിട്ടായിരിക്കും .... തീര്‍ച്ച ... ! ലാസ്റ്റ് ഗ്രേഡ് , എല്‍ .ഡി .സി എന്നീ തസ്തികയില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞു കാത്തിരിക്കുന്ന , ആയിരക്കണക്കിന് ആളുകളുണ്ട് ഈ കേരളത്തില്‍ ... ! ഒരു സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പഠിച്ചു തയ്യാറെടുക്കുന്ന .... നേര്‍ച്ചയും നേര്‍ന്നു, പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ..... ഒരു പാട് യുവജനങ്ങളുടെ ആശങ്ക കണ്ടില്ലെന്നു നടിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല ... മാണി സാറിനും ... !!! www.abiprayam.com
ഞങ്ങള്‍ ഒരു അണ കെട്ടാന്‍ പോകുന്നു ....!! മാനവ സ്നേഹവും സാഹോദര്യവും ഒരേ അളവിലെടുത്ത് , ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ ഉറപ്പുള്ള ഒരു വലിയ അണ ... ! അതില്‍ ഒരു നുള്ള് പ്രാദേശികവാദം പോലും ചേര്‍ക്കുവാന്‍ ഞങ്ങള്‍ മലയാളികള്‍ക്കാകില്ല ..!! ഒഴുകി വരുന്ന കണ്ണീര്‍പാച്ചലിനെ തടയാനായി ഞങ്ങളുടെ സ്വപ്നങ്ങള്‍ കൊണ്ടൊരു തടയണ ഇവിടെ ഞങ്ങള്‍ക്ക് പണിതേ തീരു ...!! കേരളീയര്‍ക്ക് അന്നും ഇന്നും 'കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന ഒരു സുന്ദരിയായ മലയാളി പെണ്ണാണ് ' ഞങ്ങളുടെ പെരിയാര്‍ ...! അവള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു പോകാന്‍ ഒരുങ്ങുകയാണ് ..., പക്ഷെ , അവളെ അങ്ങനെ പോകാന്‍ അനുവദിക്കാന്‍ ഞങ്ങള്‍ക്ക് ആകുമോ ...? അവള്‍ പലകുടങ്ങള്‍ കൊണ്ട് ഇവിടെ ദാഹം അകറ്റിയവരുണ്ട് ... അവള്‍ പകര്‍ന്നു നല്‍കിയ ജലം കൊണ്ട് മുറ്റത്ത്‌ പോന്നു വിളയിച്ചവരുണ്ട് ... പ്രിയ അയല്പക്കക്കാരെ , ഞങ്ങളെ പോലെ നിങ്ങളെയും സ്നേഹിച്ച ഞങ്ങള്‍ മലയാളികള്‍ക്ക് .. നിങ്ങളോട് ഒന്നേ പറയാനുള്ളൂ ...! അവളെ ഞങ്ങള്‍ തടഞ്ഞു നിര്‍ത്തും ... അവളെ പോകാന്‍ അനുവദിക്കാന്‍ ഞങ്ങള്‍ക്കാകില്ല ..... ഞങ്ങള്‍ ജീവന് തുല്യം സ്നേഹിക്കുന്ന, അവളെ തടയാനായി ഞങ്ങള്‍ക്കൊരു അണക്കെട്ട് പണിതേ തീരു ...!!! www.abiprayam.com
"വല്ലോന്‍റെ കുടുംബത്തെ കാര്യം എങ്ങനെയായാലും നിനക്കെന്താ ...!" എന്ന് ചോദിക്കുമായിരിക്കാം .. എന്നാലും , വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ .. ഇന്ത്യയിലെ ഏറ്റവും വലിയ ഇടത്പക്ഷ പാര്‍ട്ടിയുടെ തലവനെ തെരഞ്ഞെടുക്കുമ്പോള്‍ ... അത് സീതാറാം യെച്ചൂരിയാകണം എന്നാണ് എളിയ ആഗ്രഹം ... ! അല്ലേലും ഈ മലയാളീസ് ഇങ്ങനെയാ .. വേറെ ഒരു മലയാളി നന്നാവുന്നത് ഇഷ്ടാവില്ല .. 'ഒരു മലയാളിയായ എസ് ആര്‍ പി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയാല്‍ അനക്കെന്താ ?' എന്ന് വീണ്ടും ചോദിക്കുമായിരിക്കാം ... എന്നാലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാകണം... കാരണം , നമ്മുടെ അച്ചു മാമനും മലയാളിയാണല്ലോ ... എന്തോ അദ്ദേഹത്തിനോട് പണ്ടേ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് ഒരു ശരാശരി മലയാളിക്ക് .. ഒരു മലയാളിക്ക് എന്തേലും ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങള്‍ നമ്മള് ആഗ്രഹിച്ചു കൂടാ എന്നാണ്.. കേരള രാഷ്ട്രീയത്തില്‍ നമ്മുടെ അച്ചു മാമന് ഒരു ബുദ്ധിമുട്ട് ഉണ്ടായിക്കൂടാ ! അതല്ലാതെ , യച്ചൂരി മ്മടെ അമ്മാവന്‍റെ മോനായിട്ട് ഒന്നുമല്ല .. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാകണം.. (നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നത് ഒരു ക്ലീഷേ ഡയലോഗ് ആണ് !") - www.abiprayam.com
മലയാളിയെ ചിരിപ്പിച്ച ആ മഹാ നടന്‍ അരങ്ങൊഴിഞ്ഞു ... മാള അരവിന്ദന്‍ ഒരു മാന്ത്രികനായിരുന്നു .... തബലയില്‍ .... മാള അരവിന്ദന്‍ ഒരു രാജാവായിരിരുന്നു .... നാടകവേദികളില്‍ .... മാള അരവിന്ദന്‍ ഒരു സാമ്രാട്ടായിര്‍ന്നു .... മലയാള സിനിമാ ഹാസ്യ ലോകത്ത് ... മലയാളത്തിന്‍റെ പ്രിയ നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ... - www.abiprayam.com
ഞാന്‍ അന്നും ഇന്നും എന്നും അര്‍ജെന്റീന ഫുട്ബോള്‍ ടീം ഇഷ്ടപ്പെടുന്ന ആളാണെന്നു അറിയാലോ ... എന്നാലും ഇന്ന്‍ ബ്രസീല്‍ ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം ! എന്നാല്‍ ഇന്ന് ബ്രസീല്‍ ജയിച്ചു കഴിഞ്ഞാല്‍ , എന്‍റെ അച്ഛനും ക്ലാസ്സിലെ ബ്രസീല് കുട്ടികളും ഉള്‍പ്പെടെ ഓണ്‍ലൈനിലും നാട്ടിലുമുള്ള സകലമാന ബ്രസീല്‍ ടീം ആരാധകരും നാളെ അര്‍ജെന്റീന തോല്‍ക്കാന്‍ വേണ്ടി നേര്‍ച്ചയും നേര്‍ന്ന്‍ ഞങ്ങളെ കൂക്കി വിളിക്കാന്‍ ടി വി യുടെ മുന്‍പില്‍ ഇരിക്കും എന്നറിയാം ..! പക്ഷെ , എങ്കിലും ബ്രസീല്‍ ഇന്ന്‍ ജയിക്കണം ... ആ ഒരു സ്വപ്ന ഫൈനല്‍ കാണാന്‍ കൊതിയാകുന്നു ... ആ ഫൈനലില്‍ അര്‍ജെന്റീന ബ്രസീലിനെ തോല്‍പ്പിച്ചു മുത്തമിടുന്ന ആ സുന്ദര നിമിഷം ....! അന്ന് , വെളുപ്പാന്‍ നേരത്ത് ഇരു കൈകളും ഉയര്‍ത്തി ഒന്ന് ആര്‍പ്പ് വിളിക്കാന്‍ ... ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന ബ്രസീലിലെ കാണികളെ കൈവീശി നിറകണ്‍ പുഞ്ചിരിയോടെ മെസ്സി ഗ്രൌണ്ടിനെ വലം വെക്കുന്നത് കാണാന്‍ ... ആ നിമിഷത്തിനു മാധുര്യം കൂടണമെങ്കില്‍ അങ്ങേ തലക്കല്‍ , മഞ്ഞപട തന്നെ വേണം .... അത് കൊണ്ട് സോറി ജെര്‍മനി , നിങ്ങളോട് ഒരു ദേഷ്യവുമില്ല എന്ന് മാത്രല്ല , നല്ല ഇഷ്ടാണ് താനും ....... എങ്കിലും , ഇന്ന്‍ ബ്രസീല്‍ ജയിക്കണം എന്ന്‍ തന്നെയാണ് ആഗ്രഹം !! www.abiprayam.com www.abiprayam.com
ഏഷ്യാനെറ്റിന്‍റെ അഭിപ്രായ സര്‍വ്വേയും ചില യാഥാര്‍ത്ഥ്യങ്ങളും ... ! 2014 ലെ കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഏഷ്യാനെറ്റ്‌ ന്യൂസിന്‍റെ അഭിപ്രായ സര്‍വ്വേ ഫലപ്രകാരം , ഇവിടെ വന്‍ വിജയം പ്രതീക്ഷിച്ച ഇരു മുന്നണികളും ആശങ്കയിലാണ് .. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും മുന്‍പേ , സ്ഥാനാര്‍ഥികള്‍ ആരെന്ന് അറിയും മുന്‍പേ, നിലവിലെ മുന്നണി രാഷ്ട്രീയ സംവിധാനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമുള്ള ഏഷ്യാനെറ്റിന്‍റെ അഭിപ്രായ സര്‍വ്വേ കേരളത്തില്‍ യു ഡി എഫിന് 11 സീറ്റും എല്‍ ഡി എഫിന് 9 സീറ്റും പ്രവചിക്കുന്നു .... അഭിപ്രായ സര്‍വ്വേ പ്രകാരം എല്‍ ഡി എഫിന് ലഭിക്കും എന്ന്‍ പ്രവചിച്ച കണ്ണൂര്‍ , തൃശ്ശൂര്‍ , ചാലക്കുടി എന്നീ മണ്ഡലങ്ങള്‍ യു ഡി എഫിന് ലഭിക്കാനും , യു ഡി എഫിന് ലഭിക്കും എന്ന് പറഞ്ഞ കോഴിക്കോട് , ആലപ്പുഴ , എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിന് ലഭിക്കാനുമുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു വേണം കേരളത്തിലെ രാഷ്ട്രീയ ചിത്രം പഠിക്കുമ്പോള്‍ മനസ്സിലാക്കാന്‍.. . അത് കൊണ്ട് തന്നെ , അതി ശക്തമായ ഒരു രാഷ്ട്രീയപോരാട്ടം തന്നെയായിരിക്കും കേരളത്തില്‍ 2014 ല്‍ സംഭവിക്കുക എന്നാണ് അഭിപ്രായം.കോം ... ബി ജെ പി ക്ക് ഇത്തവണയും അക്കൌണ്ട് തുറക്കാന്‍ കഴിയില്ല എന്ന്‍ തന്നെ കരുതുന്ന, കേരളത്തിലെ ഈ വര്‍ഷത്തിലെ തെരഞ്ഞെടുപ്പ് , ഒരിക്കല്‍ കൂടി കേരളത്തിലെ രണ്ടു പ്രബല മുന്നണികള്‍ തമ്മിലുള്ള തീപാറുന്ന മത്സരത്തിന് മാത്രം വേദിയാകും .... !! കാത്തിരുന്നു കാണം .... www.abiprayam.com
" നാഥാ , സ്വതന്ത്രനാകാന്‍ ഞാന്‍ ആശിക്കുന്നു .... സ്വതന്ത്രനാകാന്‍ ഞാന്‍ ആശിക്കുന്നു .... !!! ചുമലിനു ചുറ്റും മഴവില്ലോടെ , കാലില്‍ ചിറകോടെ .... സ്വതന്ത്രനാകാന്‍ ഞാന്‍ ആശിക്കുന്നു .... !!" ആഫ്രിക്കന്‍ ജനത പാടിയ ഈ സ്വാതന്ത്ര്യ ഗീതങ്ങളുടെ തീക്ഷ്‌ ണത എന്‍റെ നാടിന്‍റെ മക്കളുടെ പാട്ടുകള്‍ക്കും ഉണ്ടായിരുന്നു ... " ചാത്താ .. കോരാ ..നിങ്ങളറിഞ്ഞോ , ഞമ്മക്കും ഞമ്മക്കും സ്വാതന്ത്ര്യം ... !!" എന്ന് പാടിയ മണ്ണിന്‍റെ മക്കളുടെ ശബ്ദം ഇപ്പോഴും ഹൃദയത്തില്‍ മുഴങ്ങുന്നു ... ഒപ്പം അന്ന് പള്ളിക്കൂടത്തിന്‍റെ മുറ്റത്ത് ഉയര്‍ത്തിയ പതാകയെ സല്യൂട്ട് ചെയ്തതും ഓര്‍മ്മയില്‍ വീണ്ടും മധുരം നല്‍കുന്ന പോലെ .... ഇവിടെയൊക്കെ എന്ത് സ്വാതന്ത്ര്യം എന്നറിയാതെ മനസ്സ് ചോദിച്ചപ്പോള്‍ ഉത്തരം അപ്പോള്‍ തന്നെ കിട്ടി .... ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയവരും ... നാം സ്വാതന്ത്ര്യം നേടി കൊടുത്തവരുമായ നമ്മുടെ അയല്പക്കക്കാരുടെ അവസ്ഥ നാം മനസ്സിലാക്കണം ... അതറിയാം ... എന്നാലും , എന്തോ .... ഇല്ല ...!! നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില ഒരിക്കലും കുറച്ചു കാണുന്നില്ല .... പക്ഷെ , എവിടെയോ ... ചില വിയര്‍പ്പും കണ്ണീരും കലര്‍ന്ന കുരുന്നുകളുടെ മുഖം വല്ലാതെ അസ്വസ്ഥമാക്കുന്നു ..... എങ്കിലും , നാടിനു വേണ്ടി പടപൊരുതിയ പൂവ്വികരെ .. നിങ്ങളെ അഭിമാനപൂര്‍വ്വം സ്മരിക്കുന്നു ... എല്ലാ കൂട്ടുകാര്‍ക്കും അഭിപ്രായം ഡോട്ട് കോമിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ .... !!! www.abiprayam.com
സുധീരനോട് നീതി കാണിക്കാത്ത കോണ്‍ഗ്രസ്‌ പ്രസ്ഥാനം ... !! കേരളത്തിലെ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകാറില്ല ... , ഉന്നത സ്ഥാന ലബ്ദിക്ക് വേണ്ടി ഹൈക്കമാന്റ് നേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കാറില്ല ... ,സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിനും സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനുമായുള്ള ഇന്നത്തെ വില കുറഞ്ഞ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന്‍റെ വക്താവാകാന്‍ ശ്രമിക്കാറില്ല ...! ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി , ഫാഷനായി ഇവിടെ ചിലര്‍ നടത്തുന്ന ഇന്നത്തെ ഹരിത രാഷ്ട്രീയമല്ല , മറിച്ച് സാംസ്കാര സമ്പന്നരായ മലയാളികളുടെ ഹൃദയത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി അവിടെ പ്രതിഷ്ഠ നേടിയ ഒരു നേതാവാണ്‌ വി . എം . സുധീരന്‍ ... ! വന്‍ വ്യവസായികളുടെയും പണച്ചാക്കുകളുടെയും പിന്തുണയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇത്തരം നേതാക്കള്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് അഭിപ്രായം ഡോട്ട് കോം ... അവര്‍ ഏതു സ്ഥാനം അലങ്കരിക്കുന്നുവോ ആ സ്ഥാനത്തിനു കൂടുതല്‍ മഹത്വം വന്നു ചേരുമെന്ന കാര്യത്തിലും സംശയമില്ല ...! കേരള ജനത ധീരാ വീരാ എന്ന് മനസ്സറിഞ്ഞു വിളിച്ചിരുന്ന വി .എം സുധീരനെ ബോധപൂര്‍വ്വം മറന്നതായി നടിച്ചു അവസരവാദത്തിന്‍റെ ഗ്രൂപ്പ്‌ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു നല്ല നമസ്ക്കാരം പറയാനേ നമുക്ക് സാധിക്കു ....!! - www.abiprayam.com
സച്ചിന്‍ തെണ്ടുല്‍ക്കര്‍ " പാട്ട് " നിര്‍ത്തണോ .... ? നിര്‍ത്താറായോ ... ?? നാല്പതിന്‍റെ യുവത്വവുമായി ഇന്നും ക്രീസില്‍ നിറഞ്ഞു കളിക്കുന്ന സച്ചിന്‍റെ പിറന്നാള്‍ ആഘോഷവേളയിലും ചര്‍ച്ചാവിഷയം ഇത് മാത്രമാണ് ..... " പാട്ട് " നിര്‍ത്തണോ .... ? നിര്‍ത്താറായോ ... ?? സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നാണ് മുതിര്‍ന്നവര്‍ പറയുക .... പക്ഷെ , ബഹുമാനപ്പെട്ട രാജ്യസഭ എം .പി , മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ സത്യത്തില്‍ ക്രിക്കറ്റ്‌ കളി നിര്‍ത്താറായില്ല എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍ .... നൂറു നൂറ് പൂക്കള്‍ വിരിയുന്നു എന്ന് പറയുന്നത് പോലെയാണ് ഇന്ത്യക്കാര്‍ ചങ്കിടിപ്പോടെ നോക്കി നിന്നിരുന്ന സച്ചിന്‍റെ ബാറ്റില്‍ നിന്ന് നൂറുകള്‍ വിരിഞ്ഞത് ... ക്രിക്കറ്റ്‌ ' ലോകത്തിനു ' ഇന്ത്യ എന്നാല്‍ സച്ചിന്‍ മാത്രമായിരുന്നു .... ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ ഇനിയൊരു നൂറുകൊല്ലത്തേക്ക് എങ്കിലും സച്ചിന്‍ മാത്രമായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് ഇന്ത്യക്കാര്‍ ... വലംകൈ കൊണ്ട് ബാറ്റു വീശി സേവാഗിനോടൊപ്പം ആകാശത്തേക്ക് നോക്കി സച്ചിന്‍ ഇറങ്ങി വരുമ്പോള്‍, ടി .വി. ക്കു മുന്‍പില്‍ കര്‍പ്പൂരം കത്തിച്ചു വച്ച് തൊഴു കയ്യോടെ നിന്നിരുന്ന ഒരു ജനതയുണ്ട് ! സച്ചിന്‍ ഔട്ട്‌ ആകുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ , ടി .വി .യും ഓഫ്‌ ചെയ്ത്... കിടക്കയില്‍ പോയി കിടന്ന് .. തലയണ മുഖത്തോടു ചേര്‍ത്തുപിടിച്ചു കരഞ്ഞിരുന്ന .. ക്രിക്കറ്റ് ആണ് ഞങ്ങളുടെ മതം എന്നും ... സച്ചിന്‍ ആണ് ഞങ്ങളുടെ ദൈവം എന്നും ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന ആരാധകര്‍ ... അവര്‍ വരെ പറയുന്നു ... ഈ പിറന്നാള്‍ ദിനത്തില്‍ ... ഇനിയും നൂറു നൂറു പൂക്കള്‍ വിരിയട്ടെ ... ജീവിതത്തിലും സച്ചിന് സെഞ്ചറി പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന ആശംസകള്‍ നേരുകയാണ് അഭിപ്രായം .കോം ... - www.abiprayam.com
ഫുട്ബോളും മലയാളികളും .... !! കാല്‍പന്തുകളി എന്നും ഹൃദയത്തില്‍ കാത്തു സൂക്ഷിക്കുന്നവരാണ് നാം മലയാളികള്‍ ... മലബാറില്‍ ഫുട്ബോള്‍ ഒരു വികാരമാണ് ... ! അതില്‍ ദേശീയത ഇല്ല .. പ്രാദേശീയത ഇല്ല .... ! അത് കൊണ്ട് തന്നെ കൊച്ചിയില്‍ ആര്‍ത്തു വിളിക്കുന്ന കാണികളുടെ പിന്തുണ കേരളത്തിനു മാത്രമാകില്ല എന്ന് തീര്‍ച്ച ... സര്‍വ്വീസസിലെ കോച്ചും പകുതി താരങ്ങളും മലയാളികള്‍ തന്നെ .... !! ലോക കപ്പ് ഫുട് ബോള്‍ സമയത്ത് അര്‍ജന്റീനയെയും ബ്രസീലിനെയെയും ജീവന് തുല്യം സ്നേഹിക്കുന്നവര്‍ ചേരി തിരിഞ്ഞു കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന ആവേശകരമായ കാഴ്ച കേരളത്തിന്റെ പ്രത്യേകതയാണ് .... ഇംഗ്ലണ്ട് , ഇറ്റലി , ജര്‍മ്മനി എന്നീ ടീമുകളുടെ ജേര്‍സിയണിഞ്ഞ ആയിരങ്ങള്‍ സ്നേഹിച്ചത് ആ രാജ്യങ്ങളെയായിരുന്നില്ല .. മറിച്ച് ഫുട് ബോളിനെ യായിരുന്നു ... സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ അത് കൊണ്ട് തന്നെ ഇവിടെ എല്ലാവര്‍ക്കും സ്വപ്ന തുല്യമാണ് ... ക്രിക്കറ്റിനു അടിമപ്പെട്ടുപോയിരിക്കുന്നു ഇന്നത്തെ യുവ സമൂഹം എന്ന് വിലപിക്കുന്നവര്‍ ഇത് കാണുക ... ഇവിടെ വിജയിക്കുന്നത് കേരളമല്ല ... ഇവിടെ വിജയിക്കുന്നത് മലയാളികള്‍ നിറഞ്ഞ സര്‍വീസസുമല്ല..... !! ഇവിടെ ഉയരുന്നത് സന്തോഷ്‌ ട്രോഫിയാണ് .. ഇനിയും നഷ്ടപ്പെടാത്ത ഫുട്ബോള്‍ എന്ന കായിക മാമാങ്കത്തിന്‍റെ പ്രതീക്ഷയുടെ സന്തോഷ്‌ ട്രോഫി ... !!! www.abiprayam.com
അഭിനയ കലയുടെ പെരുന്തച്ചന്‍ യാത്രയാകുമ്പോള്‍... ! ഒരു ജീവിതം മൊത്തം അഭിനയകലയ്ക്കായി സമര്‍പ്പിക്കുക ... ഈ നടന്‍ കലഹിക്കുമ്പോഴും , പോരാടുമ്പോഴും മലയാളിയുടെ മനസ്സില്‍ തിലകന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു ... മലയാള സിനിമയുടെ തിലകം മാഞ്ഞു പോകുമ്പോള്‍ എന്താണ് ബാക്കി വച്ചത് ... നമ്മെ കരയിച്ച , ചിരിപ്പിച്ച , ചിന്തിപ്പിച്ച , അത്ഭുതപ്പെടുത്തിയ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ... മൂന്നാംപക്കത്തിലെ സ്നേഹമുള്ള മുത്തച്ഛന്‍ , വീണ്ടും ചില വീട്ടുകാര്യങ്ങളിലെ വാത്സല്യനിധിയായ അച്ഛന്‍ , കണ്ണെഴുതി പൊട്ടും തൊട്ടിലെ വയസ്സനായ കാമുകന്‍ ... നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പിലെ രണ്ടാനച്ഛന്‍ ... പ്രതീക്ഷ നഷ്ടപ്പെട്ട കിരീടത്തിലെ അച്ഛന്‍ .... !!! കാട്ടുകതിര , പെരുന്തച്ചന്‍ , നരസിംഹം എന്ന് തുടങ്ങി ഇന്ത്യന്‍ രുപ്പി, ഉസ്താദ്‌ ഹോട്ടല്‍ എന്നീ സിനിമകളിലും ഒരു നിറസാന്നിധ്യമായി തിലകനുണ്ടായിരുന്നു ... ഒരു പാട് നല്ല സിനിമകള്‍ .. നല്ല കഥാപാത്രങ്ങള്‍ ... ! അഭിപ്രായം ഡോട്ട് കോം ഓര്‍മ്മിച്ചെടുക്കുന്നു ... ഇനിയും എത്രയെണ്ണം ...... ഒരുപാട് ഒരുപാട് .... -- www.abiprayam.com
ഞങ്ങളുടെ ' യു വി ' തിരിച്ചു വരുമ്പോള്‍ ... ! ലോകം കാത്തിരിക്കുകയായിരുന്നു ... ഒരു ഓവറിലെ ആറു ബോളിലും സിക്സര്‍ അടിക്കുന്നത് കാണാനൊന്നുമല്ല ... അതൊന്നും ഇവിടെ ആര്‍ക്കും കാണണമെന്നില്ല .. പക്ഷെ , ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ ഇന്ത്യ യുടെ നീല ജേഴ്സിയുമണിഞ്ഞ് യുവരാജ് സിങ്ങിനെ കാണണമെന്നുണ്ടായിരുന്നു .. വെടിക്കെട്ടിന് തിരി കൊളുത്തി രാജ്യത്തെ വിജയ തീരത്തെത്തിക്കാന്‍ ക്രീസിലേക്ക് ചാടി വീഴുവാനും ... ബൌണ്ടറി ഉറപ്പായ എതിരാളികളുടെ ഷോട്ടുകള്‍ തടഞ്ഞ് കൊണ്ട് ഗ്രൗണ്ടില്‍, ഫീല്‍ഡിംഗ് കലയില്‍ പുതിയ പരീക്ഷണങ്ങള്‍ തീര്‍ക്കാനും ഇന്ത്യയുടെ ആരാധകര്‍ക്ക് ഈ പോരാളിയെ വേണമായിരുന്നു ... അതുകൊണ്ട് തന്നെ അവരുടെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായിരിക്കുന്നു ... ഗാലറിയിലേക്കും അതിര്‍വരമ്പിലേക്കും കണ്ണോടിച്ചു കൊണ്ട് യു വി തിരിച്ചു വരുമ്പോള്‍ ഗൌരവം അടക്കി പിടിച്ചുള്ള മുഖ ഭാവവും ബൌളര്‍മാര്‍ക്ക് നേരെയുള്ള രൂക്ഷമായ ആ പോരാളിയുടെ നോട്ടവും ... വീണ്ടും നമുക്ക് സ്വന്തമാകുന്നു .... വീണ്ടും , നമ്മുടെ യുവ രാജ് സിങ്ങിന്‍റെ അശ്വമേധം തുടങ്ങുന്നു .... www.abiprayam.com
നമസ്കാരം , തിരുവോണ നാളില്‍ റിലീസ്‌ ചെയ്ത " റണ്‍ ബേബി റണ്‍ ...!" ആദ്യ ദിനം തന്നെ നല്ല സിനിമയെന്ന അഭിപ്രായമാണ് നേടിയിരിക്കുന്നത് .. എന്നാല്‍ , അത്രക്കൊന്നുമില്ല .. ഓണത്തിനോടനുബന്ധിച്ചു പുറത്തിറങ്ങിയ സിനിമകളില്‍ ഭേദപ്പെട്ടത് എന്ന് പറയാം എന്നല്ലാതെ മികച്ച സിനിമ എന്നത് മോഹന്‍ ലാല്‍ ഫാന്‍സിന്റെ അവകാശ വാദം മാത്രമാണ് എന്നും ഒരു അഭിപ്രായമുണ്ട് ... ! റേറ്റിംങ്ങിനു വേണ്ടിയുള്ള വാര്‍ത്താ ചാനലുകളുടെ അനാരോഗ്യപരമായ മത്സരമാണ് ഈ സിനിമയുടെ ഇതിവൃത്തം .. ഇതില്‍ ക്യാമറമാന്‍ വേണു എന്ന കഥാപാത്രത്തെ മോഹന്‍ ലാല്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു .. നായകന്റെ സുഹൃത്ത്‌ , ഒരു ചാനല്‍ ഹെഡ് എന്ന റോളില്‍ ബിജു മേനോന്‍ അതി ഗംഭീരമായ പെര്‍ഫോര്‍മന്‍സ് ആണ് കാഴ്ച വച്ചിരിക്കുന്നത് .. നായിക അമല പോള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു .. നിറഞ്ഞ കയ്യടികളോടെയും നൃത്ത ചുവടുകളോടെയുമാണ് ലാല്‍ ആരാധകര്‍ ഈ സിനിമയുടെ ഹൈ ലൈറ്റ് ആയേക്കാവുന്ന മോഹന്‍ ലാല്‍ പാടിയ ഗാനത്തെ തിയ്യറ്ററില്‍ വരവേറ്റത് .. ജോഷിയെപോലുള്ള കരുത്തനായ സംവിധായകനില്‍ നിന്ന് , മലയാളിക്ക് വളരെ പരിചിതമായ വിഷയത്തെ കുറിച്ച് പറയുമ്പോള്‍ , അതും പുതുമയുള്ള ഇതിന്റെ കഥയില്‍ നിന്ന് കൂടുതല്‍ മികവു പ്രതീക്ഷിച്ചിരുന്നു ... നായകന്റെ ' അമ്മിഞ്ഞ ' പ്രയോഗം നാളെകളില്‍ ചര്‍ച്ചയായേക്കാം .. വാര്‍ത്തകള്‍ ഉണ്ടാകുന്നതും ഉണ്ടാക്കപ്പെടുന്നതും എങ്ങനെയാണെന്നും , ബ്രേക്കിംഗ് ന്യൂസ്‌ സംസ്കാരം ഒരു സാമൂഹിക വിപത്താകുന്നത് എങ്ങനെയെന്നും ചൂണ്ടിക്കാണിക്കുന്ന ഈ സിനിമയുടെ പേര് " റണ്‍ ബേബി റണ്‍ " അനുയോജ്യമായിരുന്നില്ല എന്ന അഭിപ്രായത്തോടെ ഒരു നല്ല ഓണ സിനിമ കണ്ട സംതൃപ്തിയോടെ , ക്യാമറമാന്‍ വേണുവിനോടൊപ്പം അഭിപ്രായം ഡോട്ട് കോമിനു വേണ്ടി ....... www.abiprayam.com
'സിനിമ കമ്പനി ' കളെ കൊണ്ട് നിറഞ്ഞ കേരളം ... ! കേരളത്തില്‍ എല്ലാരും സിനിമ പിടിക്കുന്നു .. ' നമുക്കും ഒരു സിനിമ പിടിച്ചാലോ ' എന്ന് കൂട്ടുകാര്‍ പരസ്പരം ചോദിക്കുന്ന കാലം ... ഇവിടെ കേരളത്തിലെ ഓരോ ഗ്രാമത്തിലും ഇപ്പോള്‍ ചെറുതും വലുതുമായ സിനിമ പിടുത്തം നടക്കുന്നുണ്ട് .. ആര്‍ക്കും സിനിമ പിടിക്കാവുന്ന കാലം നല്ലതെന്ന അഭിപ്രായം ഉള്ളവര്‍ ഉണ്ടാകാം .. പക്ഷെ സിനിമയ്ക്ക് അത് നല്ലതല്ല ...!! ഒരു പണിയുമില്ലാത്തവര്‍ക്ക് ഒരു പണി എന്ന നിലയിലേക്ക് സിനിമ പിടുത്തം മാറിയിരിക്കുന്നു .. നാല് കൂട്ടുകാര്‍ തമ്മില്‍ കൂടിയാല്‍ സിനിമയായി പ്രധാന ചര്‍ച്ച .. പിറ്റേ ദിവസം തന്നെ സിനിമ പിടുത്തം ആയി ... !! ഇനി മമാസിന്റെ പുതിയ സിനിമപിടുത്തത്തെ പറ്റി രണ്ട് വരി .. പുതുമുഖങ്ങളെ വച്ച് ഒരു സിനിമ എടുക്കാന്‍ ധൈര്യം കാണിച്ചു എന്നതില്‍ കൂടുതലായി 'സിനിമ കമ്പനി ' യിലൂടെ അവകാശപ്പെടാന്‍ സംവിധായകന് വല്ലതുമുണ്ട് എന്ന് തോന്